മീറത്ത്: വഖഫ് ഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയതിന് പിന്നാലെ എൻഡിഎയുടെ ഭാഗമായ രാഷ്ട്രീയ ലോക്ദളിൽ(ആർഎൽഡി) പൊട്ടിത്തെറി. ഉത്തർപ്രദേശ് ആർഎൽഡി ജനറൽ സെക്രട്ടറി ഷഹസീബ് റിസ്‌വി രാജിവെച്ചു.
പാർലമെന്റിൽ വഖഫ് ബില്ലിനെ പിന്തുണയ്ക്കുന്നതിലുള്ള വിയോജിപ്പ് പ്രകടിപ്പിച്ചാണ് അദ്ദേഹത്തിന്റെ രാജി. ബിജെപി നയിക്കുന്ന നാഷണൽ ഡെമോക്രാറ്റിക് അലയൻസിലെ (എൻഡിഎ) പ്രധാനപ്പെട്ടൊരു ഘടകകക്ഷിയാണ് ആർഎൽഡി.
വഖഫ് ബില്ലിനെ പിന്തുണയ്ക്കാനുള്ള ആർഎൽഡി ദേശീയ...
മീറഠ്: ആർഎസ്എസിനെ അധിക്ഷേപിക്കുന്ന തരത്തിൽ ചോദ്യങ്ങൾ ഉൾപ്പെടുത്തിയെന്ന് ആരോപിച്ച് ഉത്തർപ്രദേശിലെ മീറഠിൽ പ്രൊഫസർക്ക് പരീക്ഷാ ചുമതലകളിൽ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി. സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന പ്രമുഖ കോളജിലെ പൊളിറ്റിക്കൽ സയൻസ് ചുമതലയുള്ള പ്രൊഫസർ സീമാ പൻവാറിനെയാണ് ചൗധരി ചരൺ സിങ് യൂണിവേഴ്‌സിറ്റി (സിസിഎസ്‌യു) വിലക്കിയത്. ആർഎസ്എസിന്റെ വിദ്യാർഥി വിഭാഗമായ എബിവിപി പ്രവർത്തകർ ചോദ്യപേപ്പറിനെതിരെ കാമ്പസിൽ...
കാസർകോട് ∙ ദേശീയപാത വികസനം നടക്കുന്ന കേരള–കർണാടക അതിർത്തിയിലെ തലപ്പാടി മുതൽ പൊസോട്ടു വരെ 6 കിലോമീറ്റർ ഭാഗത്ത് 10 വരി റോഡായി അടയാളപ്പെടുത്തൽ പൂർത്തിയായി. ഇവിടെ കാൽനട യാത്രക്കാർക്ക് നടന്നുപോകാൻ നടപ്പാതയും തയാറായിട്ടുണ്ട്. ദേശീയപാത ഇരു ഭാഗത്തേക്കും 3 വരി വീതം ആകെ 6 വരിയും സർവീസ് റോഡ് ഇരു ഭാഗത്തേക്കും 2...
കൊച്ചി: ഗോകുലം ഗോപാലന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന തുടരുന്നു. കേരളത്തിലും തമിഴ്നാട്ടിലുമായി 5 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നത്. ചെന്നൈ കോടമ്പാക്കത്തെ ചിട്ടി സ്ഥാപനത്തിലും പരിശോധന നടക്കുന്നുണ്ട്. ഗോകുലത്തിന്റെ സ്ഥാപനങ്ങളിൽ തുടരുന്ന പരിശോധന ഫെമ, പിഎംഎൽഎ ചട്ടലംഘനങ്ങളിലെന്ന് ഇഡി വ്യക്തമാക്കുന്നു. 1000 കോടിയുടെ വിദേശ വിനിമയ ചട്ടലംഘനമെന്നാണ് പ്രാഥമിക വിവരം. ഗോകുലം ചിറ്റ് ഫണ്ടുമായി...
കാസർകോട് ∙ മഞ്ചേശ്വരം താലൂക്കിലെ രണ്ട് സ്ഥലങ്ങളിൽ നിന്നായി 450 ഗ്രാം ഹഷീഷ് ഓയിൽ പിടിച്ചെടുത്ത് എക്സൈസ് ഉദ്യോഗസ്ഥർ. സംഭവത്തിൽ കർണാടക സ്വദേശിയും നിലവിൽ മഞ്ചേശ്വരം കൊടിനയലിൽ താമസക്കാരനുമായ കലന്തർ ഷാഫി(30)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കൂട്ടുപ്രതി ബഡാജേ പൂച്ചത്ബയൽ എഎം മൻസിലിൽ മൂസയുടെ മകൻ മൊയ്‌തീൻ യാസിർ ഓടി രക്ഷപ്പെട്ടു. മണ്ണംകുഴി...
ഉപ്പള : മൂന്ന് ഗ്രാം എംഡിഎംഎയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉപ്പള കൊളബയൽ സ്വദേശി മുഹമ്മദ് റാഹിസ് (28) ആണ് അറസ്റ്റിലായത്. പത്വാടി മജലിൽ മയക്കുമരുന്ന് വിൽപനക്കായി ഇയാൾ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. മഞ്ചേശ്വരം സബ് ഇൻസ്പെക്ടർ രതീഷ് ഗോപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം: കോവിഡ് ലോക്ഡൗണിനുശേഷം സംസ്ഥാനത്ത് ആത്മഹത്യാനിരക്ക് കുത്തനെ കൂടി. ലോക്ഡൗണ്‍ കാലഘട്ടമായ 2020-21-ന് മുന്‍പ് പ്രതിവര്‍ഷം ശരാശരി 7500-നും 8500-നും ഇടയ്ക്കായിരുന്നു സംസ്ഥാനത്തെ ആത്മഹത്യ. എന്നാല്‍, ലോക്ഡൗണിനുശേഷം ഇത് 10,000-ത്തിന് മുകളിലായി ഉയര്‍ന്നു.
2021-ല്‍ 6227 പേരാണ് സ്വമേധയാ ജീവനൊടുക്കിയത്. 2022-ല്‍ 10,177 പേരും 2023-ല്‍ 10,994 പേരും 2024-ല്‍ 10,779 പേരും 2025 ഫെബ്രുവരിവരെ...
ദുബായ്: പനിബാധിച്ച് ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി അഹമ്മദ് റിഷാല്‍(26) ദുബായില്‍ മരിച്ചു. ചൗക്കി ബ്ലാര്‍ക്കോഡ് സ്വദേശിയും കറാമ അല്‍ അത്താര്‍ സെന്റര്‍ ജീവനക്കാരനുമാണ് അഹമ്മദ് റിഷാല്‍.
അസുഖം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉച്ചയോടെ മരണം സംഭവിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി ഭാരവാഹികള്‍ അറിയിച്ചു. അവിവാഹിതനാണ് റിഷാൽ.
ന്യൂഡല്‍ഹി: വഖഫ് ഭേദഗതിബില്ല് ലോക്‌സഭയില്‍ പാസായി. വോട്ടെടുപ്പിലൂടെയാണ് ബില്ല് പാസായത്. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണ് പ്രഖ്യാപനം നടത്തിയത്. 288 പേരുടെ പിന്തുണയോടെയാണ് ബില്ല് പാസായത്. 232 പേര്‍ ബില്ലിനെ എതിര്‍ത്തു. 12 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കും രണ്ട് മണിക്കൂര്‍ നീണ്ട വോട്ടെടുപ്പ് പ്രക്രിയയ്ക്കും ശേഷമാണ് വഖഫ് ഭേദഗതിബില്ല് പാസായത്.
ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ്...
കോഴിക്കോട്: ഈ വർഷത്തെ ഹജ്ജിന് അപേക്ഷ സമർപ്പിച്ച് വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടവർ, ഇനി അവസരം ലഭിച്ചാൽ ഹജ്ജിന് പോകാൻ തയ്യാറുള്ളവർ എന്നിവർക്ക് അണ്ടർടേക്കിങ് സമർപ്പിക്കാനുള്ള അവസാന തീയതി നാളെ. സർക്കുലർ നമ്പർ 37 പ്രകാരമുള്ള അണ്ടർടേക്കിംഗ് നൽകാനുള്ള അവസാന തീയതി നാളെ (ഏപ്രിൽ മൂന്ന് ) അവസാനിക്കുമെന്നാണ് അറിയിപ്പ്.
അണ്ടർടേക്കിംഗ് ഓൺലൈനായി സബ്മിറ്റ് ചെയ്തവരെ മാത്രമേ...
കാസർകോട് : ഉപ്പള പുഴയുടെ ഉപ്പള സ്റ്റേഷൻ, ഷിറിയ പുഴയിലെ പുത്തിഗെ സ്റ്റേഷൻ എന്നിവിടങ്ങളിൽ അപകടകരമാംവിധം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജലസേചനവകുപ്പിന്റെ പ്രളയ സാധ്യതാ മുന്നറിയിപ്പ്. നദീതീരത്തുള്ളവർ...