തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴിയുള്ള വന്ദേഭാരത് മംഗലാപുരം വരെ നീട്ടി. വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 12.40ന് മംഗലാപുരത്ത് എത്തും. രാവിലെ 6.15ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ വൈകിട്ട് 3.05ന് തിരുവനന്തപുരത്ത് എത്തും.
മംഗളുരു: ഉഡുപ്പിയിലെ ജുവലറിയിലെത്തി തട്ടിപ്പ് നടത്തി യുവതികൾ മുങ്ങി. ബുർഖ ധരിച്ചെത്തിയ മൂന്ന് സ്ത്രീകളാണ് വ്യാജ സ്വർണ്ണാഭരണങ്ങൾ നൽകി യഥാർത്ഥ സ്വർണ ആഭരണങ്ങളുമായി ഉഡുപ്പിയിലെ ജുവലറിയിൽ നിന്നും മുങ്ങിയത്. ജുവലറി ഉടമ ഉഡുപ്പി ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കേസ് രജിസ്ട്രർ ചെയ്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതികൾ ഉടൻ തന്നെ...
ഹൈദരാബാദ്: കടപ്പയിൽ കേണൽ സി.കെ നായിഡു ട്രോഫിയിൽ ആറ് പന്തുകളിൽ ആറ് സിക്സറുകൾ പറത്ത് ആന്ധ്രയുടെ ഓപ്പണിങ് ബാറ്റ്സ്മാൻ വംശി കൃഷ്ണ. വൈ.എസ്. രാജ റെഡ്ഡി എ.സി.പി. ക്രിക്കറ്റ് സ്റ്റേഡിയത്തിൽ റെയിൽവേസിനെതിരായിരുന്നു മത്സരത്തിലായിരുന്നു വംശിയുടെ ഉജ്ജ്വല പ്രകടനം.
സ്പിന്നർ ദമൻദീപ് സിങിന്റെ ഓവറിലാണ് വംശി ആറു പന്തുകളിലും സിക്സറുകൾ പറത്തിയത്. ഇതോടെ, ഈ നേട്ടം കൈവരിക്കുന്ന...
ദുബൈ: പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം അവര്‍ സ്വന്തം മണ്ണില്‍ വിമാനമിറങ്ങി. കണ്ണീരോടെ സ്വീകരിക്കാന്‍ ബന്ധുക്കള്‍ ഓടിയെത്തി. വെറും ഒരു കാത്തിരിപ്പ് ആയിരുന്നില്ല അത്, ജീവിതം ഇനി എങ്ങനെയെന്ന് അറിയാതെ, ഇനി ഒരിക്കലെങ്കിലും പ്രിയപ്പെട്ടവരെ കാണാനാകുമോ എന്നറിയാത്ത 18 വര്‍ഷത്തെ ജയില്‍വാസം. ദുബൈയില്‍ ജയിലിലായിരുന്ന അഞ്ച് പ്രവാസികള്‍ കഴിഞ്ഞ ദിവസമാണ് മോചിതരായി നാട്ടിലെത്തിയത്.
കൊലപാതക കേസിൽ...
റിയാദ്: മക്കയിലെ മസ്ജിദുൽ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും വെച്ച് വിവാഹ കരാറുകൾ (നികാഹ്) നടത്താൻ അനുമതിയുണ്ടെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം. പുണ്യഭൂമിയിലെത്തുന്ന തീർഥാടകരുടെയും സന്ദർശകരുടെയും സൗകര്യാർത്ഥം മക്കയിലെയും മദീനയിലെയും ഇസ്ലാമിക വിശുദ്ധ ഗേഹങ്ങളിൽ വിവാഹ കരാറുകൾ നടത്താൻ സൗദി അധികൃതർ അനുവാദം നൽകുന്നതായി ഹജ്ജ്, ഉംറ മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് റിപ്പോർട്ട്...
റിയാദ്: ഉടമയടക്കം ഒമ്പതോ അതിൽ കുറവോ ജീവനക്കാരുള്ള ചെറുകിട സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളെ ലെവിയിൽ നിന്ന് ഒഴിവാക്കിയ ഇളവ് മൂന്ന് വർഷത്തേക്ക് കൂടി നീട്ടി. ചൊവ്വാഴ്ച സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ സമ്മേളനത്തിേൻറതാണ് തീരുമാനം. നേരത്തെ നീട്ടി നൽകിയ കാലാവധി ഫെബ്രുവരി 25ന് (ശഅ്ബാൻ മധ്യത്തോടെ) അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടിയത്. ഇത് ലക്ഷക്കണക്കിന്...
ചണ്ഡീഗഡ്: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഗുരുദാസ്പൂര്‍ മണ്ഡലത്തില്‍ നിന്നാവും യുവരാജ് ബിജെപി ടിക്കറ്റില്‍ ലോക്സഭിലേക്ക് മത്സരിക്കുകയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുമായി യുവരാജ് സിംഗ് കൂടിക്കാഴ്ച നടത്തിയത് ഇതിന്‍റെ മുന്നോടിയായെന്നാണ് സൂചന.
നിലവില്‍...
സ്കൂട്ടിയുമായി പോകുന്നതിനിടെ 13 വയസുകാരന്‍ പൊലീസ് പിടിയിലായ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഹെൽമറ്റില്ലാതെ സ്‌കൂട്ടർ ഓടിക്കുന്ന യുവാവിനോട് വാഹനം റോഡ് സൈഡിലേക്ക് വയ്ക്കാൻ പൊലീസുകാരൻ ആവശ്യപ്പെടുന്നു. തുടർന്ന് കുട്ടിയോട് മാതാപിതാക്കളെ വിളിക്കാൻ ആവശ്യപ്പെടുകയായിരുന്നു. അപ്പോള്‍ ഇനി വണ്ടി ഓടിക്കില്ലെന്നാണ് കുട്ടിയുടെ മറുപടി. എന്തിനാണ് വാഹനം ഓടിക്കുന്നതെന്നും അച്ഛനെ വിളിച്ച് പിഴ ഈടാക്കുമെന്നുമാണ് കുട്ടിയോട് പൊലീസുകാരൻ...
ന്യൂഡൽഹി: കർഷകസമരത്തിന്റെ ഭാഗമായുള്ള ഡൽഹി ചലോ മാർച്ച് ബുധനാഴ്ച 11-ന് പുനരാംരംഭിക്കാനിരിക്കെ അതിർത്തികേന്ദ്രങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കി. പഞ്ചാബ്-ഹരിയാണ അതിർത്തിയായ ശംഭുവിൽ ബാരിക്കേഡുകൾ തകർത്ത് മുന്നേറാൻ ശ്രമിച്ചേക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ കൂട്ടിയത്. പോലീസ് സ്ഥാപിച്ച ബന്തവസ്സ് പൊളിക്കാൻ ഹൈഡ്രോളിക് ക്രെയിൻ ഉൾപ്പെടെയുള്ള സന്നാഹങ്ങൾ കർഷകർ സജ്ജമാക്കിയിട്ടുണ്ട്.
കർഷകരുടെ 'യുദ്ധടാങ്കുകൾ'
പോലീസിന്റെ പ്രതിരോധത്തെ തകർക്കാനുള്ള വലിയ ഒരുക്കങ്ങളാണ്...
കാസർകോട്: മഞ്ചേശ്വരത്ത് എൽ.ഡി.എഫ്-യു.ഡി.എഫ്-എസ്.ഡി.പി.ഐ ധാരണയെന്ന് കെ. സുരേന്ദ്രൻ. മഞ്ചേശ്വരത്ത്. ഇഫ്താർ വിരുന്നിന്റെ പേരിൽ നടക്കുന്നത് കൂട്ടുക്കെട്ട് രാഷ്ട്രീയമാണെന്നും ഇതിൽ കക്ഷി നേതാക്കൾക്കും ഒരുമടിയുമില്ലാതെയാണ് ധാരണയായവരുമായി കൈക്കോർത്ത്...