Monday, November 10, 2025

Latest news

‘ശ്രീകോവിലുകൾ സംരക്ഷിക്കാനുള്ള ബാധ്യതയും സർക്കാറിനുണ്ട്’; കമാൽ മൗല പള്ളി വിധിയിൽ മധ്യപ്രദേശ് ഹൈക്കോടതി

ഭോപാൽ: പുരാതന സ്മാരകങ്ങളും ക്ഷേത്രങ്ങൾ അടക്കമുള്ള ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങളും മാത്രമല്ല, ശ്രീകോവിലുകളും ആത്മീയ പ്രാധാന്യമുള്ള വിഗ്രഹങ്ങളും സംരക്ഷിക്കാൻ സർക്കാറിന് ബാധ്യതയുണ്ടെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ധർ ജില്ലയിലെ കമാൽ മൗല പള്ളി സമുച്ചയത്തിൽ സർവേ അനുവദിച്ച ഉത്തരവിലാണ് കോടതി പരാമർശം. കെട്ടിടത്തെ കുറിച്ചുള്ള ആശയക്കുഴപ്പം തീർക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് എസ്എ ധർമാധികാരി, ജസ്റ്റിസ് ദേവനാരായൺ...

കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാവിനെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി; അക്രമം ബൈക്ക് തടഞ്ഞ് നിര്‍ത്തി

മംഗളൂരു: കര്‍ണാടകയിലെ ഗദഗ് ജില്ലയില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കി. മുണ്ടരാഗി താലൂക്കിലെ ദംബാല ഗ്രാമത്തില്‍ ചൊവാഴ്ചയാണ് സംഭവം. പ്രാദേശിക നേതാവായ ശരണപ്പ സന്ദിഗൗഡയാണ് കൊല്ലപ്പെട്ടത്. ബൈക്കില്‍ പോവുകയായിരുന്ന ശരണപ്പയെ, ഒരു സംഘം പിന്തുടരുകയും വാഹനത്തില്‍ നിന്ന് വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. കണ്ണില്‍ മുളകുപൊടി എറിഞ്ഞ ശേഷമാണ് മൂര്‍ച്ചയുള്ള ആയുധങ്ങള്‍...

മുട്ടുമടക്കി എസ്.ബി.ഐ; ഇലക്ടറൽ ബോണ്ട് വിശദാംശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി

ഇലക്ഷൻ ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി എസ്ബിഐ. വിശദാംശങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറാൻ സുപ്രീം കോടതി അനുവദിച്ച സമയ പരിധി അവസാനിക്കാനിരിക്കെയാണ് വിവരങ്ങൾ കൈമാറിയത്. ഇലക്ടറല്‍ ബോണ്ട് വിശദാംശങ്ങള്‍ എസ്ബിഐ ഇന്ന് കൈമാറണം. വൈകിട്ട് 5.30ന് മുന്‍പ് വിശദാംശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. ഇലക്ടറല്‍ ബോണ്ട് ആര്...

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി മന്ത്രി വീണ ജോര്‍ജ്. ജ്യൂസ് കടകള്‍ കേന്ദ്രീകരിച്ചും കുപ്പിവെള്ളം വില്‍ക്കുന്ന കടകള്‍ കേന്ദ്രീകരിച്ചും പരിശോധനകള്‍ നടത്തുന്നതാണ്. ചൂട് കാലമായതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. സുരക്ഷിതമല്ലാത്ത വെള്ളവും ഭക്ഷണവും കഴിക്കരുത്. കുപ്പി വെളളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തുന്നതിനായി പരിശോധനകള്‍...

ഹരിയാനയ്ക്ക് പുതിയ മുഖ്യമന്ത്രി; ബിജെപി അധ്യക്ഷൻ നായബ് സിംഗ് സൈനി ചുമതലയേല്‍ക്കും

ദില്ലി: മനോഹര്‍ ലാല്‍ ഖട്ടാര്‍ രാജി വച്ചതിന് പിന്നാലെ ഹരിയാനയ്ക്ക് പുതിയ മുഖ്യമന്ത്രി. ബിജെപി ഹരിയാന സംസ്ഥാന അധ്യക്ഷനും കുരുക്ഷേത്ര എംപിയുമായ നായബ് സിംഗ് സൈനിയാണ് ഹരിയാനയുടെ പുതിയ മുഖ്യമന്ത്രി. മനോഹര്‍ ലാല്‍ ഖട്ടാറിന്‍റെ അടുപ്പക്കാരൻ തന്നെയാണ് നായബ് സൈനിയും എന്നത് ശ്രദ്ധേയമാണ്. പിന്നോക്ക വിഭാഗത്തില്‍ നിന്നുയര്‍ന്നുവന്ന നേതാവാണ് നായബ് സൈനി. ഹരിയാനയില്‍ ആകെ 8...

കേരളത്തില്‍ വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ; കരുതലോടെ ഉപയോഗിക്കാൻ കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിയുടെ ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. ഇന്നലത്തെ മൊത്തം ഉപഭോഗം നൂറ് ദശലക്ഷ യൂണിറ്റ് കടന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വൈദ്യുതി കരുതലോട് ഉപയോഗിക്കാൻ നിര്‍ദേശിക്കുകയാണ് കെഎസ്ഇബി. ഇന്നലത്തെ പീക്ക് സമയത്ത് ആവശ്യമായി വന്നത് 5031 മെഗാവാട്ട് വൈദ്യുതിയാണ്. കഴിഞ്ഞ വർഷം ഏപ്രിൽ 18ന് രേഖപ്പെടുത്തിയ 5024 മെഗാവാട്ടാണ് ഇതോടെ മറികടന്നിരിക്കുന്നത്. ആകെ ഇന്നലെ 100. 1602...

എന്താണ് സിഎഎ, ആർക്കാണ് പൗരത്വം ലഭിക്കുക, ആരുടെയെങ്കിലും പൗരത്വം നഷ്ടപ്പെടുമോ; വീണ്ടും ചർച്ചകളിൽ നിറയുന്ന നിയമം

ദില്ലി: പൗരത്വ ഭേദഗതി നിയമം 2019 നിയമം നടപ്പാക്കുമെന്ന പ്രഖ്യാപനത്തോടെ ഇടവേളക്ക് ശേഷം സിഎഎ വീണ്ടും ചർച്ചയിൽ സജീവമാകുകയാണ്. നിയമം നടപ്പാകുന്നതോടെ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലീങ്ങളല്ലാത്ത കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്നതിനുള്ള വഴി ഒരുക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. സിഎഎ നിയമങ്ങൾ പുറപ്പെടുവിക്കുന്നതോടെ, 2014 ഡിസംബർ 31 വരെ ബംഗ്ലാദേശ്,...

രാഹുൽ കസ്വാൻ കോൺ​ഗ്രസിൽ ചേർന്നു, ബിജെപി തീർന്നെന്നാണ് അർഥമെന്ന് മല്ലികാർജുൻ ഖാർ​ഗെ

ജയ്പൂർ: രാജസ്ഥാനിലെ ചുരുവിൽ നിന്നുള്ള ബിജെപി എംപി രാഹുൽ കസ്വാൻ പാർട്ടിയിൽ നിന്ന് രാജിവച്ച് കോൺഗ്രസിൽ ചേർന്നു. രണ്ട് തവണ എംപിയായ ഇദ്ദേഹത്തിന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ടിക്കറ്റ് നിഷേധിച്ചിരുന്നു. പിന്നാലെയാണ് കോൺ​ഗ്രസിൽ ചേർന്നത്. രാഷ്ട്രീയ കാരണങ്ങളാൽ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പാർലമെൻ്റ് അംഗത്വത്തിൽ നിന്നും രാജി വെക്കുന്നതായും അദ്ദേഹം അറിയിച്ചു. ചുരു...

പൗരത്വ ​ഭേദഗതി നിയമം: സംസ്ഥാനത്ത് വ്യാപക പ്രതിഷേധം, ട്രെയിൻ തടഞ്ഞു

കോഴിക്കോട്: കേന്ദ്ര സർക്കാർ പൗരത്വ ​ഭേദഗതി നിയമത്തിന്റെ വിജ്ഞാപനം പുറത്തിറക്കിയതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ്, വെൽഫെയർ പാർട്ടി, എസ്.ഡി.പി​.ഐ, ഫ്രട്ടേണിറ്റി തുടങ്ങിയ വിവിധ സംഘടനകൾ തിങ്കളാഴ്ച രാത്രി പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് ​പ്രവർത്തകർ കോഴിക്കോട് ട്രെയിൻ തടഞ്ഞു. മലബാർ എക്സ്പ്രസാണ് തടഞ്ഞത്. പ്രവർത്തകർ പൊലീസ് ബലംപ്രയോഗിച്ച് നീക്കി. ചൊവ്വാഴ്ച...

കമല്‍ മൗല മസ്ജിദിലും അവകാശവാദം ഉന്നയിച്ച് ഹിന്ദുത്വ സംഘടന; ആര്‍ക്കിയോളജിക്കല്‍ സര്‍വേയ്ക്ക് ഉത്തരവിട്ട് കോടതി

മധ്യപ്രദേശിലെ കമല്‍ മൗല മസ്ജിദിലും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പരിശോധന നടത്താന്‍ ഹൈക്കോടതി ഉത്തരവ്. ധാര്‍ ജില്ലയിലുള്ള കമല്‍ മൗല മസ്ജിദിനായി ഏറെ കാലമായി ഹിന്ദുത്വ സംഘടനകള്‍ അവകാശവാദവുമായി രംഗത്തുണ്ട്. മസ്ജിദും പരിസര പ്രദേശവും സരസ്വതി ക്ഷേത്രമായിരുന്നെന്നാണ് ഹിന്ദുത്വ സംഘടനകള്‍ ഉന്നയിക്കുന്ന അവകാശവാദം. കഴിഞ്ഞ സെപ്റ്റംബറില്‍ മസ്ജിദ് കെട്ടിടത്തിനുള്ളില്‍ അജ്ഞാതര്‍ സരസ്വതി വിഗ്രഹം സ്ഥാപിച്ചത്...
- Advertisement -spot_img

Latest News

ന്യൂയോര്‍ക്കില്‍ ചരിത്രം പിറന്നു; മേയര്‍ തിരഞ്ഞെടുപ്പില്‍ മംദാനി വിജയത്തിലേക്ക്; ട്രംപിന് കനത്ത തിരിച്ചടി

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനി വിജയത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. 34-കാരനായ മംദാനിയുടെ വിജയം പ്രഖ്യാപിക്കുന്നതോടെ ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറാകും...
- Advertisement -spot_img