Thursday, November 6, 2025

Latest news

കാഴ്ചയിൽ വെറുമൊരു കളിപ്പാട്ടം, വിശദമായി പരിശോധിച്ചപ്പോൾ 6 കഷ്ണങ്ങളാക്കി ഒളിപ്പിച്ച സ്വർണം, യാത്രക്കാരൻ പിടിയിൽ

കൊച്ചി: കളിപ്പാട്ടത്തിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 60 ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ക്വാലാലംപൂരിൽ നിന്നും ജിദ്ദയിൽ നിന്നും എത്തിയ രണ്ട് യാത്രക്കാരാണ് പിടിയിലായത്. ജിദ്ദയിൽ നിന്നും വന്ന ഒരു യാത്രക്കാരനിൽ നിന്നും 140 ഗ്രാം വരുന്ന ഏഴര ലക്ഷം രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തത്. ആറ് കഷ്ണങ്ങളാക്കി കളിപ്പാട്ടത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം...

ബെംഗളൂരുവില്‍ ബൈക്ക് കുഴിയില്‍ വീണ് രണ്ട് മലയാളി വിദ്യാര്‍ഥികള്‍‌ മരിച്ചു

ബംഗളൂരു: കമ്മനഹള്ളിയില്‍ ബൈക്കപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു. കൊല്ലം സ്വദേശികളായ ആല്‍ബി ജി ജേക്കബ് (21), വിഷ്ണുകുമാര്‍ എസ് (25) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച അര്‍ധരാത്രിയോടെയായിരുന്നു അപകടം. ഡിവൈഡറില്‍ ബൈക്കിടിച്ച് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. ഒരാള്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. കമ്മനഹള്ളിയിലെ സര്‍ക്കാര്‍ ആശുപത്രിയിലും നിംഹാന്‍സിലുമായാണ് മൃതദേഹങ്ങളുള്ളത്. വിവരമറിഞ്ഞ ബന്ധുക്കള്‍ ബംഗളൂരുവിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മൃതദേഹങ്ങള്‍...

അബ്ദുൾ നാസർ മദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ച മദനി തീവ്ര പരിചരണ വിഭാ​ഗത്തിൽ ചികിത്സിലാണ്. ജാമ്യ വ്യവസ്ഥകളിൽ സുപ്രീംകോടതി ഇളവ് അനുവദിച്ചതോടെ മഅദനി കേരളത്തിലേക്ക് എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് മദനി കേരളത്തിലെത്തിയത്. സുപ്രീംകോടതിയുടെ വിധി പകര്‍പ്പ് വിചാരണക്കോടതിയിൽ എത്തിയതോടെയാണ് യാത്രക്ക് അവസരം ഒരുങ്ങിയത്....

അക്ബർ-സീത സിംഹ വിവാദം; സീതയുടെ പേര് മാറ്റുമോ? വിചിത്ര ഹർജി ഇന്ന് പരിഗണിക്കും

കൊൽക്കത്ത: സിലിഗുഡി സഫാരി പാർക്കിൽ അക്ബർ എന്ന് പേരുള്ള ആൺസിംഹത്തെയും സീത എന്ന പെൺസിംഹത്തെയും ഒന്നിച്ച് പാർപ്പിക്കാനുള്ള വനം വകുപ്പ് തീരുമാനത്തിനെതിരെ വിശ്വഹിന്ദുപരിഷത്തിന്റെ ഹർജി കോടതി ഇന്ന് പരിഗണിക്കും. കൽക്കട്ട ഹൈക്കോടതിയിലെ ജൽപായ്ഗുഡിയിലെ സർക്യൂട്ട് ബെഞ്ചിലാണ് ഹർജി പരിഗണിക്കുക. സീത എന്ന സിംഹത്തിൻ്റെ പേര് മാറ്റണമെന്ന അപേക്ഷയും കോടതി പരിഗണിക്കും. നടപടി ഹിന്ദുമതത്തെ അപമാനിക്കുന്നതെന്നാണ്...

വീട്ടുജോലിക്കായി സൗദിയിലെത്തി വഞ്ചിക്കപ്പെട്ടു; കര്‍ണാടക സ്വദേശി നാട്ടിലെത്തിയത് മലയാളി സാമൂഹ്യ പ്രവര്‍ത്തകരുടെ ഇടപെടലിലൂടെ

വീട്ടുജോലിക്കായി സൗദിയിലെത്തി വഞ്ചിക്കപ്പെട്ട ഇന്ത്യക്കാരിക്ക് ആശ്വാസം. മലയാളി സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിലൂടെയാണ് നാട്ടിലേക്ക് മടങ്ങാനുള്ള വഴി തുറന്നത്. സൗദിയിലെ ഖമീഷ് മിഷൈതില്‍ നിന്നും സൗദി പൊലീസിന്റെ കൂടി സഹായത്തോടെയാണ് കര്‍ണാടക സ്വദേശി നാട്ടിലെത്തിയത്. വിസ ഏജന്റിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് വഞ്ചിക്കപ്പെട്ട സബിഹ. രോഗിയായ ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ വേണ്ടിയാണ് തുമഗുരു സ്വദേശി സബിഹ സൗദിയിലേക്ക്...

ആധാർ കാർഡ് പുതുക്കാത്തവർ ‘ജാഗ്രതൈ’; സൗജന്യം ഈ ദിവസംവരെ മാത്രം

രാജ്യത്തെ പൗരന്റെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. അതിനാൽത്തന്നെ ആധാർ കാർഡ് വിവരങ്ങൾ കൃത്യമായിരിക്കണം. ആധാറിലെ വിവരങ്ങൾ പുതുക്കാൻ യുഐഡിഎഐ ആവശ്യപ്പെട്ടിട്ടുണ്ട്. ആധാർ പുതുക്കുന്നതിന് ഫീസ് ഈടാക്കും. എന്നാൽ പൗരന്മാർക്ക് സൗജന്യമായി ആധാർ പുതുക്കാനുള്ള അവസരമുണ്ട്. 2024 മാർച്ച് 14 വരെ സൗജന്യമായി ആധാർ പുതുക്കാം. മുൻപ് 2023 ഡിസംബറിൽ ആധാർ സൗജന്യമായി പുതുക്കാനുള്ള...

വിമാനമിറങ്ങി 10 – 30 മിനിട്ടിനുള്ളിൽ ലഗേജ് യാത്രക്കാരുടെ കൈകളിലെത്തണം; വിമാന കമ്പനികളോട് വ്യോമയാന മന്ത്രാലയം

ദില്ലി: വിമാനയാത്രക്കാരുടെ ലഗേജ് സമയബന്ധിതമായി എത്തിക്കാൻ ജാഗ്രത കാട്ടണമെന്ന് ഇന്ത്യയിലെ വിമാന കമ്പനികളോട് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്). നടപടികൾ കൂടുതൽ കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് എയർ ഇന്ത്യ അടക്കം ഏഴ് എയർലൈനുകൾക്ക് ബിസിഎഎസ് കത്തയച്ചു. വിമാനത്തിന്‍റെ എഞ്ചിൻ ഓഫ് ചെയ്ത് 10 മിനിറ്റിനുള്ളിൽ യാത്രക്കാരുടെ ബാഗുകൾ അയക്കണം. വിമാനമിറങ്ങി 10 മുതൽ 30...

ടി പി ചന്ദ്രശേഖരൻ വധക്കേസ്: പ്രതികള്‍ക്ക് തിരിച്ചടി, വിചാരണ കോടതി വിധി ശരിവച്ച് ഹൈക്കോടതി

കൊച്ചി: ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് തിരിച്ചടി. വിചാരണ കോടതിയുടെ ശിക്ഷ വിധി ഹൈക്കോടതി ശരിവെച്ചു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച അപ്പീലിലാണ് കോടതിയുടെ വിധി വന്നിരിക്കുന്നത്. അതേസമയം, പി മോഹനനൻ അടക്കം പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്ത് കെ കെ രമ എംഎൽഎ സമര്‍പ്പിച്ച അപ്പീലും പ്രതികളുടെ ശിക്ഷ...

മുന്‍ സീറ്റിലിരുന്ന വ്യക്തി സീറ്റ് ബെല്‍റ്റ് ധരിച്ചില്ല; മുഖ്യമന്ത്രിയുടെ കിയ കാര്‍ണിവലിന് പിഴ ഈടാക്കി എംവിഡി

മുഖ്യമന്ത്രി പിണറായി വിജയന്‍റെ കിയ കാര്‍ണിവല്‍ കാറിന് പിഴയീടാക്കി മോട്ടോര്‍ വാഹന വകുപ്പ്. മുന്‍സീറ്റില്‍ ഇരുന്ന വ്യക്തി സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാണ് പിഴയീടാക്കിയത്. മുണ്ടക്കയം-കുട്ടിക്കാനം റോഡില്‍ വെച്ചാണ് വാഹനത്തിന് 500 രൂപ പിഴ ഈടാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 12ന് വൈകുന്നേരം നാല് മണിയോടെയാണ് കിയ കാര്‍ണിവലിനെ ക്യാമറ കുടുക്കിയത്. മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ട് വാഹനമായി സഞ്ചരിച്ചപ്പോഴാണ്...

തിരുവനന്തപുരം പേട്ടയില്‍ 2 വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; കാണാതായത് നാടോടി ദമ്പതികളുടെ മകളെ

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ 2 വയസുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായി പരാതി. റെയിൽവേ സ്റ്റേഷന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ മകളെയാണ് എടുത്തു കൊണ്ടു പോയതെന്ന് പരാതി ഉയർന്നിരിക്കുന്നത്. മൂന്നു സഹോദരങ്ങൾക്ക് ഒപ്പമാണ് ഈ കുട്ടിയും ഉറങ്ങാൻ കിടന്നതെന്ന് രക്ഷിതാക്കൾ പറയുന്നു. സംഭവത്തിൽ പൊലീസ് വ്യാപകമായി പരിശാധന നടത്തുകയാണ്. ഒരു ആക്റ്റീവ സ്കൂട്ടർ സമീപത്ത് വന്നിരുന്നതായി...
- Advertisement -spot_img

Latest News

ന്യൂയോര്‍ക്കില്‍ ചരിത്രം പിറന്നു; മേയര്‍ തിരഞ്ഞെടുപ്പില്‍ മംദാനി വിജയത്തിലേക്ക്; ട്രംപിന് കനത്ത തിരിച്ചടി

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനി വിജയത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. 34-കാരനായ മംദാനിയുടെ വിജയം പ്രഖ്യാപിക്കുന്നതോടെ ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറാകും...
- Advertisement -spot_img