Monday, November 10, 2025

Latest news

ടയറിന്റെ പഞ്ചറടക്കുന്നതിനെച്ചൊല്ലി തര്‍ക്കം; രണ്ടു പേര്‍ക്ക് പരിക്ക്; ഒരാളുടെ പല്ലു കൊഴിഞ്ഞു

കുമ്പള: ടയറിന്റെ പഞ്ചറടക്കുന്നതിനെച്ചൊല്ലിയുണ്ടായ കയ്യാങ്കളിയില്‍ രണ്ട് പേര്‍ക്ക് പരിക്ക്. ഉപ്പള മണ്ണംകുഴിയിലെ മണ്ണംകുഴി ടയേര്‍സ് ഉടമ അബ്ദുല്‍ മജീദ് (62), മണ്ണംകുഴിയിലെ മൂസ(60) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും കുമ്പള സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. അടിയേറ്റ് തന്റെ ഒരു പല്ലു കൊഴിഞ്ഞതായി മൂസ പരാതിപ്പെട്ടു.

മാസപ്പിറ കണ്ടു; കേരളത്തിൽ നാളെ റമദാൻ ഒന്ന്

കോഴിക്കോട്: പൊന്നാനിയിൽ മാസപ്പിറ കണ്ടതിനാൽ കേരളത്തിൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് ഖാദിമാർ അറിയിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ഖലീലുൽ ബുഖാരി തങ്ങൾ തുടങ്ങിയ ഖാദിമാർ റമദാൻ പിറ കണ്ടത് സ്ഥിരീകിച്ചു. മാസപ്പിറ ദൃശ്യമായതിനാൽ ഗൾഫ് രാജ്യങ്ങളിൽ ഇന്ന് റമദാൻ വ്രതം തുടങ്ങിയിരിക്കുകയാണ്. ഒമാനിൽ ശഅ്ബാൻ 30 പൂർത്തിയാക്കി ചൊവ്വാഴ്ചയാണ് നോമ്പ് തുടങ്ങുന്നത്. സൗദി അറേബ്യ,...

ധോണി സ്‌റ്റൈലിനെ വെല്ലുന്ന റണ്ണൗട്ടുമായി ലിറ്റണ്‍ ദാസ്! അതിനേക്കാള്‍ മികച്ചതെന്ന് പറഞ്ഞാലും തെറ്റില്ല – വീഡിയോ

ധാക്ക: ബംഗ്ലാദേശിനെതിരെ മൂന്നാം ടി20യും ജയിച്ചതോടെ ശ്രീലങ്ക പരമ്പര 2-1ന് സ്വന്തമാക്കിയിരുന്നു. മൂന്നാം മത്സരം 28 റണ്‍സിന് ജയിച്ചതോടെയാണ് ശ്രീലങ്ക പരമ്പര സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് 19.4 ഓവറില്‍ 146ന് എല്ലാവരും പുറത്താവുകയായിരുന്നു. ഹാട്രിക്ക് ഉള്‍പ്പെടെ...

സുഹൃത്തുക്കൾ നോക്കുമ്പോൾ രക്തം ഛർദ്ദിച്ച് മരിച്ച നിലയിൽ; നാട്ടിലേക്ക് പോകുന്നതിന് മണിക്കൂറുകൾ മുമ്പ് മരണം

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽനിന്ന് ദീർഘകാലത്തെ പ്രവാസം അവസാനിപ്പിച്ച് ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് വിമാനം കയറുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഹൃദയാഘാതം മൂലം മരിച്ച തിരുവന്തപുരം വർക്കല അയിരുർ കിഴക്കേപ്പുറം സ്വദേശി ഷിബിൻ മൻസിലിൽ നഹാസ് മുഹമ്മദ് കാസിമിെൻറ (43) മൃതദേഹം ഒരുമാസത്തിന് ശേഷം നാട്ടിലെത്തിച്ചു. കിഴക്കേപ്പുറം മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി. അരാംകോയിലെ ഒരു...

ഹെയര്‍ ബാന്‍ഡ് രൂപത്തില്‍ സ്വര്‍ണം; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കാസര്‍കോഡ് സ്വദേശിനിയില്‍ നിന്നും 885 ഗ്രാം സ്വര്‍ണം പിടികൂടി

ഹെയര്‍ ബാന്‍ഡ് രൂപത്തിലും മറ്റുമായി യുവതി ഒളിപ്പിച്ചു കൊണ്ടുവന്ന സ്വര്‍ണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് പിടി കൂടി. കാസര്‍കോഡ് സ്വദേശിനി അയിഷയാണ് 885 ഗ്രാം സ്വര്‍ണം കൊണ്ടുവന്നത്. ക്വാലാലംപൂരില്‍ നിന്നുവന്ന ഇവരില്‍ സില്‍വര്‍ നിറം പൂശിയ 43 ഗ്രാം കമ്മലും കീ ചെയിനും പിടിച്ചെടുത്തു. ബഹ്റൈനിന്‍ നിന്നും വന്ന മലപ്പുറം സ്വദേശി ഫൈസലില്‍ നിന്നും...

പൗരത്വ നിയമ ഭേദഗതി നിലവിൽ വന്നു; വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി നിലവിൽ വന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയതായി ഇന്ന് വൈകീട്ടാണ് അറിയിച്ചത്. സിഎഎയുമായി ബന്ധപ്പെട്ട വെബ്സൈറ്റ് ഉടൻ പുറത്തുവരുമെന്നാണ് വിവരം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായി നേരത്തെ റിപ്പോർട്ട് വന്നിരുന്നു. മാർച്ച് ആദ്യവാരം വിജ്ഞാപനം പുറത്തിറക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്...

റോഡ് ആറുവരിയാണെന്നു കരുതി ‘ആറാടരുത്’, പണികിട്ടും; മുന്നറിയിപ്പുമായി എംവിഡി!

സംസ്ഥാനത്തെ ദേശീയപാതാ വികസനം അതിവേഗതയിൽ നടന്നുകൊണ്ടിരിക്കുകയാണ്. പല ഭാഗത്തും റോഡിന്റെ പണികൾ തീർന്നുകൊണ്ടിരിക്കുന്നു. ആറുവരിപ്പാതയാണ് ഒരുങ്ങുന്നത്. കാസർഗോഡു മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയ പാത ആറുവരി ആവുകയാണ്. വാഹനങ്ങൾക്ക് തടസങ്ങളില്ലാതെ ചീറിപ്പായാമെന്ന് ചുരുക്കം. ഈ സാഹചര്യത്തിൽ ഡ്രൈവിംഗിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഓർമ്മിപ്പിക്കുകയാണ് മോട്ടോർവാഹനവകുപ്പ്. ഇതാ എംവിഡി കുറിപ്പിന്‍റെ പൂർണരൂപം 45 വർഷത്തെ കാത്തിരിപ്പിനു ശേഷം...

ഉള്ളുലച്ച മരണം, ഒന്നും നോക്കാതെ ഓടിയെത്തി മൃതദേഹം നാട്ടിലേക്കയക്കാൻ പണം നൽകി; ആ ബന്ധം ഒരു സന്ദേശമാണ്, കുറിപ്പ്

ദുബൈ: മരണങ്ങള്‍ എപ്പോഴും വേദനാജനകമാണ്, പ്രത്യേകിച്ച് മരണപ്പെടുന്നവരുടെ ഉറ്റവര്‍ക്ക്. കാലങ്ങള്‍ കഴിഞ്ഞാലും അവരുടെ ഓര്‍മ്മകള്‍ നിലനില്‍ക്കും. അന്യനാടുകളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ മരണപ്പെടുമ്പോള്‍ നാട്ടിലുള്ള പ്രിയപ്പെട്ടവര്‍ക്ക് അവസാനമായി ഒരു നോക്ക് കാണാന്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് പിന്നില്‍ നിരവധി നടപടിക്രമങ്ങളുണ്ട്. ധാരാളം പണച്ചെലവുമുണ്ട്. വിവാഹ ബന്ധം വേര്‍പെടുത്തിയ പ്രവാസിയായ ഭര്‍ത്താവ് മരണപ്പെട്ടപ്പോള്‍ എല്ലാ ചെലവുകളും വഹിക്കാന്‍...

ചൂട് ഇനിയും കൂടും, കരുതിയിരിക്കണേ; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. സാധാരണയേക്കാള്‍ രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാം. തൃശ്ശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയം, മലപ്പുറം, കോഴിക്കോട് കാസര്‍കോട്...

‘ഇത് രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പ്’; ശശി തരൂര്‍

തിരുവനന്തപുരം: ഇസ്രയേല്‍ വിഷയത്തിലെ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തില്‍ മറുപടിയുമായി ശശി തരൂര്‍ എംപി. താന്‍ വര്‍ഗീയവാദിയല്ലെന്നും ഒരു വര്‍ഗത്തെയും ഒറ്റപ്പെടുത്താറില്ലെന്നും 15 വര്‍ഷമായി ജനങ്ങള്‍ക്ക് തന്റെ നിലപാട് അറിയാമെന്നും ശശി തരൂര്‍ പറഞ്ഞു. സംശയമുണ്ടെങ്കില്‍ പ്രസംഗം യൂട്യൂബില്‍ പരിശോധിക്കാം. ഇത് രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പ്. എല്ലാവരെയും കൂട്ടിക്കൊണ്ടുപോകുന്ന രാഷ്ട്രീയമാണോ വേണ്ടത്. അതോ ഒരു മതം,...
- Advertisement -spot_img

Latest News

ന്യൂയോര്‍ക്കില്‍ ചരിത്രം പിറന്നു; മേയര്‍ തിരഞ്ഞെടുപ്പില്‍ മംദാനി വിജയത്തിലേക്ക്; ട്രംപിന് കനത്ത തിരിച്ചടി

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനി വിജയത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. 34-കാരനായ മംദാനിയുടെ വിജയം പ്രഖ്യാപിക്കുന്നതോടെ ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറാകും...
- Advertisement -spot_img