വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ലഭിക്കുന്നതിന് പൊലീസ് സാക്ഷ്യപത്രം ഒഴിവാക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം. നിലവില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടാല്‍ പത്ര പരസ്യം കൂടാതെ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സാക്ഷ്യപത്രവും നിര്‍ബന്ധമായിരുന്നു. ഈ നടപടിയാണ് കേന്ദ്ര നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഒഴിവാക്കിയത്.
രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കാണാതായെന്നും കണ്ടെത്താന്‍ സാധിക്കില്ലെന്നും പൊലീസ് സാക്ഷ്യപ്പെടുത്തുന്ന സാക്ഷ്യപത്രമാണ് ഒഴിവാക്കിയത്. ഇനി മുതല്‍ പത്ര...
ജൂണ്‍ ഒന്നിന് ടി20 ലോകകപ്പ് ഇന്ത്യ-ബംഗ്ലദേശ് സന്നാഹ പോരാട്ടത്തിന് മുന്നോടിയായി, ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയും ബംഗ്ലാദേശിന്റെ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയും ന്യൂയോര്‍ക്കിലെ നസാവു കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ മഹത്വം കണ്ട് ഞെട്ടി. ജൂണ്‍ 3-ന് ആദ്യ ടി20 ലോകകപ്പ് മത്സരത്തിന് ആതിഥേയത്വം വഹിക്കുന്ന സ്റ്റേഡിയം, വെറും മൂന്ന് മാസം കൊണ്ട് പൂര്‍ത്തിയാക്കിയ...
പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കെതിരെ നടത്തിയ പരാമർശത്തിൽ പൊലീസിൽ പരാതി. ഗുവാഹത്തിയിലെ ഹാത്തി ഗൗ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. ദേശീയ അവാർഡ് നേടിയ ചലച്ചിത്ര നിർമ്മാതാവ് ലൂയിത് കുമാർ ബർമ്മനാണ് പരാതി നൽകിയത്. മോദിയുടെ പരാമർശം രാജ്യ നിന്ദ നിറഞ്ഞതും, ഗാന്ധിയെ അപകീർത്തിപ്പെടുത്തുന്നതുമാണെന്ന് പരാതിയിൽ പറയുന്നു.
2021 ലെ അസമീസ് ചിത്രം...
ബെംഗളൂരു: കർണാടക സർക്കാരിനെ താഴെയിറക്കാൻ ശത്രുസംഹാര യാഗം നടത്തിയതായി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ആരോപണം. തനിക്കും സിദ്ധരാമയ്യക്കുമെതിരെയാണ് യാഗം നടന്നത്. കേരളത്തിലെ ഒരു രാജരാജേശ്വരി ദേവസ്ഥാനത്തിന് അടുത്താണ് പൂജ നടത്തിയതെന്ന് വിവരം കിട്ടിയെന്ന് ശിവകുമാർ പറഞ്ഞു. യാഗത്തിന്റെ ഭാഗമായി 21 ആടുകൾ, 5 പോത്തുകൾ, 21 കറുത്ത ആടുകൾ, അഞ്ച് പന്നികൾ എന്നിവയെ...
കൊച്ചി: അനധികൃതമായി സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മിച്ച ആരാധനാലയങ്ങള്‍ പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി. ഇത്തരം നിര്‍മാണങ്ങള്‍ സംബന്ധിച്ച് അന്വേഷിച്ച് നടപടിയെടുക്കാന്‍ ചീഫ് സെക്രട്ടറിയോട് കോടതി ആവശ്യപ്പെട്ടു. ഇത്തരം കൈയേറ്റങ്ങള്‍ കണ്ടെത്താന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് തഹസില്‍ദാര്‍മാര്‍ വഴി കളക്ടര്‍ നിര്‍ദേശം നല്‍കണമെന്നും, ഇതിനായി ചീഫ് സെക്രട്ടറി കളക്ടര്‍മാരെ ചുമതലപ്പെടുത്തണമെന്നും കോടതി പറഞ്ഞു.
പ്ലാന്റേഷന്‍ ഭൂമിയില്‍ നിര്‍മിച്ചിട്ടുള്ള അനധികൃത...
ബെംഗളൂരു: ലൈംഗികാതിക്രമക്കേസിൽ പ്രതിയായ ജനതാദൾ എം.പിയും കർണാടകയിലെ ഹാസൻ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണ അറസ്റ്റിൽ. 34 ദിവസം വിദേശത്ത് ഒളിവിൽ കഴിഞ്ഞതിന് ശേഷമാണ് പ്രജ്വൽ തിരിച്ചെത്തിയത്. പീഡനക്കേസിൽ ആരോപണം ഉയർന്നതിന് പിന്നാലെയാണ് അദ്ദേഹം രാജ്യം വിട്ടത്.
ജർമനിയിൽനിന്ന് പുലർച്ചെയാണ് ബെംഗളൂരു എയർപോർട്ടിൽ വിമാനമിറങ്ങിയത്. വിമാനത്താവളത്തിൽനിന്ന് പ്രജ്വലിനെ കർണാടക പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു....
കണ്ണൂർ: മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് ക്യാബിൻ ക്രൂ പിടിയിൽ. കൊൽക്കത്ത സ്വദേശി സുരഭി കാത്തൂണാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പിടിയിലായത്. 960 ഗ്രാം സ്വർണമാണ് പിടികൂടിയത്. മസ്കറ്റിൽ നിന്നും കണ്ണൂരിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ്സിലെ ക്യാബിൻ ക്രൂ ആയിരുന്നു സുരഭി. മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതിൽ...
ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയെ കുറിച്ച് നരേന്ദ്രമോദി നടത്തിയ പരാമര്‍ശത്തിനെതിരെ മോദിയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ. ശാഖയില്‍ പോയൊരാള്‍ക്ക് തീവ്ര ഹിന്ദുത്വ നേതാവായ നാഥുറാം ഗോഡ്‌സെയെ മാത്രമേ അറിയാന്‍ വഴിയുള്ളൂവെന്ന തരത്തിലുള്ള വിമര്‍ശനങ്ങളാണ് ബിജെപി നേതാവിനെതിരേ ഉയരുന്നത്. 1982ല്‍ റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ‘ഗാന്ധി’ എന്ന സിനിമ പുറത്തിറങ്ങുന്നത് വരെ മഹാത്മാ ഗാന്ധിയെ ലോകത്തിന് അറിയില്ലായിരുന്നു എന്ന മോദിയുടെ...
തിരുവനന്തപുരം: സംസ്ഥാനത്തെ കാലാവർഷമെത്തി. ജൂൺ മൂന്ന് വരെ വ്യാപക മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. 14 ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ്. പടിഞ്ഞാറൻ പ്രദേശങ്ങളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. അടുത്ത ഒരാഴ്ച ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥവകുപ്പിന്‍റെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം...
തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ദിവസം വരെ ശക്തമായ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ രണ്ടുവരെ കേരളത്തിൽ ശക്തമായ മഴ തുടരുമെന്നും...
കാസർകോട് : തെരഞ്ഞെടുപ്പിൽ ഡീൽ ജനങ്ങളോട് മാത്രമെന്ന് കാസർകോട്ടെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഷാനവാസ് പാദൂർ. രാജ്മോഹൻ ഉണ്ണിത്താന്റെ ആരോപണം എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ല. ഡീലിനായല്ല,...