Latest news

ഗൗതം ഗംഭീര്‍ ഇന്ത്യയുടെ പരിശീലകനായേക്കും! ഔദ്യോഗിക പ്രഖ്യാപനം മാത്രം ബാക്കിയെന്ന് റിപ്പോര്‍ട്ട്

മുംബൈ: ഗൗതം ഗംഭീറിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായി നിയമിക്കാന്‍ ബിസിസിഐ തീരുമാനിച്ചുവെന്ന് റിപ്പോര്‍ട്ട്. കൊല്‍ക്കത്തയെ ഈ സീസണില്‍ ഐപിഎല്‍ ചാംപ്യന്‍മാരാക്കിയ ഗംഭീര്‍, ഫൈനലിനിടെ ബിസിസിഐ സെക്രട്ടറി ജയ് ഷായുമായി ചര്‍ച്ച നടത്തിയിരുന്നു. ബിസിസിഐയുമായി അടുപ്പമുള്ള മുതിര്‍ന്ന കമന്റേറ്റര്‍മാരില്‍ ഒരാളുടെ ഇടപെടലും ഗംഭീറിന്റെ നിയമനത്തില്‍ നിര്‍ണായകമായി. മാത്രമല്ല, ഗംഭീര്‍ ഇന്ത്യയുടെ കോച്ചാകുമെന്നുള്ള വെളിപ്പെടുത്തല്‍...

സ്റ്റാറ്റസില്‍ ഇനി നീണ്ട വോയിസ് അയയ്ക്കാം; പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

അടുത്തിടെ നിരവധി അപ്‌ഡേറ്റുകള്‍ വാട്‌സ്ആപ്പ് നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഉപയോക്താക്കള്‍ക്കായി സ്റ്റാറ്റസ് ഫീച്ചറില്‍ പുതിയ അപ്ഡേറ്റുമായി വാടസ്ആപ്പ് എത്താനൊരുങ്ങുന്നതായി റിപ്പോർട്ട്. വാട്‌സ്ആപ്പ് സ്റ്റാറ്റസുകളായി നീണ്ട വോയ്സ് നോട്ടുകള്‍ അപ്ഡേറ്റാക്കാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചറെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു. പുതിയ അപ്ഡേറ്റ് എത്തുന്നതോടെ ഉപയോക്താക്കള്‍ക്ക് സ്റ്റാറ്റസില്‍ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വോയ്സ് നോട്ടുകള്‍ അയയ്ക്കാന്‍ കഴിയും. വാട്സ്ആപ്പിന്റെ...

“‘ഞാനില്ല’; രാജ്യസഭാ സ്ഥാനാർഥിയെ പാർട്ടി ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് കുഞ്ഞാലിക്കുട്ടി”

മലപ്പുറം: രാജ്യസഭയിലേക്കുള്ള മുസ്‌ലിം ലീഗ് സ്ഥാനാർഥിയെ പാർട്ടി ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. താൻ സ്ഥാനാർഥിയാവാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി സ്ഥാനാർഥി ചർച്ചയിലേക്ക് കടന്നിട്ടില്ല. മാധ്യമങ്ങളാണ് ചർച്ച തുടങ്ങിയത്. സാദിഖലി തങ്ങളാണ് വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്. അതില്‍ പ്രതികരിക്കാൻ തനിക്ക് അവകാശമില്ലാത്തതുകൊണ്ടാണ് ഇതുവരെ പ്രതികരിക്കാതിരുന്നത്. തങ്ങളോട് പ്രത്യേക അനുമതി വാങ്ങിയ ശേഷമാണ് ഇപ്പോള്‍ നിലപാട്...

പ്രതിഫലം 7 കോടിക്ക് മുകളില്‍, എന്നിട്ടും 70 റണ്‍സ് പോലും നേടാതിരുന്ന 3 താരങ്ങള്‍; അതിലൊരു മലയാളിയും

ചെന്നൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്ര് റൈഡേഴ്സ് ചാമ്പ്യന്‍മാരായതിന് പിന്നാലെ ഓരോ ടീമിലെയും പ്രതീക്ഷ കാത്ത താരങ്ങളെയും നിരാശപ്പെടുത്തിയ താരങ്ങളെയും കണ്ടെത്തുന്ന തിരക്കിലാണ് ആരാധകര്‍. 24.75 കോടി മുടക്കി കൊല്‍ക്കത്ത സ്വന്തമാക്കിയ മിച്ചല്‍ സ്റ്റാര്‍ക്കും 20.50 കോടി കൊടുത്ത് ഹൈദരാബാദ് ടീമിലെടുത്ത നായകന്‍ പാറ്റ് കമിന്‍സും പ്രതീക്ഷ കാത്തപ്പോള്‍ ഇത്തവണ താരലേലത്തില്‍ കോടികള്‍ പ്രതിഫലം നല്‍കി...

അഞ്ച് ജില്ലകളില്‍ ശക്തമായ മഴ; 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശും

തിരുവനന്തപുരം:സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. അഞ്ച് ജില്ലകളില്‍ ശക്തമായ മഴ പെയ്യും. കൊല്ലം, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. കളമശേരിയില്‍...

ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള സമയപരിധി അവസാനിച്ചു, ഗംഭീറിന്‍റെ കാര്യത്തിൽ തീരുമാനമായില്ല

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചു.ദേശീയ ക്രിക്കറ്റ് അക്കാദമി തലവനും മുന്‍ ഇന്ത്യന്‍ താരവുമായ വി.വി.എസ് ലക്ഷ്മണ്‍ കോച്ചാകാനില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇന്ത്യൻ താരങ്ങളില്‍ ആരൊക്കെ അപേക്ഷ നല്‍കിയെന്ന കാര്യത്തില്‍ ബിസിസിഐ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ഐപിഎല്ലില്‍ കൊല്‍ക്കത്തയെ ചാമ്പ്യന്‍മാാരക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ടീം മെന്‍ററും മുന്‍...

ഹൊസങ്കടിയിൽ കെ.എസ്.ആർ.ടി.സി. ബസിൽ കടത്തിയ 5.5 കിലോ കഞ്ചാവ് പിടിച്ചു

ഹൊസങ്കടി : കെ.എസ്.ആർ.ടി.സി. ബസിൽ കടത്തുകയായിരുന്ന കഞ്ചാവ് എക്സൈസ് അധികൃതർ പിടിച്ചു. തിങ്കളാഴ്ച പുലർച്ചെ 5.40-ന് ഹൊസങ്കടിയിൽവെച്ചാണ് കഞ്ചാവ് പിടിച്ചത്. എക്സൈസ് അസി. കമ്മിഷണറുടെ പ്രത്യേക നിർദേശമനുസരിച്ച് രാവിലെയും വൈകീട്ടും എക്സൈസ് നടത്തുന്ന വാഹന പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. എക്സൈസ് അധികൃതരെ കണ്ടയുടനെ ബാഗ് താഴെയിട്ട് പ്രതി ഓടി രക്ഷപ്പെട്ടു. പ്രതിക്കായുള്ള അന്വേഷണം ഊർജിതമായി നടന്നുവരികയാണെന്ന്...

കുഴിമന്തി കഴിച്ചതിനു പിന്നാലെ ഭക്ഷ്യവിഷബാധ: ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

തൃശ്ശൂർ: പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു. പെരിഞ്ഞനം കുറ്റിക്കടവ് സ്വദേശി ഉസൈബ (56) ആണ് ഇന്ന് പുലർച്ചെ തൃശൂർ മെഡിക്കൽ കോളേജിൽ മരിച്ചത്. പെരിഞ്ഞനം മൂന്നുപീടികയിലെ സെയിൻ റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് കഴിഞ്ഞ ശനിയാഴ്ച ഭക്ഷ്യവിഷബാധയേറ്റത്. ഉസൈബയുടെ വീട്ടിലേക്ക് ഇവിടെ നിന്നും കുഴിമന്തി പാഴ്സൽ വാങ്ങിക്കഴിക്കുകയായിരുന്നു....

വിവാഹമോചന വാർത്തകൾക്കിടെ വിദേശത്ത് അവധി ആഘോഷിച്ച് ഹാർദിക്; പ്രതികരിക്കാതെ നടാഷ

മുംബൈ: ഭാര്യ നടാഷ സ്റ്റാൻകോവിച്ചുമായി വേർപിരിയുകയാണെന്ന അഭ്യൂഹങ്ങൾക്കിടെ വിദേശത്ത് അവധി ആഘോഷിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ. ജൂണിൽ നടക്കുന്ന ട്വന്‍റി20 ലോകകപ്പിനായി നായകൻ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ആദ്യസംഘം ഞായറാഴ്ച രാത്രി ന്യൂയോർക്കിലെത്തിയിരുന്നു. നിലവിൽ വിദേശത്തുള്ള ഹാർദിക് ടീമിനൊപ്പം ചേർന്നിട്ടില്ല. വരുംദിവസം ടീമിന്‍റെ ഉപനായകൻ കൂടിയായ ഹാർദിക് നേരിട്ട് ന്യൂയോർക്കിലെത്തി ടീമിനൊപ്പം ചേരുമെന്നാണ്...

40 വയസ്സിനു താഴെയുള്ളവരില്‍ അര്‍ബുദം കൂടുന്നു; കൂടുതലും പുരുഷന്മാരെന്ന് പഠനം

നാല്‍പ്പത് വയസ്സില്‍ താഴെയുള്ളവരില്‍ അര്‍ബുദം കൂടുന്നതായി പഠനം. ഇവരില്‍ തന്നെ 60 ശതമാനവും പുരുഷന്മാരാണെന്ന് ഒരുകൂട്ടം അർബുദ ചികിത്സാ വിദഗ്ധർ ആരംഭിച്ച ദ കാന്‍സര്‍ മുക്ത് ഭാരത് ഫൗണ്ടേഷന്‌റെ പഠനം വ്യക്തമാക്കുന്നു. രോഗം സ്ഥിരീകരിച്ച ശേഷം വിദഗ്ധോപദേശത്തിനായി എന്‍ജിഒയുടെ സഹായം തേടി വിളിച്ചതില്‍ 20 ശതമാനവും നാല്‍പ്പതില്‍ താഴെ പ്രായമുള്ളവരായിരുന്നു. തലയിലും കഴുത്തിലുമുള്ള അര്‍ബുദം...
- Advertisement -spot_img

Latest News

മൈസൂരുവിൽ ബസ് ഡിവൈഡറിൽ ഇടിച്ചു കയറി നാല് മലയാളികൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: മൈസൂരുവിൽ സ്വകാര്യ സ്ലീപ്പർ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി നാല് മരണം. ബസിലെ യാത്രക്കാരാണ് മരിച്ചത്. നാലുപേരും മലയാളികളാണ്. കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ, സക്കീർ ,റഷീദ്...
- Advertisement -spot_img