Friday, November 7, 2025

Latest news

റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുകയായിരുന്ന മേല്‍പ്പറമ്പ് സ്വദേശിയുടെ തലക്ക് കല്ലുകൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു; ഉപ്പള സ്വദേശി അറസ്റ്റില്‍

മഞ്ചേശ്വരം: തീവണ്ടി കാത്ത് റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുകയായിരുന്ന മേല്‍പ്പറമ്പ് സ്വദേശി ഉബൈദിനെ തലയില്‍ കല്ലുകൊണ്ടു കുത്തി പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ കേസെടുത്ത മഞ്ചേശ്വരം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഉപ്പളയിലെ നിയാസ് (39) ആണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചക്ക് നാട്ടിലേക്ക് മടങ്ങാന്‍ തീവണ്ടി കാത്ത് മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ് ഫോമിലെ ബെഞ്ചില്‍ ഇരിക്കുകയായിരുന്നു ഉബൈദ്. അവിടെയെത്തിയ...

സുബൈർ വധക്കേസിലെ പ്രതികള്‍ക്ക് ജാമ്യം നൽകിയത് തെറ്റെന്ന് കേരളം, ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ദില്ലി: പാലക്കാട് എസ്ഡിപിഐ പ്രവർത്തകൻ സുബൈർ വധക്കേസിൽ സംസ്ഥാനസർക്കാർ നൽകിയ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്.കേസിലെ പ്രതികളായ അഞ്ച് ആർഎസ്എസ് പ്രവർത്തകർക്ക് ജാമ്യം നൽകിയതിനെതിരെയാണ് സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയത്. കേസിലെ ഏഴാം പ്രതി ജീനീഷ് എന്ന കണ്ണന്‍റെ ജാമ്യത്തിനെതിരായ ഹർജിയിലാണ് കോടതി ഇന്ന് നോട്ടീസ് നൽകിയത്.ജസ്റ്റീസ് സുധാൻഷുധൂലിയ അധ്യക്ഷനായ ബെഞ്ചിന്‍റെയാണ് നടപടി. പ്രതികൾക്ക് ജാമ്യം നൽകിയത്...

പെര്‍ളയില്‍ വന്‍ കഞ്ചാവ് വേട്ട; പിടിച്ചെടുത്തത് 107 കിലോ കഞ്ചാവ്, 2 പേർ അറസ്റ്റിൽ

കാസര്‍കോട്: പെര്‍ളയില്‍ വന്‍ കഞ്ചാവ് വേട്ട. പിക്കപ്പ് വാനില്‍ 107 കിലോ കഞ്ചാവ് കടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. കുമ്പള ശാന്തിപ്പള്ളം സ്വദേശി ഷഹീര്‍ റഹീം(36), അമേക്കള സ്വദേശി ഷരീഫ്(52) എന്നിവരെയാണ് കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. ഞായറാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍...

കണ്ണൂരില്‍ കെ സുധാകരന്‍ തന്നെ; മത്സരിക്കണമെന്ന് എഐസിസി നിര്‍ദേശം

ദില്ലി: കണ്ണൂര്‍ ലോക്സഭ സീറ്റില്‍ കെ.സുധാകരന്‍ തന്നെ മത്സരിക്കും..കെപിസിസി അധ്യക്ഷ പദവിയും എംപി സ്ഥാനവും ഒരുമിച്ച് കൊണ്ട് പോകുന്നതിലെ ബുദ്ധിമുട്ട് അദ്ദേഹം നേതൃത്വത്തെ അറിയിച്ചിരുന്നു. മത്സരരരം​ഗത്തു നിന്ന് തന്നെ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിപിഎം എംവി ജയരാജനെന്ന ശക്തനായ സ്ഥാനർത്ഥിയെ തീരുമാനിച്ച സാഹഹചര്യത്തിലാണ്, അതിനെ നേരിടാൻ സുധാകരൻ തന്നെ വേണമെന്ന നിലപാടിലേക്ക് നേതൃത്വം...

ലോക്സഭ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല, പ്രചരിക്കുന്നത് വ്യാജ സന്ദേശം: തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി∙ ലോക്സഭ തിരഞ്ഞെടുപ്പ് തീയതികളുമായി ബന്ധപ്പെട്ട് വാട്സാപ്പിലും മറ്റും വ്യാജ പ്രചരണങ്ങൾ ശക്തമാണെന്ന മുന്നറിയിപ്പുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. തിരഞ്ഞെടുപ്പ് തീയതിയുമായി ബന്ധപ്പെട്ട് യാതൊരു പ്രഖ്യാപനവും നടത്തിയിട്ടില്ലെന്നും ഔദ്യോഗിക എക്സ് പേജിൽ കമ്മിഷൻ അറിയിച്ചു. വാർത്താസമ്മേളനം നടത്തി മാത്രമേ തിരഞ്ഞെടുപ്പ് കമ്മിഷൻ തീയതികൾ പ്രഖ്യാപിക്കൂ എന്നും വ്യക്തമാക്കി. ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് ഏപ്രിൽ 19ന് ആരംഭിക്കുമെന്നാണ്...

‘ഗ്യാന്‍വാപി പള്ളിയില്‍ പൂജ തുടരാം’; മസ്ജിദ് കമ്മിറ്റിയുടെ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി

കാശിയിലെ ഗ്യാൻവാപി പള്ളിയിൽ പൂജ നടത്താൻ അനുമതി നൽകിയ വാരാണസി കോടതി വിധിക്കെതിരെ പള്ളി കമ്മിറ്റി നൽകിയ ഹർജിയിൽ അലഹബാദ് ഹൈക്കോടതി തള്ളി. പള്ളിയില്‍ ഹിന്ദുവിഭാഗത്തിന് പൂജ തുടരാമെന്ന് കോടതി വ്യക്തമാക്കി. ഫെബ്രുവരി പതിനഞ്ചോടെ അഞ്ജുമാൻ പള്ളി കമ്മിറ്റിയുടെയും ഹിന്ദു വിഭാഗങ്ങളുടെയും വാദം പൂർത്തിയായ ശേഷം, ജഡ്ജി രോഹിത് രഞ്ജൻ അഗർവാൾ വിധിപറയാൻ മാറ്റുകയായിരുന്നു....

കരുവന്നൂര്‍ പാലത്തിൽ നിന്ന് ജീവനൊടുക്കാൻ പുഴയിലേക്ക് ചാടിയ കാസര്‍കോട് സ്വദേശിക്ക് പുല്ല് രക്ഷയായി

തൃശ്ശൂര്‍: കരുവന്നൂര്‍ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി വീണ്ടും ആത്മഹത്യാ ശ്രമം. ഇന്ന് രാവിലെ 7 മണിയോടെ പല്ലിശ്ശേരിയിൽ താമസിക്കുന്ന കാസർകോട് സ്വദേശി വാഴപ്പിള്ളി രാജേഷ് (51) ആണ് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയത്. പുഴയിൽ ഒഴുകിയെത്തിയ പുല്ലിൽ പിടുത്തം കിട്ടിയതിനാൽ ഇയാൾ രക്ഷപ്പെട്ടു. നാട്ടുകാർ ബോട്ടിറക്കി വലിച്ചു കരയ്ക്കു കയറ്റി. പിന്നീട്...

ഹരിയാന മുൻഎംഎൽഎയും പാർട്ടി പ്രവർത്തകനും വെടിയേറ്റ് കൊല്ലപ്പെട്ടു

രൊഹ്തക്: ഹരിയാനയിൽ മുൻ എംഎൽഎയും ഇന്ത്യൻ നാഷണൽ ലോക്ദൾ സംസ്ഥാന അധ്യക്ഷനുമായ നഫെ സിങ് റാത്തി വെടിയേറ്റ് കൊല്ലപ്പെട്ടു. വെടിവെപ്പിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഒരു പാർട്ടി പ്രവർത്തകൻ കൊല്ലപ്പെടുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. രണ്ടു തവണ ഹരിയാനയിൽ എംഎൽഎ ആയിരുന്ന വ്യക്തിയാണ് നഫെ സിങ് റാത്തി....

അക്ബർ, സീത വിവാദം: സിംഹത്തിന് പേര് നല്‍കിയതിന് ഐഎഫ്എസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

അഗര്‍ത്തല: മൃഗശാലയിലെ സിംഹങ്ങള്‍ക്ക് അക്ബറും സീതയുമെന്ന് പേര് നല്‍കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ത്രിപുര സര്‍ക്കാര്‍ വനം (വന്യജീവി, ഇക്കോടൂറിസം) പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പ്രബിന്‍ ലാല്‍ അഗര്‍വാളിനെ സസ്‌പെന്‍ഡ് ചെയ്തു. സിംഹങ്ങളുടെ പേരുകളെ ചൊല്ലി വിഎച്ച്പി കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ത്രിപുര സര്‍ക്കാര്‍ ഇതുമായിബന്ധപ്പെട്ട ഐഎഫ്എസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തിരിക്കുന്നത്. മൃഗങ്ങളുടെ കൈമാറ്റ പദ്ധതിയുടെ...

ലോക്സഭാ തെരഞ്ഞെടുപ്പ്: എഎപി – കോൺഗ്രസ് സീറ്റ് ധാരണയായി. ദില്ലിയിലും ഹരിയാനയിലും ഗോവയിലും സഖ്യമായി മത്സരിക്കും

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റെന്ന ലക്ഷ്യം മുൻനിര്‍ത്തി മുന്നോട്ട് പോകുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യ ചര്‍ച്ച ദില്ലിയിൽ യാഥാര്‍ത്ഥ്യമാകുന്നു. ദില്ലിയിൽ ആം ആദ്മി പാര്‍ട്ടിയും കോൺഗ്രസ് പാര്‍ട്ടിയും തമ്മിലാണ് ധാരണ. എഎപി 4 സീറ്റിലും കോൺഗ്രസ് 3 സീറ്റിലും സഖ്യമായി മത്സരിക്കാനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. ഇതിനോട് അനുബന്ധിച്ച് ഹരിയാനയിൽ പത്ത് സീറ്റുകളാണ് ഉള്ളത്....
- Advertisement -spot_img

Latest News

ന്യൂയോര്‍ക്കില്‍ ചരിത്രം പിറന്നു; മേയര്‍ തിരഞ്ഞെടുപ്പില്‍ മംദാനി വിജയത്തിലേക്ക്; ട്രംപിന് കനത്ത തിരിച്ചടി

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനി വിജയത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. 34-കാരനായ മംദാനിയുടെ വിജയം പ്രഖ്യാപിക്കുന്നതോടെ ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറാകും...
- Advertisement -spot_img