Wednesday, November 12, 2025

Latest news

കൊടും ചൂടിന് ശമനമില്ല, അഞ്ച് ദിവസം ചുട്ടുപ്പൊള്ളും; ഒന്‍പത് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ ചൂട് ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ കൊല്ലം, പാലക്കാട്, തൃശൂര്‍, പത്തനംതിട്ട, കണ്ണൂര്‍, കോട്ടയം, കോഴിക്കോട്, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ 31 വരെ കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയും, തൃശൂര്‍...

ജഴ്‌സിയില്‍ മദ്യത്തിന്റെ പരസ്യം വേണ്ട; കളിക്ക് പുറത്തും മുസ്തഫിസുര്‍ വ്യത്യസ്തന്‍

ചെന്നൈ: ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ചെന്നൈ സൂപ്പര്‍കിങ്‌സ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാന്‍. നാല് വിക്കറ്റ് നേട്ടത്തോടെ കളിയിലെ താരമായും 28 കാരന്‍ തിരഞ്ഞെടുക്കപ്പെട്ടു. ചെന്നൈയിലേക്ക് ചുവടുമാറിയ ശേഷമുള്ള ആദ്യ കളിയില്‍തന്നെ താരം ഫോം കണ്ടെത്തിയത് ഫ്രാഞ്ചൈസിക്കും പ്രതീക്ഷ നല്‍കുന്നതായി. ഉദ്ഘാടന മാച്ചില്‍ തിളങ്ങിയ...

സഊദി ചെറിയ പെരുന്നാൾ,വാരാന്ത്യ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

റിയാദ്: സഊദി അറേബ്യയിലെ പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ചെറിയ പെരുന്നാളിന് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ച് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. ഏപ്രിൽ എട്ട് മുതൽ 11വരെയാണ് ചെറുപെരുന്നാൾ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയും ശനിയും വാരാന്ത്യ അവധിയായതിനാൽ ആറ് ദിവസത്തെ അവധിയാണ് ലഭിക്കുക. ഏപ്രിൽ 14ന് തിരികെ ജോലിയിൽ പ്രവേശിക്കണം. തൊഴിൽ നിയമത്തിൻ്റെ എക്‌സിക്യൂട്ടീവ്...

ഐപിഎല്‍ 2024: സിഎസ്‌കെയ്‌ക്കെതിരായ തോല്‍വിയ്ക്ക് പുറമേ ഗില്ലിന് മറ്റൊരു തിരിച്ചടി

ഐപിഎല്‍ 2024 ലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് (GT) നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ (CSK) ചെപ്പോക്കില്‍ നേരിട്ടു. എന്നാല്‍ യുവനായകന്‍ ശുഭ്മാന്‍ ഗില്ലിന് സീസണിലെ തുടര്‍ച്ചയായ രണ്ടാം വിജയം നേടുന്നതില്‍ നിന്ന് സിഎസ്‌കെയെ തടയാന്‍ കഴിഞ്ഞില്ല. തോല്‍വിയ്ക്ക് പുറമേ മത്സരത്തില്‍ മറ്റൊരു തിരിച്ചടിയും ഗില്ലിന് നേരിടേണ്ടിവന്നു. മത്സരത്തിലെ ടീമിന്റെ...

വോട്ടര്‍ പട്ടികയിലേക്ക് ഇടിച്ചുകയറി യുവ സമ്മതിദായകര്‍; രാജ്യത്ത് ഒന്നാമത്; കേരളത്തിലെ ബൂത്തുകളിലേക്ക് എത്തുന്നത് 3,88,981 യുവ വോട്ടര്‍മാര്‍

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ യുവ വോട്ടര്‍മാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ്. കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച 2023 ഒക്ടോബര്‍ 27ന് ശേഷം 3,11,805 വോട്ടര്‍മാരാണ് പുതുതായി ചേര്‍ന്നത്. കരട് വോട്ടര്‍ പട്ടികയില്‍ 77,176 യുവ വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഇത് ജനുവരി 22ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ 2,88,533 ആയി. മാര്‍ച്ച് 25...

വോട്ട് പിടിക്കാന്‍ ക്രിക്കറ്റർമാർ; തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ സ്റ്റാർ ക്യാംപയിനിംഗ് തന്ത്രം, താരപട്ടികയായി

കൊല്‍ക്കത്ത: ലോക്സഭ തെരഞ്ഞെടുപ്പ് 2024നുള്ള താരപ്രചാരകരെ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. പശ്ചിമ ബംഗാളിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിനായി 40 അംഗ പട്ടികയാണ് പാർട്ടി പ്രസിദ്ധീകരിച്ചത്. പാർട്ടി തലവയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനർജി, ക്രിക്കറ്റർമാരായ യൂസഫ് പത്താന്‍, മനോജ് തിവാരി എന്നിവരാണ് പട്ടികയിലെ ശ്രദ്ധേയ മുഖങ്ങള്‍. ക്രിക്കറ്റർമാരെ ഇറക്കി ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണം മുറുക്കുകയാണ് ഓള്‍...

കാസർകോട് പാലായിയിലെ ‌ഊരുവിലക്ക് ആരോപണം; 3 പരാതികളിൽ 9 പേർക്കെതിരെ കേസ്

കാസർകോ‍ട്: കാസർകോട് പാലായിയിലെ ഊരുവിലക്കിൽ, പറമ്പിൽ തേങ്ങയിടുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിൽ മൂന്ന് പരാതികളിലായി ഒൻപത് പേർക്കെതിരെ കേസ്. രണ്ട് സിപിഎം ബ്രാഞ്ച് അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് നീലേശ്വരം പൊലീസ് കേസ് എടുത്തിരിക്കുന്നത്. സ്ഥലം ഉടമ എം കെ രാധയുടെ കൊച്ചുമകൾ അനന്യ, തെങ്ങു കയറ്റ തൊഴിലാളി ഷാജി എന്നിവർ നൽകിയ പരാതികളിൽ 8 പേർക്കെതിരെയും...

കാലം പോയ പോക്കേ, ഇവരും ഡിജിറ്റലായി; കാറിനടുത്തെത്തി പണം ചോദിക്കുന്ന ഭിക്ഷക്കാരൻ, വീഡിയോ വൈറൽ

ദിസ്പൂർ: ആസാമിലെ ഗുവാഹട്ടിയിൽ നിന്നുള്ള ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.കാഴ്ചയില്ലാത്ത ദശരഥ് എന്ന യാചകൻ ഭിക്ഷ തേടുന്ന രീതിയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. എക്സിലാണ് വീഡിയോ വൈറലായത്. ഡിജിറ്റൽ പേയ്‌മെന്റിലൂടെയാണ് ഇദ്ദേഹം ആളുകളിൽ നിന്ന് പണം വാങ്ങുന്നത്. ക്യൂ ആർ കോഡ് അടങ്ങിയ ഫോൺ പേയുടെ കാർഡ് കഴുത്തിലിട്ടുകൊണ്ടാണ് ഭിക്ഷ യാചിക്കുന്നത്. ഇദ്ദേഹം ഒരു...

ഐ.പി.എൽ വാതുവെപ്പിൽ ഭർത്താവിന് ഒന്നരക്കോടി നഷ്ടം; വായ്പക്കാരുടെ ശല്യം സഹിക്കാനാവാതെ യുവതി ജീവനൊടുക്കി

ബംഗളൂരു: ഐ.പി.എൽ വാതുവെപ്പിൽ ഭർത്താവിന് ഒന്നരക്കോടി രൂപ നഷ്ടമായതിനു പിന്നാലെ യുവതി ജീവനൊടുക്കി. കര്‍ണാടക ചിത്രദുര്‍ഗ സ്വദേശി ദര്‍ശന്‍ ബാബുവിന്റെ ഭാര്യ രഞ്ജിത (23) യാണ് ഭർത്താവിന് പണം നൽകിയവരുടെ ശല്യം സഹിക്കാനാവാതെ വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്തത്. രഞ്ജിതയുടെ ഭര്‍ത്താവ് ഹൊസദുര്‍ഗയിലെ ജലസേചന വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനീയറാണ്. 2021 മുതല്‍ ദർശൻ ഐ.പി.എല്‍ വാതുവെപ്പില്‍ സജീവമാണ്....

എം.ഐ.സിയിൽ സ്നേഹ സംഗമവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു

ചട്ടഞ്ചാൽ: എം.ഐ.സി കോളേജ് അലുംനി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എം.ഐ.സിയിൽ സ്നേഹ സംഗമവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. ചെയർമാൻ അബ്ബാസ് ചെർക്കള ഉദ്ഘാടനം ചെയ്തു. എം.ഐ.സി കോളേജ് അക്കാദമിക്ക് ഹെഡ് ഫിറോസ് ഹുദവി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ മൂസ ബാസിത്ത് സ്വാഗതം പറഞ്ഞു. സുഹൈൽ ഹുദവി, ജുനൈദ് റഹ്മാൻ, റിഷാദ് ബി എം ട്രെഡിങ്, ഹസ്സൻ...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img