Tuesday, November 11, 2025

Latest news

കാസര്‍കോട്ടെ കള്ളനോട്ട് കേസ്; പ്രതികള്‍ വയനാട്ടില്‍നിന്ന് പിടിയിൽ

സുൽത്താൻ ബത്തേരി: കാസർകോട്ടെ വാടകവീട്ടില്‍ നിന്നും 7.25 കോടി രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. കാസർകോട് സ്വദേശികളായ അബ്ദുൾ റസാഖ്, സുലൈമാൻ എന്നിവരെയാണ് സുൽത്താൻ ബത്തേരി പോലീസ് പിടികൂടിയത്. പഴുപ്പത്തൂർ സ്വകാര്യ ഹോംസ്റ്റേയിൽ നിന്നും വെള്ളിയാഴ്ചയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അമ്പലത്തറ പാറപ്പള്ളി ഗുരുപുരത്തെ വാടകവീട്ടില്‍ നിന്നുമ ബുധനാഴ്ച വൈകീട്ടാണ് 7.25 കോടി രൂപയുടെ...

‘തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കെജ്രിവാൾ അറസ്റ്റിലാകും’; 10 മാസം മുമ്പേ അറസ്റ്റ് പ്രവചിച്ച നേതാവ് -വീഡിയോ

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിലാകുമെന്ന് ജമ്മു കശ്മീർ മുൻ ​ഗവർണറും മുൻ ബിജെപി നേതാവുമായ സത്യപാൽ മല്ലിക് പ്രവചിച്ചിരുന്നു. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് അന്ന് മല്ലിക് ഇക്കാര്യം പറഞ്ഞത്. 'ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിലാകും. ഇത് നൂറ് ശതമാനം ഉറപ്പുള്ള കാര്യമാണ്'-...

7-സീറ്റർ എസ്‌യുവിയുമായി മാരുതി

ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി, പുതിയ മോഡലുകളുടെ നിരയുമായി തങ്ങളുടെ എസ്‌യുവി വിപണി സാന്നിധ്യം തന്ത്രപരമായി വികസിപ്പിക്കുന്നു. കമ്പനിയുടെ പ്ലാനിൽ eVX ആശയത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ഇലക്ട്രിക് എസ്‌യുവി, ഒരു പ്രീമിയം 7-സീറ്റർ എസ്‌യുവി, മൂന്ന്-വരി ഇലക്ട്രിക് MPV, ഒരു മൈക്രോ MPV എന്നിവ ഉൾപ്പെടുന്നു . വരാനിരിക്കുന്ന...

ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനെതിരെയുള്ള കോൺഗ്രസിന്റെ ഹര്‍ജി തള്ളി ഡൽഹി ഹൈക്കോടതി

കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഡൽഹി ഹൈക്കോടതി തള്ളി. ജസ്റ്റിസ് യശ്വന്ത് വർമ്മ, ജസ്റ്റിസ് പുരുഷൈന്ദ്രകുമാർ കൗരവ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കോൺ​ഗ്രസ് സമർപ്പിച്ച ഹർജികൾ തള്ളിയത്. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച ആദായനികുതി വകുപ്പ് നടപടിക്കെതിരെയാണ് കോടതിയെ സമീപിച്ചത്. നാല് ബാങ്കുകളിലുള്ള പാര്‍ട്ടിയുടെ 11 അക്കൗണ്ടുകളും ഒരു മാസം...

ഹൊസങ്കടി അംഗടിപദവില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു

കാസര്‍കോട്: മഞ്ചേശ്വരം ഹൊസങ്കടി അംഗടിപദവില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു. അംഗടിപദവിലെ പെയിന്റര്‍ അശോകന്റെയും കലാവതിയുടെയും മകന്‍ പ്രജ്വലാണ് (25) മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം. ബൈക്ക് വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ പ്രജ്വലിന് സര്‍വ്വീസ് വയറില്‍ നിന്നാണ് ഷോക്കേറ്റതെന്ന് പറയുന്നു. ഷോക്കേറ്റത് കണ്ട പരിസരവാസികള്‍ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് മംഗല്‍പാടി താലൂക്ക്...

പെരുമാറ്റച്ചട്ടം: പിടികൂടിയത് 5.85 കോടി രൂപയും 21.48 കോടിയുടെ മദ്യവും; കണക്കുകളുമായി കർണാടക ഇലക്ഷൻ കമ്മീഷൻ

ബംഗളൂരു: കര്‍ണാടകയില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം 5.85 കോടി രൂപയും 21.48 കോടി രൂപയുടെ മദ്യവും പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബുധനാഴ്ച കര്‍ണാടക ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ആണ് പ്രസ്താവനയിലൂടെ ഇക്കാര്യങ്ങള്‍ അറിയിച്ചത്.  'മാര്‍ച്ച് 16നാണ് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്. 21.48 കോടി രൂപ വില മതിക്കുന്ന 6.84 ലക്ഷം ലിറ്റര്‍ മദ്യവും...

ഐപിഎല്‍ 2024 കിക്കോഫിന് മുന്നോടിയായി എല്‍എസ്ജി ടീം അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിച്ചു

ഐപിഎല്‍ 2024 കിക്കോഫിന് മുന്നോടിയായി ലഖ്‌നൗ സൂപ്പര്‍ ജെയിന്റ്‌സ് (എല്‍എസ്ജി) ടീം അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിച്ചു. കോച്ച് ജസ്റ്റിന്‍ ലാംഗര്‍, ജോണ്ടി റോഡ്സ്, കേശവ് മഹാരാജ്, രവി ബിഷ്ണോയ് തുടങ്ങിയ താരങ്ങളാണ് ദര്‍ശനം നടത്തിയത്. ഐപിഎല്‍ മത്സരങ്ങള്‍ക്കായി ഇന്ത്യയിലെത്തിയതിനു പിന്നാലെയാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് താരമായ കേശവ് മഹാരാജ് അയോദ്ധ്യയില്‍ എത്തിയത്. അതേസമയം ഐപിഎല്‍ പതിനേഴാം...

സംസ്ഥാനത്ത് ചൂട് കൂടുമ്പോൾ പേടിക്കേണ്ട രോഗങ്ങൾ ഇതൊക്കെ; പ്രത്യേക ജാഗ്രത വേണം, ഭക്ഷണവും ശ്രദ്ധിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് തുടരുന്ന സാഹചര്യത്തില്‍ ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വേനല്‍ക്കാലത്ത് ശുദ്ധ ജലത്തിന്റെ ലഭ്യത കുറവായതിനാല്‍ ജലജന്യ രോഗങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. വയറിളക്ക രോഗങ്ങള്‍ നിര്‍ജലീകരണത്തിനും തുടര്‍ന്നുള്ള സങ്കീര്‍ണ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. വയറിളക്ക രോഗങ്ങള്‍, മഞ്ഞപിത്തത്തിന് കാരണമാകുന്ന ഹെപ്പറ്റൈറ്റീസ്-എ, ഹെപ്പറ്റൈറ്റിസ് ഇ,...

‘സത്യഭാമയുടെ വിവരക്കേടിന്റെ പിൻഗാമി സുവൈബതുൽ അസ്‌ലമിയ’, വിവാദങ്ങൾക്കിടെ വെളുക്കാനുള്ള ക്രീം വാങ്ങാമെന്ന് അധിക്ഷേപ ഫേസ്ബുക് പോസ്റ്റ്

നിറത്തെ മുൻനിർത്തി ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച സത്യഭാമയുടെ വിവാദ പരാമർശം വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഇപ്പോഴിതാ സമാന നിലപാട് തന്നെ സ്വീകരിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് നടി സുവൈബതുൽ അസ്‌ലമിയയും. ഫേസ്ബുക്കിലൂടെയാണ് നിറത്തിന്റെ പേരിലുള്ള അധിക്ഷേപങ്ങൾ അനുകൂലിക്കുന്ന തരത്തിലുള്ള നിലപാട് സുവൈബതുൽ അസ്‌ലമിയ സ്വീകരിച്ചത്. സത്യഭാമമാരുടെ നിറത്തിന്റെ പേരിലുള്ള അധിക്ഷേപം കേൾക്കാതിരിക്കാൻ താൻ നിർദേശിക്കുന്ന ക്രീം തേക്കണമെന്നാണ് സുവൈബതുൽ...

ഡല്‍ഹി മദ്യനയ കേസ്;മാപ്പ് സാക്ഷി ബിജെപിക്ക് ഇലക്ടറല്‍ ബോണ്ട് വഴി നല്‍കിയത് 5 കോടി

ഡല്‍ഹി: ഡല്‍ഹി മദ്യനയ കേസില്‍ മാപ്പ് സാക്ഷിയായി മാറിയ പി ശരത് ചന്ദ്ര റെഡ്ഡി ബിജെപിക്ക് അഞ്ച് കോടി രൂപ ഇലക്ടറല്‍ ബോണ്ട് വഴി സംഭാവനയായി നല്‍കി. കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് അഞ്ച് ദിവസത്തിന് ശേഷമായിരുന്നു ശരത് ചന്ദ്ര റെഡ്ഡി സംഭാവനയായി കോടികള്‍ നല്‍കിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച ഇലക്ടറല്‍ ബോണ്ട്...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img