മലപ്പുറം:മലപ്പുറം കുറ്റിപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് ഭക്ഷിച്ച് യുവാവ്. മലപ്പുറം കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ വൈകിട്ടാണ് അതി ദാരണവും അവിശ്വസനീയവുമായ സംഭവം ഉണ്ടായത്. അസ്സം സ്വദേശിയായ യുവാവാണ് പൂച്ചയെ പച്ചയ്ക്ക് തിന്നത്. എന്തിനാണിങ്ങനെ ചെയ്യുന്നതെന്ന് കണ്ടുനിന്നവര്‍ ചോദിച്ചപ്പോള്‍ വിശന്നിട്ടാണ് പൂച്ചയെ തിന്നതെന്നായിരുന്നു യുവാവിന്‍റെ മറുപടി. സംഭവത്തെതുടര്‍ന്ന് പൊലീസ് എത്തി യുവാവിന് ഭക്ഷണം വാങ്ങി നല്‍കുകയായിരുന്നു....
മംഗളൂരു:ബജ്പെയിലെ മംഗളൂരു അദാനി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 10 കിലോമീറ്റർ അരികെ ഗഞ്ചിമഠം പഞ്ചായത്തിലെ മലാലി സയ്യിദ് അബ്ദുല്ലാഹ് മദനി ജുമാമസ്ജിദിനെതിരെ വിശ്വഹിന്ദു പരിഷത്ത് ഫയൽ ചെയ്ത കേസ് കർണാടക ഹൈകോടതി വിധി പറയാൻ മാറ്റിവച്ചു. ജുമാമസ്ജിദ് സ്ഥിതിചെയ്യുന്ന സ്ഥലം ക്ഷേത്രമായിരുന്നു എന്നാണ് വി.എച്ച്.പി വാദം. ഇതുമായി ബന്ധപ്പെട്ട് മംഗളൂറു അഡി.സിവിൽ കോടതി (മൂന്ന്)...
കോഴിക്കോട്: രാജ്യത്ത് പള്ളികൾ കുത്തി നോക്കി അതിൽ ബിംബങ്ങൾ ഉണ്ടോ ബിംബങ്ങളുടെ അടുത്ത് കൂടിപ്പോയവരുടെ കാറ്റുണ്ടോ എന്ന് നോക്കി പൊളിക്കുകയാണെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. ഇതിൽ വികാരംകൊണ്ട് ഇവിടെ മുസ്‌ലിംകൾ കലാപമുണ്ടാക്കുമെന്ന് ആരും കരുതേണ്ട. ഞങ്ങൾ അങ്ങേയറ്റം ക്ഷമയുള്ളവരാണെന്നാണ് പ്രധാനമന്ത്രിയോടും മറ്റ് മന്ത്രിമാരോടും പറയാനുള്ളതെന്നും കാന്തപുരം പറഞ്ഞു. കാരന്തൂർ മർകസ് വാർഷിക സനദ്ദാന...
അബുദാബി: മലയാളികളടക്കം നിരവധി പേര്‍ക്ക് വന്‍തുകയുടെ ഭാഗ്യസമ്മാനങ്ങള്‍ നല്‍കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ 260-ാമത് സീരിസ് നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസായ 1.5 കോടി ദിര്‍ഹം (33 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി മലയാളി. അൽ ഐനിൽ താമസിക്കുന്ന മലയാളിയായ രാജീവ് അരിക്കാട്ട് ആണ് സ്വപ്‌ന വിജയം സ്വന്തമാക്കിയത്.
സമ്മാനവിവരം അറിയിക്കുന്നതിനായി ബിഗ് ടിക്കറ്റ് പ്രതിനിധികള്‍...
ന്യൂഡൽഹി: ഹിറ്റ്‌ലറുടെ കാലത്തെ ജൂതന്മാരെപ്പോലെയാണു കഴിഞ്ഞ പത്തു വർഷക്കാലം നരേന്ദ്ര മോദി സർക്കാരിനു കീഴിൽ രാജ്യത്തെ മുസ്‌ലിംകൾ കഴിയുന്നതെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. രാമക്ഷേത്ര പ്രതിഷ്ഠ നടത്തിയ ജനുവരി 22 ചരിത്രദിനമാണെന്നാണ് രാഷ്ട്രപതി പറഞ്ഞത്. എന്നാൽ, ഗ്യാൻവാപി പള്ളിയിൽ പൂജയ്ക്ക് അനുമതി നൽകിയ ജനുവരി 31ഉം ചരിത്രദിനമാണെന്ന് ഉവൈസി പറഞ്ഞു. 500 വർഷം...
കോഴിക്കോട്: ഗോഡ്സെ അനുകൂല ഫേസ്ബുക് കമന്റിട്ട എൻഐടി പ്രൊഫസർ ഷൈജ ആണ്ടവനെതിരെ കേസ്. എസ്എഫ്‌ഐ ഏരിയ സെക്രട്ടറി നൽകിയ പരാതിയിൽ കുന്ദമംഗലം പൊലീസാണ് കേസെടുത്തത്. ഷൈജക്കെതിരെ എംകെ രാഘവൻ എംപി എൻഐടി ഡയറക്ടർക്ക് പരാതി നൽകിയിരുന്നു. വിദ്വേഷ പരാമർശത്തിൽ അധ്യാപികക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് എംകെ രാഘവന്റെ ആവശ്യം. ഷൈജ ആണ്ടവന്റെ പോസ്റ്റിനെതിരെ കെഎസ്‌യു...
അബുദാബി: ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിമാന ടിക്കറ്റിനൊപ്പം പ്രീ അപ്രൂവ്ഡ് ഓണ്‍ അറൈവല്‍ വിസ സൗകര്യം നല്‍കാന്‍ തീരുമാനിച്ചതായി എമിറേറ്റ്സ് എയര്‍ലൈന്‍സ്. യുഎസ് വിസ, യുഎസ് ഗ്രീൻ കാർഡ്, ഇയു റെസിഡൻസി അല്ലെങ്കിൽ യുകെ റെസിഡൻസി എന്നിവയുള്ള ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് മാത്രമാണ് ഈ സേവനം ലഭ്യമാവുക. എമിറേറ്റ്സ് എയര്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന...
പാലിയേറ്റീവ് പരിചരണ രംഗത്ത് കേരളം വിജയകരമായ മാതൃകയാണെന്ന് ലോകാരോഗ്യ സംഘടനാ (ഡബ്ല്യു.എച്ച്.ഒ.). സാന്ത്വന പരിചരണത്തില്‍ കേരളം പിന്തുടരുന്ന സവിശേഷ മാതൃകയ്ക്കാണ് അംഗീകാരം. ലോകാരോഗ്യ സംഘടനയുടെ ദക്ഷിണ പൂര്‍വേഷ്യന്‍ റീജിയണല്‍ വര്‍ക്ക്‌ഷോപ്പിനെ ആസ്പദമാക്കി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് കേരളത്തിലെ പാലിയേറ്റീവ് കെയര്‍ രംഗത്തെ അഭിനന്ദിച്ചത്.
സാമൂഹികാധിഷ്ഠിത പാലിയേറ്റീവ് പരിചരണ പ്രവര്‍ത്തനങ്ങളിലൂടെ ഇന്ത്യയില്‍ മാത്രമല്ല, വികസ്വര രാജ്യങ്ങളിലും കേരളം ഒരു...
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ സ്വര്‍ണം കേരളാ പൊലീസ് പിടികൂടി. ഏതാണ്ട് 1.15 കോടി രൂപ വിലവരുന്ന ഒന്നേ കാൽ കിലോ സ്വര്‍ണമാണ് ക്യാപ്സൂൾ രൂപത്തിലാക്കി കടത്തിയത്. ശരീരത്തിന് അകത്ത് സ്വര്‍ണം ഒളിപ്പിച്ചായിരുന്നു കടത്ത്. വിമാനത്താവളത്തിൽ കസ്റ്റംസിന്റെയും റവന്യൂ ഇന്റലിജൻസിന്റെയും കണ്ണുവെട്ടിച്ച് പുറത്തുകടന്ന പ്രതികൾക്ക് പക്ഷെ കേരളാ പൊലീസിനെ കബളിപ്പിക്കാൻ കഴിഞ്ഞില്ല. യുഎഇയിൽ...
ആഗ്ര: താജ്മഹലിന് സമീപത്തെ ഉറൂസിനെതിരെ പരാതിയുമായി ഹിന്ദുമഹാ സഭ. ഉറൂസിന് നിരോധന ഉത്തരവ് ആവശ്യപ്പെട്ട് അഖില ഭാരത ഹിന്ദു മഹാസഭ ആഗ്ര കോടതിയിൽ ഹരജി നൽകി. ഉറൂസിന് താജ് മഹലിൽ സൗജന്യ പ്രവേശനം നൽകുന്നതിനെയും ഹരജിയിൽ ചോദ്യം ചെയ്യുന്നു. ഹരജി സ്വീകരിച്ച കോടതി മാർച്ച് നാലിന് വാദം കേൾക്കും.
ഈ വർഷം ഫെബ്രുവരി 6 മുതൽ...