Latest news

ബാബരിക്കും ഗ്യാന്‍വാപിക്കും മഥുരക്കും പിന്നാലെ അജ്മീര്‍ മസ്ജിദില്‍ കണ്ണുവച്ച് സംഘ്പരിവാര്‍

ജയ്പൂര്‍: അയോധ്യയിലെ ബാബരി മസ്ജിദ്, വരണാസിയിലെ ഗ്യാന്‍വാപി, മഥുരയിലെ ഷാഹി ഈദ് ഗാഹ് തുടങ്ങിയ പള്ളികള്‍ക്ക് പിന്നാലെ പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഖുതുബുദ്ദീന്‍ ഐബക് സ്ഥാപിച്ച അജ്മീരിലെ അധൈ ദിന്‍ കാ ജൊന്‍പുരി പള്ളിക്ക് മേലും കണ്ണുവച്ച് സംഘ്പരിവാര്‍. ഇതിന്റെ ഭാഗമായി ജൈനസന്യാസിമാര്‍ക്കൊപ്പം പള്ളി നിലനില്‍ക്കുന്ന പ്രദേശം സന്ദര്‍ശിച്ച സംഘ്പരിവാര്‍ സംഘടനകള്‍, ഇവിടെ ക്ഷേത്രവും സംസ്‌കൃത...

12 റൺസിൽ ഓൾ ഔട്ട്; അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ രണ്ടാമത്തെ ചെറിയ സ്കോർ

ടോക്കിയോ: അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിൽ വീണ്ടും ഒരു കുഞ്ഞൻ സ്കോർ കൂടെ പിറന്നിരിക്കുന്നു. ജപ്പാനെതിരെ 12 റൺസിൽ ഓൾ ഔട്ടായി മംഗോളിയയാണ് നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ജപ്പാൻ ഏഴ് വിക്കറ്റിന് 217 റൺസ് നേടി. മറുപടി ബാറ്റിം​ഗിലാണ് മം​ഗോളിയ കുഞ്ഞൻ സ്കോറിൽ ഒതുങ്ങിയത്. ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ...

ശിവമോഗയിൽ രണ്ട് യുവാക്കളെ പട്ടാപ്പകൽ മർദിച്ച് കൊന്നു

ബംഗളൂരു:ശിവമോഗ്ഗ ലഷ്കർ-മുഹല്ലയിൽ ബുധനാഴ്ച രണ്ട് യുവാക്കൾ മർദ്ദനമേറ്റ് മരിച്ചു.തുംഗനഗറിലെ കെ.ശുഐബ്(35),ദൊഡ്ഡപേട്ടയിലെ മുഹമ്മദ് ഗൗസ്(30) എന്നിവരാണ് കൊല്ലപ്പെട്ടത്. എം.കെ.കെ റോഡിൽ താമസക്കാരായ ഇരുവരും ഗുണ്ടാ സംഘത്തിൽ പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. മുൻ വൈരാഗ്യമാണ് അക്രമത്തിന് പിന്നിൽ എന്നും പൊലീസ് വ്യക്തമാക്കി. അക്രമത്തിനിടയിൽ ഗുരുതരമായി പരിക്കേറ്റ ലഷ്കർ -മൊഹല്ലയിലെ ആട്ടിറച്ചി വ്യാപാരി യാസിൻ ഖുറൈശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെയുണ്ടായ ചില...

മഞ്ചേശ്വരത്ത് മീൻ ലോറി ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

മഞ്ചേശ്വരം: മഞ്ചേശ്വരത്തു മീൻലോറിയിടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു. പത്താം മൈലിലെ ഹമീദ് (50)ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 8.30 വോടെയാണ് അപകടം. ഹമീദ് സംഭവസ്ഥലത്തു മരിച്ചു. മൃതദേഹം മംഗൽപാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോയി. പത്താം മൈൽ പാലത്തിനടുത്തു ദേശീയ പാതയിലാണ് അപകടമുണ്ടായത്. ഹമീദ് അവിവാഹിതനാണ്. ഒരു സഹോദരനും മൂന്നു സഹോദരിമാരുമുണ്ട്.

അംബാനിക്കും അദാനിക്കുമെതിരെ നരേ​ന്ദ്ര മോദി: ‘ഇരുവരും കോൺഗ്രസിന് എത്ര ചാക്ക് കള്ളപ്പണം നൽകി? ടെമ്പോവാൻ നിറയെ നോട്ടുകെട്ട് കിട്ടിയോ?വെളിപ്പെടുത്തണം’

കരിംനഗർ (തെലങ്കാന): വ്യവസായ ഭീമന്മാരായ അംബാനിക്കും അദാനിക്കുമെതിരെ പരസ്യ പ്രസ്താവനയുമായി പ്രധാനമന്ത്രി നരേ​ന്ദ്ര മോദി. അംബാനിയും അദാനിയും കോൺഗ്രസിന് എത്ര ചാക്ക് കള്ളപ്പണം നൽകിയെന്ന് വെളിപ്പെടുത്തണമെന്ന് മോദി ആവശ്യപ്പെട്ടു​. ഇരുവരും ടെമ്പോവാൻ നിറയെ കോൺഗ്രസിന് നോട്ടുകെട്ട് നൽകിയോ എന്നും മോദി ചോദിച്ചു. ഇന്ന് തെലങ്കാനയിലെ കരിംനഗറിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് അദ്ദേഹത്തിന്റെ ചോദ്യം. ലോക്‌സഭാ...

എന്‍.സി.പി. കോണ്‍ഗ്രസിലേക്ക്?; ലയനസൂചന നല്‍കി ശരദ് പവാര്‍

പൂണെ: കോണ്‍ഗ്രസുമായുള്ള ലയനസൂചന നല്‍കി എന്‍.സി.പി. സ്ഥാപകന്‍ ശരദ് പവാര്‍. വരുന്ന രണ്ടുവര്‍ഷത്തിനുള്ളില്‍ ഏതാനും പ്രാദേശിക പാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി കൂടുതല്‍ അടുക്കുമെന്നും അതില്‍ ചിലത് ലയിച്ചേക്കുമെന്നും പവാര്‍ പ്രതികരിച്ചതാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് കാരണമായത്. ഇന്ത്യന്‍ എക്‌സ്പ്രസിനോടാണ് പവാറിന്റെ പ്രതികരണം. നിരീക്ഷണം തന്റെ പാര്‍ട്ടിക്കും ബാധകമാണോയെന്ന ചോദ്യത്തോട്, തങ്ങളും കോണ്‍ഗ്രസുമായും വലിയ വ്യത്യാസമില്ലെന്നും പ്രത്യയശാസ്ത്രപരമായി ഗാന്ധി- നെഹ്‌റു...

എക്‌സ്പ്രസ്‌വേയിൽ യു-ടേണെടുത്ത ട്രക്കിൽ കാർ ഇടിച്ചുകയറി; കുടുംബത്തിലെ ആറുപേർ മരിച്ചു | വീഡിയോ

സവായ് മധോപുര്‍: രാജസ്ഥാനിലെ ഡല്‍ഹി-മുംബൈ എക്‌സ്പ്രസ്‌വേയില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചു. രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മനിഷ് ശര്‍മ, ഭാര്യ അനിത ശര്‍മ, ഇവരുടെ കുടുംബാംഗങ്ങളായ സതീഷ് ശര്‍മ, പൂനം സന്തോഷ്, സുഹൃത്ത് കൈലാഷ് എന്നിവരാണ് മരിച്ചത്. സവായ് മധോപുര്‍ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. മുന്നോട്ടുപോകുകയായിരുന്ന ട്രക്ക് പെട്ടെന്ന് യു-ടേണ്‍...

ബൂത്ത് ​കൈയേറി ബി.ജെ.പി സ്ഥാനാർഥിയുടെ മകൻ; വോട്ടുയന്ത്രമെടുത്ത് നൃത്തം ചവിട്ടി, കള്ളവോട്ട് ചെയ്തു -VIDEO

അഹമ്മദാബാദ്: ഗുജറാത്തിൽ ബി.ജെ.പി സ്ഥാനാർഥിയുടെ മകൻ പോളിങ് ബൂത്ത് ​കൈയേറി ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ ലൈവ് നൽകി. ദാഹോദ് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയും സിറ്റിങ് എം.പിയുമായ ജസ്വന്ത്‌സിങ് ഭാഭോറിന്റെ മകനും ബി.ജെ.പി. പ്രവര്‍ത്തകനുമായ വിജയ് ഭാഭോറാണ് അനുയായികൾക്കൊപ്പം അഴിഞ്ഞാടിയത്. ബൂത്തിൽ കയറി വോട്ടുയന്ത്രമെടുത്ത് നൃത്തം ചവിട്ടിയ ഇയാൾ കള്ളവോട്ടും ചെയ്തു. സംഭവത്തിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഭാബേന്‍...

കോണ്‍ഗ്രസിനെതിരായ ബി.ജെ.പിയുടെ വിവാദ വീഡിയോ; നഡ്ഡയെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ച് കര്‍ണാടക പോലീസ്

ബെംഗളൂരു: കോണ്‍ഗ്രസ് രാജ്യത്ത് മുസ്ലിം പ്രീണനത്തിന് ശ്രമിക്കുന്നതായി ആരോപിച്ച് ബി.ജെ.പി. കര്‍ണാടക ഘടകം എക്‌സില്‍ (ട്വിറ്റര്‍) പങ്കുവെച്ച ആനിമേറ്റഡ് വീഡിയോയുമായി ബന്ധപ്പെട്ട് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ച് കര്‍ണാടക പോലീസ്. ബി.ജെ.പിയുടെ കര്‍ണാടക ഐ.ടി. സെല്‍ മേധാവി അമിത് മാളവ്യയോടും ചോദ്യംചെയ്യലിന് ഹാജരാകാന്‍ പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലെ...

ടെസ്റ്റിന് വാഹനം നല്‍കാതെ ഡ്രൈവിങ് സ്‌കൂളുകള്‍; സ്വന്തം വാഹനത്തില്‍ ടെസ്റ്റ് എടുക്കാമെന്ന് എം.വി.ഡി.

ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരേ ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമകളും ജീവനക്കാരും പ്രതിഷേധിക്കുന്ന സാഹചര്യത്തില്‍ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിന് സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കാമെന്ന നിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്. ടെസ്റ്റിനായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ കൃത്യമായ രേഖകള്‍ കൈവശമുണ്ടായിരിക്കണമെന്നുള്ള നിര്‍ദേശം മാത്രമാണ് വകുപ്പ് നല്‍കിയിട്ടുള്ളത്. ടെസ്റ്റിങ് കേന്ദ്രങ്ങള്‍ക്ക് പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലൈസന്‍സ് ടെസ്റ്റില്‍ മാറ്റം വരുത്തി മോട്ടോര്‍ വാഹനവകുപ്പ്...
- Advertisement -spot_img

Latest News

ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് കൂറ്റൻ പിഴ ചുമത്തി ഫിഫ; നടപടി ഫലസ്തീന്റെ പരാതിയിൽ

ജനീവ : വിവേചന വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചതിന് ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് പിഴയിട്ട അന്താരാഷ്ട്ര ഫുട്ബോൾ ഭരണസമിതിയായ ഫിഫ.1,50,000 സ്വിസ് ഫ്രാങ്ക് ഏകദേശം 1.76 കോടി...
- Advertisement -spot_img