കാസർകോട്: കാമുകൻ പീഡിപ്പിച്ച പത്താം ക്ലാസുകാരി ആത്മഹത്യ ചെയ്തു. ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൊഗ്രാൽപുത്തൂർ സ്വദേശികളായ അൻവർ, സാഹിൽ എന്നിവരാണ് അറസ്റ്റിലായത്. കാമുകനായ അൻവറിന്‍റെ നിരന്തരമായുള്ള ഭീഷണിയെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് പെൺകുട്ടിയുടെ മരണമൊഴി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.
തിരുവനന്തപുരം: ലഹരിസംഘങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് പൊലീസ്. 'ഓപറേഷൻ ഡി ഹണ്ടി'ന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടന്ന പരിശോധനയിൽ 285 പേർ അറസ്റ്റിലായി. ആകെ 281 കേസുകൾ രജിസ്റ്റർ ചെയ്തു.
മയക്കുമരുന്ന് വിപണനത്തിനെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായായിരുന്നു കഴിഞ്ഞ ദിവസം വ്യാപക റെയ്ഡ് നടന്നത്. ഇതിൽ 1,820 പേരെ പരിശോധിച്ചതിലാണ് 300ഓളം പേർ പിടിയിലായത്. രാജ്യാന്തര വിപണിയിൽ ലക്ഷങ്ങൾ...
കാസര്‍കോട്: ബൈക്ക് അപകടത്തില്‍ റോഡിന് സമീപത്തെ കുഴിയില്‍ വീണ് പരിക്കേറ്റ് മണിക്കൂറോളം കിടന്ന യുവാവ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണത്തിന് കീഴടങ്ങി. ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. ഉപ്പള മുസ്സോടി സ്വദേശി സിടി മന്‍സിലിലെ സര്‍ഫ്രാസ്(34) ആണ് മരിച്ചത്. പരിക്കേറ്റ മുസ്സോടി സ്വദേശി എം.എം മുസ്തഫ മംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്.
ശനിയാഴ്ച രാത്രി പത്തുമണിയോടെ മഞ്ചേശ്വരം ദേശീയപാതയിലെ...
പട്ന: എന്തൊക്കെ സംഭവിച്ചാലും ഇന്ത്യ സഖ്യം ബിഹാറില്‍ ശക്തമാണെന്ന് ആർ.ജെ.ഡി. നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. ഇപ്പോൾ നടക്കുന്ന കാര്യങ്ങളൊക്കെ നല്ലതിന് വേണ്ടിയാണെന്നും 2024-ഓടെ ജെഡിയു ഇല്ലാതാകുമെന്നും ഈ കളി തങ്ങള്‍ ഫിനിഷ് ചെയ്യുമെന്നും തേജസ്വി പറഞ്ഞു.
'കളി ഏറെ ബാക്കിയാണ്, ഇനിമുതലാണ് ആരംഭിക്കുന്നത്. നിതീഷ്കുമാർ ക്ഷീണിച്ച മുഖ്യമന്ത്രിയാണ്. ഞാൻ എഴുതിത്തരാം, 2024-ഓടെ ജെഡിയു...
പട്ന: മഹാസഖ്യ സര്‍ക്കാര്‍ പിരിച്ചുവിട്ട് വീണ്ടും എന്‍ഡിഎ മുന്നണിയിലെത്തിയ നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായി ഒരിക്കല്‍കൂടി സത്യപ്രതിജ്ഞ ചെയ്തു. വ്യത്യസ്ത മുന്നണികളുടെ ഭാഗമായി ഇത് ഒമ്പതാമത്തെ തവണയാണ് ജെഡിയു മേധാവി നിതീഷ് ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍ സത്യവാചകം ചൊല്ലികൊടുത്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സാമ്രാട്ട് ചൗധരിയും...
ദില്ലി: മുന്നണിമാറ്റം തുടർന്ന് ജെഡിയുവും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും. മഹാഗഡ്ബന്ധൻ ഉപേക്ഷിച്ച് എൻഡിഎയിലേക്ക് ചേക്കേറി മുഖ്യമന്ത്രിയായ നിതീഷ് കുമാറിന്റെ പുതിയ നീക്കം ഞെട്ടലോടെയാണ് എൻഡിഎ വിരുദ്ധ കക്ഷികൾ കണ്ടത്. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെയാണ് ബിഹാറിൽ നിർണായക ശക്തിയായ നിതീഷ് കുമാറിന്റെ കാലുമാറ്റം. നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി വന്നതിന് ശേഷം...
കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്ര നിരക്ക് വർധനയിൽ എയർ ഇന്ത്യക്കെതിരെ മന്ത്രി വി അബ്ദുറഹ്‍മാൻ. വിദേശ വിമാന കമ്പനികൾ കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുമ്പോഴാണ് എയർ ഇന്ത്യ തീർത്ഥാടകരെ കൊള്ളയടിക്കുന്നത് എന്ന് മന്ത്രി വിമർശിച്ചു. കേന്ദ്ര മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടെന്നും വി അബ്ദുറഹ്‍മാൻ പറഞ്ഞു.
നെടുമ്പാശേരി , കണ്ണൂർ വിമാനത്താവളങ്ങളെ അപേക്ഷിച്ച് കരിപ്പൂരിൽ നിന്ന്...
ഡെറാഡൂൺ: മദ്റസകളിൽ അടുത്ത അക്കാദമിക് വർഷം മുതൽ രാമായണം സിലബസിന്റെ ഭാഗമാക്കാൻ തീരുമാനവുമായി ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡ് സർക്കാർ. ഉത്തരാഖണ്ഡ് വഖഫ് ബോർഡിന് കീഴിലുള്ള മദ്രസകളിലാണ് രാമായണം പഠിപ്പിക്കാൻ തീരുമാനം. ബോർഡിന് കീഴിലുള്ള 117 മദ്രസകളിലാണ് രാമായണം പഠിപ്പിക്കുകയെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോർഡ് ചെയർമാൻ ഷദാബ് ഷംസ് അറിയിച്ചു. കുട്ടികൾക്ക് സംസ്കൃതം പഠിപ്പിക്കുന്നതിന് ഒപ്പമാണ്...
ദില്ലി: ദില്ലിയിൽ കൽക്കാജി മന്ദിറിൽ ക്ഷേത്രത്തിലെ പരിപാടിയ്ക്കിടെ സ്റ്റേജ് പൊളിഞ്ഞുവീണ് ഒരാൾ മരിച്ചു. പതിനേഴ് പേർക്ക് പരിക്കേറ്റു. രാത്രി 12.30 ഓടെയാണ് സംഭവം. ക്ഷേത്രത്തിലെ ആഘോഷ പരിപാടിയ്ക്കിടെ താത്കലികമായി കെട്ടിയിട്ടുണ്ടാക്കിയ വേദിയിൽ താങ്ങാവുന്നതിലും കൂടുതൽ പേർ കയറിയതാണ് അപകട കാരണം. വേദിയിൽ കയറിയവരും സമീപത്തായി നിന്നവരുമാണ് അപകടത്തിൽ പെട്ടവരെല്ലാം. ഏതാണ്ട് ആയിരത്തി അഞ്ഞൂറിലധികം പേർ...
പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു. ജെഡിയു എംഎൽഎമാരുടെ യോഗത്തിലാണ് രാജി പ്രഖ്യാപിച്ചത്. രാജിക്കത്ത് ഗവർണർക്ക് കൈമാറി.
സംസ്ഥാനത്തെ സർക്കാരിനെ പിരിച്ചുവിടാൻ ഗവർണറോട് ആവശ്യപ്പെട്ടതായി നിതീഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. മഹാസഖ്യത്തിലെ സ്ഥിതി മോശമാണ്. എല്ലാവരുടെയും അഭിപ്രായം മാനിച്ചാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്കൊപ്പം ചേർന്ന് രൂപവത്കരിക്കുന്ന സർക്കാറിൽ മുഖ്യമന്ത്രിയായി ഞായറാഴ്ച വൈകീട്ട് അഞ്ചോടെ സത്യപ്രതിജ്ഞ...
കണ്ണൂർ: സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ ഗോവിന്ദചാമിയെ കണ്ണൂരിൽ നിന്ന് തന്നെ പിടികൂടാൻ സാധിച്ചു. കറുത്ത പാൻ്റും കറുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന...