Latest news

മുസ്ലിം ലീഗ് മംഗൽപ്പാടി പഞ്ചായത്ത് കമ്മിറ്റി പി.ബി അബ്ദുൽ റസാഖ് അനുസ്മരണം സംഘടിപ്പിച്ചു

ഉപ്പള: മുസ്‌ലിം ലീഗ് നേതാവും മഞ്ചേശ്വരം എം.എൽ.എ.യുമായിരുന്ന പി.ബി.അബ്ദുൽറസാഖിന്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ മംഗൽപ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. ഉപ്പള സി.എച്ച് സൗധത്തിൽ സംഘടിപ്പിച്ച പരിപാടി പ്രസിഡണ്ട് പി.എം സലിമിന്റെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ടി.എ മൂസ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം...

അഴീക്കോട് പ്ലസ് ടു കോഴക്കേസ്; കെ എം ഷാജിയെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അടുത്ത മാസം 10ന് ചോദ്യം ചെയ്യും

കോഴിക്കോട്: അഴീക്കോട് പ്ലസ് ടു കോഴക്കേസിൽ കെ എം ഷാജി എംഎൽഎയെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അടുത്ത മാസം 10ന് ചോദ്യം ചെയ്യും. കോഴിക്കോട് ഇഡി നോർത്ത് സോൺ ഓഫീസിൽ ആയിരിക്കും ചോദ്യം ചെയ്യൽ.  അഴീക്കോട് സ്കൂളിൽ പ്ലസ്ടു അനുവദിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ കെ എം ഷാജി എംഎൽഎ ഉൾപ്പെടെ 30 പേർക്ക് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്‌ നോട്ടീസ്...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവില പവന് 280 രൂപകൂടി. ഒരു ഗ്രാമിന് 4,705 രൂപയും ഒരു പവന് 37,640 രൂപയുമാണ് ഇന്നത്തെ വില.

രാജ്യത്തെ കൊവിഡ് മുക്തി 68 ലക്ഷത്തിലേക്ക്; ഭേദമായവരിൽ ആന്‍റിബോഡികൾ 5 മാസത്തിൽ താഴെ മാത്രമെന്ന് മുന്നറിയിപ്പ്

ദില്ലി: (www.mediavisionnews.in) രാജ്യത്തെ കൊവിഡ് രോഗമുക്തരുടെ എണ്ണം ഇന്ന് 68 ലക്ഷം കടക്കും. ആകെ കൊവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് 76 ലക്ഷം കടന്നിട്ടുണ്ട്. നിലവിൽ ചികിത്സയുള്ളത് ഏഴരലക്ഷം പേർ മാത്രമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മഹാരാഷ്ട്രയിൽ പുതിയതായി 8151പേർക്ക് രോഗം സ്ഥിരീകരിച്ചു. കർണാടകയിൽ 6,297പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 8,500 പേർക്ക് രോഗംഭേദമായി. കേരളത്തിൽ 6591, ബംഗാളിൽ...

സ്വര്‍ണവില പവന് 280 രൂപകൂടി 37,640 രൂപയായി

കാസര്‍കോട്: (www.mediavisionnews.in) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ബുധനാഴ്ച പവന് 280 രൂപകൂടി 37,640 രൂപയിലെത്തി. 4,705 രൂപയാണ് ഗ്രാമിന്റെ വില. ചൊവാഴ്ച പവന്റെ വിലയില്‍ 160 രൂപകുറഞ്ഞ് 37,360 രൂപയിലെത്തിയതിനുശേഷമാണ് വിലവര്‍ധന.  ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,912.11 ഡോളര്‍ നിലവാരത്തിലാണ്. വിലയില്‍ 0.3ശതമാനമാണ് വര്‍ധനവുണ്ടായത്. യുഎസ് ഡോളറിന്റെ തളര്‍ച്ചയാണ് സ്വര്‍ണത്തിന് നേട്ടമായത്.  ദേശീയ...

ബാങ്ക് സന്ദർശനസമയം ക്രമീകരിച്ചു; ഉച്ചക്ക് 12.30 വരെ അഞ്ചുവരെയുള്ള അക്കങ്ങളിൽ അവസാനിക്കുന്ന അക്കൗണ്ടുകൾക്ക്

തിരുവനന്തപുരം :  കോവിഡ് പശ്ചാത്തലത്തിൽ ബാങ്കുകളിൽ തിരക്ക് നിയന്ത്രിക്കാൻ സേവിംഗ്സ് അക്കൗണ്ട് ഉപഭോക്താക്കൾക്കായി ബാങ്ക് സന്ദർശനസമയം ക്രമീകരിച്ചതായി സംസ്ഥാനതല ബാങ്കേഴ്സ് സമിതി അറിയിച്ചു. ഒന്നു മുതൽ അഞ്ചുവരെ അക്കങ്ങളിൽ അവസാനിക്കുന്ന ബാങ്ക് അക്കൗണ്ടുകൾക്ക് രാവിലെ 10 മുതൽ ഉച്ചക്ക് 12.30 വരെയാണ് സമയം. ആറു മുതൽ ഒൻപതുവരെയും പൂജ്യത്തിലും അവസാനിക്കുന്ന അക്കൗണ്ടുകൾക്ക് ഉച്ചക്ക് ഒന്നുമുതൽ...

മോദിയുടെ വീഡിയോയ്ക്ക് ഡിസ്‌ലൈക്ക് തരംഗം; രക്ഷയില്ലാതെ ഡിസ്‌ലൈക്ക് ബട്ടണ്‍ ഓഫ് ചെയ്ത് ബി.ജെ.പി

ന്യൂദല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച വീഡിയോയ്ക്ക് മിനുറ്റുകള്‍ക്കുള്ളില്‍ ആയിരക്കണക്കിന് ഡിസ്‌ലൈക്കുകള്‍ വന്നതിന് പിന്നാലെ ഡിസ്‌ലൈക്ക് ബട്ടണ്‍ ഓഫ് ചെയ്ത് ബി.ജെ.പി. ബി.ജെ.പി ഔദ്യോഗിക യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയ്ക്കാണ് മിനുറ്റുകള്‍ക്കുള്ളില്‍ ലൈക്കുകളെ മറികടന്ന് ആയിരക്കണക്കിന് ഡിസ്‌ലൈക്ക് വന്നത്. ഡിസ്‌ലൈക്ക് ബട്ടണ്‍ ഓഫ് ചെയ്തതിന് പിന്നാലെ കമന്റ് സെക്ഷനില്‍ പ്രതിഷേധവുമായി...

സംസ്ഥാനത്ത് കണ്ണെരിയിച്ച് ഉള്ളിവില; കിലോയ്ക്ക് 80 രൂപ കടന്നു, വില ഇനിയും ഉയര്‍ന്നേക്കും

കൊച്ചി: സംസ്ഥാനത്ത് സവാള, ഉള്ളി വില കുതിച്ചുയരുന്നു. തമിഴ്‌നാട്ടിലും ഇതര സംസ്ഥാനങ്ങളിലും മഴ മൂലം വിളവെടുപ്പ് മുടങ്ങിയതിനാലാണ് വില ഉയര്‍ന്നത്. തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ വിളയുടെ 90 ശതമാനവും അപ്രതീക്ഷിത മഴയെത്തുടര്‍ന്ന് നശിച്ചതായി ചെന്നൈയിലെ മൊത്ത ഉള്ളി വ്യാപാരികള്‍ പറയുന്നു. ഒരു കിലോ ഉള്ളിയുടെ വില ഇതിനകം 80 രൂപ കടന്നു. അടുത്ത...

ഐ ഫോണ്‍ 12 വാങ്ങാന്‍ പ്ലാനുണ്ടോ? എങ്കില്‍ ദുബായിയിലേയ്ക്ക് പറക്കാം

നിങ്ങളുടെ അടുത്തുള്ള ഷോറൂമില്‍നിന്ന് ആപ്പിളിന്റെ പുതിയ ഐ ഫോണ്‍ മോഡല്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ രണ്ടാമതൊന്ന് ആലോചിക്കുക. വാരാന്ത്യ പാക്കേജില്‍ ദുബായിയിലേയ്ക്ക് പറന്നാല്‍, മികച്ച വിലയില്‍ ഒരു ഐ ഫോണ്‍ 12 പ്രോ(256ജി.ബി)യുമായി നിങ്ങള്‍ക്ക് മടങ്ങാം. ചെറിയ അവധിക്കാലം ആഘോഷിക്കുകയും ഒപ്പം ഒരുഐഫോണ്‍ സ്വന്തമാക്കുകയുമാകാം. ദുബായയില്‍ ക്വാറന്റൈന്‍ ഇല്ലാത്തത് കാര്യങ്ങള്‍ എളുപ്പമാക്കുകയുംചെയ്യും. ഇന്ത്യയില്‍ ഐ ഫോണിന്റെ വിലയില്‍ ഇത്രയും...

കള്ളൻ മനസിൽ കണ്ടത് മാനത്ത് കണ്ട് പോലീസ്; ഒരു കോടിയുടെ സ്വർണ്ണവുമായി മോഷ്ടാവ് ട്രെയിനിൽ നാടുവിട്ടു; വിമാനത്തിൽ പറന്നെത്തി പിടികൂടി പോലീസ് ബുദ്ധി!

ബംഗളൂരു: ഒരു കോടി രൂപയിലേറെ മൂല്യം വരുന്ന മോഷ്ടിച്ച സ്വർണ്ണവുമായി ട്രെയിനിൽ നാടുവിട്ട കള്ളനെ വിമാനത്തിൽ അതിലേറെ വേഗത്തിൽ പറന്നെത്തി പിടികൂടി പോലീസ്. ബംഗളൂരുവിൽനിന്ന് 1.3 കോടി രൂപയുടെ സ്വർണ്ണവുമായി മുങ്ങിയ ബംഗാൾ സ്വദേശിയെയാണ് ഹൗറ സ്റ്റേഷനിൽ ട്രെയിനിറങ്ങിയ ഉടൻ തന്നെ ബംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തത്. ബംഗളൂരു നഗരത്തിലെ ഒരു വീട്ടിൽ ജോലിക്കാരനായ ഇയാൾ ലോക്കറിൽ...
- Advertisement -spot_img

Latest News

പാചകവാതകക്ഷാമം: തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടും

കൊച്ചി: കേരളത്തിൽ നിലനിൽക്കുന്ന കടുത്ത പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് വരും തിങ്കളാഴ്ച സംസ്ഥാനത്തെ ഹോട്ടലുകൾ പൂർണ്ണമായും അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു....
- Advertisement -spot_img