മലപ്പുറം:മലപ്പുറം കൊണ്ടോട്ടിയിൽ ഗേറ്റ് ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം. മുള്ളമടക്കല്‍ ഷിഹാബുദ്ധീൻ, റസീന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഐബക്ക് ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് കൂട്ടുകാർക്കൊപ്പം മുറ്റത്ത് കളിക്കുന്നതിനിടെയാണ് അപകടം. വാഴക്കാട് സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് ഓമാനൂർ വലിയ ജുമാ...
പി.സി. ജോര്‍ജ് ബിജെപിയിലേക്ക്. ജനപക്ഷം സെക്യുലര്‍ ബിജെപിയില്‍ ലയിക്കും. അന്തിമ ചര്‍ച്ചകള്‍ക്കായി പി.സി. ജോര്‍ജ് ഡല്‍ഹിയിലേക്ക് തിരിച്ചു. ബിജെപിയില്‍ ചേരണമെന്നാണ് പാര്‍ട്ടി അണികളുടെ പൊതുവികാരമെന്ന് പി.സി. ജോര്‍ജ് പറഞ്ഞു. അണികളുമായി ഇക്കാര്യം സംസാരിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ലയനം എന്നാണ് കരുതുന്നതെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
മഞ്ചേശ്വരം: മംഗൽപ്പാടി താലൂക്ക് ആശുപത്രിയിൽ രാത്രിചികിത്സ പുനരാരംഭിച്ചു. ഡോക്ടർമാരുടെ കുറവുണ്ടായിരുന്നതിനാൽ മൂന്നുമാസമായി മുടങ്ങിയ ചികിത്സയാണ് തിങ്കളാഴ്ചയോടെ പുനരാരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് നിയമസഭയിൽ എ.കെ.എം. അഷ്‌റഫ് എം.എൽ.എ. ഉന്നയിച്ച ചോദ്യത്തിന് ആരോഗ്യമന്ത്രി വീണാ ജോർജ് തിങ്കളാഴ്ചമുതൽ ഇവിടെ രാത്രി ചികിത്സ പുനരാരംഭിക്കുമെന്ന് അറിയിച്ചിരുന്നു.
അതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് മന്ത്രി നിയമസഭയിൽ അറിയിച്ചത്. ഇവിടെയുണ്ടായിരുന്ന ഏഴ് ഡോക്ടർമാരിൽ രണ്ടുപേർ...
കോഴിക്കോട്: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ ഏക സിവിൽ കോഡ് പരാമർശത്തോട് പ്രതികരിച്ച് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. തെരഞ്ഞെടുപ്പാണ് സുരേഷ് ഗോപിയുടെ ലക്ഷ്യമെന്ന് സലാം പ്രതികരിച്ചു. വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് ശ്രമം. എന്നാൽ ബിജെപിയുടെ വലയിൽ വീഴില്ലെന്നും പിഎംഎ സലാം പറഞ്ഞു. യൂണിഫോം സിവിൽ കോഡ് വന്നിരിക്കുമെന്നാണ് സുരേഷ്...
കാസർകോട്: ഫെബ്രുവരി ഒന്നിന് നടക്കുന്ന കാസർകോട് നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് അംഗമായ അബ്ബാസ് ബീഗത്തെ സ്ഥാനാർഥിയായി തീരുമാനിച്ചതായി മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിൽനിന്ന് അറിയിച്ചു. നിലവിൽ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷനാണ് അബ്ബാസ് ബീഗം. ചെയർമാനായിരുന്ന മുസ്‌ലിം ലീഗിലെ വി.എം.മുനീർ രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
വൈകീട്ട് യാത്ര കഴിഞ്ഞ് വീട്ടിലെത്തിയതിന് ശേഷമോ, അല്ലെങ്കില്‍ യാത്രയ്ക്കിടയില്‍ ഏതെങ്കിലും വഴിയോരത്തോ ബൈക്കോ സ്കൂട്ടിയോ നിര്‍ത്തി വണ്ടിക്ക് മുകളില്‍ ഹെല്‍മറ്റ് വച്ച് പോകുന്നത് നമ്മളില്‍ പലര്‍ക്കും ഒരു ശീലമാണ്. ഹെല്‍മറ്റ് കൊണ്ട് നടക്കുന്നതിലുള്ള അസൌകര്യം തന്നെ കാരണം. അങ്ങനെ വഴി അരികില്‍ വച്ച് പോകുന്ന ഹെല്‍മറ്റുകള്‍ തിരിച്ചെത്തിയ ശേഷം ഒന്ന് പരിശോധിക്കുക പോലും ചെയ്യാതെ...
കാസർകോട്: പള്ളം റെയിൽവേ ബ്രിഡ്ജിന് സമീപം രണ്ടുപേരെ ട്രെയിൻ തട്ടി മരണപ്പെട്ട നിലയിൽ കണ്ടെത്തി.ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇരുപതിനും 25നും ഇടയിൽ പ്രായമുള്ള യുവാക്കളാണ് ട്രെയിൻ തട്ടി മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാരുടെ വിവരത്തെ തുടർന്ന് റെയിൽവേ പൊലീസും ടൌൺ പൊലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരുന്നു.
രാജ്‌കോട്ട്: വിമാനയാത്രയ്ക്കിടെ അണ്ടര്‍ 23 ക്രിക്കറ്റ് താരങ്ങളില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെടുത്ത സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍. ചണ്ഡീഗഢില്‍ നിന്ന് രാജ്കോട്ടിലേക്കുള്ള യാത്രയ്ക്കെത്തിയ താരങ്ങളുടെ ബാഗില്‍ നിന്നാണ് മദ്യം കണ്ടെത്തിയത്. സികെ നായുഡു ട്രോഫിയില്‍ ചണ്ഡീഗഢിനെ തോല്‍പിച്ച ശേഷം 2024 ജനുവരി 25നുള്ള സൗരാഷ്ട്ര താരങ്ങളുടെ മടക്ക യാത്രയാണ് വിവാദത്തിലായിരിക്കുന്നത്.
ക്രിക്കറ്റ് താരങ്ങൾ...
റിയാദ്: സൗദിയിലെ എല്ലാ ബസുകളും ട്രക്കുകളും നിരീക്ഷിക്കാൻ ഇനി മുതൽ ഓട്ടോമേറ്റഡ് ക്യാമറകൾ. ഏപ്രിൽ 21 മുതൽ മുഴുവൻ നിയമലംഘനങ്ങളും ക്യാമറകളിൽ പതിയും. രേഖകളും പെർമിറ്റുകളുമില്ലാത്ത ട്രക്കും ബസ്സും ഇനി തത്സമയം പിഴ വാങ്ങേണ്ടി വരും.
രാജ്യത്ത് സർവീസ് നടത്തുന്ന മുഴുവൻ ബസ്സുകളും ട്രക്കുകളും ഇനി ക്യാമറക്കണ്ണുകളുടെ നിരീക്ഷണത്തിലായിരിക്കും. ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ റണ്ണിംഗ് കാർഡോ ഓപറേഷൻ...
കണ്ണൂർ: സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ ഗോവിന്ദചാമിയെ കണ്ണൂരിൽ നിന്ന് തന്നെ പിടികൂടാൻ സാധിച്ചു. കറുത്ത പാൻ്റും കറുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന...