Sunday, July 6, 2025

Latest news

ലഹരി ഉറവിടത്തെ കുറിച്ച് വിവരം നൽകിയാൽ പതിനായിരം രൂപ ഇനാം; പോരാട്ടത്തിനിറങ്ങി ഒതുക്കുങ്ങൽ പഞ്ചായത്ത്

മലപ്പുറം: ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിനിറങ്ങി മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്ത്. ലഹരിയുടെ ഉറവിടം സംബന്ധിച്ച വിവരം നല്‍കുന്നവര്‍ക്ക് പതിനായിരം രൂപയാണ് പാരിതോഷികമായി ലഭിക്കുക. പഞ്ചായത്തിനെ പൂര്‍ണമായി ലഹരിമുക്തമാക്കുക എന്നതാണ് ഇതുവഴി തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് മൂസ കടമ്പോട്ട് പറഞ്ഞു. വിവരം നല്‍കുന്നവര്‍ക്കുള്ള പാരിതോഷികം മാത്രമല്ല, വേറെയും ഒട്ടേറെ ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ വരുംദിവസങ്ങളില്‍ പഞ്ചായത്തില്‍ നടത്തുമെന്നും അദ്ദേഹം...

മഞ്ചേശ്വരത്ത് അപകടത്തില്‍ പെട്ട കാറില്‍ നിന്ന് രേഖകളില്ലാത്ത 25,88000 രൂപ പിടികൂടി; പണം പിടികൂടിയത് ഫ്രൂട്‌സ് കയറ്റിയ കാറില്‍ നിന്ന്

കാസര്‍കോട്: അപകടത്തില്‍ പെട്ട കാറില്‍ നിന്നു 25,88000 രൂപ പിടികൂടി. ശനിയാഴ്ച രാത്രി 11.30മണിയോടെ മഞ്ചേശ്വരം ദേശീയ പാതയിലാണ് സംഭവം. മംഗ്‌ളൂരു ഭാഗത്ത് നിന്നു ഹൊസങ്കടി ഭാഗത്തേക്ക് ഫ്രൂട്‌സ് കയറ്റി വരികയായിരുന്ന കാറും എതിരെ വന്ന മറ്റൊരു കാറും മഞ്ചേശ്വരത്ത് അപകടത്തില്‍ പെട്ടിരുന്നു. ഇരു കാറുകളിലും ഉണ്ടായിരുന്നവര്‍ തമ്മില്‍ അപകടത്തെച്ചൊല്ലി വാക്കു തര്‍ക്കം ഉണ്ടായി....

ആധാറും വോട്ടർ ഐഡിയും തമ്മിൽ ബന്ധിപ്പിക്കാൻ ആലോചന; ഉന്നതതല യോഗം വിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: വോട്ടർ പട്ടികയിൽ അട്ടിമറി നടത്തുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിനിടെ നിർണായക നീക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ ഐഡി കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം. ഇത് സംബന്ധിച്ച ചർച്ചകൾക്കായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഉന്നതതല യോഗം വിളിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി സിഇഒ, ലെജിസ്ലേറ്റീവ് സെക്രട്ടറി...

കർണാടകയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ട;75 കോടിയുടെ എംഡിഎംഎ പിടികൂടി മം​ഗളൂരു പൊലീസ്

ബെം​ഗളൂരു: കർണാടകയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ട പിടികൂടി മം​ഗളൂരു പൊലീസ്. 38 കിലോ എംഡിഎംഎയാണ് രണ്ട് ദക്ഷിണാഫ്രിക്കന്‍ വനിതകളിൽ നിന്നും മംഗളൂരു പൊലീസ് പിടിച്ചെടുത്തത്. വിപണിയിൽ 75 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്.പിടികൂടിയ ദക്ഷിണാഫ്രിക്കന്‍ വനിതകൾ അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിന്റെ പ്രധാനകണ്ണികളെന്നാണ് പൊലീസ് പറയുന്നത്. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയില്‍ നിന്നുള്ള അഡോണിസ് ജബൂലി (31),...

വ്ലോഗര്‍ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു

മലപ്പുറം: വ്ലോഗർ ജുനൈദ് വാഹനാപകടത്തില്‍ മരിച്ചു. മഞ്ചേരി തൃക്കലങ്ങോട് മരത്താണി വളവില്‍ റോഡരികിലെ മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് നിഗമനം. ഇന്ന് വൈകിട്ട് 5.20ഓടെയാണ് അപകടം സംഭവിച്ചത്.  മഞ്ചേരിയില്‍ നിന്ന് വഴിക്കടവ് ഭാഗത്തേക്ക് വരുമ്പോഴായിരുന്നു അപകടം. റോഡരികില്‍ രക്തം വാർ‌ന്ന നിലയില്‍ കിടക്കുന്ന ജുനൈദിനെ ബസ് ജീവനക്കാരാണ് ആദ്യം കണ്ടത്. മഞ്ചേരി മെഡിക്കല്‍ കോളജ്...

സ്വര്‍ണവില എങ്ങോട്ട്?, 65,000 കടന്നും റെക്കോര്‍ഡ് കുതിപ്പ്; ഒറ്റയടിക്ക് വര്‍ധിച്ചത് 880 രൂപ

കൊച്ചി: സംസ്ഥാനത്ത് ആദ്യമായി 65,000 കടന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. ഇന്ന് പവന് ഒറ്റയടിക്ക് 880 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 65,000 കടന്നത്. നിലവില്‍ 66,000ന് തൊട്ടരികില്‍ എത്തിനില്‍ക്കുകയാണ് സ്വര്‍ണവില. 65,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിനും ആനുപാതികമായി വില ഉയര്‍ന്നു. 110 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില...

പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്, കനത്ത ചൂടും അപായകരമായ അളവിൽ അൾട്രാവയലറ്റ് വികിരണത്തിനും സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത ചൂടും അപായകരമായ അളവിലുള്ള അൾട്രാവയലറ്റ് വികിരണവും ഇന്നും തുടരുമെന്ന് മുന്നറിയിപ്പ്. ഇന്നലെ മലപ്പുറം, പാലക്കാട് ജില്ലകളിൽ അൾട്രാവയലറ്റ് വികിരണ തോത് അപകടകരമായ നിലയിൽ എത്തിയിരുന്നു. കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. അതിനാൽ മുൻകരുതൽ സ്വീകരിക്കണം. പകൽ 10...

കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ വൻ കഞ്ചാവ് വേട്ട; 3 വിദ്യാർഥികൾ അറസ്റ്റിൽ

കൊച്ചി ∙ കളമശ്ശേരി പോളിടെക്നിക് കോളജിന്റെ മെൻസ് ഹോസ്റ്റലിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 2 കിലോ കഞ്ചാവ് പിടകൂടി. 3 വിദ്യാർഥികളെ അറസ്റ്റ് ചെയ്തു. ഹോളി ആഘോഷത്തിനായാണു കഞ്ചാബ് എത്തിച്ചതെന്നു വിദ്യാർഥികൾ മൊഴി നൽകി. അലമാരയിലാണു കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. കഞ്ചാവ് ചെറിയ പാക്കറ്റുകളിലേക്കു മാറ്റുന്നതിനിടെയായിരുന്നു റെയ്ഡ്. മദ്യക്കുപ്പികൾ, ഗർഭനിരോധന ഉറകൾ എന്നിവയും കണ്ടെടുത്തു. 7...

സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തില്‍; 65,000ന് തൊട്ടരികില്‍, രണ്ടാഴ്ച കൊണ്ട് വര്‍ധിച്ചത് 1500 രൂപ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. പവന് 65,000ന് തൊട്ടരികില്‍ എത്തി നില്‍ക്കുകയാണ് സ്വര്‍ണവില. ഇന്ന് 440 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 65,000ന് തൊട്ടരികില്‍ എത്തി പുതിയ ഉയരം കുറിച്ചത്. 64,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 55 രൂപയാണ് വര്‍ധിച്ചത്. 8120 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില....

മഞ്ചേശ്വരം ഉദ്യാവറില്‍ സ്‌കൂട്ടറിനു പിന്നില്‍ ലോറിയിടിച്ച് ഉപ്പള കണ്ണാടിപ്പാറ സ്വദേശി മരിച്ചു

കാസര്‍കോട്: ഇലക്ട്രിക് സ്‌കൂട്ടറിനു പിന്നില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു. സുഹൃത്തിനെ പരിക്കുകളോടെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉപ്പള, കെദങ്കാറു, കണ്ണാടിപ്പാറയിലെ ഹനീഫിന്റെ മകന്‍ മുഹമ്മദ് അന്‍വാസ് (24) ആണ് മരിച്ചത്. അംഗഡിമുഗറിലെ ഫസല്‍ റഹ്‌മാനാണ് പരിക്കേറ്റത്. വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിയോടെ മഞ്ചേശ്വരം, ഉദ്യാവര്‍, റഫഹാളിനു സമീപത്താണ് അപകടം. സ്‌കൂട്ടര്‍ ചാര്‍ജ്ജു ചെയ്യാനായി തലപ്പാടിയിലേക്ക്...
- Advertisement -spot_img

Latest News

ഉപ്പള, ഷിറിയ പുഴകളിൽ മഞ്ഞ ജാഗ്രതാ നിർദേശം

കാസർകോട് : ഉപ്പള പുഴയുടെ ഉപ്പള സ്റ്റേഷൻ, ഷിറിയ പുഴയിലെ പുത്തിഗെ സ്റ്റേഷൻ എന്നിവിടങ്ങളിൽ അപകടകരമാംവിധം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജലസേചനവകുപ്പിന്റെ പ്രളയ സാധ്യതാ മുന്നറിയിപ്പ്. നദീതീരത്തുള്ളവർ...
- Advertisement -spot_img