കോഴിക്കോട്: 'ശ്രീ നെല്ലിക്കോട്ട് കാവ് താലപ്പൊലി മഹോത്സവം 2024, ആശംസകളോടെ മുനവ്വിറുല്‍ ഇസ്ലാം മദ്രസ കമ്മിറ്റി'- കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ക്ഷേത്രോത്സവത്തില്‍ നെല്ലിക്കോട്ട് കാവ് ആഘോഷ കമ്മിറ്റി അംഗങ്ങളും നാട്ടുകാരും തെല്ലൊരഭിമാനത്തോടെ നെഞ്ചില്‍ കുത്തിയ ബാഡ്ജിലെ വരികളാണിത്. മീറ്ററുകളുടെ വ്യത്യാസമേ ഈ ക്ഷേത്രവും ഹുദാ മസ്ജിദിന് കീഴിലുള്ള മദ്രസയും തമ്മിലുള്ളൂ. പക്ഷേ വര്‍ഷങ്ങളുടെ സാഹോദര്യത്തിന്റെയും...
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽക്കാലം ആരംഭിക്കാനിരിക്കെ താപനില ക്രമാതീതമായി ഉയരുന്നു. ഇന്നും നാളെയും സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ താപനില കുതിച്ചുയരാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഇന്നും നാളെയും (2024 ഫെബ്രുവരി 18, 19 ) കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും...
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് 36 ലക്ഷം രൂപയുടെ സ്വർണം പോലീസ് പിടിച്ചു. ദുബായിൽനിന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലെത്തിയ കാസർകോട് സ്വദേശി മുഹമ്മദ് മൻസൂറിൽ (38) നിന്നാണ് 584.5 ഗ്രാം സ്വർണം പിടിച്ചത്. കസ്റ്റംസ് പരിശോധനയ്ക്കുശേഷം ടെർമിനലിന് പുറത്തെത്തിയ ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സോക്സിനുള്ളിൽ ഒളിപ്പിച്ചാണ് മിശ്രിതരൂപത്തിലുള്ള സ്വർണം കടത്താൻ ശ്രമിച്ചത്. ഇതിന്...
കാഞ്ഞങ്ങാട്: കാസര്‍കോട് പെരിയ സെൻട്രൽ യൂണിവേഴ്സിറ്റിക്കു മുന്നിൽ ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞ് രണ്ടു പേർ മരിച്ചു. തായന്നൂർ സ്വദേശികളായ രാജേഷ് (35), രഘുനാഥ് (52)എന്നിവരാണ് മരിച്ചത്. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഹോണർ 90 എന്ന മോഡലിന് പിന്നാലെ ഇന്ത്യയിൽ പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരിക്കുകയാണ് ഹോണർ. ഫോണിന്റെ പേര് ഹോണര്‍ എക്‌സ്9ബി 5ജി (Honor X9b 5G) എന്നാണ്. അള്‍ട്രാ ബൗണ്‍സ് ആന്റി ഡ്രോപ്പ് ഡിസ്പ്ലേ-യാണ് ഫോണിന്റെ പ്രധാനപ്പെട്ട സവിശേഷത. താഴെവീണാലും അത്ര എളുപ്പത്തിൽ പൊട്ടില്ല എന്നതാണ് ഡിസ്‍പ്ലേയുടെ പ്രത്യേകത. അള്‍ട്രാ-ബൗണ്‍സ് 360° ആന്റി ഡ്രോപ്പ് റെസിസ്റ്റന്‍സും...
ചെന്നൈ: പഞ്ഞിമിഠായിയുടെ (Cotton Candy) നിര്‍മാണവും വില്‍പ്പനയും നിരോധിച്ച് തമിഴ്‌നാട്. കാന്‍സറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നിരോധനം. കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയും നേരത്തേ സമാനമായ കാരണം ചൂണ്ടിക്കാട്ടി പഞ്ഞിമിഠായിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
നിറമുള്ള പഞ്ഞിമിഠായിയുടെ സാമ്പിളുകള്‍ ചെന്നൈക്ക് സമീപം ഗിണ്ടിയിലെ സര്‍ക്കാര്‍ ലബോറട്ടറിയില്‍ പരിശോധിച്ചിരുന്നു. പരിശോധനയില്‍ തുണികള്‍ക്ക് നിറം നല്‍കാനായി ഉപയോഗിക്കുന്ന കെമിക്കൽ ഡൈയായ...
പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുന്നതുമൂലം ഉണ്ടാകുന്ന വർധിച്ചു വരുന്ന അപകടനകൾക്കെതിരെ മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്. മോട്ടോർ വാഹന നിയമത്തിലും ഇന്ത്യൻ ശിക്ഷാനിയമത്തിലും വന്നിട്ടുള്ള മാറ്റങ്ങളെ കുറിച്ച് അറിവുള്ളവർ ഒരു കാരണവശാലും ഇത്തരം പ്രവർത്തികൾക്ക് കൂട്ടുനിൽക്കില്ല എന്നും അത്രയ്ക്കും കഠിനമായ ശിക്ഷകളുമാണ് ഈ കുറ്റത്തിന് വന്നിട്ടുള്ളത് എന്നും സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി.
മോട്ടോർ വാഹന നിയമം...
കാസർകോട്: ചിറ്റാരിക്കാലിൽ സുഹൃത്തിൻ്റെ കുത്തേറ്റ് യുവാവ് മരിച്ചു. മൗക്കോട് സ്വദേശി കെവി പ്രദീപ് കുമാർ (41)ആണ് മരിച്ചത്. യുവാവിനെ കുത്തിയ ജോൺ എന്ന റെജിയെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തിന് ഇടയിലെ തർക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രദീപ് കുമാറിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുികാർക്ക് വിട്ടുനൽകും.
കൊല്ലം: കൊല്ലം പത്തനാപുരം പിടവൂരിൽ ആംബുലൻസിൽ കടത്തിയ 4 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ. കറവൂർ സ്വദേശി വിഷ്ണു, പുനലൂർ സ്വദേശി നസീർ എന്നിവരാണ് പിടിയിലായത്. പുനലൂരിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെയാണ് പിടിയിലായത്. പുനലൂർ താലൂക്ക് ആശുപത്രിക്ക് സമീപമാണ് ആംബുലൻസ് ഓടുന്നത്.
പത്തനാപുരം മേഖലയില്‍ വ്യാപകമായി കഞ്ചാവ് എത്തുന്നു എന്ന് ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യ...
ആലപ്പുഴ: അമ്പലപ്പുഴയിൽ ജി സുധാകരനെ പിന്തുണയ്ക്കാനൊരുങ്ങി യുഡിഎഫ്. പാർട്ടിയോട് പിണങ്ങി മുൻമന്ത്രി ജി സുധാകരൻ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ സുധാകരൻ കോൺഗ്രസ് നേതാക്കളുമായി സംസാരിച്ചിരുന്നുവെങ്കിലും...