Latest news

സുവര്‍ണ നേട്ടം; ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

ഭുവനേശ്വര്‍: ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ജാവലിന്‍ താരം നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. നാലാം അവസരത്തില്‍ 82.27 മീറ്റര്‍ ദൂരം എറിഞ്ഞാണ് താരം ഒന്നാമതെത്തിയത്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയുടെ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവായ നീരജ് ഇന്ത്യയില്‍ മത്സരിക്കുന്നത്.

സുപ്രീംകോടതിയിൽ സ്‌റ്റേ ഹർജി നിലനിൽക്കെ പൗരത്വ സർട്ടിഫിക്കറ്റ്; നിയമനടപടിക്കൊരുങ്ങി മുസ്ലിം ലീഗ്

മലപ്പുറം: സുപ്രീം കോടതിയിൽ സ്‌റ്റേ ഹർജി നിലനിൽക്കെ പൗരത്വത്തിന് അപേക്ഷിച്ചവർക്ക് പൗരത്വ സർട്ടിഫിക്കറ്റ് നൽകിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ മുസ്‌ലിം ലീഗ് സുപ്രീം കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. തെരഞ്ഞെടുപ്പ് നിയമലംഘനമാണ് കേന്ദ്ര സർക്കാർ നടത്തിയത്. സുപ്രീം കോടതിയിൽ കേന്ദ്രം കൊടുത്ത ഉറപ്പ് ഇപ്പോൾ തിരക്കിട്ട് നടപ്പാക്കില്ല എന്നാണ്. എന്നാൽ...

രാഹുല്‍ ദ്രാവിഡിന് പകരം പരിശീലകന്‍ ഐപിഎലില്‍ നിന്ന്!!!, ബിസിസിഐ ഉറപ്പിച്ച മട്ടില്‍

രാഹുല്‍ ദ്രാവിഡിന് പകരക്കാരനായി ന്യൂസിലന്‍ഡ് മുന്‍ താരവും ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ നിലവിലെ മുഖ്യ പരിശീലകനുമായ സ്റ്റീഫന്‍ ഫ്‌ലെമിംഗിനെ നിയമിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ബിസിസിഐ. എന്നിരുന്നാലും, മൂന്ന് ഫോര്‍മാറ്റുകളുടെയും ചുമതല പുതിയ മുഖ്യ പരിശീലകനായിരിക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റിന്റെ പരമോന്നത ബോഡി നിബന്ധന വെച്ചിട്ടുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ 10 മാസം സ്‌ക്വാഡിനൊപ്പം ഉണ്ടായിരിക്കേണ്ട തസ്തികയിലേക്ക് ഫ്‌ലെമിംഗ്...

ഇത്തവണ നേരത്തെ! കേരളത്തിൽ കാലവർഷം മെയ് 31മുതൽ എത്തുമെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം : കാലവർഷം മെയ് 31ഓടെ കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണ ജൂൺ 1നാണ് കാലവർഷം തുടങ്ങുക. ഇത്തവണ കാലവർഷം കേരളത്തിൽ ഒരു ദിവസം നേരത്തെ മെയ്‌ 31 ഓടെ( 4 ദിവസം മുൻപോ /വൈകിയോ ) എത്തിച്ചേരാൻ സാധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിപ്പ്. കഴിഞ്ഞ വർഷം 8 ദിവസം...

പൗരത്വ ഭേദഗതിനിയമം നടപ്പാക്കി കേന്ദ്രസർക്കാർ; 14 പേര്‍ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കി

ന്യൂഡല്‍ഹി: രാജ്യത്ത് കേന്ദ്രസർക്കാർ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിത്തുടങ്ങി. നിയമത്തിന്റെ അടിസ്ഥാനത്തില്‍ അപേക്ഷ നല്‍കിയ 14 പേര്‍ക്ക് പൗരത്വം നല്‍കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയാണ് പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുംമുമ്പ് സി.എ.എ. നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ അറിയിച്ചിരുന്നു. സി.എ.എ. ചോദ്യംചെയ്തുള്ള വിവിധ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ...

ഇന്ത്യ സഖ്യം അധികാരത്തില്‍വന്നാല്‍ പുറത്തുനിന്ന് പിന്തുണനല്‍കും; നിലപാട് മയപ്പെടുത്തി മമത

കൊൽക്കത്ത: പൊതുതിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ സംഘം അധികാരത്തിൽവന്നാൽ അവർക്ക് പുറത്തുനിന്നുള്ള പിന്തുണ നൽകുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സീറ്റ് വിഭജനത്തിൽ കോൺഗ്രസുമായുള്ള തർക്കത്തെത്തുടർന്ന് ഇന്ത്യ മുന്നണിയിൽനിന്ന് വിട്ടുനിന്ന മമത, ഇന്ത്യമുന്നണിക്ക് ​പരോക്ഷ പിന്തുണ നൽകുമ്പോഴും ബംഗാളിലെ കോൺഗ്രസിനോടും സിപിഎമ്മിനോടുമുള്ള എതിർപ്പിൽ പിന്നോട്ടില്ലെന്ന നിലപാടിലാണ്. ഇന്ത്യ മുന്നണിക്ക് നേതൃത്വം നൽകുമെന്നും പുറത്തുനിന്ന് എല്ലാ വിധത്തിലും...

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

കാസര്‍ഗോഡ് പടന്നക്കാട് നിന്ന് തട്ടിക്കൊണ്ടുപോയ എട്ട് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ വീട്ടില്‍ നിന്ന് പുലര്‍ച്ചെ 2.30ഓടെയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. വീടിന് ഒരു കിലോമീറ്റര്‍ അകലെയുള്ള ഞാണിക്കടവ് വയലില്‍ കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എട്ട് വയസുകാരിയുടെ സ്വര്‍ണക്കമ്മല്‍ നഷ്ടപ്പെട്ടതായും പരാതിയുണ്ട്. മോഷണം കൂടാതെ കുട്ടിയെ ലൈംഗികമായും പ്രതി ഉപദ്രവിച്ചുവെന്നതിന്റെ...

ബാലകൃഷ്ണൻ പെരിയയുടെ ആരോപണം തെളിഞ്ഞാൽ ഞാന്‍ കോൺഗ്രസിൽ നിന്ന് രാജിവെക്കും: രാജ്‌മോഹൻ ഉണ്ണിത്താൻ

കാഞ്ഞങ്ങാട്: കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയയ്ക്ക് മറുപടിയുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. ബാലകൃഷ്ണൻ പെരിയ പറഞ്ഞ ഏതെങ്കിലും ഒരു ആരോപണം തെളിയിച്ചാൽ താന്‍ കോൺഗ്രസിൽ നിന്ന് രാജിവെക്കുമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയെങ്കില്‍ കാസർകോട്ട് ജയിച്ചാൽ താൻ എംപി സ്ഥാനം രാജിവയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെലങ്കാനയിൽ നിൽക്കുമ്പോൾ കല്യോട്ടെ രക്തസാക്ഷികളുടെ കുടുംബം വിളിച്ചു. വികാരപരമായാണ് സംസാരിച്ചത്. കോൺഗ്രസ്...

രാജ്യത്ത് ട്രെന്‍ഡ് മാറുന്നോ? നാലാംഘട്ടത്തില്‍ റെക്കോര്‍ഡ് പോളിംഗ്, 80 ശതമാനം തൊട്ട് ആന്ധ്രയും ബംഗാളും

ദില്ലി: ഏഴ് ഘട്ടമായി നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ ആദ്യമായി പോളിംഗ് ശതമാനം കഴിഞ്ഞ തവണത്തെ മറികടന്നു. നാലാംഘട്ട വോട്ടെടുപ്പിലെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 69 ശതമാനമാണ് പോളിംഗ്. 2019ലെ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നാലാംഘട്ടത്തിലെ പോളിംഗ് ശതമാനം 68.8 ആയിരുന്നു. ഇലക്ഷന്‍ കമ്മീഷന്‍റെ വോട്ടര്‍ ടേണ്‍ഔട്ട് ആപ്ലിക്കേഷനിലാണ് പുതുക്കിയ പോളിംഗ് വിവരങ്ങള്‍...

ചട്ടഞ്ചാലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർഥി മരിച്ചു; മൂന്നുപേർക്ക് ഗുരുതരം

കാസർകോട്: ചട്ടഞ്ചാലിൽബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മെഡിക്കൽ വിദ്യാർത്ഥിക്കു ദാരുണാന്ത്യം. മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. തെക്കിൽ, ബെണ്ടിച്ചാലിലെ തസ് ലിം (20) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി 9.30 മണിയോടെ ചട്ടഞ്ചാൽ സബ് ട്രഷറിക്കു മുന്നിൽ ദേശീയ പാത സർവ്വീസ് റോഡിലാണ് അപകടം. ഗഫൂർ – സഫിയ ദമ്പതികളുടെ മകനാണ് തസ് ലിം. പരിക്കേറ്റവർ മംഗ്ളൂരുവിലെ...
- Advertisement -spot_img

Latest News

വോട്ടർപട്ടികയിൽ ഇനി പേര് ചേർക്കാനാവില്ല; 15ന് മുമ്പ് അപേക്ഷിച്ചവർക്ക് മാത്രം വോട്ട്

തിരുവനന്തപുരം: നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ചവരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാമെങ്കിലും മാർച്ച് 15ന് മുമ്പ് നൽകിയ അപേക്ഷകൾ മാത്രമേ ഇത്തവണ പട്ടികയിൽ...
- Advertisement -spot_img