ദില്ലി: വോട്ടെണ്ണലിന് ഒരു ദിവസം മാത്രം ശേഷിക്കെ വാർത്താ സമ്മേളനം വിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്ന് ദില്ലിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും കമ്മീഷണർമാരും മാധ്യമങ്ങളെ കാണും. വോട്ടെണ്ണലിന് ഇന്ത്യ സഖ്യം ചില നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചിരിക്കെയാണ് വാർത്താ സമ്മേളനമെന്നുള്ളതാണ് ശ്രദ്ധേയം. എക്സിറ്റ് പോള്‍ ഫലം പുറത്ത് വന്നതിന് പിന്നാലെ വോട്ടെണ്ണലിനെ ചൊല്ലി ഇന്ത്യ സഖ്യവും...
അബുദാബി: യുഎഇയില്‍ താപനില ഉയരുന്നു. വെള്ളിയാഴ്ച 50 ഡിഗ്രി സെല്‍ഷ്യസിന് അരികെയാണ് താപനില രേഖപ്പെടുത്തിയത്. അല്‍ ഐനിലെ റവ്ദ പ്രദേശത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15ന് രേഖപ്പെടുത്തിയത് 49.2 ഡിഗ്രി സെല്‍ഷ്യലാണെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലും താപനില ഉയരുകയാണ്. 45 ഡിഗി സെല്‍ഷ്യസിനും 48 ഡിഗ്രി സെല്‍ഷ്യസിനുമിടയിലാണ് മറ്റ് പ്രദേശങ്ങളിലും വെള്ളിയാഴ്ച...
ന്യൂഡൽഹി: ഇൻഡ്യാ സഖ്യ നേതാക്കൾ വൈകീട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. വോട്ടെണ്ണൽ ദിനത്തിൽ സുതാര്യത ഉറപ്പാക്കാൻ സജ്ജീകരണങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് കൂടിക്കാഴ്ച്ച. വൈകീട്ട് 4.30ന് കൂടിക്കാഴ്ചയ്ക്കുള്ള സമയം അനുവദിച്ചു.
വോട്ടെടുപ്പ് ദിവസങ്ങളിൽ വലിയ തോതിലുള്ള അക്രമങ്ങളുണ്ടായിരുന്നു. ഇത് വോട്ടെണ്ണൽ ദിനത്തിൽ ഉണ്ടാവാരുത്. ഓരോ റൗണ്ട് എണ്ണിയതിന് ശേഷം എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അവ പരിഹരിച്ചതിനുശേഷം മാത്രമായിരിക്കണം അടുത്ത...
ന്യൂഡൽഹി: ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അത്യുഷ്ണം തുടരുന്നു. കനത്ത ചൂടിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം 85 ആയി. ആകെ മരണം 100 കടന്നു.
ഒഡിഷ, ബിഹാർ, ജാർഖണ്ഡ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ചൂട് 50 ഡിഗ്രി സെൽഷ്യസ് കടന്ന ഒഡിഷയിൽ മാത്രം 46 പേരാണ് മരിച്ചത്. ബിഹാറിൽ...
ക്രിക്കറ്റ് വാതുവെപ്പ് നടത്തിയതിന് ഇംഗ്ലണ്ട് സ്പീഡ്സ്റ്റര്‍ ബ്രൈഡന്‍ കാര്‍സെയ്ക്ക് മൂന്ന് മാസത്തെ വിലക്ക്. 2017 നും 2019 നും ഇടയില്‍ വിവിധ ക്രിക്കറ്റ് മത്സരങ്ങളില്‍ 303 പന്തയങ്ങള്‍ നടത്തിയതിന് കാര്‍സ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഈ പന്തയങ്ങളിലൊന്നും അദ്ദേഹം സ്വയം പങ്കെടുത്ത മത്സരങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ല.
ക്രിക്കറ്റിന്റെ കര്‍ശനമായ വാതുവെപ്പ് സമഗ്രത നിയമങ്ങള്‍ പ്രൊഫഷണല്‍ കളിക്കാരെയും പരിശീലകരെയും സപ്പോര്‍ട്ട്...
കര്‍ണാടക സര്‍ക്കാരിനെ താഴെയിറക്കാന്‍ കേരളത്തിലെ ക്ഷേത്രത്തില മൃഗബലി നടത്തിയെന്ന ആരോപണത്തില്‍ മലക്കം മറിഞ്ഞ് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. കേരളത്തിലെ ക്ഷേത്രത്തില്‍ മൃഗബലി നടന്നിട്ടില്ലെന്നും തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും ശിവകുമാര്‍ പറഞ്ഞു.
കണ്ണൂര്‍ തളിപ്പറമ്പ് ക്ഷേത്രത്തിന് 15 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്താണ് പൂജ നടന്നതെന്നും സ്ഥലം വ്യക്തമാകാന്‍ വേണ്ടിയാണ് ക്ഷേത്രത്തിന്റെ പേരു പറഞ്ഞതെന്നും ഡി.കെ...
കാസർകോട്: ജില്ലയിൽ വിൽപ്പനക്കായി കാറിൽ കടത്തിയ 336.97 വിദേശ മദ്യം എക്സൈസ് പിടികൂടി.രണ്ടുപേർ അറസ്റ്റിലായി. കാസർകോട് എക്സൈസ് എൻഫോഴ്സ്മെൻ്റ് ആന്റ് ആൻ്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് ആണ് മദ്യ കടത്ത് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മീഞ്ച സ്വദേശികളായ വിനീത് ഷെട്ടി( 25), സന്തോഷ(25)എന്നിവരെ അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച പുലർച്ചെ...
കൊച്ചി: പാചക വാതകത്തിന്റെ വില കുറഞ്ഞു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വിലയാണ് കുറഞ്ഞത്. സിലിണ്ടറിന് 70.50 രൂപയാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയില്‍ 19 കിലോഗ്രാം സിലിണ്ടറിന്റെ വില 1685.50 രൂപയായി. നേരത്തെ ഇത് 1756 രൂപയായിരുന്നു. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.
മെയ് ഒന്നിന് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചിരുന്നു....
നിരന്തര പരാജയങ്ങള്‍ക്കൊടുവില്‍ വിജയം നേടുമ്പോള്‍ ലോകം കീഴടക്കിയ സന്തോഷമായിരിക്കും. മഹാരാഷ്ട്രയിലെ ബീഡ് സിറ്റിയിലെ കൃഷ്ണ നാംദേവ് മുണ്ടെ അത്തരമൊരു സന്തോഷത്തിലൂടെയാണ് കടന്ന് പോകുന്നത്. നിരന്തരമായ പത്ത് പരാജയങ്ങള്‍ക്ക് ശേഷം കൃഷ്ണ നാംദേവ് പത്താം തരം പരീക്ഷ പാസായിരിക്കുന്നു. കൃഷ്ണയുടെ നിരന്തര ശ്രമങ്ങള്‍ക്ക് ഒപ്പം നിന്ന നാട്ടുകാര്‍ ഒടുവില്‍ ആ വിജയം ആഘോഷിക്കാന്‍ തീരുമാനിച്ചു. ആ...
ചെന്നൈ: മുലപ്പാൽ കുപ്പിയിലാക്കി വിൽപന നടത്തിയ സ്ഥാപനം ഭക്ഷ്യസുരക്ഷാ വകുപ്പ് സീൽ ചെയ്തു. മാധവാരത്തെ ലൈഫ് വാക്സിൻ സ്റ്റോറാണ് പൂട്ടിയത്. ഫ്രീസറിൽ സൂക്ഷിച്ച നിലയിൽ 45 കുപ്പി മുലപ്പാൽ കണ്ടെത്തി. 50 മില്ലിലിറ്റർ ബോട്ടിൽ 500 രൂപയ്ക്കാണ് വിറ്റിരുന്നത്. സ്ഥാപന ഉടമ മുത്തയ്യയ്ക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് കേസെടുത്തു. പാൽ നൽകിയവരുടെ പേര് ബോട്ടിലിനു പുറത്ത്...