ചെന്നൈ: മുസ്ലിം ലീഗ് എംപിക്കെതിരെ എൻഫോഴ്സ്മെന്റ് അന്വേഷണം. തമിഴ്‌നാട്ടിലെ രാമനാഥപുരം മണ്ഡലത്തിലെ എംപി നവാസ് കനിക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. നവാസ് കനിയുടെ സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് റെയ്‌ഡ് നടക്കുകയാണ്. എസ്‌ടി കൊറിയര്‍ എന്ന നവാസ് കനിയുടെ സ്ഥാപനങ്ങളിലാണ് ഇഡി സംഘം റെയ്‌ഡ് നടത്തുന്നത്.
വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും രാമനാഥപുരം സീറ്റിൽ മുസ്ലിം ലീഗാണ് മത്സരിക്കുന്നത്. ഡിഎംകെ സഖ്യത്തിന്റെ...
കൊച്ചി: ഇനി മിനിറ്റുകൾ കൊണ്ട് വോട്ടർ പട്ടികയിൽ പേര് ചേർക്കാം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് ഉപയോഗിച്ചാണ് പേര് ചേർക്കാൻ സാധിക്കുക. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന്റെ അവസാന ദിവസത്തിന് ഒരാഴ്ച മുൻപ് വരെ പേര് ചേർക്കാനാകും. 2024 ജനുവരിയിൽ 18 വയസായവർക്കാണ് ആപ്പിലൂടെ വേഗം അപേക്ഷിക്കാനാവുക.
ആപ്പ് ഡൗൺലോഡ് ചെയ്ത് ഫോൺ...
ന്യൂഡൽഹി: സി.എ.എയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും കേന്ദ്രസർക്കാർ തയ്യാറല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സി.എ.എ ഭരണഘടനയുടെ ഒരു വ്യവസ്ഥയും ലംഘിക്കുന്നില്ല. പ്രതിപക്ഷ നേതാക്കൾ രാഷ്ട്രീയ പ്രീണനമാണ് നടത്തുന്നത്. ഒരു വിഭാഗമോ വ്യക്തിയോ സി.എ.എയെ ഭയപ്പെടേണ്ടതില്ലെന്നും എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞു.
എന്തുകൊണ്ടാണ് സി.എ.എയെ എതിർക്കുന്നതെന്ന് വിശദീകരിക്കാൻ രാഹുൽ ഗാന്ധി തയ്യാറാവണമെന്നും...
തൊടുപുഴ: കുടുംബകോടതി വിധി ലംഘിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ പേരിലുള്ള സ്വത്തും സഹോദരന്റെ ഇന്നോവ കാറും കട്ടപ്പന കുടുംബകോടതി ജപ്തി ചെയ്തു. ഇടുക്കി രാജകുമാരി സ്വദേശി ക്രിസ്റ്റി പോളിൻ്റെയും പിതാവ്, മാതാവ്, സഹോദരന്‍ എന്നിവര്‍ക്കുമെതിരെയാണ് വിധി. മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന ഭര്‍ത്താവിനെതിരെ ഭാര്യ നേരത്തെ നല്‍കിയ കേസില്‍ കുടുംബ വിഹിതമായി...
കേരള കേഡർ ഐ പി എസ് ഓഫീസർ യതീഷ് ചന്ദ്ര കേരളത്തിലേക്ക് മടങ്ങിയെത്തുന്നു. കർണാടകയിലെ ഡെപ്യൂട്ടേഷൻ പൂർത്തിയായതിനാലാണ് ഇനി കേരള സർവീസിലേക്ക് മടങ്ങിയെത്തുന്നത്. യതീഷ് ചന്ദ്രക്ക് പുതിയ നിയമനം നൽകാനാണ് കേരള സർക്കാർ തീരുമാനം. ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ടെക്നോളജി എസ്പി പദവിയാണ് യദീഷ് ചന്ദ്രക്ക് നൽകിയിരിക്കുന്നത്.
2021ലാണ് യതീഷ് ചന്ദ്ര കർണാടകയിലേക്ക് ഡെപ്യൂട്ടേഷനിൽ പോകുന്നത്. അന്ന്...
തിരുവനന്തപുരം: പത്മജ വേണുഗോപാലിന് പിന്നാലെ കോൺഗ്രസ് നേതാവ് പദ്മിനി തോമസും ബിജെപിയിലേക്ക്. ഇന്ന് ബിജെപിയിൽ ചേരുന്ന തിരുവനന്തപുരത്തെ നേതാക്കളിലൊരാളാണ് മുൻ കായിക താരം കൂടിയായ പദ്‌മിനി തോമസ്. സ്പോര്‍ട്‌സ് കൗൺസിൽ മുൻ പ്രസിഡന്റായ പദ്‌മിനി തോമസിന് പാര്‍ട്ടിയിൽ നിന്ന് മറ്റ് പരിഗണനകളൊന്നും ലഭിക്കാത്തതാണ് പാര്‍ട്ടി വിടാൻ കാരണമെന്നാണ് വിവരം. ഇന്ന് രാവിലെ 11 മണിക്ക്...
ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻറെ സംസ്ഥാന സന്ദർശനങ്ങള്‍ പൂര്‍ത്തിയായി. ജമ്മുകശ്മീരിലെ സന്ദർശനവും പൂര്‍ത്തിയാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് ദില്ലിയിലെത്തും. തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിച്ച ശേഷമേ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സൂചന നൽകി. സമ്പൂർണ്ണ യോഗം ചേർന്നായിരിക്കും ആലോചന നടത്തുക എന്ന് രാജീവ് കുമാർ ജമ്മുകശ്മീരില്‍ പറഞ്ഞു....
ന്യൂഡൽഹി : വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന സർവേഫലം പുറത്ത്. ദേശീയ മാദ്ധ്യമമായ ന്യൂസ് 18 നെറ്റ്‌വർക്ക് 21 സംസ്ഥാനങ്ങളിൽ നടത്തിയ മെഗാ ഒപ്പീനിയൻ പോളിലാണ് കേരളത്തിൽ ബി.ജെ.പി രണ്ട് സീറ്റു നേടുമെന്ന് പ്രവചിച്ചിരിക്കുന്നത്. എൻ.ഡി.എ കേരളത്തിൽ രണ്ട് സീറ്റ് നേടുമെന്നാണ് സർവേയിൽ പറയുന്നത്.
യു.ഡി.എഫ് ഇത്തവണ 14 സീറ്റിൽ ഒതുങ്ങും....
കേരള സര്‍ക്കാരിന്റെ പിടിപ്പ്‌കേടിന്റെ നേര്‍മുഖമായി ടാറ്റ 60 കോടി മുടക്കി കാസര്‍കോട് ചട്ടഞ്ചാലില്‍ നിര്‍മിച്ച് നല്‍കിയ ആശുപത്രി. 30 വര്‍ഷത്തെ ആയുസ്സ് വാഗ്ദാനം ചെയ്ത നിര്‍മിച്ച ആശുപത്രി ഇപ്പോള്‍ പൊളിച്ച് നീക്കുകയാണ്. കോവിഡ് മഹാമാരി പടര്‍ന്ന സമയത്ത് കാസര്‍കോടിലെ കഷ്ടപ്പെടുന്ന രോഗികള്‍ക്കായാണ് ടാറ്റ ആശുപത്രി നിര്‍മിച്ച് നല്‍കിയത്.
ഇപ്പോഴുള്ള ആശുപത്രി പൊളിക്കുന്ന സ്ഥലത്ത് 23 കോടി...
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ഉയരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 2024 മാർച്ച് 13 മുതൽ 17 വരെ പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, തൃശൂർ ജില്ലയിൽ ഉയർന്ന താപനില 37...
കൊച്ചി: കേരളത്തിൽ നിലനിൽക്കുന്ന കടുത്ത പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് വരും തിങ്കളാഴ്ച സംസ്ഥാനത്തെ ഹോട്ടലുകൾ പൂർണ്ണമായും അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു....