Latest news

വ്യാജ ഹജ്ജ് പരസ്യങ്ങളില്‍ വഞ്ചിതരാകരുത്; മുന്നറിയിപ്പ് നല്‍കി സൗദി അധികൃതര്‍

റിയാദ്: സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ ഹജ്ജ് പരസ്യങ്ങള്‍ക്കെതിരെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കി സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി. ഹജ്ജുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ നല്‍കുമെന്ന തെറ്റായ അവകാശവാദമാണ് ഈ പരസ്യങ്ങളില്‍ നല്‍കുന്നത്.  ഇത്തരം തട്ടിപ്പുകാര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു. ഔദ്യോഗിക ഹജ്ജ് മാര്‍ഗനിര്‍ദ്ദേശങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് അധികൃതര്‍...

നിങ്ങൾ വണ്ടി ഓടിക്കാറുണ്ടോ, അറിയാമോ 3 സെക്കന്റ് റൂൾ, ടെയിൽ ഗേറ്റിങ്, എംവിഡി പറയുന്നു ശ്രദ്ധയില്ലെങ്കിൽ അപകടം

വാഹനങ്ങൾക്ക് പിന്നിൽ മറ്റൊരു വാഹനം ഇടിച്ചുകയറിയുണ്ടാകുന്ന അപകടങ്ങൾ സർവ സാധാരണമാണ്. പലപ്പോഴും അമിത വേഗവും സഡൺ ബ്രേക്കിങ്ങും ഒക്കെയാണ് അപകടത്തിന് കാരണമാകുന്നതെങ്കിലും, ഡ്രൈവിങ്ങിലെ ചില ധാരണക്കുറവുകളും അപകടത്തിലേക്ക് നയിക്കാറുണ്ട്. ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഓർമിപ്പിക്കുകയാണ് കേരള എംവിഡി. എംവിഡി പങ്കുവച്ച കുറിപ്പിങ്ങനെ എന്താണ് "Tail Gating" ? റോഡിൽ ഒരു വാഹനത്തിന്റെ തൊട്ടുപിറകിൽ...

ലൈംഗികാതിക്രമ കേസ്: പ്രജ്വൽ രേവണ്ണയുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച രണ്ട് ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ

ബംഗളൂരു: ഹാസൻ എം.പി പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട ലൈംഗികാതിക്രമ കേസിൽ രണ്ട് ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ. പ്രജ്വലിന്റെ അശ്ലീല വിഡിയോകൾ പ്രചരിപ്പിച്ചതിൽ പങ്കുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്ന് ചേതൻ, ലിഖിത് ഗൗഡ എന്നിവരെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഞായറാഴ്ച അറസ്റ്റു ചെയ്യുകയായിരുന്നു. ഇരുവരെയും വൈദ്യപരിശോധനക്കു ശേഷം കോടതിയിൽ ഹാജരാക്കി. വോട്ടെടുപ്പ് നടക്കാൻ ദിവസങ്ങൾ ശേഷിക്കെയാണ് ഹാസൻ...

എ കെ ബാലന്റെ മുൻ പേഴ്സണൽ സ്റ്റാഫിന്റെ മൃതദേഹം കിണറ്റിൽ; കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിൽ

തിരുവനന്തപുരം: വീട്ടിൽ നിന്നു കാണാതായയാളുടെ മൃതദേഹം കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിൽ വീട്ടുവളപ്പിലെ കിണറ്റിൽ കണ്ടെത്തി. പട്ടം പൊട്ടക്കുഴി തേക്കുംമൂട് പി ആർ എ -21 സുപ്രഭാതത്തിൽ എൻ.റാമിനെയാണ് (68) വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയോടെ ഇദ്ദേഹത്തെ കാണാതായിരുന്നു. മുൻ മന്ത്രി എ കെ ബാലന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്നു റാം. വീട്ടിൽനിന്ന്‌...

പ്രൊഫൈല്‍ ചിത്രങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ക്ക് വിലക്ക്; പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ സുരക്ഷ പരിഗണിച്ച് പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. അക്കൗണ്ടുകളിലെ പ്രൊഫൈല്‍ ചിത്രങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കുന്നത് തടയുന്നതാണ് പുതിയ ഫീച്ചര്‍. ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തലാണെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു. ഉപയോക്താക്കളെ മറ്റുള്ളവരുടെ പ്രൊഫൈല്‍ ഫോട്ടോകളുടെ ചിത്രങ്ങള്‍ എടുക്കുന്നതില്‍ നിന്ന് ബ്ലോക്ക് ചെയ്യുന്ന ഫീച്ചര്‍ ഐഒഎസ് ഉപയോക്താക്കള്‍ക്കാണ് ലഭ്യമാകുക. സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നീക്കം....

തെലങ്കാനയിൽ കോൺഗ്രസ് സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യാൻ പ്രവര്‍ത്തകര്‍ക്ക് ആഹ്വാനവുമായി ഉവൈസി

ഹൈദരാബാദ്: തെലങ്കാനയിൽ കോൺഗ്രസ് സ്ഥാനാർഥികൾക്കു വോട്ട് ചെയ്യാൻ പ്രവർത്തകർക്ക് പരോക്ഷ നിർദേശവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. പാർട്ടി റാലിയിലാണു പ്രവർത്തകർക്കുമുന്നിൽ ഓരോ മണ്ഡലവും പ്രത്യേകം എടുത്തുപറഞ്ഞ് ആർക്ക് വോട്ട് ചെയ്യണമെന്ന് നിർദേശം നൽകിയത്. ബി.ജെ.പിയും കോൺഗ്രസും നേർക്കുനേർ ശക്തമായ പോരാട്ടം നടക്കുന്ന മജ്‌ലിസ് പാർട്ടി മത്സരിക്കാത്ത മണ്ഡലങ്ങളാണ് അദ്ദേഹം സൂചിപ്പിച്ചത്. ഓൾഡ് ഹൈദരാബാദിലെ ഖിൽവത്തിൽ...

നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു; ദുരന്തം കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറി

മുംബൈ∙ വാഹനാപകടത്തിൽ കന്നട ടെലിവിഷൻ താരം പവിത്ര ജയറാം അന്തരിച്ചു. ആന്ധ്രപ്രദേശിലെ മെഹബൂബ നഗറിലുണ്ടായ കാറപകടത്തിലാണ് മരണം. ഗുരുതരമായി പരുക്കേറ്റ പവിത്ര സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. പവിത്ര സഞ്ചരിച്ച കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു. പിന്നാലെ ഹൈദരാബാദിൽനിന്നും വനപർതിയിലേക്കു പോവുകയായിരുന്ന ബസ് വലതു വശത്ത് വന്നിടിക്കുകയും ചെയ്തു. കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ ഹനകെരെയിലേക്ക് മടങ്ങുകയായിരുന്നു...

രാജി ഭീഷണിയുമായി ബാലകൃഷ്ണന്‍ പെരിയ; രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ ഗുരുതര ആരോപണങ്ങളും; പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു

കാസര്‍കോട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയ്ക്കിടെ രാജി ഭീഷണിയുമായി കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ബാലകൃഷ്ണന്‍ പെരിയ ഉന്നയിച്ചു. പെരിയ കൊലപാതക കേസിലെ പ്രതികളുമായി രാജ് മോഹന്‍ ഉണ്ണിത്താന്‍ സൗഹൃദം പുലര്‍ത്തുന്നെന്നും നിയമ സഭ തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് പ്രധാന ആരോപണം. വിവാദമായതോടെ ഫേസ്...

‘അറബിക്കടലിൽ ഇറങ്ങണം’; ദുബൈ – മംഗളൂരു വിമാനത്തിൽ മലയാളി യുവാവിന്റെ പരാക്രമം; അറസ്റ്റിൽ

മംഗളൂരു: ദുബൈ-മംഗളൂരു എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ക്യാബിൻ ക്രൂവിനോട് അപമര്യാദയായി പെരുമാറിയതിനും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനും മലയാളിയായ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കണ്ണൂർ സ്വദേശി മുഹമ്മദ് ബി.സി (24) ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. മെയ് എട്ടിന് ഐഎക്സ് 814 ഫ്ലൈറ്റിലാണ് സംഭവം നടന്നതെന്ന് ഡിസിപി (ലോ ആൻഡ് ഓർഡർ) സിദ്ധാർത്ഥ് ഗോയൽ...

കാസർഗോഡ് ബോൾ ഐസ്ക്രീമിൽ സൂക്ഷിച്ച ആസിഡ് ഭാര്യക്ക് നേരെ എറിഞ്ഞു; കൊണ്ടത് മകന്, നില ഗുരുതരം

കാസർഗോഡ് ചിറ്റാരിക്കാലിൽ ഭാര്യക്കും മകനും നേരെ ആസിഡ് ബോൾ ആക്രമണം നടത്തിയ പിതാവ് അറസ്റ്റിൽ. സംഭവത്തിൽ പി.വി.സുരേന്ദ്രനാഥാണ് അറസ്റ്റിലായത്. പൊള്ളലേറ്റ മകൻ പി വി സിദ്ധുനാഥിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യ ആശ ഓടിമാറിയതിനാൽ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. കുടുംബ വഴക്കിനെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച രാത്രി ചിറ്റാരിക്കാൽ കമ്പല്ലൂരിലെ വീട്ടിൽ വച്ചാണ്...
- Advertisement -spot_img

Latest News

മഞ്ചേശ്വരത്ത് സ്ഥാനാർഥിയെ പ്രഖ്യാപിച്ച് SDPI

മഞ്ചേശ്വരത്ത് യുഡിഎഫിന് ആശങ്ക. മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ. ജില്ലാ കൗൺസിൽ അംഗം കെ. എം അഷ്‌റഫ്‌ മത്സരിക്കും. നാളെ നാമനിർദേശ പത്രിക നൽകും. ത്രികോണ...
- Advertisement -spot_img