ന്യുസിലാൻഡിനെതിരെ നടന്ന അവസാന ടി-20 മത്സരത്തിൽ ഇന്ത്യക്ക് 46 റൺസ് വിജയം. ഇതോടെ പരമ്പര 4 -1 നു ഇന്ത്യ സ്വന്തമാക്കി. ഇന്ത്യക്ക് വേണ്ടി ഇഷാൻ കിഷൻ തകർപ്പൻ സെഞ്ചുറിയാണ് നേടിയത്. കൂടാതെ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് അർധ സെഞ്ചുറിയും ഹാർദിക് പാണ്ട്യ, അഭിഷേക് ശർമ്മ റിങ്കു സിങ്, ശിവം ദുബൈ എന്നിവർ മികച്ച പ്രകടനവും...
കുമ്പള : കാസർകോട്ടെ ഒരു പ്രമുഖ ആശുപത്രിയിൽ രോഗികളുടെ അവകാശമായ ആയുഷ്മാൻ ഭാരത് സൗജന്യ ചികിത്സ നിഷേധിച്ചതായി പരാതി. രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന സെക്രട്ടറിയും കിസാൻ രക്ഷാസേന ജില്ലാ ചെയർമാനുമായ ഷുക്കൂർ കാണാജയ്ക്കാണ് കാസർകോട് നുള്ളിപ്പാടിയിലെ ഒരു പ്രമുഖ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചത്.
ജനുവരി 26ന് പരാതിക്കാരനെ പക്ഷാഘാതം സംഭവിച്ച് നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ...
ന്യൂഡൽഹി: പുകയില ഉത്പന്നങ്ങൾക്കും പാൻ മസാലയ്ക്കും ഇന്നുമുതൽ വില കൂടും. നികുതി വർധിപ്പിച്ച് ഇത്തരം ഉത്പന്നങ്ങളെ കർശനമായി നിയന്ത്രിക്കാനുള്ള തീരുമാനം നേരത്തെതന്നെ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി ഒന്നുമുതൽ പുതിയ വില നിലവിൽ വരുമെന്നായിരുന്നു പ്രഖ്യാപനം. ഈ ഉത്പന്നങ്ങൾക്കുമേൽ എക്സൈസ് തീരുവയും പാൻ മസാലയ്ക്ക് ആരോഗ്യ, ദേശീയ സുരക്ഷാ സെസും ഏർപ്പെടുത്തിയിട്ടുണ്ട്.
2017 ജൂലായിൽ ജിഎസ്ടി ആരംഭിച്ചപ്പോൾ മുതൽ...
ദില്ലി: 1 മണിക്കൂർ 26 മിനിറ്റ് നീണ്ടുനിന്ന ബജറ്റ് അവതരണം ധനമന്ത്രി നിർമ്മല സീതാരാമൻ പൂർത്തിയാക്കുമ്പോൾ കേരളത്തിന് നിരാശയാണ് ബാക്കിയായത്. എയിംസ് അടക്കമുള്ള പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയാണ് ഫലം. വേഗ റെയില്‍ ഇടനാഴിയിലും കേരളത്തെ പരിഗണിച്ചില്ല. മുംബൈ - പൂനെ, പൂനെ - ഹൈദരാബാദ്, ഹൈദരാബാദ് - ബെംഗളൂരു, ഹൈദരാബാദ് - ചെന്നൈ, ചെന്നൈ...
കേന്ദ്ര ബജറ്റിൽ വിദേശ നിക്ഷേപകർക്കും പ്രവാസികൾക്കും ആശ്വാസം നൽകുന്ന ചില സുപ്രധാന പ്രഖ്യാപനങ്ങൾ കൂടി ധനമന്ത്രി നിർമ്മല സീതാരാമൻ നടത്തി. വിദേശത്തേക്ക് പണം അയക്കുന്നതിനുള്ള നികുതി കുറയ്ക്കുമെന്നതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. പഠനാവശ്യങ്ങൾക്കും കുടുംബാംഗങ്ങൾക്കും മറ്റുമായി വിദേശത്തേക്ക് പണം അയക്കുന്ന സാധാരണക്കാർക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും.
വ്യോമയാന മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി വിമാനങ്ങളുടെ ഭാഗങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന...
ബെംഗളൂരു: ജീവനൊടുക്കിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ പോസ്റ്റ് മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്. മരണ കാരണം വെടിയുണ്ട ഹൃദയവും ശ്വാസകോശം തുളഞ്ഞു കയറിയുണ്ടായ പരിക്കാണ്. ഇരു അവയവങ്ങളും തകര്‍ത്ത് വെടിയുണ്ട പുറത്തു പോയി. 6.35എംഎം വലിപ്പമുള്ള വെടിയുണ്ട ശരീരത്തില്‍ നിന്ന് കണ്ടെത്തി. വെടിമരുന്നിന്റെയും ശരീര ഭാഗങ്ങളുടെയും സാമ്പില്‍ ഫോറന്‍സിക് ലാബിലേക്ക്...
വാരണാസി: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് രൂക്ഷ വിമര്‍ശനവുമായി സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി. ഹിന്ദുക്കളോട് അനുകമ്പയുള്ളയാളാണെങ്കില്‍ യുപിയില്‍ നിന്നുള്ള ബീഫ് കയറ്റുമതി അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയെ അദ്ദേഹം വെല്ലുവിളിച്ചു. പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. പ്രയാഗ്‌രാജില്‍ നടക്കുന്ന മാഘമേളയില്‍ പുണ്യസ്‌നാനം നടത്താന്‍ അനുവാദം ലഭിക്കാതെ മടങ്ങിയതിന് പിന്നാലെയാണ് അവിമുക്തേശ്വരാനന്ദ് യോഗിക്കെതിരെ വിമര്‍ശനമുന്നയിച്ചത്'
ഒരു ഹിന്ദുവാകുന്നതിന്റെ ആദ്യപടി പശുവിനോടുള്ള...
തിരുവനന്തപുരം: എസ്.ഐ.ആറിൽ പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള സമയപരിധി വെള്ളിയാഴ്ചയോടെ അവസാനിച്ചു. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച ഡിസംബർ 23 മുതലാണ് പട്ടികയിൽ ഉൾപ്പെടുന്നതിന് അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ടായിരുന്നത്.
വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് ഫോം 6, വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർക്ക് പേര് ചേർക്കാൻ ഫോം 6 എ, വോട്ടർപട്ടികയിലെ വിവരങ്ങളിൽ തിരുത്തലുകൾ വരുത്തുന്നതിനോ താമസം മാറിയത് രേഖപ്പെടുത്തുന്നതിനോ...
ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ് സ്വയം വെടിവെച്ചു മരിച്ചു. ബംഗളൂരുവിലെ ഓഫീസിലും കഫെയിലും ഐടി റെയ്ഡ് നടത്തിയിരുന്നു. ഐടി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ച് ഉച്ചക്ക് ശേഷമാണ് റോയ് ഓഫീസിലെത്തിയത്. ഒന്നര മണിക്കൂറോളം ഐടി റോയിയെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ജീവനൊടുക്കിയത്.
അശോക് നഗറിലെ ഹൊസൂർ റോഡിലാണ് കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസ്. ഉന്നത...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഒറ്റയടിക്ക് 8,640 രൂപയാണ് പവന് വർദ്ധിച്ചത്. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഒറ്റദിന വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ പവന്റ വില ചരിത്രത്തിലാദ്യമായി 1,31,000 കടന്നു. ഒരു പവൻ 22 കാരറ്റ് സ്വർത്തിന്റെ വില 1,31,160 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും...
അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു. മരിച്ച രണ്ടാമത്തെയാൾ പാകിസ്താൻ സ്വദേശിയാണ്. അപകടത്തിൽ മൂന്നു പേർക്ക്...