ഉപ്പള: യുവാവിനെ കാറില്‍ കയറ്റി കൊണ്ടു പോയി നരഹത്യക്കു ശ്രമിച്ചുവെന്ന കേസില്‍ 17 കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. ബംബ്രാണയിലെ കിരണ്‍ രാജ് (24), പ്രായപൂര്‍ത്തിയാകാത്ത 17കാരന്‍ എന്നിവരെയാണ് കുമ്പള പൊലീസ് അറസ്റ്റു ചെയ്തത്. കിരണ്‍രാജിനെ കോടതിയില്‍ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ആളെ നോട്ടീസ് നല്‍കി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.
ഉപ്പള, ബപ്പായത്തൊട്ടിയിലെ...
റിയാദ്: സഊദി അറേബ്യയിലേക്കുള്ള ഫാമിലി സന്ദര്‍ശക വിസ അപേക്ഷകള്‍ വ്യാപകമായി തള്ളുന്നതിന്റെ കാരണം വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. വിസയോടൊപ്പം ചേര്‍ക്കേണ്ട അത്യാവശ്യ വിവരങ്ങളെല്ലാം അറബി ഭാഷയില്‍ നല്‍കാത്തതാണ് വിസ അപേക്ഷ നിരസിക്കുന്നതിന് ഇടയാക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇക്കാര്യം അറിയാതെ അപേക്ഷ നിരസിക്കപ്പെട്ടവര്‍ വീണ്ടും ഇംഗ്ലീഷില്‍ തന്നെ അപേക്ഷ പൂരിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നേരത്തേ എളുപ്പത്തില്‍ ലഭിച്ചിരുന്ന വിസിറ്റിങ്...
ദോഹ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഖത്തറില്‍ അവധി പ്രഖ്യാപിച്ചു. അമീരി ദിവാനാണ് അവധി പ്രഖ്യാപിച്ചത്. മന്ത്രാലയങ്ങള്‍, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവയ്്ക്ക് ഏപ്രില്‍ ഏഴ് ഞായറാഴ്ച മുതല്‍ ഏപ്രില്‍ 15 തിങ്കളാഴ്ച വരെ അവധി ആയിരിക്കും. ഏപ്രില്‍ 16 ചൊവ്വാഴ്ചയാണ് പ്രവൃത്തി ദിവസം പുനരാരംഭിക്കുക.
അതേസമയം യുഎഇ സര്‍ക്കാര്‍ പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒരാഴ്ചത്തെ ചെറിയ...
വിശാഖപട്ടണം: ഐപിഎല്‍ 2024 സീസണില്‍ ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ റണ്‍ഫെസ്റ്റിനാണ് ക്രിക്കറ്റ് ആരാധകർ സാക്ഷ്യം വഹിച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളർമാരെ ഒരു മയവുമില്ലാതെ തല്ലിച്ചതച്ച് 272 റണ്‍സാണ് കെകെആർ അടിച്ചുകൂട്ടിയത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടീം സ്കോറാണിത്. കെകെആറിന്‍റെ വെടിക്കെട്ടിന് അവസാന ഓവറുകളില്‍ തീവേഗം പകർന്നത് ആന്ദ്രേ റസലായിരുന്നു. റസലാവട്ടെ...
ബെംഗളൂരു: രാജ്യത്തെ രാഷ്ട്രപതിയാക്കാമെന്നോ പ്രധാനമന്ത്രിയാക്കാമെന്നോ വാഗ്ദാനം നല്‍കിയാല്‍ പോലും ബിജെപിയിലേക്ക് പോകില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ലോക്സഭാ സ്ഥാനാര്‍ത്ഥി എം. ലക്ഷ്മണന് വോട്ട് അഭ്യര്‍ത്ഥിച്ച് നടന്ന യോഗത്തില്‍ സംസാരിക്കുന്നതിനിടയിലാണ് ബിജെപിക്കെതിരെ സിദ്ധരാമയ്യ രൂക്ഷ വിമര്‍ശനം നടത്തിയത്.
ബി.ജെ.പി-ആര്‍.എസ്.എസ് എന്നിവയില്‍ പോയി ആരും വീഴരുത്. ശൂദ്രര്‍-ദലിതര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് ആര്‍എസ്എസ് സങ്കേതത്തില്‍ പ്രവേശനമില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. മോദി...
ലേലങ്ങൾ പലതും വലിയ വാർത്താ പ്രധാന്യം നേടാറുണ്ട്. ലോക പ്രശസ്തരായവർ ഉപയോഗിച്ച വസ്തുക്കൾ കോടിക്കണക്കിന് രൂപക്ക് ലേലത്തിൽ വിറ്റുപോയ വാർത്തകൾ കൗതുകത്തോടെ വായിച്ചവരാകും നിങ്ങൾ. അതുപോലെ കാറിന്റെ നമ്പറുകൾ ലക്ഷങ്ങളും കോടികളും മുടക്കി ലേലത്തിൽ സ്വന്തമാക്കുന്നവരുമുണ്ട്. ഇത്തരത്തിൽ പ്രത്യേക ഫോൺ നമ്പറുകളിലും കാർ നമ്പർ പ്ലേറ്റുകളിലുമൊക്കെ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന നിരവധി പേരുണ്ട്.
ഏഴ് കോടി രൂപ...
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ പിന്തുണക്കുമെന്ന എസ്ഡിപിഐ പ്രഖ്യാപനം തള്ളി കോണ്‍ഗ്രസ്. എസ്ഡിപിഐ പിന്തുണ കോൺഗ്രസിന് വേണ്ട. വ്യക്തികൾക്ക് സ്വതന്ത്രമായി വോട്ടു ചെയ്യാമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്‍റിന്‍റെ താത്കാലിക ചുമതലയുള്ള എംഎം ഹസ്സനും വ്യക്തമാക്കി. എസ്ഡിപിഐ പിന്തുണ സ്വീകരിച്ചാൽ ഉത്തരേന്ത്യയിൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷവർഗീയതയെയും കോൺഗ്രസ്...
ഇടുക്കി: ദേശീയ തലത്തിൽ കോണ്‍ഗ്രസിനൊപ്പമാണ് ഡിഎംകെ. തമിഴ്നാട്ടിൽ ഡിഎംകെ, കോണ്‍ഗ്രസ്, സിപിഎം സഖ്യമായാണ് മത്സരിക്കുന്നത്. പക്ഷേ ഇടുക്കിയിൽ ഇത്തവണ സിപിഎമ്മിനൊപ്പമാണ് ഡിഎംകെ. ആദ്യം പിന്തുണ ചോദിച്ച സിപിഎമ്മിനെ തുണയ്ക്കുമെന്നാണ് ഡിഎംകെ നേതൃത്വത്തിന്റെ പ്രഖ്യാപനം.
ഇടുക്കിയിലെ അതിർത്തി താലൂക്കുകളായ പീരുമേട്, ഉടുമ്പൻചോല, ദേവികുളം എന്നീ മണ്ഡലങ്ങളിലെ തോട്ടം തൊഴിലാളികൾക്കിടയിലാണ് ഡിഎംകെക്ക് സ്വാധീനമുള്ളത്. ഇടുക്കിയിൽ 22000 അംഗങ്ങളുണ്ടെന്നാണ് അവകാശ...
ന്യൂഡൽഹി: ബൈജൂസ് ആപ്പ് സ്ഥാപകൻ ബൈജു രവീന്ദ്രന്റെ ആസ്തി പൂജ്യത്തിലേക്ക് കൂപ്പുകുത്തിയതായി റിപ്പോർട്ട്. ഒരു വർഷം മുമ്പ് അദ്ദേഹത്തിന്റെ ആസ്തി 17,545 കോടി രൂപയായിരുന്നു. ആഗോള സമ്പന്നരുടെ പട്ടികയിലും അദ്ദേഹം ഇടംനേടിയിരുന്നു.
എന്നാൽ, ‘ഫോബ്സ് ബില്യണയർ ഇൻഡക്സ് 2024’ അനസുരിച്ച് നിലവിൽ അദ്ദേഹത്തിന്റെ ആസ്തി പൂജ്യമാണ്. ബൈജൂസ് ആപ്പ് നേരിടുന്ന വിവിധ പ്രതിസന്ധികളാണ് ആസ്തി പൂജ്യത്തിലെത്താൻ...
കാസർകോട് : അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ലോക്‌സഭാ മണ്ഡലത്തിലെ വിധിയെഴുതുന്നത് 14,19,355 വോട്ടർമാർ. കാസർകോട് ജില്ലയിൽ 10,51,111 വോട്ടർമാരാണുള്ളത്. 5,13,579 പുരുഷ വോട്ടർമാരും 5,37,525 സ്ത്രീ വോട്ടർമാരും ഏഴ് ട്രാൻസ്ജെൻഡർ വോട്ടർമാരുമാണ് ജില്ലയിലുള്ളത്.
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, കല്യാശ്ശേരി മണ്ഡലങ്ങളിലാണ് ബാക്കിയുള്ള വോട്ടർമാരുള്ളത്. നിയോജകമണ്ഡലം തിരിച്ച് പരിശോധിക്കുമ്പോൾ കൂടുതൽ വോട്ടർമാരുള്ളത് മഞ്ചേശ്വരം മണ്ഡലത്തിലാണ്. 1,10,362 പുരുഷ...
ദോഹ: ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി ഉൽപ്പാദന കേന്ദ്രങ്ങളിലൊന്നായ ഖത്തറിലെ പ്ലാൻ്റുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണം ആഗോള ഊർജ്ജ വിപണിയെ കടുത്ത ആശങ്കയിലാഴ്ത്തി. ആക്രമണത്തെത്തുടർന്ന്...