കോഴിക്കോട്: പെരുന്നാൾ അടുത്തതോടെ ഉള്ളിവില ഉയർന്നു. തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള ഉള്ളി വരവ് കുറഞ്ഞതും ആവശ്യകത കൂടിയതുമാണ് സംസ്ഥാനത്ത് വിലകൂടാനുള്ള കാരണമായി പറയുന്നത്.
സംസ്ഥാനത്ത് ഒരാഴ്ച മുമ്പ് കിലോക്ക് 20 – 30 രൂപ ഉണ്ടായിരുന്ന ചില്ലറ വില ഒറ്റയടിക്ക് 40ൽ എത്തി. മഴ കാരണം കൃഷി നശിച്ചതും കൂടുതൽ വില പ്രതീക്ഷിച്ച്...
കൊല്ലം: സംസ്ഥാനത്ത് മത്സ്യവില കുതിച്ചുയരുന്നു. കൊല്ലം നീണ്ടകര ഹാർബറിൽ ഒരു കിലോ മത്തിക്ക് 280 മുതൽ 300 രൂപവരെയെത്തി. മത്സ്യലഭ്യതയിലെ കുറവും ട്രോളിങ് നിരോധനവുമാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. വരും ദിവസങ്ങളില്‍ ഇനിയും വില ഉയരുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. 52 ദിവസം നീണ്ടു നിൽക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 ന് അവസാനിക്കും. ട്രോളിംഗ്...
മുംബൈ: മൂന്നാം മോദി മന്ത്രിസഭയിൽ നിന്നും മാറ്റി നിർത്തപ്പെട്ടതോടെ എൻസിപി ഔദ്യോഗിക പക്ഷം പിളരുമെന്ന അഭ്യൂഹം ശക്തം. ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ കനത്ത തിരിച്ചടിയാണ് മന്ത്രിപദത്തിന് വിലങ്ങു തടിയായത്. എന്നാൽ മഹാരാഷ്ട്രയിലെ പ്രധാനസഖ്യകക്ഷിയെ അനുനയിപ്പിക്കാനുളള നീക്കം സജീവമാക്കുകയാണ് ബിജെപി.
സീറ്റു വിഭജനത്തിൽ തുടങ്ങിയ അവഗണന, തെരഞ്ഞെടുപ്പിലേറ്റ വലിയ പരാജയം , പ്രതീക്ഷിച്ച കാബിനറ്റ് മന്ത്രി പദം...
മഞ്ചേശ്വരം : മഴ കനത്തതോടെ ഉപ്പളയിൽ ദേശീയപാതയുടെ അടിപ്പാതയിലും സർവീസ് റോഡിലും വെള്ളക്കെട്ട്. നയാബസാറിൽ അടിപ്പാതയിലും സർവീസ് റോഡിലും വെള്ളം കെട്ടിനിൽക്കുന്നതിനാൽ കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും യാത്ര ദുരിതമാകുന്നു. മഴ ശക്തമായതിനാൽ അടിപ്പാതയിൽ ഒന്നരയടിവരെ വെള്ളം കെട്ടിനിൽക്കുകയാണ്.
വിദ്യാർഥികളും താലൂക്ക് ആസ്പത്രിയിൽ എത്തുന്ന രോഗികളും നാട്ടുകാരുമാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. ഉപ്പള ഗേറ്റിലും സ്ഥിതി വ്യത്യസ്തമല്ല....
കാസർകോട്: പള്ളികൾ തകർക്കുമെന്ന് സാമൂഹികമാധ്യമത്തിലൂടെ വിദ്വേഷ പ്രചാരണം നടത്തിയ റിയാസ് മൗലവി കൊലക്കേസിലെ വെറുതേവിട്ട ഒന്നാം പ്രതിക്കെതിരേ കേസെടുത്തു. കാസർകോട് ടൗൺ പോലീസാണ് റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന കേസിലെ ഒന്നാം പ്രതിയായ അജേഷ് എന്ന അപ്പുവിനെതിരെ കേസെടുത്തത്.
സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്ന വർഗീയവിദ്വേഷ പോസ്റ്റിട്ടവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്ന് മുസ്‍ലിം യൂത്ത് ലീഗ് ജില്ലാ...
കാസർകോട്: ചെറുവത്തൂർ ബസ് സ്റ്റാൻഡിൽ പിറകോട്ട് എടുക്കുകയായിരുന്ന ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ അബ്‌ദുൽ ഖാദറിന്റെ ഭാര്യ ഫൗസിയ (53) ആണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന എട്ട് വയസുള്ള കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
പയ്യന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കൽപക ബസാണ് ഇടിച്ചത്. ചീമേനിയിലെ മകളുടെ വീട്ടിലേക്ക് പോവാനായി...
കോഴിക്കോട്: മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി അഡ്വ ഹാരിസ് ബീരാനെ തെരഞ്ഞെടുത്തതായി നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മൂന്ന് മണിക്ക് നോമിനേഷൻ കൊടുക്കുമെന്നും ലീഗ് ഉന്നതാധികാര സമിതി യോഗം ചേർന്നാണ് തീരുമാനമെന്നും നേതാക്കൾ അറിയിച്ചു. രാജ്യസഭാ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നടന്നുവെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് ഹാരിസ് ബീരാനെ...
ന്യൂഡൽഹി: മൂന്നാം മോദി മന്ത്രിസഭയിലെ ഏറ്റവും സമ്പന്നൻ ടി.ഡി.പി പ്രതിനിധിയായ ചന്ദ്രശേഖർ പെമ്മസാനി. രാജ്യത്തെ തന്നെ ഏറ്റവും സമ്പന്നനായ സ്ഥാനാർഥിയെന്ന നിലയിൽ പെമ്മസാനി പ്രചാരണത്തിനിടെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ആന്ധ്രാപ്രദേശിലെ ഒരു എൻ.ആർ.ഐ ഡോക്ടറായ പെമ്മസാനി ഗുണ്ടൂർ മണ്ഡലത്തിൽനിന്നാണ് ലോക്‌സഭയിലേക്ക് ജയിച്ചുകയറിയത്. 5785 കോടി രൂപയാണ് പെമ്മസാനിയുടെ ആസ്തി.
യു.എസിൽ ഡോക്ടറായ പെമ്മസാനി ഓൺലൈൻ ലേണിങ് ആപ്പായ...
ഇൻഡോർ: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ആഘോഷമാക്കി പുലിവാല് പിടിച്ച് ഇൻഡോറിലെ ബിജെപി ഘടകം. സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമ്പോൾ സംഘടിപ്പിച്ച വെടിക്കെട്ടാണ് തലവേദന സൃഷ്ടിച്ചത്. വെടിക്കെട്ടിനിടെ പാർട്ടി ഓഫീസിന്റെ മുകൾനിലയ്ക്ക് തീപിടിക്കുകയായിരുന്നു.
ഇന്നലെ സത്യപ്രതിജ്ഞാ ചടങ്ങ് തുടങ്ങുമ്പോൾ തന്നെ പടക്കം പൊട്ടിക്കാനും വെടിക്കെട്ട് തുടങ്ങാനുമായിരുന്നു പാർട്ടി പ്രവർത്തകരുടെ പദ്ധതി. എന്നാൽ സത്യപ്രതിജ്ഞാ ചടങ്ങ് പുരോഗമിക്കാറായി ഏകദേശം...
ദില്ലി: വനിതാ സംവരണ ബിൽ നടപ്പാക്കാൻ പുതിയ നിർദേശവുമായി കേന്ദ്രസർക്കാർ. വനിതകൾക്ക് മൂന്നിൽ ഒന്ന് സീറ്റുകൾ സംവരണം ചെയ്യാനാണ് കേന്ദ്രത്തിന്‍റെ തീരുമാനം. ഇതിനായി ലോക്സഭാ സീറ്റുകളുടെയും...