Latest news

സംസ്ഥാനത്ത് മഴ തുടരും; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കൊച്ചി: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് ഉണ്ടാകുക എന്നാണ് പ്രവചനം. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഭൂമധ്യരേഖയ്ക്കു സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതാണ് മഴയ്ക്ക് കാരണം. ഫെബ്രുവരി 25 വരെ കേരളത്തില്‍ മഴ...

ലോകത്ത് ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷ ഇതാണ്; ആദ്യ മൂന്നിൽ ഇന്ത്യൻ ഭാഷയും

ന്യൂഡൽഹി: ഇന്ന് ലോകമെമ്പാടുമായി 7,000ത്തിലധികം ഭാഷകൾ സംസാരിക്കുന്നു. അവയിൽ കുറഞ്ഞത് 3,000 എണ്ണം, അതായത് 40% ഭാഷകളും വംശനാശ ഭീഷണിയിലാണ്. ഇംഗ്ലീഷ് ആണ് ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷ. 186 രാജ്യങ്ങളിലായി ഏകദേശം 1.5 ബില്യൺ ആളുകളാണ് ഇംഗ്ലീഷ് സംസാരിക്കുന്നത്. ഇംഗ്ലീഷ് സംസാരിക്കുന്ന ഓരോ 10 പേരിൽ രണ്ടുപേർക്കും മാതൃഭാഷയാണ്, ബാക്കിയുള്ള 80 ശതമാനം...

മോഷണം ആരോപിച്ച് മാനസികപീഡനം; കാസർകോട് യുവതി ജീവനൊടുക്കിയതിൽ വീഡിയോ പുറത്ത്, പരാതിയുമായി കുടുംബം

കാസർകോട്: കാസർകോട് മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി കുടുംബം. ചെയ്യാത്ത തെറ്റിന്റെ പേരിലാണ് താൻ അപമാനം നേരിടേണ്ടി വന്നതെന്നാണ് വീഡിയോ സന്ദേശത്തിൽ ജസീല പറയുന്നത്. വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം ജസീല ആത്മഹത്യ ചെയ്യുകയായിരുന്നു. പൊലീസിൽ പരാതി നൽകാൻ ശ്രമിച്ചിച്ചെങ്കിലും പൊലീസ് അത് സ്വീകരിച്ചില്ലെന്നും ജസീലയുടെ വീഡിയോയിൽ...

സഞ്ജുവോ അഭിഷേകോ, സൗത്ത് ആഫ്രിക്കക്കെതിരെ ആരിറങ്ങും? വ്യക്തമാക്കി സ്‌കൈ

ടി-20 ലോകകപ്പ് ആവേശം സൂപ്പർ 8ലേക്ക് കടന്നിരിക്കുകയാണ്. സൂപ്പർ ഏട്ടിലെ ആദ്യ മത്സരത്തിൽ ഇന്ത്യയുടെ മത്സരം നാളെയാണ് നടക്കുന്നത്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ സൗത്ത് ആഫ്രിക്കയാണ് സൂര്യകുമാർ യാദവിന്റെയും എതിരാളികൾ. ഈ മത്സരത്തിന് മുന്നോടിയായി ഓപ്പണറായി സഞ്ജു സാംസണ് അവസരം ലഭിക്കുമോയെന്നതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഇന്ത്യൻ ബാറ്റിംഗ്...

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ വിവാഹിതനായി

ദില്ലി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ വിവാഹിതനായി. ദീര്‍ഘകാല സുഹൃത്തായ സോഫി ഷൈനിനെയാണ് ധവാന്‍ ജീവിതപങ്കാളിയാക്കിയത്. ശനിയാഴ്ച നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. 2025 മെയ് മാസത്തിലാണ് താന്‍ പ്രണയത്തിലാണെന്ന വിവരം ധവാന്‍ പരസ്യമാക്കിയത്. ജനുവരി 12ന് ഇന്‍സ്റ്റാഗ്രാമിലൂടെ ഇവരുടെ വിവാഹനിശ്ചയ വാര്‍ത്തയും പുറത്തുവിട്ടിരുന്നു. പൂക്കളുടെ ഡിസൈനുള്ള ക്രീം നിറത്തിലുള്ള ഷെര്‍വാണിയായിരുന്നു ധവാന്റെ...

കളഞ്ഞു കിട്ടിയ രണ്ടുലക്ഷത്തിന്റെ സ്വർണ്ണാഭരണം ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ചു: സത്യസന്ധതക്കു മാതൃകയായി കുമ്പള കോട്ടക്കാറിലെ ഇല്ല്യാസ്

കുമ്പള: ആഴ്ച്ചകൾക്ക് മുമ്പ് ആരിക്കാടിയിലെ സാമൂഹ്യ പ്രവർത്തകനായ റഫീഖ് അബ്ബാസിന്റെ സഹോദരിയുടെ ഒന്നര പവൻ വരുന്ന പാതസരമാണ് ആരിക്കാടിയിൽ റോഡരികിൽ നഷ്ടപ്പെട്ടത്. എല്ലായിടങ്ങളിലും അന്ന്വേഷിച്ചെങ്കിലും പാതസരം ലഭിക്കാതെ നിരാശയിലായിരുന്നു വീട്ടുകാർ. ഇതിനിടയിൽ തെരുവ് വിളക്ക് നന്നാക്കാനായിവന്ന സാമൂഹ്യ പ്രവർത്തകനും കുമ്പളയിലെ അറിയപ്പെടുന്ന ക്രിക്കറ്റ് കളിക്കാരനുമായ കോട്ടക്കാറിലെ ഇല്ല്യാസിന് സ്വർണ്ണാഭരണം റോഡരികിൽ നിന്നും ലഭിച്ചത്. ആദ്യം മുക്ക് പണ്ടമാണെന്ന് കരുതി....

ഓസ്ട്രേലിയയിൽ ഹോട്ടൽ ബില്ലടച്ചില്ല, പാത്രം കഴുകി പാക് താരങ്ങൾ; തെരുവിൽ കഴിയേണ്ടിവന്നത് ആറ് മണിക്കൂർ

കാൻബറ: പാക്കിസ്ഥാൻ ഹോക്കി ഫെ‍ഡറേഷനെതിരെ രൂക്ഷവിമർശനവുമായി പാക്കിസ്ഥാൻ ദേശീയ ടീം ക്യാപ്റ്റൻ ഷക്കീൽ അഹമ്മദ് ബട്ട്. ഓസ്ട്രേലിയയിൽ മത്സരങ്ങൾക്കായി പോയപ്പോൾ താമസ സൗകര്യം പോലും ലഭിച്ചില്ലെന്നും തെരുവുകളിൽ അലയുകയായിരുന്നെന്നും ഷക്കീൽ ആഞ്ഞടിച്ചു. ഭക്ഷണം കഴിച്ചശേഷം അടുക്കള വൃത്തിയാക്കിയ ശേഷമാണു താരങ്ങൾ മത്സരങ്ങൾക്കു പോകേണ്ടിവന്നതെന്നും ഷക്കീൽ ലഹോർ വിമാനത്താവളത്തിൽവച്ച് മാധ്യമങ്ങളോടു വെളിപ്പെടുത്തി. ദേശീയ ടീമിന്റെ ഓസ്ട്രേലിയയിലെ ചെലവുകൾക്കായി...

അന്തിമ വോട്ടർ പട്ടിക നാളെ; കേരളത്തിൽ 2.69 കോടി വോട്ടർമാർ! ഒൻപത് ലക്ഷം പേർ പുറത്ത്

തിരുവനന്തപുരം:സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന് ശേഷമുള്ള അന്തിമ പട്ടികയിൽ 2.69 കോടി വോട്ടര്‍മാര്‍. അന്തിമ വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കും. എസ്ഐആറിന് മുന്‍പുള്ള പട്ടികയിൽ നിന്ന് ഒന്‍പത് ലക്ഷത്തോളം പേരുടെ കുറവാണുള്ളത്. ഡിസംബര്‍ 23 പ്രസിദ്ധീകരിച്ച കരട് പട്ടികയിലുണ്ടായിരുന്ന 53,229 പേരെ ഹിയറിങ് കാലയളവയിൽ ഒഴിവാക്കി. മരിച്ചവരെയും , വിദേശ പൗരത്വം നേടിയവരെയും...

‘ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചത് ഞാൻ, 11 യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടു’; വീണ്ടും അവകാശവാദവുമായി ട്രംപ്

വാഷിങ്ടൺ: ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ യുദ്ധം അവസാനിപ്പിക്കാനായി ഇരുരാജ്യങ്ങൾക്കും 200 ശതമാനം താരിഫ് ചുമത്തുമെന്ന് താൻ ഭീഷണിപ്പെടുത്തിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആണവ ശക്തികളായ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദം വീണ്ടും ആവർത്തിച്ചുകൊണ്ടാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ വര്‍ഷമുണ്ടായ ഇന്ത്യ-പാക് സംഘര്‍ഷം അവസാനിച്ച ശേഷം, ആഗോളവേദികളിലടക്കം എൺപതിലേറെ...

സിംബാബ്‍വെ ഗ്രൂപ്പ് ചാമ്പ്യന്മാർ; ഓസീസിന് പിന്നാലെ ശ്രീലങ്കയെയും വീഴ്ത്തി

കൊളംബോ: ടി20 ലോകകപ്പില്‍ ശ്രീലങ്കയേയും അട്ടിമറിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി സിംബാബ്‌വെ സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക്. കൊളംബോ, പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു സിംബാബ്‌വെയുടെ ജയം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് നേടിയത്. 41 പന്തില്‍ 62 റണ്‍സെടുത്ത പതും നിസ്സങ്കയാണ് ലങ്കയെ മികച്ച...
- Advertisement -spot_img

Latest News

പ്രചാരണത്തിനിടെ കുട്ടികളെ കൈയിലെടുക്കരുത്, റാലിയിൽ പങ്കെടുപ്പിക്കരുതെന്നും നിർദേശം

ആലപ്പുഴ: രാഷ്ട്രീയപാർട്ടികളും സ്ഥാനാർഥികളും തിരഞ്ഞെടുപ്പു പ്രചാരണങ്ങളിലും തിരഞ്ഞെടുപ്പ് സംബന്ധമായ റാലികളിലും മറ്റു പ്രവർത്തനങ്ങളിലും കുട്ടികളെ ഉപയോഗിക്കാൻ പാടില്ലെന്ന് ആലപ്പുഴ കളക്ടർ അറിയിച്ചു. പ്രചാരണത്തിനിടെ കുട്ടികളെ കൈയിലെടുക്കുന്നതും വാഹനത്തിലോ...
- Advertisement -spot_img