Monday, July 7, 2025

Latest news

ഹോളിക്ക് മുസ്ലീങ്ങൾ പുറത്തിറങ്ങരുതെന്ന് ബിജെപി MLA, “അച്ഛന്റെ സ്വന്തമാണോ ബീഹാർ” എന്ന് തേജസ്വി യാദവ്

പട്‌ന: ഹോളി ദിനത്തില്‍ മുസ്ലീങ്ങള്‍ വീടിന് പുറത്തിറങ്ങിപ്പോവരുതെന്ന ബിഹാറിലെ ബി.ജെ.പി. എം.എല്‍.എ. ഹരിഭൂഷന്‍ ടാക്കൂര്‍ ബചോലിന്റെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. ഈ സംസ്ഥാനം എം.എല്‍.എയുടെ അച്ഛന്റെ സ്വന്തമാണോ എന്ന് ചോദിച്ച തേജസ്വി യാദവ്, എം.എല്‍.എയെ ശാസിക്കാനും മാപ്പുപറയിപ്പിക്കാനും മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ആവശ്യപ്പെട്ടു. 'മുസ്ലീങ്ങളോട് പുറത്തിറങ്ങരുതെന്നാണ് ബി.ജെ.പി. എം.എല്‍.എ....

പൊലീസിനെ പേടിച്ച് എംഡിഎംഎ വിഴുങ്ങിയ ഷാനിദിന്‍റെ വയറ്റിൽ മൂന്ന് പാക്കറ്റുകൾ; ഒന്നില്‍ കഞ്ചാവെന്ന് സംശയം

കോഴിക്കോട്: താമരശ്ശേരിയിൽ എംഡിഎംഎ വിഴുങ്ങി മരിച്ച അമ്പായത്തോട് സ്വദേശി ഷാനിദിന്റെ എൻഡോസ്‌കോപ്പി ഫലം വന്നു. ഷാനിദ് വിഴുങ്ങിയ രണ്ടു പാക്കറ്റുകളിൽ എംഡിഎംഎക്ക് സമാനമായ ക്രിസ്റ്റൽ പോലുള്ള വസ്തുവും മൂന്നാമത്തെ കവറിൽ കാഞ്ചാവാണെന്നുമാണ് സംശയിക്കുന്നത്. ഷാനിദിന്റെ പോസ്റ്മോർട്ടം നടപടികൾ ആരംഭിച്ചു.പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ മാത്രമേ ഇതില്‍ സ്ഥിരീകരണം വരൂ. കഴിഞ്ഞദിവസം രാവിലെ അമ്പായത്തോട് മേലെ...

പൈവളിഗെ മണ്ടേക്കാപ്പില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയും അയൽവാസിയായ യുവാവും തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: പൈവളിഗെയില്‍ നിന്നു ഒരു മാസം മുമ്പു കാണാതായ പതിനഞ്ചുകാരിയെയും 42 കാരനെയും വീടിനു സമീപത്തെ കാട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാവിലെ പൊലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മേർക്കള സ്വദേശിയായ ശ്രേയയേയും വീട്ടില്‍ നിന്ന് അരകിലോമീറ്റര്‍ അകലെയുള്ള മണ്ടേക്കാപ്പ് കൂടൽമേർക്കള സ്വദേശി രതീഷിനെയും മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍...

ദേഹത്ത് ഒട്ടിച്ച് ആവശ്യക്കാർക്ക് എത്തിക്കും, 10 വയസ്സുകാരനെ ഉപയോഗിച്ച് MDMA വിൽപന; പിതാവ് അറസ്റ്റിൽ

തിരുവനന്തപുരം: പത്തുവയസ്സുകാരനായ മകനെ ഉപയോഗിച്ച് ലഹരിവില്‍പന നടത്തിയ പിതാവ് അറസ്റ്റില്‍. പത്തനംതിട്ട തിരുവല്ലയിലാണ് സംഭവം. മുഹമ്മദ് ഷമീര്‍ എന്നയാളാണ് മകന്റെ ശരീരത്തില്‍ എം.ഡി.എം.എ. ഒളിപ്പിച്ചുവെച്ച് വില്‍പന നടത്തിയ സംഭവത്തില്‍ അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ ദീപാ ജങ്ഷന് സമീപത്തെ വീട്ടില്‍നിന്നാണ് മുഹമ്മദ് ഷമീറിനെ പോലീസ് അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ അടക്കം പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കും...

മയക്ക് മരുന്ന് കേസ്; കണ്ണൂരിൽ പ്രതിയായ യുവതിയെ കാപ്പ ചുമത്തി നാട് കടത്തി

കണ്ണൂരിൽ മയക്കുമരുന്ന് കേസ് പ്രതിയായ യുവതിയെ കാപ്പ ചുമത്തി നാട് കടത്തി. കണ്ണൂര്‍ തലശ്ശേരി തിരുവങ്ങാട് സ്വദേശിയായ 27 കാരിയായ ഫാത്തിമ ഹബീബയ്‌ക്കെതിരെയാണ് കാപ്പ ചുമത്തിയത്. ഇതുസംബന്ധിച്ച് കണ്ണൂര്‍ റേഞ്ച് ഡിഐജി ഉത്തരവ് ഇറക്കി. നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണ് ഫാത്തിമ. പൊലീസിന്റെ റൗഡി ലിസ്റ്റില്‍പ്പെട്ടയാളാളുകൂടിയാണ് ഫാത്തിമ. ഒരു വര്‍ഷത്തേക്ക് കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശനം...

കാസർകോട് ബന്ധുവീട്ടിലേക്ക് നടന്നുപോയ വയോധികൻ സൂര്യാഘാതമേറ്റ് മരിച്ചു

കാസർകോഡ്: കാസർകോട്ട് സൂര്യാഘാതമേറ്റ് തെണ്ണൂറ്റിരണ്ട് വയസ്സുകാരൻ മരിച്ചു. കയ്യൂർ മുഴക്കോം, വലിയ പൊയിലിൽ കുഞ്ഞിക്കണ്ണനാണ് മരിച്ചത്. ഇന്നുച്ചയ്ക്ക് രണ്ടരയോടെ വീടിന് സമീപത്തുവച്ചാണ് സൂര്യാഘാതം ഏറ്റത്. ബന്ധു വീട്ടിലേക്ക് നടന്ന് പോകുന്നതിനിടയാണ് അത്യാഹിതം. ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണം സൂര്യാഘാതമേറ്റാണെന്ന് സ്വകാര്യ ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. എന്നാൽ കണ്ണൂർ മെഡിക്കൽ കോളേജിലെ...

പൊലീസിനെ കണ്ട് എംഡിഎംഎ പാക്കറ്റ് വിഴുങ്ങിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

കോഴിക്കോട്: പൊലീസിനെ കണ്ടു കൈയിൽ ഉണ്ടായിരുന്ന എംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് മരിച്ചത്. എംഡിഎംഎ വിഴുങ്ങിയതിനെ തുടർന്ന് യുവാവ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് ചികിത്സയിലിരിക്കെയാണ് മരണം. ഇന്നലെയാണ് സംഭവം. താമരശ്ശേരിയിൽ വെച്ച് പൊലീസ് ഷാനിദിനെ കസ്റ്റഡിയിലെടുക്കുന്നത്. പൊലീസിനെ കണ്ടതോടെ ഷാനിദ് കൈയിൽ ഉണ്ടായിരുന്ന...

ഉര്‍മി വി.സി.ബി കം ബ്രിഡ്ജ് പുന:നിര്‍മ്മാണത്തിന് 1.23 കോടിയുടെ ഭരണാനുമതി; പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്ന് എകെഎം അഷ്‌റഫ് എംഎല്‍എ

ഉപ്പള : കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായി ഗതാഗതം നിരോധിച്ച പൈവളിഗെ പഞ്ചായത്തിലെ ഉർമി തടയണ പുനനിർമാണത്തിനായി 1.23 കോടി രൂപയുടെ പദ്ധതിക്ക്‌ ഭരണാനുമതി ലഭിച്ചതായി എ.കെ.എം.അഷ്റഫ് എം.എൽ.എ. അറിയിച്ചു. പൈവളിഗെ പഞ്ചായത്തിലെ കടങ്കോടി വാർഡിലെ ഉർമി തോടിന് കുറുകെ 40 വർഷം മുൻപ് നിർമിച്ച വി.സി.ബി.യാണ് കാലപ്പഴക്കത്താൽ അപകടവാസ്ഥയിലായത്. ഇതുമൂലം ഉർമി, പല്ലക്കൂടൽ, കൊമ്മംഗള, കുരുഡപ്പദവ്...

മണ്ടേകാപ്പു സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർഥിനിയെ കാണാതായ വിഷയത്തിൽ അന്വേഷണം ഊർജിതമാക്കണം – എ.കെ.എം. അഷ്റഫ് എം.എൽ.എ.

പൈവളിഗെ: മണ്ടേകാപ്പു സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർഥിനിയെ കാണാതായ വിഷയത്തിൽ അന്വേഷണം ഊർജിതമാക്കണമെന്ന് എ.കെ.എം. അഷ്റഫ് എം.എൽ.എ. ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ വീട് സന്ദർശിച്ച എം.എൽ.എ. അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കത്ത് നൽകുമെന്നു അവരെ അറിയിച്ചു. പൈവളികെ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുൽഫിക്കർ അലി കയ്യാർ, അസീസ് ചേവാർ, മനാഫ് സുബ്ബയ്കട്ട...

പ്രണയം: 16കാരിയെ വിവാഹം ചെയ്യാന്‍ ശ്രമിച്ച 22 കാരന്‍ മഞ്ചേശ്വരത്ത് അറസ്റ്റില്‍

കാസര്‍കോട്: പ്രണയത്തിനു ഒടുവില്‍ 16കാരിയെ വിവാഹം ചെയ്യാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കര്‍ണ്ണാടക, ബണ്ട്വാള്‍ സ്വദേശിയായ വിക്രമ(22)നെയാണ് മഞ്ചേശ്വരം പൊലീസ് പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തത്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതി പ്രകാരമാണ് അറസ്റ്റ്. പെണ്‍കുട്ടിയും യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നു പറയുന്നു. കഴിഞ്ഞ ദിവസം വിക്രമന്‍ പെണ്‍കുട്ടിയുടെ...
- Advertisement -spot_img

Latest News

ഉപ്പള, ഷിറിയ പുഴകളിൽ മഞ്ഞ ജാഗ്രതാ നിർദേശം

കാസർകോട് : ഉപ്പള പുഴയുടെ ഉപ്പള സ്റ്റേഷൻ, ഷിറിയ പുഴയിലെ പുത്തിഗെ സ്റ്റേഷൻ എന്നിവിടങ്ങളിൽ അപകടകരമാംവിധം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജലസേചനവകുപ്പിന്റെ പ്രളയ സാധ്യതാ മുന്നറിയിപ്പ്. നദീതീരത്തുള്ളവർ...
- Advertisement -spot_img