അഹമ്മദാബാദ്: ഐപിഎൽ 17ാം പതിപ്പിൽ മത്സര ഫിക്ചർ പുറത്ത് വിട്ടതു മുതൽ ആരാധകർ പ്രതീക്ഷയോടെ കാത്തിരുന്ന മത്സരമായിരുന്നു മുംബൈ-ഗുജറാത്ത് പോരാട്ടം. മുൻ ഗുജറാത്ത് ടൈറ്റൻസ് നായകനായ ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലെത്തിയ ശേഷമുള്ള ആദ്യ അങ്കം. അതും ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടിൽ. അപ്രതീക്ഷിത സംഭവങ്ങൾക്കാണ് നരേന്ദ്രമോദി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മുംബൈ ആരാധകർ തന്നെ...
ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലോക്സഭാ തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചതോടെ, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024-ന്റെ സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ ബാര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസിഐ) ഒടുവില്‍ വെളിപ്പെടുത്തി. ഇന്ത്യയില്‍ പൊതുതിരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ ആദ്യ 21 മത്സരങ്ങളുടെ ഷെഡ്യൂള്‍ മാത്രമായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ പറഞ്ഞതുപോലെ, ഐപിഎല്‍ രാജ്യത്തിന്...
പലർക്കും ചൂടു വെള്ളത്തിൽ കുളിക്കാനാകും താൽപര്യം. എന്നാൽ ചൂട് വെള്ളത്തിൽ കുളിക്കുന്നതിന് ഗുണങ്ങൾ ഏറെയാണ്. ഉറക്കസമയം 90 മിനിറ്റ് മുമ്പ് ചൂടുവെള്ളത്തിൽ കുളിക്കുന്നത് ആന്തരിക ശരീരത്തെ തണുപ്പിക്കുകയും ചർമ്മത്തെ ചൂടാക്കുകയും ചെയ്യുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ചൂടുവെള്ളത്തിലെ കുളി ശരീരത്തിൻ്റെ സമ്മർദ്ദം കുറയ്ക്കുകയും തലച്ചോറിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
പേശികളുടെ മുറുക്കവും ശരീര വേദനയും ഒഴിവാക്കാൻ ചൂട്...
മലപ്പുറം: കാളികാവിലെ രണ്ടര വയസുകാരിയുടെ മരണം മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് കണ്ടെത്തൽ. കുട്ടിയുടെ തലയിലും നെഞ്ചിലുമേറ്റ പരിക്കാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തൽ. തലയിൽ അടിയേറ്റ് രക്തം കട്ട പിടിച്ചിരുന്നുവെന്നും വാരിയെല്ല് പൊട്ടിയിരുന്നതായും പോസ്റ്റ്മോര്‍ട്ടം പരിശോധനയിൽ വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണത്തിലേക്ക് പൊലീസ് കടക്കും.
ഉദരംപൊയിൽ സ്വദേശി മുഹമ്മദ് ഫായിസ് മകൾ ഫാത്തിമ നസ്രിനെ...
ആറ്റിങ്ങല്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ വി മുരളീധരനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മണ്ഡലത്തില്‍ വി മുരളീധരനായി വോട്ട് അഭ്യര്‍ത്ഥിച്ച് സ്ഥാപിച്ച ബോര്‍ഡുകളില്‍ വിഗ്രഹത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയെന്നാണ് പരാതി. ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലത്തിലെ വര്‍ക്കലയിലാണ് സംഭവം.
ലോക്‌സഭ സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് അഭ്യര്‍ത്ഥിക്കുന്ന ബോര്‍ഡില്‍ പ്രധാനമന്ത്രിയുടെയും വി മുരളീധരന്റെയും ചിത്രത്തിനൊപ്പമാണ് വിഗ്രഹത്തിന്റെയും ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്....
ആർഎസ്എസിന്റെ അജണ്ടയാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹിറ്റ്ലറിന്റെയും മുസോളിനിയുടെയും ആശയങ്ങളാണ് ആർഎസ്എസിന്റേത്. ആ രീതികൾ രാജ്യത്ത് നടപ്പാക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്നും പിണറായി അഭിപ്രായപ്പെട്ടു. മലപ്പുറത്ത് നടക്കുന്ന ഭരണഘടനാ സംരക്ഷണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളെ ഇല്ലാതാകുന്നതിൽ ജർമനി സ്വീകരിച്ച നടപടികൾ മാതൃകപരമാണെന്ന് ആർഎസ്എസ് മുമ്പ് പറഞ്ഞിട്ടുണ്ട്....
ഇത്തവണത്തെ ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റാൻസും തമ്മിലുള്ള ആദ്യ മത്സരം ഒരുപാട് കാരണങ്ങൾകൊണ്ട് ഏവരും ഉറ്റുനോക്കിയ മത്സരമായിരുന്നു. ഗുജറാത്ത് ടൈറ്റാൻസ് നായകനായിരുന്ന ഹർദിക് പാണ്ഡ്യയെ സീസണു മുന്നോടിയായി റെക്കോഡ് തുകക്ക് ടീമിലെത്തിച്ചതും നായകസ്ഥാനം നൽകിയതും അതോടെ മുൻ നായകനായ രോഹിത് ശർമയും ഹാർദികുമായുള്ള ബന്ധം വഷളായതുമൊക്കെ ക്രിക്കറ്റ് ലോകത്ത് ചർച്ചാവിഷയമാണ്.
മുംബൈക്ക് അഞ്ച് കിരീടങ്ങൾ...
ഇന്ത്യൻ താരം സർഫറാസ് ഖാന്റെ പിതാവ് നൗഷാദ് ഖാന് ഥാർ സമ്മാനിച്ച് മഹീന്ദ്ര ഗ്രൂപ്പ്. സർഫറാസ് ഖാന്റെ ടെസ്റ്റ് അരങ്ങേറ്റത്തിന് പിറകേ നൗഷാദിന് ഥാർ സമ്മാനിക്കുമെന്ന് ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ചിരുന്നു. സർഫറാസ് ഖാന്റെ നേട്ടങ്ങൾക്ക് പിറകിലേ ചാലകശക്തിയായി വർത്തിച്ച നൗഷാദിന് മഹീന്ദ്ര നൽകിയ ആദരത്തെ കയ്യടികളോടെയാണ് ആരാധകർ വരവേൽക്കുന്നത്.
ഇന്ത്യന്‍ ടീമില്‍ സര്‍ഫറാസ് ഖാന്‍റെ അരങ്ങേറ്റത്തിന്...
കാസര്‍കോട്: പൈവളിക പഞ്ചായത്ത് പ്രസിഡന്‍റിന് എതിരേയുള്ള അവിശ്വാസ പ്രമേയത്തില്‍ ബിജെപിക്ക് കോണ്‍ഗ്രസ് അംഗത്തിന്റെ പിന്തുണ. പഞ്ചായത്ത് ഭരിക്കുന്ന ഇടതുമുന്നണിക്കെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഒന്‍പതിനെതിരെ പത്ത് വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. എട്ട് ബിജെപി അംഗങ്ങള്‍ക്കൊപ്പം പതിനഞ്ചാം വാര്‍ഡ് മെമ്പറും പഞ്ചായത്തിലെ കോൺഗ്രസിന്റെ ഏക അംഗവുമായ അവിനാശ് അവിശ്വാസത്തെ പിന്തുണക്കുകയായിരുന്നു. എന്നാൽ പഞ്ചായത്തിലെ രണ്ട് മുസ്ലിം...