Latest news

എന്‍.ഡി.എയില്‍ നിന്ന് ഒരു പാര്‍ട്ടി കൂടി പുറത്തേക്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് എന്‍.ഡി.എയ്ക്ക് തിരിച്ചടി. 2021 ലെ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ഗൂര്‍ഖാ ജനമുക്തി മോര്‍ച്ചാ നേതാവ് ബിമല്‍ ഗുരുംഗ് പറഞ്ഞു. ബി.ജെ.പി തങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്നും 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്ക്ക് തോല്‍പ്പിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ’12 വര്‍ഷമായി ഞങ്ങള്‍ ബി.ജെ.പിയെ...

കൊവിഡ് വ്യാപനം: കാസര്‍ഗോഡ് ജില്ലയുടെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന പുനരാരംഭിക്കും

കാസര്‍കോട്: ജില്ലയുടെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന പുനരാരംഭിക്കാന്‍ ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴി സംഘടിപ്പിച്ച യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു അധ്യക്ഷത വഹിച്ചു. കേരള ഹൈക്കോടതി വിധി അനുസരിച്ച് ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റില്‍ കുറവ് വരാത്ത സാഹചര്യത്തില്‍ കോവിഡ് നിര്‍വ്യാപനം ലക്ഷ്യമിട്ടുള്ള...

ഹാത്രാസിന് പിന്നാലെ ഉഡുപ്പിയിലും ദളിതര്‍ ഹിന്ദു മതം ഉപേക്ഷിച്ച് ബുദ്ധമതത്തിലേക്ക്

ഉഡുപ്പി: കര്‍ണാടകയിലെ ഉഡുപ്പി ജില്ലയില്‍ അമ്പതോളം ദളിത് സമുദായംഗങ്ങള്‍ ബുദ്ധമതം സ്വീകരിച്ചു. ഡോ.ബി.ആര്‍ അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ചതിന്റെ 64ാമത് വാര്‍ഷിക ദിനത്തിലാണ് ഉഡുപ്പിയില്‍ 50 ഓളം പേര്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തത്. മൈസൂറില്‍ നിന്നെത്തിയ സുഗതപാല ഭാന്‍തെജിയാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. ഉഡുപ്പി ജില്ലയിലെ ബുദ്ധ മഹാസഭയാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ ദളിത് നേതാക്കളായ സുന്ദര്‍...

ഉപ്പള കൈകമ്പയിലെ വെടിവെപ്പ്; നാല് പേർക്കെതിരെ വധശ്രമത്തിന് കേസ്

ഉപ്പള:  (www.mediavisionnews.in) രണ്ടാഴ്ച മുമ്പ് ഉപ്പള കൈകമ്പയിലുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് നാല് പേർക്കെതിരെ മഞ്ചേശ്വരം പോലീസ് വധശ്രമത്തിന് കേസെടുത്തു. അയാസ്, അൻഫാൽ ആസിഫ്, റമീസ് എന്നിവർക്കെതിരെയാണ് കേസ്. രണ്ടാഴ്ച മുമ്പ് രണ്ട് കാറുകളിലെത്തിയ സംഘങ്ങൾ തമ്മിൽ ഉപ്പള കൈകമ്പ ദേശീയപാതയിൽ വെച്ച് രണ്ട് പ്രാവിശ്യം വെടിവെപ്പ് നടത്തിയും വാൾ വീശിയും ഭീകരാന്തരം സൃഷ്ടിക്കുകയായിരുന്നു. ഒരു...

പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കിയോ? പുതിയ നിയമം നവംബറിൽ പ്രാബല്യത്തിലോ? സത്യമറിയാം

കോഴിക്കോട് | രാജ്യത്ത് പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കിയതായും അടുത്ത മാസം നാല് മുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്നും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം. ഈ പ്രചാരണം നവംബറിലും തുടര്‍ന്നുള്ള മാസങ്ങളിലും വിവാഹം നിശ്ചയിച്ച പല കുടുംബങ്ങളെയും പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. ഇതിന്റെ സത്യാവസ്ഥയറിയാം. അവകാശവാദം: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കിയുള്ള നിയമം നവംബര്‍ നാല് മുതല്‍ രാജ്യത്ത് നിലവില്‍...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ ഇന്ന് 200 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 190 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 7 പേര്‍ വിദേശത്ത് നിന്നും 3 പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയതാണ്. 247 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു. നിലവില്‍ 2789 പേരാണ്...

കാസർകോട് 200 പേര്‍ക്ക് കൂടി കോവിഡ്; 247 പേര്‍ക്ക് രോഗമുക്തി

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ ഇന്ന് 200 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 190 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 7 പേര്‍ വിദേശത്ത് നിന്നും 3 പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയതാണ്. 247 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു....

സംസ്ഥാനത്ത് 8369 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 200 പേര്‍ക്ക്‌

തിരുവനന്തപുരം: (www.mediavisionnews.in) കേരളത്തില്‍ ഇന്ന് 8369 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1190, കോഴിക്കോട് 1158, തൃശൂര്‍ 946, ആലപ്പുഴ 820, കൊല്ലം 742, മലപ്പുറം 668, തിരുവനന്തപുരം 657, കണ്ണൂര്‍ 566, കോട്ടയം 526, പാലക്കാട് 417, പത്തനംതിട്ട 247, കാസര്‍ഗോഡ് 200, വയനാട് 132, ഇടുക്കി 100 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

കോവിഡ് പരിശോധനാ നിരക്ക് കുറച്ചു; പുതുക്കിയ നിരക്കുകള്‍ ഇങ്ങനെ…

സംസ്ഥാനത്ത് കോവിഡ് പരിശോധനാ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചു. സ്വകാര്യ ലാബുകളിലെയും ആശുപത്രി‌യിലേയും പരിശോധനാ നിരക്കിലാണ് ആരോഗ്യ വകുപ്പ് കുറവ് വരുത്തിയത്. ആര്‍ടി പിസിആര്‍ ടെസ്റ്റ് നിരക്ക് 2750 രൂപയില്‍ നിന്നും 2100 ആക്കി കുറച്ചു. ട്രൂനാറ്റ് പരിശോധനാ നിരക്ക് 3000 രൂപയില്‍ നിന്നും 2100 രൂപയാക്കിയും കുറച്ചു. ആന്റിജന്‍ ടെസ്റ്റ് നിരക്ക് 625 രൂപയായി തുടരും....

അശ്ലീല ഫോണ്‍ വിളി; അമ്മയും മകളും 46-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി തല്ലിക്കൊന്നു

കോയമ്പത്തൂർ: ഫോണിൽ വിളിച്ച് ശല്യംചെയ്യുകയും അശ്ലീലം പറയുകയും ചെയ്തയാളെ അമ്മയും മകളും തല്ലിക്കൊന്നു. അരുൾനഗർ സ്വദേശി എൻ. പെരിയസ്വാമി(46)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെരിയനഗർ സ്വദേശികളായ ധനലക്ഷ്മി(32) അമ്മ മല്ലിക(50) എന്നിവരെ കാരമട പോലീസ് കസ്റ്റഡിയിലെടുത്തു. ധനലക്ഷ്മിയെ നിരന്തരം ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞതിനാലാണ് ഇരുവരും പെരിയസ്വാമിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. തടിക്കഷണം കൊണ്ട്...
- Advertisement -spot_img

Latest News

പാചകവാതകക്ഷാമം: തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടും

കൊച്ചി: കേരളത്തിൽ നിലനിൽക്കുന്ന കടുത്ത പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് വരും തിങ്കളാഴ്ച സംസ്ഥാനത്തെ ഹോട്ടലുകൾ പൂർണ്ണമായും അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു....
- Advertisement -spot_img