ദില്ലി: മറക്കാന്‍ പറ്റുമോ 'നോക്കിയ 3210' മോഡല്‍. കയ്യിലൊതുങ്ങുന്ന നോക്കിയ 3210 ആഢംബര ഫോണ്‍ പോലെ ഉപയോഗിച്ച ഒരുകാലമുണ്ടായിരുന്നു നമുക്ക് മിക്കവര്‍ക്കും. ഈ ഫോണിലെ സ്നേക്ക് ഗെയിം ആര്‍ക്കും മറക്കാനാവില്ല. പുതിയ കാലത്ത് 4ജി കണക്റ്റിവിറ്റിയില്‍ ക്യാമറയും ആപ്പുകളും യൂട്യൂബും യുപിഐ സംവിധാനവും സഹിതം വമ്പന്‍ പ്രത്യേകതകളുമായി നോക്കിയ 3210 ഇന്ത്യന്‍ വിപണിയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്....
ന്യൂഡൽഹി: പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിന് മുന്നിൽ അപേക്ഷ. ഭരണഘടനയുടെ 102-ാം അനുച്ഛേദം ചൂണ്ടിക്കാണിച്ചാണ് അപേക്ഷ. ഹൈദരാബാദിൽ നിന്നുള്ള എം.പി.യും എ.ഐ.എം.ഐ.എം. അധ്യക്ഷനുമാണ് ഒവൈസി.
ഒരു അന്യരാജ്യത്തോട് കൂറ് കാണിക്കുന്ന സാഹചര്യം പാർലമെന്റിലുണ്ടായെന്നും അതിനാൽ സഭാംഗത്വത്തിൽ നിന്നും...
ന്യൂഡല്‍ഹി: ലോക്‌സഭ സ്പീക്കർ തെരഞ്ഞെടുപ്പ് വേളയിൽ മോദിക്ക് കൈ കൊടുത്ത് രാഹുല്‍ ഗാന്ധി. സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഓം ബിര്‍ലയെ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവായ രാഹുലും ഹസ്തദാനം നൽകി അഭിനന്ദിച്ചിരുന്നു. ഇതിനുശേഷമാണ് മോദിക്ക് രാഹുൽ ഹസ്തദാനം നൽകിയത്.
മോദി, രാഹുല്‍, കേന്ദ്ര മന്ത്രി കിരണ്‍ റിജിജു എന്നിവര്‍ ചേര്‍ന്നാണ് ഓം ബിര്‍ലയെ സ്പീക്കറുടെ ചേംബറിലേക്ക് ആനയിച്ചത്....
മാവൂർ: മാവൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെമുറിയിൽ മാലിന്യച്ചാക്ക് കൊണ്ടുവെച്ച് പ്രതിഷേധിച്ചു. മാവൂർ പഞ്ചായത്തിലെ പതിമ്മൂന്നാം വാർഡിൽ താമസിക്കുന്ന മീമുള്ളപ്പാറ കാരുണ്യത്തിൽ ജയകുമാർ ആണ് പ്ലാസ്റ്റിക് കവറുകൾ അടങ്ങിയ മാലിന്യച്ചാക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയിൽകൊണ്ടുവെച്ചത്. വീട്ടിൽനിന്ന് പ്ലാസ്റ്റിക് കവറുകൾ അടക്കമുള്ള മാലിന്യം ശേഖരിച്ച് ആഴ്ചകളായിട്ടും വീടിന്റെ മുൻപിൽനിന്നും എടുത്തുകൊണ്ടുപോകാൻ ഹരിത കർമസേന തയ്യാറായിട്ടില്ലെന്നാണ് ഇദ്ദേഹം പറയുന്നത്.
ഒട്ടേറെ തവണ...
കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ.സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
മലപ്പുറം കോട്ടക്കലിൽ ഇന്നലെ രാത്രിയിലാണ് സംഭവം. എയർഗൺ ഉപയോഗിച്ചാണ് വെടി വെച്ചത്. മൂന്ന് റൌണ്ട് വെടിയുതിർത്തുവെന്ന് പൊലീസ് പറഞ്ഞു.
വീടിന്റെ ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്. പൊലീസ് സ്ഥലത്ത് പരിശോധന നടത്തി.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് മുന്നറിയിപ്പാണ് . എറണാകുളം, തൃശ്ശൂർ ,പാലക്കാട് ,മലപ്പുറം ,കോഴിക്കോട് വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും നൽകി. ശക്തമായ മഴ കണക്കിലെടുത്ത് ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ് .
മഴ...
ന്യൂഡൽഹി: അനധികൃത നിർമാണമെന്നാരോപിച്ച് ഡൽഹി മംഗൾപുരിയിൽ മസ്ജിദിന്റെ ഭാഗം മുനിസിപ്പൽ അധികൃതർ പൊളിച്ചതിനെ തുടർന്ന് സംഘർഷം. വനിതകൾ അടക്കമുള്ളവരുടെ പ്രതിഷേധം രൂക്ഷമായതോടെ അധികൃതർ പൊളിക്കൽ നിർത്തി.
ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് കണ്ടതിനാൽ പൊളിക്കൽ നിർത്തിവെക്കാൻ ഡൽഹി മുനിസിപ്പൽ കോർപറേഷൻ അധികൃതരോട് പൊലീസ് നിർദേശിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ആറോടെയാണ് കനത്ത പൊലീസ് സന്നാഹവും ബുൾഡോസറുകളുമായി മുനിസിപ്പൽ കോർപറേഷൻ അധികൃതർ...
ദില്ലി: രാഹുൽ ഗാന്ധി എംപിയായി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന ഉയർത്തിക്കാട്ടി സത്യപ്രതിജ്ഞയ്ക്ക് എത്തിയ രാഹുൽ ഇംഗ്ലീഷിലാണ് സത്യവാചകം ചൊല്ലിയത്. രാഹുലിന് ഒന്നടങ്കം മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം രംഗത്തെത്തി. ജോഡോ ജോഡോ ഭാരത് ജോഡോ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം രംഗത്തെത്തിയതോടെ ജയ് ശ്രീറാം വിളിച്ച് ഭരണപക്ഷവും രംഗത്തെത്തി. അതേസമയം, അമേഠി എംപിയായി കിശോരിലാലും സത്യപ്രതിജ്ഞ ചെയ്തു....
തിരുവനന്തപുരം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. സെക്രട്ടേറിയറ്റ് പരിസരത്ത് ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞു. യൂത്ത് ലീഗ്, മുസ്ലീം ലീഗ് നേതാക്കള്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് സംസാരിച്ചശേഷമാണ് സംഘര്‍ഷമുണ്ടായത്.
പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു. ബാരിക്കേഡിന് മുകളില്‍ കയറി യൂത്ത്...