Sunday, July 27, 2025

Latest news

മക്കയിൽ ഹജ്ജ് തീർത്ഥാടകർക്കായി അഞ്ച് ലക്ഷം മുറികളുള്ള 4000 കെട്ടിടങ്ങൾ ഒരുങ്ങുന്നു

മക്ക: ഈ വര്‍ഷം സഊദിയിൽ ഹജ്ജിനെത്തുന്ന തീർത്ഥാടകർക്കായി മക്കയിൽ അഞ്ച് ലക്ഷം മുറികളുള്ള 4000 കെട്ടിടങ്ങൾക്ക് ലൈസൻസ് അനുവദിക്കാൻ ന​ഗരസഭ ലക്ഷ്യമിടുന്നുവെന്ന് വക്താവ് ഉസാമ സൈത്തൂന്നി അറിയിച്ചു. ഏകദേശം രണ്ട് മില്യൺ തീർത്ഥാടകരെ ഉൾക്കൊള്ളാൻ കഴിയുന്ന കെട്ടിടങ്ങളാണ് അനുവദിക്കുന്നത്. ഇതിനോടകം തന്നെ 1000 കെട്ടിടങ്ങൾക്ക് ലൈസൻസ് നൽകി കഴിഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം...

ചീത്തവിളി കേട്ട് മടുത്ത് സര്‍ഫറാസ് ഖാനെ ടെസ്റ്റ് ടീമിലെടുത്തു; വിശാഖപട്ടണത്ത് അരങ്ങേറ്റം?

വിശാഖപട്ടണം: ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാള്‍. ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ കളിക്കാന്‍ യോഗ്യന്‍ എന്ന് പല തവണ ബാറ്റ് കൊണ്ട് ഉറക്കെ പറഞ്ഞിട്ടും ബിസിസിഐ സെലക്ടര്‍മാരുടെ കണ്ണില്‍ പതിയാതിരുന്ന താരം. ഒടുവില്‍ സര്‍ഫറാസ് ഖാന്‍ എന്ന മുംബൈയുടെ 26 വയസുകാരന്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് ആദ്യമായി ക്ഷണിക്കപ്പെട്ടിരിക്കുകയാണ്. സര്‍ഫറാസിനെ മുമ്പ്...

ഏഴുദിവസത്തിനുള്ളിൽ പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നടപ്പാക്കും, ഇത് എന്റെ ഉറപ്പ്: കേന്ദ്രമന്ത്രി

കൊൽക്കത്ത∙ രാജ്യത്ത് ഏഴുദിവസത്തിനുള്ളിൽ പൗരത്വ ഭേദഗതി നിയമം  നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ശന്തനു താക്കൂർ. പശ്ചിമ ബംഗാളിലെ ദക്ഷിണ 24 പരഗാനയിൽ ഞായറാഴ്ച ഒരു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നടപ്പാക്കുന്നത് പശ്ചിമ ബംഗാളിൽ വോട്ടുയർത്താൻ സഹായിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. ‘‘അയോധ്യയിലെ രാമ ക്ഷേത്രം ഉദ്ഘാടനം ചെയ്തുകഴിഞ്ഞു. അടുത്ത ഏഴ് ദിവസത്തിനുള്ളിൽ രാജ്യത്ത് പൗരത്വ ഭേദഗതി ബിൽ നടപ്പിലാക്കും....

‘ദേശീയ പതാകയും ഭരണഘടനയും ഇഷ്ടമല്ലെങ്കിൽ ബി.ജെ.പിക്കാർക്ക് പാകിസ്താനിലേക്ക് പോകാം’, രൂക്ഷവിമർശനവുമായി കർണാടക മന്ത്രി

ബെംഗളൂരു: ദേശീയ പതാക, ഇന്ത്യൻ ഭരണഘടന, രാജ്യത്തിന്റെ സമഗ്രത എന്നിവയൊന്നും അംഗീകരിക്കാത്ത ബി.ജെ.പിക്കാർക്ക് അവരുടെ ഇഷ്ടയിടമായ പാകിസ്താനിലേക്ക് പോകാമെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഗാർഗെ. ബി.ജെ.പിയുടെ ഗൂഢാലോചനകൾക്കും തന്ത്രങ്ങൾക്കും മുന്നിൽ തങ്ങളൊരിക്കലും മുട്ടുമടക്കില്ലെന്നു പറഞ്ഞ പ്രിയങ്ക്, അതിനെ ഫല​പ്രദമായി നേരിടുമെന്നും കൂട്ടിച്ചേർത്തു. കർണാടകയിൽ മാണ്ഡ്യ ജില്ലയിലെ കെറഗോഡ് വില്ലേജ് പരിധിയിലുള്ള സർക്കാർ ഭൂമിയിൽ 108 അടി...

കരിപ്പൂരിൽ കോടികളുടെ സ്വർണ്ണവേട്ട; ഷൂസിൻ്റെ സോളിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 1473 ഗ്രാം സ്വർണം

മലപ്പുറം: കരിപ്പൂരിൽ വീണ്ടും വൻ സ്വർണവേട്ട. രണ്ട് കേസുകളിലായി 1.89 കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്നെത്തിയ യാത്രക്കാരന്റെ ഷൂസിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 1473 ഗ്രാം സ്വർണം പിടിച്ചെടുത്തു. പിന്നാലെ നടത്തിയ തെരച്ചിലിൽ വിമാനത്താവളത്തിലെ ശുചിമുറിയിൽ നിന്ന് 1774 ഗ്രാം സ്വർണവും കസ്റ്റംസ് കണ്ടെത്തി. സംഭവത്തിൽ തുടരന്വേഷണം നടക്കുകയാണെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; കാസർകോട് സ്വദേശി അറസ്റ്റിൽ, ജാമ്യത്തിൽ വിട്ടയക്കണമെന്ന് കോടതി

തിരുവനന്തപുരം: യൂത്ത് കോൺ​ഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ കാസർഗോഡ് സ്വദേശി ജെയ്സൺ കീഴടങ്ങി. കാസർഗോഡ് ഈസ്റ്റ് ഇലേരി മണ്ഡലം വൈസ് പ്രസിഡന്റായ ജെയ്സൺ കേസിലെ മുഖ്യപ്രതിയാണ്. കോടതി നിർദ്ദേശ പ്രകാരമാണ് കീഴടങ്ങൽ. യൂത്ത് കോൺ​ഗ്രസ് തെരഞ്ഞെടുപ്പിനായി വ്യാജരേഖയുണ്ടാക്കിയത് ജെയ്സണാണ്. അതേസമയം, കീഴടങ്ങിയാൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. നേരത്തെ, വ്യാജ തിരിച്ചറിയൽ...

ഡ്രൈവിങ്ങ് ലൈസന്‍സ് നേടല്‍ ഇനി കടുകട്ടി; പരീക്ഷ രീതി പൊളിച്ചെഴുതും; എച്ചിലും പരിഷ്‌കരണം; ഒരു ആര്‍ടി ഓഫീസില്‍ നിന്ന് ഒരു ദിനം 20 ലൈസന്‍സിലധികം അനുവദിക്കില്ല

അടുത്തമാസം മുതല്‍ ഡ്രൈവിങ്ങ് ലൈസന്‍സ് എളുപ്പത്തില്‍ ലഭിക്കില്ല. പരീക്ഷയില്‍ അടക്കം സമഗ്രമാറ്റങ്ങളുമായി മോട്ടോര്‍ വാഹനവകുപ്പ്. ലൈസന്‍സ് ലഭിക്കാനുള്ള ലേണേഴ്സ് പരീക്ഷയില്‍ അടക്കം മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. മുമ്പ് 20 ചോദ്യങ്ങളില്‍ 12 എണ്ണത്തിന് ശരിയുത്തരമെഴുതിയാല്‍ ലേണിങ് പരീക്ഷ പാസാകുമായിരുന്നു. ചോദ്യങ്ങളുടെ എണ്ണം 20 ല്‍ നിന്ന് 30 ലേക്ക് ഉയര്‍ത്തുമെന്ന് നേരത്തെ ഗതാഗത വകുപ്പ് മന്ത്രി കെ...

വരനോടൊപ്പം എത്തിയ യുവാവ് വിവാഹ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

മഞ്ചേശ്വരം: വിവാഹ വീട്ടില്‍ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ബായാര്‍ ബദിയാര്‍ സര്‍ക്കാജെ സ്വദേശി അന്‍സാര്‍ (32) ആണ് മരിച്ചത്. പരേതനായ ടി.എ അഹ്മദ് കുഞ്ഞിയുടെയും കുഞ്ഞലീമയുടെയും മകനാണ്. അന്‍സാര്‍ ഇന്നലെ രാത്രി വരനോടൊപ്പം മുളിഗദ്ദെയിലെ വധുവിന്റെ വീട്ടിലേക്ക് എത്തിയതായിരുന്നു. അവിടെവെച്ചാണ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ മംഗളൂരു ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. അന്‍സാര്‍ മൂന്ന് മാസം...

”അമ്മാതിരി വർത്താനം ഇങ്ങോട്ട് വേണ്ട”; ”ഇമ്മാതിരി വർത്താനം ഇങ്ങോട്ടും വേണ്ട”- കാര്യോപദേശക സമിതിയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ വാക്‌പോര്

തിരുവനന്തപുരം: കാര്യോപദേശക സമിതി യോഗത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ രൂക്ഷമായ വാക്‌പോര്. കോൺഗ്രസിന്റെ സമരാഗ്നി ജാഥ നടക്കുന്നതുകൊണ്ട് ബജറ്റ് സമ്മേളനം മാറ്റണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ നിങ്ങൾ വലിയ സഹകരണമാണല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മാർച്ച് 27 വരേയാണ് നിയമസഭാ സമ്മേളനം തീരുമാനിച്ചിട്ടുള്ളത്. ഫെബ്രുവരി ഒമ്പതിനാണ് കോൺഗ്രസ് ജാഥ തുടങ്ങുന്നത്. ഈ സാഹചര്യത്തിൽ സഭാ സമ്മേളനത്തിൽ...

‘2 വർഷത്തെ പ്രണയം തകർന്നു, പലതവണ പൊലീസ് സ്റ്റേഷൻ കയറി’; ഇൻസ്റ്റഗ്രാമിൽ ലൈവ്, പിന്നാലെ ജീവനൊടുക്കി യുവാവ്

മലപ്പുറം: സമൂഹമാധ്യമത്തിൽ ലൈവ് ചെയ്ത് ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞ യുവാവ് തുങ്ങി മരിച്ചു. മലപ്പുറം ജില്ലയിലെ നിലമ്പൂർ അയ്യാർപൊയിൽ തൈക്കാടൻ അബ്ദുവിന്റെയും ഫാത്തിമയുടെയും മകൻ മുഹമ്മദ് ജാസിദിനെ (23) ആണ് ഇൻസ്റ്റഗ്രാമിൽ ലൈവ് വന്നതിന് പിന്നാലെ വീട്ടിൽ തൂങ്ങിമരിച്ചത്. പ്രണയബന്ധം തകർന്നതുമായി ബന്ധപ്പെട്ട പ്രശനങ്ങളാണ് യുവാവ് ജീവനൊടുക്കാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. 28ന് പുലർച്ചെ 1.13ന്...
- Advertisement -spot_img

Latest News

ഗോവിന്ദചാമി പിടിയിൽ; ജയിൽ ചാടിയ കൊടുംകുറ്റവാളി തളാപ്പിലെ വീട്ടിൽ നിന്ന് പിടിയിലായി

കണ്ണൂർ: സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ ഗോവിന്ദചാമിയെ കണ്ണൂരിൽ നിന്ന് തന്നെ പിടികൂടാൻ സാധിച്ചു. കറുത്ത പാൻ്റും കറുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന...
- Advertisement -spot_img