മലപ്പുറം: കരിപ്പൂരിൽ വീണ്ടും വൻ സ്വർണവേട്ട. രണ്ട് കേസുകളിലായി 1.89 കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്നെത്തിയ യാത്രക്കാരന്റെ ഷൂസിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 1473 ഗ്രാം സ്വർണം പിടിച്ചെടുത്തു. പിന്നാലെ നടത്തിയ തെരച്ചിലിൽ വിമാനത്താവളത്തിലെ ശുചിമുറിയിൽ നിന്ന് 1774 ഗ്രാം സ്വർണവും കസ്റ്റംസ് കണ്ടെത്തി. സംഭവത്തിൽ തുടരന്വേഷണം നടക്കുകയാണെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ കാസർഗോഡ് സ്വദേശി ജെയ്സൺ കീഴടങ്ങി. കാസർഗോഡ് ഈസ്റ്റ് ഇലേരി മണ്ഡലം വൈസ് പ്രസിഡന്റായ ജെയ്സൺ കേസിലെ മുഖ്യപ്രതിയാണ്. കോടതി നിർദ്ദേശ പ്രകാരമാണ് കീഴടങ്ങൽ. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിനായി വ്യാജരേഖയുണ്ടാക്കിയത് ജെയ്സണാണ്. അതേസമയം, കീഴടങ്ങിയാൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു.
നേരത്തെ, വ്യാജ തിരിച്ചറിയൽ...
അടുത്തമാസം മുതല്‍ ഡ്രൈവിങ്ങ് ലൈസന്‍സ് എളുപ്പത്തില്‍ ലഭിക്കില്ല. പരീക്ഷയില്‍ അടക്കം സമഗ്രമാറ്റങ്ങളുമായി മോട്ടോര്‍ വാഹനവകുപ്പ്. ലൈസന്‍സ് ലഭിക്കാനുള്ള ലേണേഴ്സ് പരീക്ഷയില്‍ അടക്കം മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.
മുമ്പ് 20 ചോദ്യങ്ങളില്‍ 12 എണ്ണത്തിന് ശരിയുത്തരമെഴുതിയാല്‍ ലേണിങ് പരീക്ഷ പാസാകുമായിരുന്നു. ചോദ്യങ്ങളുടെ എണ്ണം 20 ല്‍ നിന്ന് 30 ലേക്ക് ഉയര്‍ത്തുമെന്ന് നേരത്തെ ഗതാഗത വകുപ്പ് മന്ത്രി കെ...
മഞ്ചേശ്വരം: വിവാഹ വീട്ടില്‍ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ബായാര്‍ ബദിയാര്‍ സര്‍ക്കാജെ സ്വദേശി അന്‍സാര്‍ (32) ആണ് മരിച്ചത്. പരേതനായ ടി.എ അഹ്മദ് കുഞ്ഞിയുടെയും കുഞ്ഞലീമയുടെയും മകനാണ്. അന്‍സാര്‍ ഇന്നലെ രാത്രി വരനോടൊപ്പം മുളിഗദ്ദെയിലെ വധുവിന്റെ വീട്ടിലേക്ക് എത്തിയതായിരുന്നു. അവിടെവെച്ചാണ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ മംഗളൂരു ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. അന്‍സാര്‍ മൂന്ന് മാസം...
തിരുവനന്തപുരം: കാര്യോപദേശക സമിതി യോഗത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ രൂക്ഷമായ വാക്‌പോര്. കോൺഗ്രസിന്റെ സമരാഗ്നി ജാഥ നടക്കുന്നതുകൊണ്ട് ബജറ്റ് സമ്മേളനം മാറ്റണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ നിങ്ങൾ വലിയ സഹകരണമാണല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
മാർച്ച് 27 വരേയാണ് നിയമസഭാ സമ്മേളനം തീരുമാനിച്ചിട്ടുള്ളത്. ഫെബ്രുവരി ഒമ്പതിനാണ് കോൺഗ്രസ് ജാഥ തുടങ്ങുന്നത്. ഈ സാഹചര്യത്തിൽ സഭാ സമ്മേളനത്തിൽ...
മലപ്പുറം: സമൂഹമാധ്യമത്തിൽ ലൈവ് ചെയ്ത് ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞ യുവാവ് തുങ്ങി മരിച്ചു. മലപ്പുറം ജില്ലയിലെ നിലമ്പൂർ അയ്യാർപൊയിൽ തൈക്കാടൻ അബ്ദുവിന്റെയും ഫാത്തിമയുടെയും മകൻ മുഹമ്മദ് ജാസിദിനെ (23) ആണ് ഇൻസ്റ്റഗ്രാമിൽ ലൈവ് വന്നതിന് പിന്നാലെ വീട്ടിൽ തൂങ്ങിമരിച്ചത്. പ്രണയബന്ധം തകർന്നതുമായി ബന്ധപ്പെട്ട പ്രശനങ്ങളാണ് യുവാവ് ജീവനൊടുക്കാൻ കാരണമെന്ന് പൊലീസ് പറഞ്ഞു.
28ന് പുലർച്ചെ 1.13ന്...
കാസർകോട്: കാമുകൻ പീഡിപ്പിച്ച പത്താം ക്ലാസുകാരി ആത്മഹത്യ ചെയ്തു. ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൊഗ്രാൽപുത്തൂർ സ്വദേശികളായ അൻവർ, സാഹിൽ എന്നിവരാണ് അറസ്റ്റിലായത്. കാമുകനായ അൻവറിന്‍റെ നിരന്തരമായുള്ള ഭീഷണിയെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് പെൺകുട്ടിയുടെ മരണമൊഴി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.
തിരുവനന്തപുരം: ലഹരിസംഘങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് പൊലീസ്. 'ഓപറേഷൻ ഡി ഹണ്ടി'ന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടന്ന പരിശോധനയിൽ 285 പേർ അറസ്റ്റിലായി. ആകെ 281 കേസുകൾ രജിസ്റ്റർ ചെയ്തു.
മയക്കുമരുന്ന് വിപണനത്തിനെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായായിരുന്നു കഴിഞ്ഞ ദിവസം വ്യാപക റെയ്ഡ് നടന്നത്. ഇതിൽ 1,820 പേരെ പരിശോധിച്ചതിലാണ് 300ഓളം പേർ പിടിയിലായത്. രാജ്യാന്തര വിപണിയിൽ ലക്ഷങ്ങൾ...
കാസര്‍കോട്: ബൈക്ക് അപകടത്തില്‍ റോഡിന് സമീപത്തെ കുഴിയില്‍ വീണ് പരിക്കേറ്റ് മണിക്കൂറോളം കിടന്ന യുവാവ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണത്തിന് കീഴടങ്ങി. ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. ഉപ്പള മുസ്സോടി സ്വദേശി സിടി മന്‍സിലിലെ സര്‍ഫ്രാസ്(34) ആണ് മരിച്ചത്. പരിക്കേറ്റ മുസ്സോടി സ്വദേശി എം.എം മുസ്തഫ മംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്.
ശനിയാഴ്ച രാത്രി പത്തുമണിയോടെ മഞ്ചേശ്വരം ദേശീയപാതയിലെ...
പട്ന: എന്തൊക്കെ സംഭവിച്ചാലും ഇന്ത്യ സഖ്യം ബിഹാറില്‍ ശക്തമാണെന്ന് ആർ.ജെ.ഡി. നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. ഇപ്പോൾ നടക്കുന്ന കാര്യങ്ങളൊക്കെ നല്ലതിന് വേണ്ടിയാണെന്നും 2024-ഓടെ ജെഡിയു ഇല്ലാതാകുമെന്നും ഈ കളി തങ്ങള്‍ ഫിനിഷ് ചെയ്യുമെന്നും തേജസ്വി പറഞ്ഞു.
'കളി ഏറെ ബാക്കിയാണ്, ഇനിമുതലാണ് ആരംഭിക്കുന്നത്. നിതീഷ്കുമാർ ക്ഷീണിച്ച മുഖ്യമന്ത്രിയാണ്. ഞാൻ എഴുതിത്തരാം, 2024-ഓടെ ജെഡിയു...
മഞ്ചേശ്വരം.മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വോർക്കാടി ധർമ്മ നഗറിൽ ഒന്നര കോടിരൂപാ ചിലവിൽ നിർമിച്ച വനിതാ ഹോസ്റ്റൽ ഒക്ടോബർ 28 ന് നാടിന് സമർപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത്...