ദില്ലി: വിദേശ ഉപഭോക്താക്കള്‍ക്ക് പുതിയ സൗകര്യവുമായി ഐസിഐസിഐ ബാങ്ക്. ഐസിഐസിഐ ബാങ്കിന്റെ എന്‍ആര്‍ഐ അക്കൗണ്ട് ഉടമകള്‍ക്ക് വിദേശ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ഇന്ത്യയില്‍ യുപിഐ പേയ്‌മെന്റ് നടത്താം.
എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് ഇന്ത്യയിലെ ഐസിഐസിഐ ബാങ്ക് എന്‍ആര്‍ഇ/എന്‍ആര്‍ഒ അക്കൗണ്ടിലൂടെ അന്താരാഷ്ട്ര മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് യൂട്ടിലിറ്റി ബില്ലുകള്‍, വ്യാപാര, ഇ-കൊമേഴ്സ് ഇടപാടുകള്‍ നടത്താനാകും. ബാങ്കിന്റെ മൊബൈൽ...
ഹൈദരാബാദ്: ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി തരംഗമില്ലെന്നും തനിക്ക് പ്രധാനമന്ത്രി പദവിക്ക് അര്‍ഹതയുണ്ടെന്നും മുന്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. എന്‍ഡിഎയോ ഇന്ത്യ മുന്നണിയോ അധികാരത്തില്‍ വരാന്‍ പോകുന്നില്ല.
പ്രാദേശികപാര്‍ട്ടികള്‍ ശക്തിപ്പെട്ട തെരഞ്ഞെടുപ്പാണ് നടക്കുന്നത്. എന്‍ഡിഎയും ഇന്ത്യാ മുന്നണിയും പ്രാദേശിക പാര്‍ട്ടികളുടെ സഖ്യത്തെ പിന്തുണയ്‌ക്കേണ്ടി വരും. തന്നെ ദില്ലിയില്‍ സഹായിക്കാന്‍ ബിആര്‍എസിന്റെ എംപിമാരുണ്ടാകുമെന്നും കെസിആര്‍...
കാസര്‍കോട്: നഗരത്തില്‍ ദേശീയപാതയുടെ ഭാഗമായുള്ള മേല്‍പാലത്തിന്റെ സ്പാന്‍ കോണ്‍ക്രീറ്റ് ചെയ്യാന്‍ തിങ്കളാഴ്ച രാത്രി ഒന്‍പതു മുതല്‍ പിറ്റേന്ന് രാവിലെ ഒന്‍പതുവരെ ദേശീയപാത അടയ്ക്കും. നുള്ളിപ്പാടി അയ്യപ്പഭജനമന്ദിരത്തിനും കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിനും ഇടയില്‍ 150 മീറ്റര്‍ ഭാഗമാണ് അടയ്ക്കുന്നത്.
പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ മുണ്ടോള്‍ ആര്‍ക്കേഡ് പൊളിക്കുന്നതിനെക്കുറിച്ചുള്ള തര്‍ക്കം കോടതിയിലായതിനാല്‍ ഇവിടെ യന്ത്രങ്ങള്‍ സ്ഥാപിക്കാന്‍...
ഡല്‍ഹി: ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ടോസ് ഒഴിവാക്കാന്‍ ബിസിസിഐ. അടുത്ത സീസണ്‍ മുതല്‍ ടോസ് ഒഴിവാക്കാനാണ് ബിസിസിഐയുടെ തീരുമാനം. സി കെ നായിഡു ട്രോഫി മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആഭ്യന്തര ക്രിക്കറ്റില്‍ ടോസ് ഒഴിവാക്കും.
ആദ്യം ബാറ്റ് ചെയ്യണോ ബൗളിംഗ് ചെയ്യണോ എന്നത് സന്ദര്‍ശക ടീം തീരുമാനിക്കും. ഇതോടെ ഹോം ടീമിന് അനുകൂലമായി പിച്ച് ഒരുക്കുന്ന രീതി...
ലഖ്‌നൗ: ജനകീയ പ്രശ്‌നങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംവദിക്കുന്നതിന് 100% തയ്യാറാണെന്ന് രാഹുൽ ഗാന്ധി. ലഖ്‌നൗവിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാഹുൽ ഗാന്ധിയെയും തുറന്ന സംവാദത്തിന് ക്ഷണിച്ച് സുപ്രിം കോടതി മുൻ ജഡ്ജിയുൾപ്പടെയുള്ളവർ കത്തയച്ചിരുന്നു ഇതിന് മറുപടിയാണ് രാഹുൽ നൽകിയത്.
"ഏത് വേദിയിലും പൊതു വിഷയങ്ങളിൽ പ്രധാനമന്ത്രിയുമായി സംവാദത്തിന് ഞാൻ 100%...
ബെംഗളൂരു: ലൈംഗികാതിക്രമ കേസില്‍ കര്‍ണാടകയിലെ ബിജെപി നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിജെപി നേതാവ് ജി ദേവരാജെ ഗൗഡയേയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എംപി പ്രജ്വല്‍ രേവണ്ണ നിരവധി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് ആരോപിച്ച നേതാവാണ് ദേവരാജെ ഗൗഡ. വെള്ളിയാഴ്ച വൈകിട്ട് ബെംഗളൂരുവില്‍ നിന്ന് ചിത്രദുര്‍ഗയിലേക്ക് പോകുന്നതിനിടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു. സ്വത്ത് വില്‍ക്കാന്‍...
കൊച്ചി: തിരുവനന്തപുരം സെന്‍ട്രല്‍ -മംഗളൂരു സെന്‍ട്രല്‍ വന്ദേഭാരത് എക്സ്പ്രസിന്റെ (20632) സമയത്തില്‍ പുനഃക്രമീകരണം. തിരുവനന്തപുരത്ത് നിന്നും യാത്രയാരംഭിക്കുന്ന ട്രെയിനിന്റെ എറണാകുളം ജങ്ഷന്‍, തൃശ്ശൂര്‍, ഷൊര്‍ണ്ണൂര്‍ ജങ്ഷന്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് സ്റ്റേഷനുകളിലെ സമയക്രമത്തിലാണ് മാറ്റം. മെയ് 13 മുതല്‍ പുതിയ സമയക്രമം നിലവില്‍ വരും.
എറണാകുളം ജങ്ഷനില്‍ നിലവില്‍ വൈകിട്ട് 6.35ന് എത്തുന്ന ട്രെയിന്‍...
ഉത്തര്‍പ്രദേശിൽ യുവതിയെ മർദിച്ച് ഭർത്താവും വീട്ടുകാരും. കാസ്ഗഞ്ചിലെ ഒരു ഹോട്ടലില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഹോട്ടല്‍ മുറിയില്‍ രണ്ട് യുവാക്കള്‍ക്കൊപ്പം താമസിച്ചെന്നാരോപിച്ചായിരുന്നു മർദനം. സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറായ ഭാര്യയെയാണ്, മറ്റൊരു ആശുപത്രിയിലെ ഡോക്ടറായ ഭര്‍ത്താവും കുടുംബവും ഉപദ്രവിച്ചത്.
കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. യുവാവിന്റെ സംശയരോഗത്തെ തുടര്‍ന്നാണ് ഇരുവരും...
ബംഗളൂരു: പ്രജ്വൽ രേവണ്ണയെ കുറിച്ച് പാർട്ടി നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയ ബി.ജെ.പി നേതാവ് ലൈംഗികാതിക്രമ കേസിൽ അറസ്റ്റിൽ. ബി.ജെ.പി നേതാവ് ദേവരാജ ഗൗഡയാണ് പിടിയിലായത്. ലൈംഗികാതിക്രമം, എസ്.സ്-എസ്.ടി വിഭാഗങ്ങൾക്കെതിരായ കുറ്റകൃത്യം തുടങ്ങിയ വകുപ്പുകൾ ഉപയോഗിച്ചാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
ദേവരാജ ഗൗഡയെ ചോദ്യം ചെയ്യുന്നതിനായി ഹാസനിലേക്ക് കൊണ്ടു പോയെന്നാണ് റിപ്പോർട്ടുകൾ. രേവണ്ണയുടെ ലൈംഗികാതിക്രമത്തെ കുറിച്ച് ബി.ജെ.പി നേതൃത്വത്തിന്...
കോടിക്കണക്കിന് ഉപയോക്താക്കളാണ് വാട്‌സ്ആപ്പിന്റെ ഓഡിയോ, വീഡിയോ കോള്‍ ഫീച്ചറുകള്‍ ഉപയോഗിക്കുന്നത്. സ്ഥിരമായി വാട്‌സ്ആപ്പ് കോള്‍ ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് വാട്‌സ്ആപ്പ്.
പുതിയ ഓഡിയോ കോള്‍ ബാര്‍ ഫീച്ചറാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. ഉപയോക്താക്കള്‍ക്ക് കോളുകള്‍ എളുപ്പത്തില്‍ നിയന്ത്രിക്കാന്‍ ഇതിലൂടെ കഴിയും. കോള്‍ ചെയ്യുമ്പോള്‍ മറ്റെന്തെങ്കിലും ആവശ്യത്തിനായി ടാബിന് പുറത്തു കടന്നാല്‍ കോള്‍ വിന്‍ഡോയിലേക്ക് തിരിച്ചെത്താന്‍...
മഞ്ചേശ്വരത്ത് യുഡിഎഫിന് ആശങ്ക. മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ. ജില്ലാ കൗൺസിൽ അംഗം കെ. എം അഷ്‌റഫ് മത്സരിക്കും. നാളെ നാമനിർദേശ പത്രിക നൽകും. ത്രികോണ...