മോഡലിങ്ങിൽ നിന്നും അഭിനയ രംഗത്തേക്ക് എത്തിയ ആളാണ് ഷിയാസ് കരീം. പിന്നീട് ബിഗ് ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് ഷിയാസിനെ കൂടുതർ പേർക്കും സുപരിചിതനാകുന്നത്. ശേഷം വിവിധ ടെലിവിഷൻ ഷോകളിലും ഷിയാസ് നിറ സാന്നിധ്യമായി. 2023 സെപ്റ്റംബറിൽ ആയിരുന്നു ഷിയാസിന്റെ വിവാഹ നിശ്ചയം. ഇതിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു....
കുമ്പള : സി.പി.എം. ബന്തിയോട് ലോക്കൽ കമ്മിറ്റിയംഗം ഫാറൂഖ് ഷിറിയയെ പാർട്ടിയിൽനിന്ന് പുറത്താക്കാൻ ധാരണ. സ്വഭാവദൂഷ്യമാണ് നടപടിക്ക് കാരണമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു.
ഞായറാഴ്ച ചേർന്ന മഞ്ചേശ്വരം ഏരിയാ കമ്മിറ്റി യോഗ നിർദേശപ്രകാരം ലോക്കൽ കമ്മിറ്റി യോഗത്തിലും വിഷയം ചർച്ചചെയ്തു. ഇതിനുശേഷമാണ് ഇദ്ദേഹത്തിനെതിരേ നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കാൻ ജില്ലാ കമ്മിറ്റിയെ അറിയിക്കാൻ തീരുമാനിച്ചത്. പാർട്ടിയുടെ...
തൃശൂര്‍: തനിക്കെതിരായ വ്യാജപ്രചരണങ്ങള്‍ക്ക് പിന്നില്‍ വര്‍ഗീയതയെന്ന് ബിജെപി നേതാവ് സുരേഷ് ഗോപി. തന്റെ ശേഷിക്കനുസരിച്ചാണ് ദേവാലയത്തില്‍ കിരീടം വെച്ചതെന്ന് സുരേഷ് ഗോപി ആവര്‍ത്തിച്ചു. അംബാനിയും അദാനിയും ചെയ്തത് പോലെ ചെയ്യാനാകില്ല. താന്‍ സമ്പന്നനല്ല. തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ലൂര്‍ദ്ദ് മാതാവിന് പത്ത് ലക്ഷം രൂപയുടെ സ്വര്‍ണം നല്‍കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
'വികാരിയുമായി ചര്‍ച്ച ചെയ്താണ് കിരീടം...
കാസർകോട്: കസ്റ്റഡിയിൽ നിന്നു ബന്ധുക്കൾക്കൊപ്പം പൊലീസ് വിട്ടയച്ച യുവാവ് മരിച്ചു. മിയാപദവ് മദള സ്വദേശി മൊയ്തീൻ ആരിഫാ(22)ണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ മംഗളുരു ആശുപത്രിയിലേക്കുള്ള യാത്രക്കിടയിലാണ് മരണം. ഞായറാഴ്ച രാത്രി യുവാക്കൾ കഞ്ചാവ് വലിച്ച് പൊതു സ്ഥലത്ത് ബഹളം വയ്ക്കുന്നുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തിയത്. ബഹളം വച്ച പൊലീസ് ആരിഫിനെ...
കാസറഗോഡ്: എം.ഐ.സി കോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ക്യാമ്പസ് ടോക്ക് റീലോഡഡ് എന്ന പേരിൽ സുവനീർ പുറത്തിറക്കി. സുവനീർ പ്രകാശനം മാധ്യമ പ്രവർത്തകൻ ടി.എ ഷാഫി നിർവഹിച്ചു. പരിപാടിയോടനുബന്ധിച്ചു നടന്ന ‘ക്യാഷ്വൽ കപ്സ്’ ചർച്ചയിൽ പഴയകാല കോളേജ് മാഗസിനുകൾ, ക്യാമ്പസ് വാർത്താ പത്രങ്ങൾ, എഴുത്തനുഭവങ്ങൾ ചർച്ചയായി.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഇന്ന് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിർദേശം നൽകി.
ഫെബ്രുവരി മാസം കഠിനമായ ചൂടുമായി കടന്നുപോയെങ്കിലും മാർച്ച്...
ബിഗ് ടിക്കറ്റ് സീരീസ് 261 വിജയിയായി ഇന്ത്യൻ പൗരനായ മുഹമ്മദ് ഷെരീഫ്. 15 മില്യൺ ദിർഹമാണ് അദ്ദേഹം നേടിയത്.
ദുബായിൽ ഒരു സ്ഥാപനത്തിൽ പ്രൊക്യുർമെന്റ് ഓഫീസറായി ജോലിനോക്കുകയാണ് മുഹമ്മദ്. ഒരു വർഷമായി സ്ഥിരമായി അദ്ദേഹം ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. തന്റെ 20 സുഹൃത്തുക്കൾക്കൊപ്പമാണ് മുഹമ്മദ് ടിക്കറ്റെടുത്തത്. ഗ്യാരണ്ടീഡ് റാഫ്ൾ ഡ്രോയിൽ വിജയിയായതോടെ തന്റെ സുഹൃത്തുക്കളെയും മില്യണയർമാരാക്കാൻ...
മംഗലാപുരം: മംഗളൂരുവിൽ പരീക്ഷക്ക് പോയ മൂന്ന് വിദ്യാർത്ഥിനികൾക്ക് നേരെ ആസിഡ് ആക്രമണം. സംഭവത്തിൽ നിലമ്പൂർ സ്വദേശിയാ അഭിനെ കടബ പോലീസ് പിടികൂടി. മംഗളുരുവിലെ കടബയിൽ ആണ് സംഭവമുണ്ടായത്. കടബ ഗവൺമെൻറ് കോളേജിലെ വിദ്യാർത്ഥികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പെൺകുട്ടികളെ വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് മാറ്റും. പ്രേമനൈരാശ്യത്തെ തുടർന്നാണ് അഭിൻ ഈ ക്രൂരകൃത്യത്തിന്...
കാസർകോട്: കാസർകോട് കുറ്റിക്കോൻ നൂഞ്ഞങ്ങാനത്ത് ജേഷ്ഠൻ അനിയനെ വെടിവെച്ച് കൊന്നു. അശോകൻ (45) ആണ് മരിച്ചത്. ജ്യേഷ്ഠൻ ബാലകൃഷ്ണനെ ബേഡകം പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ നാടൻ തോക്ക് ഉപയോഗിച്ച് ബാലകൃഷ്ണൻ സഹോദരനെ വെടി വെക്കുകയായിരുന്നു.
ന്യൂഡല്‍ഹി: അപരിചിതരായ സ്ത്രീകളെ 'ഡാര്‍ലിങ്' എന്ന് അഭിസംബോധന ചെയ്യുന്നത് ക്രിമിനല്‍ കുറ്റങ്ങളുടെ പരിധിയില്‍ വരുമെന്ന് കൽക്കട്ട ഹൈക്കോടതി. ലൈംഗികചുവയുള്ള പരാമര്‍ശമാണെന്നും ഇന്ത്യന്‍ ശിക്ഷാനിയമം 354 എ, 509 വകുപ്പുകള്‍ പ്രകാരം സ്ത്രീത്വത്തെ അപമാനിക്കുന്ന കുറ്റകൃത്യമാണെന്നും ജസ്റ്റിസ് ജയ് സെന്‍ഗുപ്തയുടെ സിംഗിള്‍ ബെഞ്ച് കണ്ടെത്തി.
ഒരു പോലീസ് ഉദ്യോഗസ്ഥ നല്‍കിയ പരാതിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. മദ്യാസക്തിയിലായിരുന്ന...
പാരീസ്: ഹോർമുസ് കടലിടുക്കിലെ ചരക്ക് നീക്കം സുഗമമാക്കാനുള്ള സുരക്ഷാ ദൗത്യത്തിൽ പങ്കുചേരാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനത്തോട് തണുപ്പൻ പ്രതികരണവുമായി യൂറോപ്യൻ രാജ്യങ്ങൾ. ആഗോള...