Latest news

ലോക്സഭാ തെരഞ്ഞെടുപ്പ്; കാസർകോട് ജില്ലയിൽ 12,559 കന്നിവോട്ടര്‍മാര്‍; പാര്‍ലമെന്റ് മണ്ഡലത്തില്‍ 14,19,355 വോട്ടര്‍മാര്‍ സമ്മതിദാന അവകാശം വിനിയോഗിക്കും

കാസർകോട്: ഏപ്രിൽ 26നു നടക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ 14,19,355 വോട്ടര്‍മാര്‍ സമ്മതിദാന അവകാശം വിനിയോഗിക്കും.ജില്ലയില്‍ 5,13,579 പുരുഷ വോട്ടര്‍മാരും 5,37,525 സ്ത്രീ വോട്ടര്‍മാരും ഏഴ് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും അടക്കം 10,51,111 വോട്ടര്‍മാര്‍. 6,367 പുരുഷന്‍മാരും 6,189 സ്ത്രീകളും മൂന്ന് ട്രാന്‍സ്‌ജെന്‍ഡര്‍മാരും ഉള്‍പ്പെടെ 12,559 കന്നിവോട്ടര്‍മാരാണ് ജില്ലയിലുള്ളത്. മഞ്ചേശ്വരം മണ്ഡലത്തില്‍ 957...

വെള്ളിയാഴ്ച ദിവസത്തെ വോട്ടെടുപ്പ്; വിശ്വാസികള്‍ക്ക് അസൗകര്യമെന്ന് പി.എം.എ സലാം

കേരളത്തില്‍ വെള്ളിയാഴ്ച ദിവസം വോട്ടെടുപ്പ് പ്രഖ്യാപിച്ചത് വിശ്വാസികള്‍ക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. വോട്ടര്‍മാരും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരും പോളിങ് ഏജന്റുമാരുമായ വിശ്വാസികള്‍ക്ക് അസൗകര്യം സൃഷ്ടിക്കുമെന്നാണ് സലാം അഭിപ്രായപ്പെട്ടത്. വെള്ളിയാഴ്ച ഇസ്ലാം മത വിശ്വാസികള്‍ പള്ളികളില്‍ ഒത്തുചേരുന്ന ജുമുഅ ദിവസമാണ്. കേരളത്തിലും തമിഴ്‌നാട്ടിലുമെല്ലാം ഈ ദിവസം തന്നെ വോട്ടെടുപ്പിന് തെരഞ്ഞെടുത്തത്...

‘ബി.ജെ.പി രാഷ്ട്രീയ കച്ചവടക്കാരുടെ താവളമായി’; ബി.ജെ.പി എം.പി അജയ് പ്രതാപ് സിംഗ് പാർട്ടി വിട്ടു

ന്യൂഡൽഹി: ബി.ജെ.പിയുടെ രാജ്യസഭാ എംപിയും മുതിർന്ന നേതാവുമായ അജയ് പ്രതാപ് സിംഗ് പാർട്ടിവിട്ടു. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡക്കുള്ള രാജിക്കത്ത് എക്‌സിൽ (ട്വിറ്റർ) അദ്ദേഹം ഇന്ന് പോസ്റ്റ് ചെയ്യുകയായിരുന്നു. 'പാർട്ടിയുടെ പ്രാഥമികഗംത്വത്തിൽ നിന്ന് ഞാൻ രാജിവെക്കുന്നു' ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള രാജിക്കത്തിൽ അദ്ദേഹം കുറിച്ചു. രാജിവെക്കാനുള്ള കാരണം കത്തിൽ അദ്ദേഹം വ്യക്തമാക്കിയില്ല. എന്നാൽ വരാനിരിക്കുന്ന...

റമദാനിൽ ഒരാൾക്ക്​ ഒരു ഉംറക്ക്​ മാത്രം അനുമതി – ഹജ്ജ്​ ഉംറ മന്ത്രാലയം

ജിദ്ദ: റമദാൻ മാസത്തിൽ രണ്ടോ അതിലധികമോ തവണ ഉംറ നിർവഹിക്കാൻ അനുമതി നൽകാനാവില്ലെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. റമദാനിൽ ഒരു തവണ ഉംറ കർമങ്ങൾ നിർവഹിച്ചാൽ മതിയാകും. ഇക്കാര്യം എല്ലാവരും ശ്രദ്ധിക്കണം. ആളുകൾ ഇക്കാര്യം ശ്രദ്ധിച്ചാൽ ഉണ്ടാവുന്ന നേട്ടങ്ങൾ ഒരുപാടാണെന്നും മന്ത്രാലയം പറഞ്ഞു. റമദാനിൽ ഒരു ഉംറ എന്ന നിലയിൽ പരിമിതപ്പെടുത്തുന്നത് തിരക്ക് കുറയ്ക്കാനും...

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ആദ്യഘട്ടം 21 സംസ്ഥാനങ്ങളിലെ 102 മണ്ഡലങ്ങളിൽ

ന്യൂഡൽഹി: 18-ാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ 19 മുതൽ ജൂൺ ഒന്നു വരെ ഏഴ് ഘട്ടങ്ങളായി നടക്കും. ആദ്യഘട്ടത്തിൽ 21 സംസ്ഥാനങ്ങളിലെ 102 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അരുണാചൽ പ്രദേശ്-രണ്ട്, അസം-അഞ്ച്, ബിഹാർ-നാല്, ഛത്തീസ്ഗഢ്-ഒന്ന്, മധ്യപ്രദേശ്-ആറ്, മഹാരാഷ്ട്ര-അഞ്ച്, മണിപ്പൂർ-രണ്ട്, മേഘാലയ-രണ്ട്, മിസോറാം-ഒന്ന്, നാഗാലാന്റ്-ഒന്ന്, രാജസ്ഥാൻ-12, സിക്കിം-ഒന്ന്, തമിഴ്‌നാട്-39, ത്രിപുര-ഒന്ന്, യു.പി-എട്ട്, ഉത്തരാഖണ്ഡ്-അഞ്ച്, പശ്ചിമ ബംഗാൾ-മൂന്ന്,...

ആരെങ്കിലും വാട്സ് അപ് ഡിപി സ്ക്രീൻ ഷോട്ട് എടുക്കുമെന്ന് ഭയമുണ്ടോ, എങ്കിൽ വഴിയുണ്ട്

വാട്ട്സാപ്പ് ഡിപിയുടെ സ്ക്രീൻഷോട്ട് എടുക്കുന്നത് തടയാനുള്ള പുതി പ്രൈവസി ഫീച്ചർ അവതരിപ്പിച്ച് വാട്ട്സാപ്പ്. മറ്റുള്ളവരുടെ പ്രൊഫൈലിൽ കയറിയുള്ള സ്ക്രീൻഷോട്ട് എടുക്കലിനാണ് നിയന്ത്രണം വന്നിരിക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യത മുൻനിർത്തിയാണ് ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ ആൻഡ്രോയിഡിൽ ഈ ഫീച്ചർ ലഭ്യമായി തുടങ്ങി. ഉടനെ ഐഫോണിൽ ഈ ഫീച്ചറെത്തുമെന്നാണ് പ്രതീക്ഷ. ഫീച്ചർ ഓഫ് ചെയ്യാനുള്ള ഓപ്ഷൻ വൈകാതെ വാട്ട്സാപ്പ് നൽകുമെന്നാണ്...

‘ജാതിയുടെയോ മതത്തിന്‍റെയോ പേരില്‍ വോട്ട് പിടിക്കരുത്’; മാര്‍ഗനിര്‍ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിനൊപ്പം വോട്ടെടുപ്പിനുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിദ്വേഷ പ്രസംഗം പാടില്ലെന്ന് രാഷ്ട്രീയക്കാര്‍ക്ക് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ മുന്നറിയിപ്പ് നല്‍കി. സ്വകാര്യ ജീവിതത്തെ വിമര്‍ശിച്ചുകൊണ്ട് പ്രസംഗിക്കരുത്, ജാതിയുടെയോ മതത്തിന്‍റെയോ പേരില്‍ വോട്ട് പിടിക്കരുത്, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രചാരണം പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ നല്‍കി. പരസ്യം...

തമിഴ്നാട്ടിലെ സിപിഎം സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ രാഹുൽ ഗാന്ധിയും എം കെ സ്റ്റാലിനും

ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കവേ തമിഴ്നാട്ടിലെ സിപിഎം പോസ്റ്ററിൽ രാഹുൽ ഗാന്ധിയും എം കെ സ്റ്റാലിനും. മധുരയിലെ സിറ്റിംഗ് എംപി സു വെങ്കടേശന്റെ പോസ്റ്ററിലാണ് രാഹുൽ ഗാന്ധിയും എം കെ സ്റ്റാലിനും നിറഞ്ഞുനിൽക്കുന്നത്. തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിലാണ് സിപിമ്മും കോൺഗ്രസും മത്സരിക്കുന്നത്. ഡിഎംകെ 21 സീറ്റിലും കോൺഗ്രസ് 9 സീറ്റിലും സിപിഎം 2...

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിൽ നടക്കും; ആദ്യം ഏപ്രിൽ 19ന്, കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ 26ന്

ദില്ലി : രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക്. ആകാംക്ഷകൾക്ക് വിരാമമിട്ട് 543 ലോക്സഭാമണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പിന്റെ തിയ്യതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. രാജ്യത്താകെ 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രിൽ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിൽ കേരളത്തിൽ ഏപ്രിൽ 26 ന് തെര‍ഞ്ഞെടുപ്പ് നടക്കും. ഒറ്റഘട്ടമായാണ് 20 മണ്ധലങ്ങളിലും വോട്ടെടുപ്പ് നടക്കുക. ഏഴ്...

ആകെ 97 കോടി വോട്ടര്‍മാർ; 47 കോടി സ്ത്രീകൾ, 50 കോടി പുരുഷന്മാർ

ഡൽഹി: രാജ്യം തെരഞ്ഞെടുപ്പിന് പൂർണ്ണ സജ്ജമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ. എല്ലാ തെരഞ്ഞെടുപ്പും പുതിയ പരിക്ഷയാണ്. തെരഞ്ഞെടുപ്പ് കാലം രാജ്യത്തിന്റെ അഭിമാനം എന്നതാണ് മുദ്രാവാക്യം. ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്തി. എല്ലാവരോടും വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനായുള്ള വാർത്താസമ്മേളനത്തിലാണ് പരാമർശം. 97 കോടി വോട്ടര്‍മാരാണ് രാജ്യത്ത് ഇക്കുറി...
- Advertisement -spot_img

Latest News

പാചകവാതകക്ഷാമം: തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടും

കൊച്ചി: കേരളത്തിൽ നിലനിൽക്കുന്ന കടുത്ത പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് വരും തിങ്കളാഴ്ച സംസ്ഥാനത്തെ ഹോട്ടലുകൾ പൂർണ്ണമായും അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു....
- Advertisement -spot_img