ദുബായ്: ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച രണ്ടുതാരങ്ങളാണ് ലിയോണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. ഇവരില്‍ ആരാണ് കേമനെന്ന തര്‍ക്കം ഇപ്പോഴും തുടരുകയാണ്. ഒന്നരപതിറ്റാണ്ടിലേറെയായി ഫുട്ബോള്‍ ലോകം അടക്കി ഭരിക്കുന്ന മെസിയും റൊണാള്‍ഡോയും ഒട്ടുമിക്ക റെക്കോര്‍ഡുകളും പങ്കിട്ടെടുത്തു. കരിയറിന്റെ അവസാന ഘട്ടത്തിലും എതിരാളികളെ വിസ്മയിപ്പിച്ചാണ് ഇരുവരും പന്തുതട്ടുന്നത്.
ഇപ്പോള്‍ ഒരു നേട്ടത്തില്‍ മെസിയെ പിന്നിലാക്കിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ. ഇരുപത്തിയൊന്നാം...
കാസര്‍കോട്: സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 19 കാരിയെ പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിലും ബേക്കലിലും കൊണ്ടുപോയി പീഡിപ്പിച്ച ഉപ്പള സ്വദേശിയായ യുവാവിനെതിരെ ചന്തേര പൊലീസ് കേസെടുത്തു.
തൃക്കരിപ്പൂര്‍ തടിയന് ക്കൊവ്വലിന് സമീപത്തെ 19 കാരിയുടെ പരാതിയിലാണ് മഞ്ചേശ്വരം ഉപ്പള സ്വദേശിയായ നവാസിനെ(24)തിരെ പൊലീസ് കേസെടുത്തത്....
കോഴിക്കോട്: റിയാദിൽ നിന്ന് സ്വർണം കടത്തിയ സംഘത്തിലെ മൂന്ന് പേര് പൊലീസ് പിടിയിലായി. കസ്റ്റംസിനെ വെട്ടിച്ച് വിമാനത്താവളത്തിന് പുറത്തെത്തിയ യാത്രക്കാരൻ ആയ കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി അമൽ ചെറിയാനും സ്വർണം വാങ്ങാൻ എത്തിയ കോഴിക്കോട് താമരശ്ശേരി സ്വദേശികൾ ആയ റിയാസ്, മുസ്തഫ എന്നിവരാണ് പിടിയിലായത്.
രണ്ട് എമർജൻസി ലൈറ്റുകൾക്കുള്ളിൽ വിദഗ്ദ്ധമായി ഒളിപ്പിച്ച നിലയിൽ 600 ഗ്രാം...
കാസര്‍കോട്: മഞ്ചേശ്വരം കൊപ്പളം പുഴയില്‍ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു. മംഗളൂരുവിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ സുരത്ത്കല്ല് കാട്ടിപ്പള്ള സ്വദേശി അബൂബക്കറിന്റെ മകന് ഇഹാബി(20)ന്റേതാണ് മൃതദേഹം. വെള്ളിയാഴ്ച രാവിലെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിയ ബന്ധുക്കളാണ് മൃതദേഹം ഇഹാബിന്റേതാണെന്ന് തിരിച്ചറിഞ്ഞത്.
ബുധനാഴ്ച വൈകുന്നേരത്തോടെയാണ് കൊപ്പള പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടത്. പൂര്‍ണ്ണമായും നഗ്നമായ നിലയിലായിരുന്നു മൃതദേഹം കൊപ്പള പുഴയില്‍ കണ്ടെത്തിയത്....
തിരുവനന്തപുരം : അവകാശികളായി ആരുമെത്താതെ സംസ്ഥാനത്തെ ട്രഷറി ശാഖകളിൽ 26 കോടി രൂപ! സ്ഥിര നിക്ഷേപം, സ്പെഷൽ ഡിപ്പോസിറ്റ് സ്കീം എന്നിവയിലാണ് ഉടമകളെ കാത്ത് പതിറ്റാണ്ടുകളായി 25,99,48,084 രൂപ വിശ്രമിക്കുന്നത്. ഈ തുകയുടെ പലിശ സേവിങ്സ് അക്കൗണ്ടിലേക്കു ക്രെഡിറ്റ് ചെയ്യുന്നുണ്ടെങ്കിലും അതും ആരും തിരിഞ്ഞു നോക്കുന്നില്ല.
10 വർഷത്തിലേറെയായി പുതുക്കാത്ത നിക്ഷേപങ്ങളുടെ കണക്കാണ് ട്രഷറി ശേഖരിച്ചത്....
സുഹൃത്തുക്കളുമായി സംസാരിക്കുമ്പോൾ സംസാരം കൂടുതൽ രസകരമാക്കാൻ ഫോട്ടോകളിൽനിന്നും സ്റ്റിക്കറുകൾ നിർമിക്കുന്നതിനും പങ്കിടുന്നതിനുമുള്ള ഫീച്ചർ ഐഓഎസിൽ വാട്സാപ്പ് അവതരിപ്പിച്ചു. മുൻപ് ഗാലറിയിൽനിന്നും അല്ലെങ്കിൽ തേർഡ് പാർട്ടി ആപ്ളിക്കേഷനുകളിൽനിന്നും സൃഷ്ടിച്ചു അപ്ലോഡ് ചെയ്യേണ്ടിയിരുന്നു. ഒരിക്കൽ നിർമിച്ചാൽ വീണ്ടും അയയ്ക്കുന്നതിനായി സ്റ്റിക്കറുകൾ സ്വയം സ്റ്റിക്കർ ട്രേയിൽ സംരക്ഷിക്കപ്പെടും.
ഐഓഎസ് 17 അടിസ്ഥാനമാക്കിയുള്ള ഐഫോണുകളിലായിരിക്കും ഈ സംവിധാനം ഉണ്ടായിരിക്കുക. പഴയ ഐഓഎസ്...
ചെന്നൈ: ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനത്തിന്റെ അവശിഷ്ടം ബംഗാൾ ഉൾക്കടലിൽ കണ്ടെത്തി. എട്ട് വർഷം മുൻപ് 29 പേരുമായി കാണാതായ എഎൻ-32 എന്ന എയർ ഫോഴ്സിന്റെ യുദ്ധവിമാനത്തിന്റെ അവശിഷ്ടമാണ് ബംഗാൾ ഉൾക്കടലിൽ കണ്ടെത്തിയത്. 2016 ജൂലൈ 22 നാണ് ആഴക്കടലിന് മുകളിൽ വച്ച് വിമാനം കാണാതായത്. ചെന്നൈയിൽ നിന്ന് ആന്റമാനിലെ പോർട്ട് ബ്ലെയറിലേക്കുള്ള യാത്രക്കിടെയാണ് വിമാനം...
ഉപ്പള :അലിഫ് സ്റ്റാർ സ്പോർട്സ് ക്ലബ്ബിന്റെ ജനറൽ ബോഡിയോഗം അലിഫ് സ്റ്റാർ ക്ലബ്ബിൽ വെച്ചു നടന്നു. പ്രസിഡന്റ് മുസ്തഫയുടെ അദ്യക്ഷതയിൽ സെക്രട്ടറി ഖലീൽ ഉൽഘടനം ചെയ്തു.
ജോയിൻ സെക്രട്ടറി അമീർ ജനറൽ ബോഡി യോഗം നിയന്ത്രിച്ചു.വൈസ് പ്രസിഡന്റ് ഷംസീർ, ട്രസഷറർ ഫായിസ് വർക്കിംഗ് കമ്മിറ്റി മെമ്പർ ബദ്രു ഗോളിയടി,മറ്റു കമ്മിറ്റി ഭാരവാഹികളും മെമ്പർമാരും പങ്കെടുത്തു.
പുതിയ ഭാരവാഹികളായി...
റിയാദ്: വിമാന യാത്രക്കായി പുറപ്പെടും മുമ്പ് വീട്ടിലിരുന്ന് തന്നെ ലഗേജ് നടപടി പൂർത്തിയാക്കാനുള്ള സംവിധാനം സൗദി വിമാനത്താവളങ്ങളിൽ ആരംഭിക്കുന്നു. ‘ട്രാവലർ വിതൗട്ട് ബാഗ്’ എന്ന പേരിലുള്ള ഈ സംവിധാനം മൂന്ന് മാസത്തിനുള്ളിൽ നടപ്പാവുമെന്ന് എയർപോർട്ട് ഹോൾഡിങ് കമ്പനി അറിയിച്ചു.
രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സംവിധാനം വരും. ആഭ്യന്തര, അന്തർദേശീയ വിമാന യാത്രക്കാർക്ക് സ്വന്തം താമസസ്ഥലങ്ങളിലിരുന്ന് ലഗേജ്...
ബെംഗളൂരു: വയറുവേദനയുമായി ആശുപത്രിയിലെത്തിയ ഒൻപതാം ക്ലാസുകാരിയെ പരിശോധിച്ച ഡോക്ടർമാർ ഞെട്ടി. പെൺകുട്ടി പൂർണ്ണ ഗർഭിണി, പിന്നാലെ പ്രസവം. കർണ്ണാടകയിലെ ചിക്ബല്ലാപൂരിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചത്. ചൊവ്വാഴ്ച വയറുവേദനയെ തുടർന്ന് ബഗേപ്പള്ളി ജില്ലാ ആശുപത്രിയിലെത്തിയ 14 കാരിയാണ് ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. ഡോക്ടർമാർ പറയുമ്പോഴാണ് സ്കൂൾ അധികൃതരും വീട്ടുകാരുമടക്കം പെൺകുട്ടി ഗർഭിണിയായിരുന്നുവെന്ന വിവരം അറിയുന്നത്....
കോഴിക്കോട്: നിമിഷപ്രിയയുടെ മോചനത്തിനെതിരേ യെമെൻകാർക്കിടയിൽ വികാരം ഇളക്കിവിടുന്ന രീതിയിൽ, കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനുതാഴെ മലയാളികളുടെ കമന്റുകൾ.
നിമിഷപ്രിയക്ക് മാപ്പുനൽകരുത്, നിങ്ങളുടെ സഹോദരന് നീതികിട്ടണം, അതുവരെ...