ആലപ്പുഴ: ആലപ്പുഴ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രൺജിത്ത് ശ്രീനിവാസൻ വധക്കേസില്‍ പ്രതികളുടെ മാനസിക നില പരിശോധിക്കാൻ പൊലീസ്. പരിശോധനക്കായി പ്രതികളെ ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിച്ചു. വൻ പോലീസ് സന്നാഹത്തോടെയാണ്
പ്രതികളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. കോടതി നിർദ്ദേശപ്രകാരമാണ് നടപടി. പ്രതികൾക്ക് ശിക്ഷ വിധിക്കുന്നതിന് മുന്നോടിയായാണ് മാനസിക നില പരിശോധന...
ദില്ലി: അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാദിനത്തിൽ ജനിച്ച കുഞ്ഞിന് റാം റഹീം എന്ന് പേര് നൽകി മുസ്ലീം കുടുംബം. ഫിറോസാബാദ് സ്വദേശിയായ ഫർസാനയാണ് തിങ്കളാഴ്ച ആൺകുഞ്ഞിന് ജന്മം നൽകിയത്. ഫിറോസാബാദ് ജില്ലാ വനിതാ ആശുപത്രിയിലായിരുന്നു പ്രസവം. കുട്ടിയും അമ്മയും സുഖമായിരിക്കുന്നുവെന്ന് ഫിറോസാബാദ് ജില്ലാ വനിതാ ആശുപത്രിലെ ഡോക്ടർ ജെയിൻ പറഞ്ഞു.
കുട്ടിയുടെ മുത്തശ്ശി ഹുസ്ന ബാനുവാണ് കുട്ടിക്ക്...
കെവെട്ട് കേസിലെ മുഖ്യപ്രതി സവാദിന്റെ 13 വർഷത്തെ ഒളിവുജീവിതത്തിന്റെ ചുരുളഴിക്കാൻ എൻഐഎ. സവാദിന്റെ ബന്ധുക്കളെയും വിവാഹം നടന്ന പള്ളി ഭാരവാഹികളെയും ചോദ്യം ചെയ്യും. ചോദ്യപേപ്പറിലെ മതനിന്ദ ആരോപിച്ച് 2010 ജൂലൈ നാലിനാണ് തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന പ്രഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. ഇതിലെ മുഖ്യപ്രതിയാണ് സവാദ്.
സവാദിന്റെ ഒളിവുജീവിത്തത്തിൽ ദുരൂഹത തുടരുന്നതിനിടെയാണ് ബന്ധുക്കൾ...
മലയാളികളുടെ ഉള്‍പ്പെടെ ഇഷ്ട വിഭവമായ ബട്ടര്‍ ചിക്കനും ഉത്തരേന്ത്യന്‍ തീന്‍മേശയിലെ രുചിയേറും വിഭവമായ ദാല്‍ മഖാനിയും ആരാണ് ആദ്യം കണ്ടുപിടിച്ചതെന്ന തര്‍ക്കം ഡല്‍ഹി ഹൈക്കോടതിയില്‍. ഡൽഹിയിലെ പ്രമുഖ റസ്റ്ററന്റുകളായ മോത്തി മഹലും ദര്യഗഞ്ചും തമ്മിലുള്ള തര്‍ക്കമാണ് കോടതിയിലെത്തിയത്. ഇക്കാര്യത്തില്‍ ഇരുകൂട്ടരും തമ്മില്‍ വാദപ്രതിവാദങ്ങള്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായെങ്കിലും, വിഷയം ഡല്‍ഹി ഹൈക്കോടതിയിലെത്തിയതോടെയാണ് സംഭവം വാര്‍ത്തകളില്‍...
ലോക്സഭാ നിയമസഭാ തെരഞ്ഞെടുപ്പകൾക്കൊപ്പം തദ്ദേശതെരഞ്ഞെടുപ്പും ഒന്നിച്ചാക്കുക പ്രായോഗികമല്ലെന്ന് നിയമകമ്മീഷൻ വിലയിരുത്തൽ. പകരം ഒരേ വർഷം എല്ലാ വോട്ടെടുപ്പും പൂർത്തിയാക്കണമെന്ന ശുപാർശ കമ്മീഷൻ നല്കിയേക്കുമെന്ന് സൂചന. ലോക്സഭാ നിയമസഭാ തെരഞ്ഞെടുപ്പിന് പൊതുവോട്ടർപട്ടിക എന്ന ശുപാർശയും നൽകിയേക്കും. ഒരു ഘട്ടമായി ലോക്സഭാ നിയമസഭാ തെരഞ്ഞെടുപ്പുകളും അതേ വർഷം മറ്റൊരു ഘട്ടമായി തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പും നടത്താമെന്ന ശുപാർശ നിയമകമ്മീഷൻ...
ലക്‌നൗ: മൊബൈൽ ഫോണിൽ കാർട്ടൂൺ കണ്ടുകൊണ്ടിരുന്ന അഞ്ചുവയസുകാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലെ ഹസൻപൂർ കോട്‌വാലിയിലെ ഹതായ്‌ഖേഡയിലാണ് ദാരുണമായ സംഭവമുണ്ടായത്. കാമിനി എന്ന കുട്ടിയാണ് മരിച്ചത്.
അമ്മയ്‌ക്കരികെ കിടന്ന് കാർട്ടൂൺ കാണുകയായിരുന്നു കുട്ടി. പെട്ടെന്ന് ഫോൺ കയ്യിൽ നിന്ന് വീഴുകയും കുട്ടി അബോധാവസ്ഥയിലാവുകയുമായിരുന്നു. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി...
ന്യൂഡൽഹി: ലോക് സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ രാജ്യത്ത് മൊബൈൽ ഫോൺ താരിഫ് നിരക്കുകൾ കുത്തനെ വർദ്ധിച്ചേക്കുമെന്ന് റിപ്പോർട്ട്. രാജ്യത്തെ ടെലികോം കമ്പനികൾ മൊബൈൽ താരിഫുകൾ 20 ശതമാനം വരെ വർദ്ധിപ്പിക്കാനൊരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്.
2024 ന്റെ പകുതിയോടെ തന്നെ പ്രതിമാസ പ്ലാനുകൾക്ക് നിലവിലത്തേക്കാൾ കൂടുതൽ പണം നൽകേണ്ടിവരും. 5G-അടിസ്ഥാനത്തിലാകും താരിഫുകൾ പരിഷ്കരിച്ച് അവതരിപ്പിക്കുകയെന്നാണ് സൂചന.
ആഗോള ബ്രോക്കറേജ് സ്ഥാപനമായ...
ലഖ്‌നൗ: അയോധ്യയില്‍ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങിന് ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ വിവിഐപികളുടെ വന്‍നിരയാണ് അയോധ്യയിലെത്തിയത്. ക്ഷണിക്കപ്പെട്ട അതിഥികളെല്ലാം തന്നെ ക്ഷേത്രത്തിലെത്തിയിരുന്നു. പ്രാണ പ്രതിഷ്ഠക്ക് മുന്നോടിയായി താന്ത്രിക വിധി പ്രകാരമുള്ള ചടങ്ങുകള്‍ 11.30നാണ് ആരംഭിച്ചത്. സിനിമ, കായിക താരങ്ങളടക്കമുള്ള ക്ഷണിക്കപ്പെട്ട അതിഥികള്‍ അയോധ്യയിലെ രാമക്ഷേത്രത്തിലെത്തിയിരുന്നു. പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് അയോധ്യയില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
ക്രിക്കറ്റ് ഇതിഹാസം...
തിരുവനന്തപുരം: ഇന്ന് കാസര്‍ഗോഡ് കുട്‌ലു ഗോപാലകൃഷ്ണ ഹൈസ്‌കൂളിന് അവധി നല്‍കിയ സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം. ഔദ്യോഗിക നിര്‍ദ്ദേശമില്ലാതെ സ്‌കൂളിന് അവധി നല്‍കിയ സംഭവം, വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. 24 മണിക്കൂറിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രിയുടെ നിര്‍ദേശം.
അയോധ്യയിലെ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട്...
ഡൽഹി: മധ്യപ്രദേശിൽ ചർച്ചുകളിൽ അതിക്രമിച്ച് കയറി കാവിക്കൊടി കെട്ടി. ജാംബുവായിലെ നാല് ചർച്ചുകൾക്ക് മുകളിലെ കുരിശിലാണ് കാവികൊടി കെട്ടിയത്. 50 പേരടങ്ങുന്ന ഹിന്ദുത്വവാദികളുടെ സംഘമാണ് ഇന്നലെയാണ് കൊടി കെട്ടിയത്. പള്ളികളിൽ അതിക്രമിച്ചു കടന്നത് കൊടി കെട്ടിയതിൽ പോലീസ് കേസെടുത്തില്ല. പൊലീസ് നടപടി സ്വീകരിക്കാത്തതിനെതിരെ കോൺഗ്രസ് രംഗത്തുവന്നു.
ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ദാബ്തല്ലേ,ധാമ്നി നാഥ്,ഉപേറാവ് എന്നിവിടങ്ങളിലെ ശാലോം...
ദിവസവും ഒരു കപ്പ് കട്ടൻ ചായ കുടിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനം. പ്രായമായ സ്ത്രീകളിൽ, ഗണ്യമായി ഗുണം ചെയ്യുമെന്നാണ് എഡിത്ത് കോവൻ യൂണിവേഴ്സിറ്റി...