മുംബൈ: കാൻസർ ചികിത്സാരംഗത്ത് അത്ഭുതപ്പെടുത്തുന്ന മരുന്ന് കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ഇന്ത്യയിലെ പ്രശസ്ത കാൻസർ ഗവേഷക-ചികിത്സാ കേന്ദ്രമായ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട്. പത്തുവർഷത്തെ ഗവേഷണത്തിനൊടുവിലാണ് കാൻസർ തിരിച്ചുവരവിനെ പ്രതിരോധിക്കാനുള്ള ഗുളിക കണ്ടെത്തിയതെന്ന് ഗവേഷകർ പറയുന്നു. റേഡിയേഷൻ, കീമോതെറാപ്പി പോലുള്ള ചികിത്സാരീതികളുടെ അനന്തരഫലങ്ങളെ കുറയ്ക്കുന്നതാണ് പ്രസ്തുതമരുന്നെന്നും ഗവേഷകർ പറഞ്ഞു.
ഒരിക്കൽ കാൻസർ ബാധിച്ചവർക്ക് വീണ്ടും അതേ രോഗം വരുന്നത് പ്രതിരോധിക്കുന്ന...
താനൂർ: മലപ്പുറം ജില്ലയിലെ താനൂരിൽ മാതാവ് നവജാത ശിശുവിനെ കൊന്ന് കുഴിച്ച് മൂടി. കുട്ടിയെ കൊലപ്പെടുത്തിയ താനൂർ ഒട്ടുംപുറം സ്വദേശി ജുമൈലത്തിനെ (29) പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെയാണ് ജുമൈലത്ത് കൊലപ്പെടുത്തിയ ശേഷം കുഴിച്ച് മൂടിയത്. മൂന്ന് ദിവസം മുമ്പാണ് അതിക്രൂര കൊലപാതകം നടന്നത്.
ഫെബ്രുവരി 26ന് ആണ് കോഴിക്കോട് മെഡിക്കൽ...
ഹൈദരാബാദില്‍ കാഡ്ബറി ഡയറി മില്‍ക്കില്‍ നിന്ന് പുഴുവിനെ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ ചോക്ലേറ്റുകള്‍ സുരക്ഷിതമല്ലെന്നും ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശിച്ച് തെലങ്കാന സ്‌റ്റേറ്റ് ഫുഡ് ലബോറട്ടറി. പുഴുവിനെ കണ്ടെത്തിയ സംഭവം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. കൂടാതെ മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും ചെയ്തിരുന്നു.
സംഭവത്തെ തുടര്‍ന്ന് കാഡ്ബറി ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഹൈദരാബാദ് സ്വദേശിയായ റോബിന്‍ സാച്ചൂസ് എന്ന യുവാവ് നഗരത്തിലെ...
കാസർഗോഡ്: വികസന കാര്യങ്ങളിൽ പിന്നോക്കം നിൽക്കുന്ന കാസർഗോഡിന്റെ അവസ്ഥ ചർച്ചയാക്കി കെസെഫ് ഉത്തരോത്സവം. കാസർകോട് ജില്ലയിലെ എം.എൽ.എമാരെയും ലോക്സഭാ അംഗത്തെയും പങ്കെടുപ്പിച്ചാണ് ഉത്തരോത്സവം നടന്നത്.
കാസർഗോഡിന്റെ മുന്നേറ്റത്തിന് വർഷങ്ങൾക്കു മുമ്പ് തയ്യാറാക്കിയ പ്രഭാകരൻ കമ്മീഷൻ റിപ്പോർട്ടിലെ ഒരു നിർദ്ദേശവും ഇതുവരെ നടപ്പിലാക്കിയിട്ടില്ല എന്ന യാഥാർത്ഥ്യം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉത്തരോത്സവത്തിൽ തുറന്നു പറഞ്ഞു.
ആരോഗ്യ മേഖലയിൽ കേരളം...
കാക്കനാട്: മൂന്നുതവണ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാതിരുന്ന നടന്‍ സുരാജ് വെഞ്ഞാറമൂടിന് കുറച്ചുദിവസം കൂടി സമയം അനുവദിച്ച് മോട്ടോര്‍ വാഹന വകുപ്പ്. എറണാകുളം ആര്‍.ടി. ഓഫീസില്‍നിന്നാണ് സുരാജിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാനുള്ള സമയം നീട്ടി നല്‍കിയത്.
സിനിമാ താരമെന്ന നിലയിലെ തിരക്കുകള്‍ പരിഗണിച്ചാണിത്. അതിനിടെ വാഹനാപകടത്തില്‍ പോലീസിന്റെ എഫ്.ഐ.ആര്‍. മാത്രം...
ഷിംല : ഹിമാചൽ പ്രദേശിയിൽ രാഷ്ട്രീയ നാടകങ്ങൾ. കോൺഗ്രസിന്റെ ആറ് എംഎൽഎമാരെയും രണ്ട് സ്വതന്ത്രരെയും മറുകണ്ടം ചാടിച്ച ബിജെപിക്ക് തിരിച്ചടി. 15 ബിജെപി എംഎൽഎമാരെ സ്പീക്കർ സസ്പെൻഡ് ചെയ്തു. പ്രതിപക്ഷ നേതാവ് ജയ്റാം ഠാക്കൂർ ഉള്‍പ്പെടെയുള്ള എംഎല്‍എമാരെയാണ് സസ്പെന്‍റ് ചെയ്തത്. നിയസഭയില്‍ വോട്ടെടുപ്പ് വേണമന്ന് ബിജെപി ആവശ്യം ഉന്നയിച്ചിരിക്കെയാണ് സ്പീക്കറുടെ അപ്രതീക്ഷിത നടപടി. ഇന്നലെ...
മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുസ്‌ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറും പൊന്നാനിയിൽ അബ്ദുസ്സമദ് സമദാനിയും മത്സരിക്കും. രാജ്യസഭാ സ്ഥാനാർഥിയെ പിന്നീട് തീരുമാനിക്കും. യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ഫൈസൽ ബാബു അടക്കമുള്ളവരെ പൊന്നാനിയിൽ പരിഗണിച്ചിരുന്നെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ച് സമദാനിക്ക് നറുക്ക് വീഴുകയായിരുന്നു. തമിഴ്‌നാട്ടിലെ രാമനാഥപുരത്തുനിന്ന് നവാസ്...
ഹൈദരാബാദ്: തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പ്രഖ്യാപിച്ച രണ്ട് ക്ഷേമപദ്ധതികൾ കൂടി നടപ്പിലാക്കി സംസ്ഥാന സർക്കാർ. സ്ത്രീകൾക്ക് 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ നൽകുന്ന മഹാലക്ഷ്മി പദ്ധതിയും ഒരു മാസം ആദ്യത്തെ 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന ഗൃഹജ്യോതി പദ്ധതിയും നിലവിൽ വന്നു.
40 ലക്ഷം സ്ത്രീകള്‍ക്ക് മഹാലക്ഷ്മി സ്കീമിന്‍റെ ഗുണഫലം ലഭിക്കും. തെലങ്കാനയിലെ...