Wednesday, July 23, 2025

Latest news

ടൂര്‍ പോകാന്‍ അനുവദിച്ചില്ല; അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍

പാലക്കാട്: പതിനൊന്നു വയസുകാരനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എടത്തനാട്ടുകര കോട്ടപള്ള സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി റിദാൻ (11) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂളിൽ നിന്നും ടൂറിന് പോകാൻ സാധിക്കാത്തതിനെ തുടർന്നുള്ള മനോവിഷമത്തിലാണ് കുട്ടി ഇത്തരമൊരു കൃത്യത്തിന് മുതിർന്നതെന്നാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെയാണ് കുട്ടിയെ വീടിനുള്ളിൽ...

ബുർജ് ഖലീഫയിൽ ശ്രീരാമനും ജയ് ശ്രീറാമും; യാഥാർത്ഥ്യമെന്ത്?

ദുബൈ: അയോധ്യയിൽ ബാബരി തകർത്ത ഭൂമിയിൽ നിർമാണം പുരോഗമിക്കുന്ന രാമക്ഷേത്രത്തിൽ തിങ്കളാഴ്ചയാണ് വിഗ്രഹപ്രതിഷ്ഠ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു പ്രതിഷ്ഠ നിർവഹിച്ചത്. രാമക്ഷേത്ര ആഘോഷത്തിന്റെ ഭാഗമായി ദുബൈയിലെ വിഖ്യാതമായ അംബരച്ചുംബി ബുർജ് ഖലീഫയിൽ ശ്രീരാമന്റെ ചിത്രം പ്രദർശിപ്പിച്ചതായി പ്രചാരണമുണ്ടായിരുന്നു. 163 നില കെട്ടിടത്തിന്റെ പശ്ചാത്തലത്തിൽ ശ്രീരാമന്റെ ചിത്രം തിളങ്ങിനിൽക്കുന്ന ദൃശ്യങ്ങളാണു സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ജയ്...

രാഹുൽ മത്സരിക്കുന്നില്ലെങ്കിൽ വയനാട് സീറ്റ് ആവശ്യപ്പെടാൻ മുസ്ലിം ലീ​ഗ്; യുഡിഎഫ് ഉഭയകക്ഷി ചർച്ച നാളെ മുതൽ

വയനാട്: രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ വയനാട് സീറ്റ് ആവശ്യപ്പെടാന്‍ മുസ്ലിംലീഗ്. അല്ലാത്തപക്ഷം മൂന്നാംസീറ്റിനായി യുഡിഎഫില്‍ സമ്മര്‍ദം ചെലുത്തില്ല. ഉപാധികളോടെ കോട്ടയം സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ ധാരണ. സീറ്റ് വിഭജനത്തിനായുള്ള യുഡിഎഫിലെ ഉഭയക്ഷി ചര്‍ച്ചകള്‍ നാളെത്തുടങ്ങും. നേരത്തെ തുടങ്ങുകയാണ് യുഡിഎഫിലെ ചര്‍ച്ചകള്‍. ആദ്യ കടമ്പ ലീഗിന്‍റെ മൂന്നാംസീറ്റ്. കണ്ണൂരിലാണ് കണ്ണെന്ന തോന്നല്‍ മാറി....

പണമില്ല; ബാബരിക്ക് പകരമുള്ള പള്ളിയുടെ നിര്‍മാണം കടലാസില്‍ മാത്രം

ലഖ്‌നൗ: തകർക്കപ്പെട്ട ബാബരി മസ്ജിദിന് പകരം നിർമിക്കാൻ ഉദ്ദേശിച്ച പള്ളിയുടെ നിർമ്മാണം ഇനിയും അയോധ്യയിൽ ആരംഭിച്ചിട്ടില്ല.. ഉദ്ദേശിച്ച രീതിയിൽ ധനസമാഹരണം നടക്കാത്തതാണ് നിർമാണം വൈകാൻ കാരണം. ധനിപൂരിൽ പള്ളി നിർമിക്കാൻ ഉദ്ദേശിച്ച സ്ഥലത്തേക്ക് ഉള്ള റോഡ് വികസിപ്പിക്കാൻ പോലും ഉത്തർപ്രദേശ് സർക്കാർ തയ്യാറായിട്ടില്ല. ഹിന്ദുത്വ വാദികൾ പുരാതനമായ പള്ളി പൊളിച്ചപ്പോൾ സുപ്രീം കോടതി ഉത്തരവ്...

KPCC അംഗമായ കാസർകോട്ടെ മുതിർന്ന കോൺഗ്രസ് നേതാവ് BJP-യിലേക്ക്

നീലേശ്വരം: കാസർകോട് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളിലൊരാളും കെ.പി.സി.സി. അംഗവും മുൻ ഡി.സി.സി. ജനറൽ സെക്രട്ടറിയുമായ കെ.കെ. നാരായണൻ ബി.ജെ.പി.യിലേക്ക്. പറയുന്ന കാര്യങ്ങൾ നടപ്പാക്കുന്നത് ബി.ജെ.പി. മാത്രമാണെന്നും അതിനാലാണ് ആ പാർട്ടിയിലേക്കു പോകുന്നതെന്നും ഇദ്ദേഹം  പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ കാസർകോട്ടെ ഉദ്ഘാടനച്ചടങ്ങിൽ അഖിലേന്ത്യാ പ്രസിഡന്റ് ജെ.പി. നഡ്ഡ അംഗത്വം...

ദുബൈ ഏറ്റവും തിരക്കേറിയ വിമാനത്താവളം; അറ്റ്ലാന്റയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി

ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ദുബൈ ഒന്നാം സ്ഥാനത്ത്. അമേരിക്കയിലെ അറ്റ്ലാന്റ വിമാനത്താവളത്തെ പിന്തള്ളിയാണ് ദുബൈ ഈ നേട്ടം സ്വന്തമാക്കിയത്. പുതുവർഷത്തിന്റെ തുടക്കത്തിലെ കണക്കുകളുടെ അടിസ്ഥാനത്തിൽ ഏവിയേഷൻ ഏജൻസിയായ ഒ.എ.ജി പുറത്തുവിട്ട റാങ്കിങ്ങിലാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയത്. ജനുവരിയുടെ തുടക്കത്തിൽ അമ്പത് ലക്ഷത്തിലേറെ യാത്രക്കാർ ദുബൈ വിമാനത്താവളം ഉപയോഗിച്ചു...

മക്ക, മദീന ഹറം മുറ്റങ്ങളിൽ കിടക്കരുത്; തീർഥാടകരോട് ആവശ്യപ്പെട്ട് ഹജ്ജ്, ഉംറ മന്ത്രാലയം

റിയാദ്: മക്ക, മദീന ഹറമുകളുടെ മുറ്റങ്ങളിൽ കിടക്കുന്നത് ഒഴിവാക്കണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം തീർഥാടകരോട് ആവശ്യപ്പെട്ടു. സുരക്ഷ ഉറപ്പാക്കുന്നതിനും ക്രമം നിലനിർത്തുന്നതിനും സന്ദർശകർക്ക് ആശ്വാസം നൽകുന്നതിനും വേണ്ടിയാണിത്. ഹറം മുറ്റങ്ങളിൽ കിടക്കുകയും ഉറങ്ങുകയും ചെയ്യുന്നത് ആളുകൾ കുട്ടിമുട്ടി അപകടസാധ്യതയിലേക്ക് നയിക്കും. തിരക്കിനും കാരണമാകും. പ്രത്യേകിച്ച് ഉന്തുവണ്ടികൾക്കായുള്ള പാതകൾ, നടപ്പാതകൾ, അടിയന്തിര സേവനത്തിനായുള്ള നടപ്പാതകൾ എന്നീ മൂന്ന്...

ബിസിസിഐ അംഗീകാരം: കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം, സർക്കാരിനു സമർപ്പിച്ചു

കൊച്ചി : കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. ഇതിനായി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംസ്ഥാന സർക്കാരിനു രൂപരേഖ സമർപ്പിച്ചു. കൊച്ചി ചെങ്ങമനാടാണ് പുതിയ സ്റ്റേഡിയം നിർമിക്കുക. ഇവിടെ സ്റ്റേഡിയത്തിനായി കണ്ടെത്തിയ സ്ഥലത്തിന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) അനുമതി ലഭിച്ചതായി കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് അറിയിച്ചു. രാജ്യാന്തര സ്റ്റേഡിയം ഉൾപ്പെടെ...

‘ആളുകളെ കെട്ടിയിട്ട് തല്ലാൻ നിങ്ങൾക്കാര് അധികാരം തന്നു’; മുസ്‌ലിം യുവാക്കളെ തൂണിൽ ബന്ധിച്ച് മർദിച്ച ​ഗുജറാത്ത് പൊലീസുകാരോട് സുപ്രിംകോടതി

ന്യൂഡൽഹി: ​ഗുജറാത്തിലെ ഖേഡ ജില്ലയിലെ ഗ്രാമത്തിൽ മുസ്‌ലിംകളായ അഞ്ച് യുവാക്കളെ തൂണിൽ കെട്ടിയിട്ട് പരസ്യമായി ചാട്ടവാർ കൊണ്ട് തല്ലിച്ചതച്ച പൊലീസുകാരെ രൂക്ഷമായി വിമർശിച്ച് സുപ്രിംകോടതി. ആളുകളെ തൂണിൽ കെട്ടിയിട്ട് തല്ലാൻ നിങ്ങൾക്ക് എവിടെ നിന്ന് അധികാരം കിട്ടിയെന്ന് കോടതി രോഷത്തോടെ ചോദിച്ചു. പൊലീസുകാരുടെ പെരുമാറ്റം ക്രൂരവും അസ്വീകാര്യവുമാണെന്നും കോടതി വ്യക്തമാക്കി. 2022 ഒക്ടോബറിലായിരുന്നു സംഭവം. കേസിൽ,...

രാമക്ഷേത്ര പ്രാണപ്രതിഷ്ഠയിൽ ആഹ്ളാദ പ്രകടനം; കുവൈത്തിൽ ഇന്ത്യക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

കുവൈത്ത് സിറ്റി: അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ നിർമാണം പുരോഗമിക്കുന്ന രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ കുവൈത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച ഇന്ത്യക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഒമ്പത് ഇന്ത്യക്കാരെയാണ് രണ്ടു കമ്പനികൾ ജോലിയിൽ നിന്ന് പുറത്താക്കി ഇന്ത്യയിലേക്ക് തിരികെ അയച്ചത്. കഴിഞ്ഞ ദിവസം ഇവർ ജോലി സ്ഥലത്ത് ആഹ്ലാദം പ്രകടിപ്പിച്ച് മധുര വിതരണം നടത്തിയിരുന്നു. തുടർന്ന് ഇവർക്കെതിരെ...
- Advertisement -spot_img

Latest News

പതിവായി കട്ടന്‍ ചായ കുടിക്കുന്നവര്‍ ഇതറിയാതെ പോകരുത്

ദിവസവും ഒരു കപ്പ് കട്ടൻ ചായ കുടിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനം. പ്രായമായ സ്ത്രീകളിൽ, ഗണ്യമായി ഗുണം ചെയ്യുമെന്നാണ് എഡിത്ത് കോവൻ യൂണിവേഴ്സിറ്റി...
- Advertisement -spot_img