കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട. കസ്റ്റംസിനെ വെട്ടിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ച യുവാവിനെ പൊലീസ് പൊക്കി. വടകര സ്വദേശി അനസിനെയാണ് കരിപ്പൂർ പൊലീസ് പിടികൂടിയത്. ഇയാളുടെ കൈയ്യിൽ നിന്നും 54 ലക്ഷം രൂപയുടെ സ്വർണ്ണമാണ് പൊലീസ് പിടിച്ചെടുത്തത്.
വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനക്ക് ശേഷം പുറത്തിറങ്ങിയ യാത്രക്കാരനിൽ നിന്നുമാണ് 847ഗ്രാം സ്വർണ്ണം പൊലീസ്...
തിരുവനന്തപുരം: സോഫ്‌റ്റ്‌വെയർ അപ്‌ഡേഷൻ ചെയ്തതിന് പിറകെ റെഡ്മി മൊബൈൽ ഫോൺ റേഞ്ച് കിട്ടുന്നില്ല. തോറ്റ് പിന്മാറാതെ ഉപഭോക്തൃ കോടതി വഴി ഷവോമി കമ്പനിയിൽ നിന്ന് 36,000 രൂപ വാങ്ങിയെടുത്ത് യുവാവ്. തിരുവനന്തപുരം പേരൂര്‍ക്കട എന്‍സിസി നഗര ജേര്‍ണലിസ്റ്റ് കോളനി നിവാസിയും തിരുവനന്തപുരം ക്രൈസ്റ്റ് നഗർ കോളേജിലെ അവസാന വർഷം ബി സി എ വിദ്യാർത്ഥിയുമായ...
ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബിജെപി സഖ്യം കേരളത്തിലോ തമിഴ്‌നാട്ടിലോ അക്കൗണ്ട് തുറക്കില്ലെന്ന് സർവേഫലം. ഇന്ത്യ ടുഡെ - സി വോട്ടർ ടീം നടത്തിയ 'മൂഡ് ഓഫ് ദി നേഷൻ' സർവേയിലാണ് കേരളത്തിലും തമിഴ്‌നാട്ടിലും ഒറ്റ സീറ്റ് പോലും ലഭിക്കില്ലെന്ന് ഫലം പുറത്തുവന്നത്.
കേരളത്തിലെ 20 സീറ്റുകളിൽ 20 ഉം 'ഇന്ത്യ' ബ്ലോക്ക് നേടുമെന്നാണ് സർവേഫലം. എന്നാല്‍ ഇന്ത്യ...
ദുബൈ: അവധിക്ക് നാട്ടിലേക്ക് വരുമ്പോഴും തിരികെ ഗള്‍ഫിലേക്ക് പോകുമ്പോഴും പ്രവാസികളുടെ പ്രധാന പണിയാണ് ബാഗ് പാക്ക് ചെയ്യല്‍. ചിലപ്പോള്‍ ബാഗേജ് പ്രവാസികള്‍ക്ക് ഒരു തലവേദനയായി മാറാറുമുണ്ട്. അജ്ഞത മൂലവും അബദ്ധത്തിലും ഗള്‍ഫ് രാജ്യങ്ങളില്‍ നിരോധിച്ച പല വസ്തുക്കളും ബാഗേജില്‍ കയറിക്കൂടും. ഒടുവില്‍ വിമാനത്താവളത്തില്‍ എത്തുമ്പോള്‍ 'പണി' കിട്ടുകയും ചെയ്യും. ഗള്‍ഫിലെ റൂംമേറ്റുകള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊക്കെ അവരുടെ...
അജ്മീർ: രാജസ്ഥാനിലെ പ്രശസ്ത മുസ്‌ലിം ആരാധനാലയമായ അജ്മീർ ദർഗ ഹിന്ദു ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് മഹാറാണ പ്രതാപ് സേന. അജ്മീർ ദർഗയിലേക്ക് ഫെബ്രുവരി ഒമ്പതിന് മാർച്ച് നടത്തുമെന്ന് മഹാറാണാ പ്രതാപ് സേന അറിയിച്ചിട്ടുണ്ട്.
സൂഫി വര്യൻ ഹസ്രത്ത് ഖ്വാജ മൊയ്നുദ്ദീൻ ചിഷ്തിയുടെ ശവകുടീരമായ അജ്മീർ ദർഗ, മതസൗഹാർദത്തിൻ്റെ പ്രതീകവും വിവിധ മതങ്ങളിൽ നിന്നുള്ള ഭക്തരുടെ ആരാധന കേന്ദ്രവുമാണ്....
ബംഗളൂരു: ഹുക്ക ഉപയോഗിക്കുന്നതും വിൽക്കുന്നതും നിരോധിച്ച് കർണാടക സർക്കാർ. പൊതുജനാരോഗ്യത്തെയും യുവാക്കളെയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനവ്യാപകമായി 'ഹുക്ക' നിരോധിച്ചതായി കർണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവുവാണ് അറിയിച്ചത്. തന്റെ എക്സ് പേജിലാണ് ഇത് സംബന്ധിച്ച് മന്ത്രി പോസ്റ്റ് പങ്കുവച്ചത്.
'പൊതുജനാരോഗ്യത്തെയും യുവാക്കളെയും സംരക്ഷിക്കുന്നതിനായി സംസ്ഥാനവ്യാപകമായി ഹുക്ക നിരോധിക്കുന്നു. ഹുക്ക ഉപയോഗിക്കുന്നത് മൂലം ഗുരുതര ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാകുന്നത്....
തിരുവനന്തപുരം: കേരളത്തിന്റെ ധനപ്രതിസന്ധിക്ക് മുഴുവൻ കാരണം കേന്ദ്രമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. 57,800 കോടി രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ട് എന്ന് പറയുന്നത് നുണയാണ്. നികുതിപിരിവിൽ പരാജയമായതും സംസ്ഥാനത്തിന്റെ ധൂർത്തും പ്രതിസന്ധിക്ക് കാരണമായി.
സർക്കാരിന് തങ്ങൾ ക്രിയാത്മകമായ നിർദേശങ്ങൾ കൊടുത്തിരുന്നുവെന്നും അവയൊന്നും ചെവിക്കൊണ്ടില്ലെന്നും സതീശൻ ആരോപിച്ചു. കർണാടക സർക്കാർ നടത്തിയത് വേറെ സമരമാണെന്നും അതിനെ...
കോഴിക്കോട്: ഗോഡ്സെ അനുകൂല കമന്റിട്ട അധ്യാപിക ഷീജ ആണ്ടവനെതിരായ പ്രതിഷേധം കൂടുതൽ ശക്തമാക്കി എസ്.എഫ്.ഐ. പ്രതിഷേധത്തിന്റെ ഭാഗമായി ഗോഡ്സെ ഇന്ത്യയിലെ ആദ്യ തീവ്രവാദിയാണെന്ന ബാനർ എൻ.ഐ.ടി കാമ്പസിൽ എസ്.എഫ്.ഐ ഉയർത്തി. എസ്.എഫ്.ഐ കോഴിക്കോട് എന്ന പേരിലാണ് ബാനർ.
ഗോഡ്സെ അനുകൂല കമന്റിട്ട അധ്യാപികക്കെതിരെ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐയും രംഗത്തെത്തിയിരുന്നു. ഷൈജ ആണ്ടവൻ താമസിക്കുന്ന വീടിന് മുന്നിൽ ഫ്ലെക്സ്...
കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് കാട്ടുന്ന അനീതിക്കും അസമത്വത്തിനെതിരെ ആര് സമരം നടത്തിയാലും പിന്തുണയ്ക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. കേരളത്തിന്റെ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചു. നിയമസഭ തിരഞ്ഞെടുപ്പ് തിരക്കുകകള്‍ ആയതിനാല്‍ പങ്കെടുക്കാന്‍ കഴിയില്ല. അത് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരേ ദുരിതമാണ് എല്ലാപേരും അനുഭവിക്കുന്നത്. സമാന സമരങ്ങളെ എന്തുകൊണ്ട് പിന്തുണച്ചുകൂടായെന്നും അദേഹം...
അയോദ്ധ്യയ്ക്ക് ശേഷം മഥുരയും കാശിയുമാണ് ബിജെപിയുടെ പട്ടികയില്‍ അടുത്തതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയിലെ മൂന്ന് സ്ഥലങ്ങള്‍ മാത്രമാണ് ഹിന്ദു വിഭാഗത്തിന് ആവശ്യം. അയോദ്ധ്യ, മഥുര, കാശി എന്നിവയാണ് ഹിന്ദു വിഭാഗത്തിന് ആവശ്യം. ഉത്തര്‍പ്രദേശ് നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് യോഗി ഇക്കാര്യം വ്യക്തമാക്കിയത്.
അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയപ്പോള്‍ രാജ്യം അതില്‍ സന്തോഷിച്ചു. രാമക്ഷേത്രത്തിലെ...
ന്യൂഡൽഹി: ബിഹാറിനുപിന്നാലെ കേരളമടക്കം ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലും പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് (എസ്‌ഐആർ) ചൊവ്വാഴ്ച തുടക്കമാകും. ബൂത്തുതല ഓഫീസർമാർ(ബിഎൽഒ) വീടുകൾ കയറി എന്യൂമറേഷൻ...