Latest news

പെട്രോൾ ഡീസൽ വിലയിൽ വൻ കൊള്ള; നികുതി കൂട്ടി കേന്ദ്രം ലാഭം കൊയ്യുന്നു

ദില്ലി: (www.mediavisionnews.in) പെട്രോൾ ഉപഭോഗം ലോക്ക് ഡൗണിന്  മുമ്പത്തെ കണക്കുകളിലേക്ക് തിരിച്ചെത്തുമ്പോൾ കേന്ദ്ര സര്‍ക്കാര്‍ കൊയ്യുന്നത് വൻ ലാഭം. പെട്രോളിന്‍റെയും ഡീസലിന്‍റെയും നികുതിയും സെസും കുത്തനെ കൂട്ടി അഞ്ച് മാസത്തിന് ശേഷവും കുറക്കാൻ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. വിലകൂടില്ലെന്ന് അന്ന് പ്രഖ്യാപിച്ചെങ്കിലും പെട്രോളിന് അഞ്ച് മാസത്തിൽ പത്ത് രൂപയിലധികം കൂടി. പെട്രോൾ ഡീസൽ നികുതികൾ ഒറ്റയടിക്ക് കൂട്ടാൻ സര്‍ക്കാര്‍...

കടലിനടിയിൽ 5000 കിലോഗ്രാം ബോംബ് പൊട്ടിത്തെറിച്ചു; വിഡിയോ

പോളണ്ടിലെ ബാൾട്ടിക് കടലിൽ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് പൊട്ടിത്തെറിച്ചു. അഞ്ച് ടൺ വരുന്ന ബോംബ് നിർവീര്യമാക്കുന്ന പ്രക്രിയയ്ക്കിടെയാണ് പൊട്ടിത്തെറി. ടോൾബോയ് എന്നും എർത്ത്‌ക്വേക്ക് ബോംബ് എന്നും പേരുള്ള ബോംബ് 1945ലാണ് നാസി യുദ്ധക്കപ്പൽ ഇവിടെ നിക്ഷേപിച്ചത്. കഴിഞ്ഞ വർഷമാണ് 39 അടി താഴ്ചയിൽ ബോംബ് കണ്ടെത്തുന്നത്. ആറ് മീറ്ററിലധികം നീളമുള്ള ബോംബിൽ 2.4 ടൺ...

ഉപ്പള മൂസോടിയിൽ പിക്കപ്പ്‌ വാനില്‍ കടത്തിയ മണല്‍ പൊലീസ്‌ പിടികൂടി; ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു

മഞ്ചേശ്വരം: (www.mediavisionnews.in) പിക്കപ്പ്‌ വാനില്‍ കടത്തിയ മണല്‍ പൊലീസ്‌ പിടികൂടി. ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. ഇന്നലെ മുസ്സോടി അദിക്കയില്‍ വെച്ചാണ്‌ മഞ്ചേശ്വരം എസ്‌ ഐ രാഘവന്റെ നേതൃത്വത്തില്‍ പൊലീസ്‌ മണല്‍ കടത്ത്‌ പിടികൂടിയത്‌. പൊലീസിനെ കണ്ടയുടന്‍ വാഹനം നിര്‍ത്തി ഡ്രൈവര്‍ രക്ഷപ്പെട്ടു. മണലും വാനും പൊലീസ്‌ കസ്റ്റഡിയിലെടുത്തു.

ഡ്രൈവര്‍മാരില്‍ പലര്‍ക്കും കേള്‍വിത്തകരാര്‍, കാരണം ഇതെന്ന് മോട്ടോര്‍വാഹനവകുപ്പ്!

തിരുവനന്തപുരം: നിരത്തുകളില്‍ അനാവശ്യമായി ഹോണടിച്ച് ശബ്‍ദശല്യം സൃഷ്‍ടിക്കുന്ന ഡ്രൈവ്ര‍മാര്‍ പതിവുകാഴ്‍ചയാണ്. ഇത്തരക്കാര്‍ക്ക് എതിരെ കര്‍ശന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മോട്ടോര്‍വാഹന വകുപ്പ്. അനവാശ്യ ഹോണടി കാരണം കൂടുതൽ സമയവും നിരത്തില്‍ ചെലവഴിക്കുന്ന ബസ് - ഓട്ടോ ഡ്രൈവര്‍മാരില്‍ അറുപതു ശതമാനത്തിനും കേള്‍വിത്തകരാറുണ്ടെന്നാണ് ഫേസ് ബുക്ക് പോസ്റ്റിലൂടെ അധികൃതര്‍ വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച് IMA നടത്തിയ പഠനത്തിലെ കണ്ടെത്തലിനെ...

കണ്ണുകെട്ടി ഒരു മിനിറ്റില്‍ പൊട്ടിച്ചത് 49 തേങ്ങകൾ; റെക്കോര്‍ഡ് നേടി യുവാവ്; വീഡിയോ വൈറല്‍

കണ്ണുകെട്ടി തേങ്ങ പൊട്ടിച്ച് ലോക റെക്കോഡ് നേടി യുവാവ്. ആന്ധ്രാപ്രദേശ് നെല്ലൂർ സ്വദേശിയായ മാർഷ്യൽ ആർട്സ് വിദ്യാർത്ഥി ബോയില്ല രാകേഷ് ആണ് സാഹസിക പ്രകടനത്തിലൂടെ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്സിൽ ഇടം നേടിയത്.  രാകേഷിന്‍റെ മാസ്റ്ററായ പ്രഭാകര്‍ റെഡ്ഡിയും ഈ പ്രകടനത്തില്‍ പങ്കാളിയായി. നിലത്ത് കിടന്ന പ്രഭാകറിന്‍റെ ശരീരത്തോട് ചേർത്താണ് തേങ്ങകൾ  അടുക്കിവച്ചിരുന്നത്. കറുത്ത...

പൊലീസുകാരനെ കാറിന്റെ ബോണറ്റില്‍ വലിച്ചിഴച്ചു ക്രൂരത; ഡ്രൈവര്‍ പിടിയില്‍-വിഡിയോ

ന്യൂഡല്‍ഹി∙ ഡല്‍ഹിയില്‍ തിരക്കേറിയ റോഡില്‍ അമിതവേഗതയില്‍ എത്തിയ കാര്‍ തടയാന്‍ ശ്രമിച്ച പൊലീസുകാരനെ 400 മീറ്ററോളം ബോണറ്റില്‍ വലിച്ചിഴയ്ക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. കാറിന്റെ ബോണറ്റില്‍ പിടിച്ചുകിടന്ന പൊലീസുകാരന്‍ കുറച്ചു സമയത്തിനുള്ളില്‍ റോഡിലേക്കു വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. തലനാരിഴ്ക്കാണ് കാലില്‍ കാര്‍ കയറാതെ രക്ഷപ്പെട്ടത്. പിന്നാലെ വന്ന മറ്റു വാഹനങ്ങള്‍ ശരീരത്തിലൂടെ കയറാതെ നിര്‍ത്തിയതു കൊണ്ടും...

ഒരു രൂപ നാണയം കയ്യിലുണ്ടോ? 25 ലക്ഷംരൂപ നേടാം

ഒരു രൂപ നാണയംകൊണ്ട് 25ലക്ഷം നേടാം. അവിശ്വസനീയമായി തോന്നിയേക്കാം. എന്നാല്‍ അതുസത്യമാണുതാനും. പക്ഷേ, ഒരുകാര്യമുണ്ട്. നാണയത്തിന് 100 വര്‍ഷമെങ്കിലും പഴക്കമുണ്ടാകണം.അപൂര്‍വവും പുരാതനവുമായ നാണയങ്ങള്‍ ഇന്ത്യമാര്‍ട്ടിലൂടെ നിങ്ങള്‍ക്ക് ലേലംചെയ്യാം. ഇത്തരത്തില്‍ പുരാതനമായ നാണയം നിങ്ങളുടെ കൈവശമുണ്ടെങ്കില്‍ ലക്ഷങ്ങള്‍ സ്വന്തമാക്കാം. 1913ലെ ഒരു രൂപ നാണയമുണ്ടെങ്കില്‍ 25 ലക്ഷം രൂപയെങ്കിലും ലഭിക്കും. വിക്ടോറിയന്‍ കാലഘട്ടത്തില്‍ നിര്‍മിച്ച ഈ വെള്ളിനാണയത്തിന്...

മുത്തശ്ശിയുടെ തലയറുത്ത് ഡൈനിംഗ് ടേബിളിൽ വച്ച് ലഹരിക്കടിമയായ യുവാവ്

മുംബൈ: വയോധികയെ ക്രൂരമായി കൊലപ്പെടുത്തി ചെറുമകൻ. മുംബൈയിലെ കോസ്മോ ചൗളിലാണ് നിഷ്ഠൂരമായ കൊലപാതകം അരങ്ങേറിയത്. റോസി ഡയസ് എന്ന എൺപതുകാരിയാണ് ലഹരിക്കടിമയായ ചെറുമകന്‍റെ കൊലക്കത്തിക്കിരയായത്. സംഭവത്തിൽ ഇരുപത്തിയഞ്ചുകാരനായ ക്രിസ്റ്റഫര്‍ ഡയസ് എന്ന യുവാവ് അറസ്റ്റിലായിട്ടുണ്ട്. അതിക്രൂരമായ നിലയിലാണ് ഇയാൾ സ്വന്തം മുത്തശ്ശിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. വയോധികയുടെ തലയറുത്ത് ഡൈനിംഗ് ടേബിളിൽ വച്ചിരുന്നു. ആന്തരികാവയവങ്ങൾ...

യുഡിഎഫിലേക്ക് പോകാന്‍ തയ്യാറാണെന്ന് പി.സി ജോര്‍ജ്

തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് പോകാന്‍ തയ്യാറാണെന്നും പാര്‍ട്ടിയിലെ വലിയൊരു വിഭാഗം ആളുകളും അക്കാര്യം ആവശ്യപ്പെടുന്നുണ്ടെന്നും ജനപക്ഷം നേതാവ് പി.സി. ജോര്‍ജ് എം.എല്‍.എ. മുന്നണി പ്രവേശനത്തിനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും എന്നാല്‍ അക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് യു.ഡി.എഫ്. നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പാര്‍ട്ടിയില്‍ ഒരു വിഭാഗം എന്‍.ഡി.എ. മുന്നണിയിലേക്ക് തിരികെ പോകണമെന്ന അഭിപ്രായക്കാരാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു....

കടലിനടിയിൽ 5000 കിലോഗ്രാം ബോംബ് പൊട്ടിത്തെറിച്ചു; വിഡിയോ

പോളണ്ടിലെ ബാൾട്ടിക് കടലിൽ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് പൊട്ടിത്തെറിച്ചു. അഞ്ച് ടൺ വരുന്ന ബോംബ് നിർവീര്യമാക്കുന്ന പ്രക്രിയയ്ക്കിടെയാണ് പൊട്ടിത്തെറി. ടോൾബോയ് എന്നും എർത്ത്‌ക്വേക്ക് ബോംബ് എന്നും പേരുള്ള ബോംബ് 1945ലാണ് നാസി യുദ്ധക്കപ്പൽ ഇവിടെ നിക്ഷേപിച്ചത്. കഴിഞ്ഞ വർഷമാണ് 39 അടി താഴ്ചയിൽ ബോംബ് കണ്ടെത്തുന്നത്. ആറ് മീറ്ററിലധികം നീളമുള്ള ബോംബിൽ 2.4 ടൺ...
- Advertisement -spot_img

Latest News

ട്രംപ് ഭീഷണിപ്പെടുത്തിയിട്ടും അനക്കമില്ലാതെ യൂറോപ്യൻ രാഷ്ട്രങ്ങൾ; ഹോർമുസ് കടലിടുക്കിലെ സൈനിക നീക്കങ്ങളിൽ പങ്കെടുക്കില്ല

പാരീസ്: ഹോർമുസ് കടലിടുക്കിലെ ചരക്ക് നീക്കം സുഗമമാക്കാനുള്ള സുരക്ഷാ ദൗത്യത്തിൽ പങ്കുചേരാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനത്തോട് തണുപ്പൻ പ്രതികരണവുമായി യൂറോപ്യൻ രാജ്യങ്ങൾ. ആഗോള...
- Advertisement -spot_img