Sunday, December 14, 2025

Latest news

അമ്മ യുവാവിനൊപ്പം ഒളിച്ചോടിയെന്ന് മകന്റെ ഗ്രൂപ്പില്‍ വ്യാജസന്ദേശം: ഒടുവില്‍ കേസെടുത്തു

കാസര്‍കോട്∙ ചെമ്മട്ടംവയലില്‍ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപത്തിന് ഇരയായ യുവതിയുടെ പരാതിയില്‍ ഏറെ വൈകി കേസെടുത്ത് പൊലീസ്. സഹപ്രവര്‍ത്തകനൊപ്പം ഒളിച്ചോടിയെന്നു വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചെന്നാണ് പെരിയ സ്വദേശിനിയായ ഹേമലത പരാതി നല്‍കിയിരുന്നത്. ഹോസ്ദുര്‍ഗ് കോടതിയുടെ നിര്‍ദേശ പ്രകാരം ബേക്കല്‍ പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.  സ്വന്തം മകനുമുള്ള വാട്സാപ് ഗ്രൂപ്പിലാണ് അമ്മ മറ്റൊരു യുവാവുമായി ഒളിച്ചോടിയെന്നു ഫോട്ടോ സഹിതം...

ധനമന്ത്രി തോമസ് ഐസക്കിന് ജമാഅത്തെ ഇസ്‌ലാമിയുടെ വക്കീൽ നോട്ടീസ്

സി.പി.എം പ്രവർത്തകരെ കൊലപെടുത്താൻ ആർ. എസ്.എസിന് ജമാഅത്തെ ഇസ്‌ലാമി അടക്കമുള്ള സംഘടനകൾ അകമഴിഞ്ഞ പിന്തുണ നൽകുന്നുവെന്ന ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്കിന്റെ പ്രസ്താവനക്കെതിരെ ജമാഅത്തെ ഇസ്‌ലാമിയുടെ വക്കീൽ നോട്ടീസ്. അൻപത് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്. ഐസക്കിന്റെ പരാമർശം വസ്തുതാ വിരുദ്ധമാണെന്നും സമൂഹത്തിൽ ഇസ്‌ലാമോഫോബിയ പരത്തുന്ന ഇത്തരം പ്രസ്താവനകൾക്ക് പിന്നിൽ രാഷ്ട്രീയ ദുഷ്ടലാക്കാണെന്നും...

തൃശൂരില്‍ വീണ്ടും കൊലപാതകം; പഴയന്നൂരില്‍ യുവാവിനെ വെട്ടിക്കൊന്നു

തൃശൂർ: പഴയന്നൂർ പട്ടിപ്പറമ്പിൽ യുവാവിനെ വെട്ടിക്കൊന്നു. ഒറ്റപ്പാലം സ്വദേശി റഫീഖിനെയാണ് വെട്ടിക്കൊന്നത്. സുഹൃത്ത് പാലക്കാട് സ്വദേശി ഫാസിലിനും വെട്ടേറ്റു. തൃശൂർ ജില്ലയിൽ കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെയുണ്ടായ ഏഴാമത്തെ കൊലപാതകമാണിത്. റഫീഖും ഫാസിലും വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഒരു ചിക്കൻ സെന്ററിലെ ജോലിക്കാരായിരുന്നു ഇരുവരും. അജ്ഞാതരായ ചിലർ വീട്ടിലേക്ക് കയറിവന്ന് ഇരുവരേയും വെട്ടിയെന്നാണ് വിവരം. സംഭവസ്ഥലത്ത് വച്ച്...

അഭ്യൂഹങ്ങള്‍ക്ക് വിരാമം; ഖുശ്ബു ബി.ജെ.പിയില്‍; പാര്‍ട്ടി അംഗത്വം സ്വീകരിച്ചു

ദില്ലി/ ചെന്നൈ: പ്രമുഖ തെന്നിന്ത്യൻ താരവും കോൺഗ്രസ് വക്താവുമായിരുന്ന ഖുശ്ബു സുന്ദര്‍ ബിജെപി പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. ബിജെപിയുടെ ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഖുശ്ബു ബിജെപിയുടെ ഭാഗമായത്. നേരത്തെ ഖുശ്ബുവിനെ കോണ്‍ഗ്രസ് പാർട്ടി പദവിയിൽ നിന്ന് നീക്കിയിരുന്നു. എഐഎസിസി വക്താവ് സ്ഥാനത്ത് നിന്നാണ് പാർട്ടി ഖുശ്ബുവിനെ പുറത്താക്കിയത്. അപ്പോള്‍ തന്നെ ബിജെപിയിൽ ചേരാനിരിക്കുകയാണ് ഖുശ്ബു...

കൊറോണ വൈറസിന്​ മൊബൈലിലും കറൻസിയിലും 28 ദിവസം വരെ നില നിൽക്കാനാകുമെന്ന്​ പഠനം

ലോകത്തെയാകെ ഭീതിയിലാക്കി കൊവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. കൊറോണ വൈറസുമായി ബന്ധപ്പെട്ട പഠനങ്ങളും ശാസ്ത്രലോകത്ത് തുടരുന്നു. അതില്‍ ഏറ്റവും പുതിയ പഠനം പറയുന്നത് ഫോണിലും, കറന്‍സിയിലും, സ്‌റ്റെയിന്‍ലസ് സ്റ്റീലിലും കൊറോണ വൈറസ് 28 ദിവസം വരെ നിലനില്‍ക്കുമെന്നാണ്.  ഓസ്ട്രേലിയയുടെ നാഷണല്‍ സയന്‍സ് ഏജന്‍സിയുടെ പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. വൈറോളജി ജേണലില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശക്തമായ...

മഞ്ചേശ്വരം സ്വകാര്യ മേഖലയിൽ വ്യവസായ പാർക്ക് വരുന്നു

കാസർഗോഡ്: (www.mediavisionnews.in) കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിസ് ജില്ലയിലെ വ്യാപാര വ്യവസായ മേഖലയുടെ ഉന്നമനം ലക്ഷ്യം വെച്ച് സ്വകാര്യ പങ്കാളിത്തത്തോടെ കൂടി മഞ്ചേശ്വരം മണ്ഡലത്തിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടി വ്യവസായ പാർക്ക് തുടങ്ങുന്നു. ആഗ്രോ ആൻഡ് ഫുഡ് പ്രൊസസിങ് യൂണിറ്റ്, ടെക്സ്റ്റൈൽ പാർക്ക്, ജനറൽ എൻജിനീയറിങ് എന്നീ മേഖലയുടെ സംയുക്ത സംരംഭം...

സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടും, പൊതു ഇടങ്ങളിൽ പരിശോധന കിയോസ്കുകൾ

തിരുവനന്തപുരം: കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാൻ സംസ്ഥാന സർക്കാർ തീരുമാനം. പൊതു ഇടങ്ങളിൽ പരിശോധന കിയോസ്കുകൾ സ്ഥാപിക്കാൻ സർക്കാർ നിർദേശം നൽകി. മണം തിരിച്ചറിയുന്നുണ്ടോ എന്ന പരിശോധനയാകും കിയോസ്കുകളിൽ ആദ്യം നടത്തുക. അതിന് ശേഷം സർക്കാർ നിരക്കിൽ ആന്റിജൻ പരിശോധന നടത്തും. സർക്കാർ അംഗീകൃത ലാബുകൾ, ഐ സി എം ആർ അംഗീകൃത സ്വകാര്യ ലാബുകൾ, ആശുപത്രി വികസന സമിതികൾ...

സംസ്ഥാനത്ത് സ്‌കൂളുകൾ ഉടൻ തുറക്കില്ല

സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കാൻ സമയമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാർത്ഥികളും അധ്യാപകരും കുറച്ചു നാൾ കൂടി കാത്തിരിക്കണം. അതുവരെ ഓൺലൈൻ അധ്യയനം നടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ക്ലാസ് റൂം പഠനത്തിന് പകരമല്ല ഓൺലൈൻ വിദ്യാഭ്യാസം. ഇത് നേരത്തേ പറഞ്ഞിട്ടുള്ളതാണ്. ഏറ്റവും അടുത്ത സമയം ക്ലാസുകൾ ആരംഭിക്കും. നാടിന്റെ അവസ്ഥ അതല്ല. കുറച്ചു കൂടി കാത്തിരിക്കണം. അതുവരെ...

ക്രിക്കറ്റ് കളിക്കിടെ യുവാക്കള്‍ക്ക് പൊലീസ് മര്‍ദ്ദനം: അഞ്ചുപേര്‍ക്ക് മര്‍ദ്ദനം, ഒരാളുടെ നില ഗുരുതരം

ഫോർട്ട് കൊച്ചിയിൽ യുവാക്കൾക്ക് പൊലീസ് മർദനമെന്ന് പരാതി. ഫോർട്ട് കൊച്ചി നെല്ലുകടവിൽ ക്രിക്കറ്റ് കളിക്കുകയായിരുന്ന യുവാക്കളെയാണ് പൊലീസ് മര്‍ദിച്ചത്. നിരോധനാജ്ഞ ലംഘിച്ചെന്നാരോപിച്ചായിരുന്നു പൊലീസ് നടപടി. അഞ്ചുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ നില ഗുരുരമാണ്. പൊലീസ് നടപടിയിൽ വ്യാപക പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്തുനിന്ന് ഉയരുന്നത്. പരിക്ക് പൊലീസ് മർദനം മൂലമല്ലെന്നാണ് ഫോർട്ട് കൊച്ചി സിഐ പറയുന്നത്. യുവാക്കൾ പൊലീസിനെ...

കൊവിഡ് രോഗികൾക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കും; രോഗിയെ പുഴുവരിച്ച സംഭവത്തിലാണ് തുടര്‍ നടപടി

തിരുവനന്തപുരം: (www.mediavisionnews.in) കൊവിഡ് ബാധിച്ച് ആശുപത്രികളില്‍ ചികിത്സയിലുള്ള പരിചരണം ആവശ്യമുള്ള രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ്. ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കൊവിഡ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നതിന് പ്രത്യേക നിര്‍ദ്ദേശങ്ങളൊന്നും നിലവില്ലാത്ത സാഹചര്യത്തിലാണ് ആശുപത്രി സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം നല്‍കിയത്. കൊവിഡ് ബോര്‍ഡിന്റെ നിര്‍ദേശാനുസരണം സൂപ്രണ്ടുമാര്‍ പരിചരണം...
- Advertisement -spot_img

Latest News

കച്ചവടത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് അരക്കോടിയോളം രൂപ വാങ്ങി വഞ്ചിച്ചു; കുമ്പളയില്‍ ലീഗ് നേതാവിനെതിരെ പരാതിയുമായി കുടുംബം രംഗത്ത്

കുമ്പള : ബെംഗളൂരുവിൽ ഹോട്ടൽ കച്ചവടം തുടങ്ങുന്നതിന് അരക്കോടിയോളം രൂപ വാങ്ങി ലീഗ് നേതാവ് വഞ്ചിച്ചതായി കുടുംബം. ആരിക്കാടി കുന്നിലെ പരേതനായ എ.മൊയ്തീൻ കുഞ്ഞിയുടെ ഭാര്യ സഫിയയും...
- Advertisement -spot_img