Latest news

വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഉപ്പളയിലെ വിദ്യാര്‍ത്ഥിനി മരിച്ചു

കാസര്‍കോട്: വിഷം കഴിച്ച് ഗുരുതര നിലയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ബിരുദവിദ്യാര്‍ത്ഥിനി മരിച്ചു. മംഗ്ളൂരുവിലെ ഒരു കോളേജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയും നയാബസാറിലെ ഓട്ടോ ഡ്രൈവര്‍ സുരേഷിന്റെ മകളുമായ അയില, യുദുപ്പുളുവിലെ ധന്യശ്രീ (19)യാണ് ബുധനാഴ്ച വൈകിട്ട് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഏതാനും ദിവസം മുമ്പ് വയറുവേദനയെന്നു പറഞ്ഞാണ് ധന്യശ്രീ ഡോക്ടറെ കണ്ടത്....

ഉപ്പള ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർഥികളുടെയും പച്ചിലമ്പാറ ഫ്രണ്ട്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

ഉപ്പള : ഉപ്പള ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർഥികളുടെയും പച്ചിലമ്പാറ ഫ്രണ്ട്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂൾ പ്രഥമാധ്യാപകൻ എൻ.രവീന്ദ്ര ക്ലബ് അംഗങ്ങളിൽനിന്ന് പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. അംഗങ്ങളായ റിയാസ്, ആരിഫ്, ഷബീർ, സിനാൻ, സ്കൂൾ സീനിയർ അസിസ്റ്റന്റ് മഞ്ജു നാരായണ, സ്റ്റാഫ് സെക്രട്ടറി കെ.സുജാത, കെ.ഇ.മനോജ് തുടങ്ങിയവർ പങ്കെടുത്തു.

കുവൈറ്റ് തീപിടിത്തം; മരിച്ച രണ്ട് മലയാളികളെ കൂടി തിരിച്ചറിഞ്ഞു; ഇതുവരെ തിരിച്ചറിഞ്ഞത് 14 മലയാളികളെ

കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ച രണ്ടുപേരെ കൂടി തിരിച്ചറിഞ്ഞു. മലപ്പുറം പുലാമന്തോൾ തിരുത്ത് സ്വദേശി എം.പി. ബാഹുലേയൻ (36) , ചങ്ങനാശ്ശേരി സ്വദേശി ശ്രീഹരി പ്രദീപ് (27) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ജൂൺ 5നാണ് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയായ ശ്രീഹരി ജോലിക്കായി കുവൈറ്റിൽ എത്തിച്ചേർന്നത്. പിതാവ് കുവൈറ്റിൽ ജോലി ചെയ്തുവരികയാണ്. ഇതോടെ മരിച്ച മലയാളികളുടെ എണ്ണം 14...

കണ്ണൂരിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു; പിന്നിൽ ബിജെപിയെന്ന് സിപിഎം പ്രവര്‍ത്തകര്‍

കണ്ണൂർ: കണ്ണൂർ പാറാലിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. സുബിൻ, സുജനേഷ് എന്നിവർക്കാണ് ഇന്നലെ രാത്രി വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ ബിജെപി ആണെന്ന് സിപിഎം പ്രവര്‍ത്തകര്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെ പ്രദേശത്ത് സംഘർഷ സാധ്യത ഉണ്ടായിരുന്നു.

വീടിന് തീപിടിച്ചു, രണ്ട് കുട്ടികളടക്കം ഏഴ് പേർക്ക് ദാരുണാന്ത്യം

ഗാസിപൂർ: ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ ബെഹ്ത ഹാജിപൂർ ഗ്രാമത്തിൽ കഴിഞ്ഞ ദിവസം രാത്രി വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഏഴ് മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. പരിക്കേറ്റ ഒരു സ്ത്രീയും ഒരു കുട്ടിയുമടക്കം രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഗാസിയാബാദ് അഡീഷണൽ പൊലീസ് കമ്മീഷണർ ദിനേശ് കുമാർ പറഞ്ഞു. ലോനി പ്രദേശത്തെ ഒരു...

നടന്‍ ജോജു ജോര്‍ജിന് ഷൂട്ടിംഗിനിടെ അപകടത്തില്‍ പരിക്ക്

ചെന്നൈ: നടന്‍ ജോജു ജോര്‍ജിന് ഷൂട്ടിംഗിനിടെ പരിക്ക്. മണിരത്നം സംവിധാനം ചെയ്യുന്ന തഗ്ഗ് ലൈഫ് എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെയാണ് ജോജുവിന് പരിക്ക് പറ്റിയത്. കാല്‍പാദത്തിന്‍റെ എല്ല് പൊട്ടിയെന്നാണ് വിവരം. ഹെലികോപ്റ്ററില്‍ നിന്നും ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കോളിവുഡ് ഇതിഹാസങ്ങളായ കമൽഹാസനും മണിരത്‌നവും മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് തഗ്ഗ് ലൈഫ്. പ്രഖ്യാപനം...

കാത്തിരിക്കുന്നത് വമ്പന്‍ ശിക്ഷ, ഇനി ടിക്കറ്റ് എടുക്കാതെ ഒരു ട്രെയിനിലും കയറാനാകില്ല

ന്യൂഡല്‍ഹി: ടിക്കറ്റ് എടുക്കാതെയും ജനറല്‍ കംപാര്‍ട്‌മെന്റിലേക്ക് ടിക്കറ്റെടുത്ത ശേഷം സ്ലീപ്പര്‍, എ.സി കംപാര്‍ട്‌മെന്റുകളില്‍ നിരവധി പേര്‍ യാത്ര ചെയ്യുന്നുവെന്ന പരാതി കഴിഞ്ഞ കുറച്ച് ദിവസമായി വ്യാപകമാണ്. വന്ദേഭാരതില്‍ വലിയ തുക നല്‍കി ടിക്കറ്റ് എടുത്ത ശേഷം മറ്റുള്ളവര്‍ അനധികൃതമായി തിങ്ങി കയറിയത് കാരണം ടിക്കറ്റുള്ള യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്ന സംഭവം രാജ്യമാകെ റെയില്‍വേക്ക്...

കുവൈത്ത് തീപിടിത്തം: മരിച്ച 9 മലയാളികളെ തിരിച്ചറിഞ്ഞു, കെട്ടിടത്തിൽ ഉണ്ടായിരുന്നത് 195 പേർ, 146 പേർ സുരക്ഷിതരെന്ന് വിവരം

കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച ഒന്‍പത് മലയാളികളെ തിരിച്ചറിഞ്ഞു.അപകടത്തില്‍ മൊത്തം 49 പേര്‍ മരിച്ചതായാണ് വിവരം. ഇതില്‍ 41 പേരുടെ മരണം സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതില്‍ 26 പേരെ തിരിച്ചറിഞ്ഞു. മരിച്ചവരില്‍ 11 മലയാളികളാണെന്നാണ് പ്രാഥമിക വിവരം. ഒന്‍പത് മലയാളികളെയാണ് തിരിച്ചറിഞ്ഞത്. പരിക്കേറ്റ 50 -ലധികം പേരില്‍ മൂപ്പതോളം പേര്‍...

കുവൈത്തിലെ തീപിടിത്തം: മലയാളികളടക്കം 49 പേർ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ന് പുലർച്ചെ  മംഗഫിലെ  തൊഴിലാളി താമസ കേന്ദ്രത്തിൽ ഉണ്ടായ തീപിടിത്തത്തിൽ  മരിച്ചവരുടെ എണ്ണം 49 കവിഞ്ഞതായി പ്രാദേശിക അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവ സ്ഥലത്ത്  45പേരും ഹോസ്പിറ്റലിൽ വെച്ച് 4 പേരും മരണപെട്ടു. പരിക്കേറ്റു വിവിധ ആശുപത്രികളിൽ കഴിയുന്ന പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്.. മരണമടഞവരിൽ ഭൂരിഭാഗം...

കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് പപ്പു യാദവടക്കം രണ്ട് സ്വതന്ത്ര എം.പിമാർ കൂടി; അംഗബലം 102

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രരായി മത്സരിച്ച് ജയിച്ച രണ്ട് എം.പിമാർ കൂടി കോൺ​ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. ബിഹാറിലെ പുർനിയ എം.പി പപ്പു യാദവ്, ലഡാക്ക് എം.പി മുഹമ്മദ് ഹനീഫ എന്നിവരാണ് കോൺ​ഗ്രസിന് പിന്തുണയറിയിച്ചത്. ഇതോടെ ലോക്സഭയിൽ കോൺ​ഗ്രസ് അം​ഗസംഖ്യ 102ലേക്ക് ഉയർന്നു. നേരത്തെ മഹാരാഷ്ട്രയിൽ നിന്നുള്ള സ്വതന്ത്ര എം.പി വിശാൽ പാട്ടീലും കോൺ​ഗ്രസിന് പിന്തുണ...
- Advertisement -spot_img

Latest News

വനിതാ സംവരണ ബിൽ നടപ്പാക്കാൻ പുതിയ ഫോർമുലയുമായി കേന്ദ്രം; അംഗബലം 50% വർധിപ്പിക്കാം, വനിതകൾക്ക് മൂന്നിലൊന്ന് സീറ്റ് ഉറപ്പാക്കും, കേരളത്തിൽ ലോക്സഭാ സീറ്റുകൾ മുപ്പതായും നിയമസഭാ സീറ്റുകൾ 210 ആയും ഉയരും

ദില്ലി: വനിതാ സംവരണ ബിൽ നടപ്പാക്കാൻ പുതിയ നിർദേശവുമായി കേന്ദ്രസർക്കാർ. വനിതകൾക്ക് മൂന്നിൽ ഒന്ന് സീറ്റുകൾ സംവരണം ചെയ്യാനാണ് കേന്ദ്രത്തിന്‍റെ തീരുമാനം. ഇതിനായി ലോക്സഭാ സീറ്റുകളുടെയും...
- Advertisement -spot_img