Latest news

കോഴിപ്പോര് തടയാനെത്തിയ പോലീസുകാരന്‍ പോരുകോഴിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

മനില: അനധികൃത കോഴിപ്പോര് തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥൻ പോരുകോഴിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഫിലിപ്പീൻസിലെ വടക്കൻ സമാർ പ്രവിശ്യയിലെ പോലീസ് ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് ക്രിസ്റ്റ്യൻ ബോലോക്ക് ആണ് മരിച്ചത്. പോരുകോഴിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ അതിന്റെ കാലിൽ ഘടിപ്പിച്ചിരുന്ന മൂർച്ചയേറിയെ ബ്ലേഡ് കൊണ്ടാണ് ബോലോക്കിന് പരിക്കേറ്റത്. തുടർന്ന് രക്തംവാർന്ന് മരണം സംഭവിക്കുകയായിരുന്നു. രക്തക്കുഴൽ മുറിഞ്ഞനിലയിൽ ബോലോക്കിനെ ആശുപത്രിയിലെത്തിച്ചെങ്കിലും...

ഒളിച്ചോടി പോയെന്ന് വ്യാജവാര്‍ത്ത; പൊലീസില്‍ പരാതി നല്‍കി ശോഭാ സുരേന്ദ്രന്‍

പാലക്കാട്: വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ പൊലീസില്‍ പരാതി നല്‍കി ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍. തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് ശോഭാ സുരേന്ദ്രന്‍ പരാതി നല്‍കിയിരിക്കുന്നത്. ബി.ജെ.പിയുടെ പ്രമുഖ വനിതാ നേതാവ് വ്യവസായിക്കൊപ്പം ഒളിച്ചോടിയതായി അഭ്യൂഹം എന്നായിരുന്നു ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ കഴിഞ്ഞ ദിവസം വന്നുകൊണ്ടിരുന്ന വാര്‍ത്ത. പേര് പറഞ്ഞില്ലെങ്കിലും പ്രമുഖ ബി.ജെ.പി വനിതാ...

ബെംഗളൂരു മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരി അറസ്റ്റിൽ

ബെംഗളുരു: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ ബെംഗളൂരു മയക്കുമരുന്ന് കേസിൽ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു. മൂന്നരമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. ഇദ്ദേഹത്തെ എൻഫോഴ്സ്മെന്റ് വാഹനത്തിൽ ബെംഗളൂരു സിറ്റി സിവിൽ കോടതിയിലേക്ക് കൊണ്ടുപോയി. ബിനീഷ് കോടിയേരി പറഞ്ഞതനുസരിച്ചാണ് മറ്റുള്ളവർ ബിസിനസിൽ പണം നിക്ഷേപിച്ചതെന്ന് അനൂപ് എൻഫോഴ്സമെന്റിന് നൽകിയ...

ലണ്ടനിൽ നിന്ന് നാട്ടിലെത്തിയ ഡോക്ടർക്ക് ‘അലാവുദ്ദീന്റെ അത്ഭുത വിളക്ക്’ വിറ്റ് രണ്ടരക്കോടി രൂപ തട്ടി

തട്ടിപ്പെന്ന് പറഞ്ഞാൽ ഇതൊക്കെയാണ് തട്ടിപ്പ്. തട്ടിപ്പിന് ഇരയായ വ്യക്തി ചില്ലറക്കാരല്ല. ലണ്ടനിൽ നിന്ന് തിരിച്ചുവന്ന ഒരു ഡോക്ടറാണ് അദ്ദേഹം. പറ്റിച്ചതും ചില്ലറക്കാശിനല്ല. രണ്ടരക്കോടി രൂപയാണ് ഡോക്ടർക്ക് നഷ്ടമായത്. മന്ത്രവാദികൾ എന്ന് സ്വയം പരിചയപ്പെടുത്തിയ രണ്ടു യുപി സ്വദേശികൾ, ഡോക്ടറോട് തങ്ങളുടെ കയ്യിൽ അത്ഭുത സിദ്ധികളുള്ള അലാവുദ്ദീന്റെ വിളക്കുണ്ട് എന്ന് ഡോക്ടറെ പറഞ്ഞു വിശ്വസിപ്പിച്ചു. ആ...

സൂര്യകുമാർ യാദവിനെ ന്യൂസീലൻഡിനായി കളിക്കാൻ ക്ഷണിച്ച് സ്കോട്ട് സ്റ്റൈറിസ്

മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവിനെ ന്യൂസീലൻഡിനായി കളിക്കാൻ ക്ഷണിച്ച് മുൻ താരം സ്കോട്ട് സ്റ്റൈറിസ്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ നടന്ന മത്സരത്തിനു ശേഷം തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് സ്റ്റൈറിസ് സൂര്യയെ ന്യൂസീലൻഡ് ടീമിലേക്ക് ക്ഷണിച്ചത്. പാതി തമാശയായും പാതി കാര്യവുമായാണ് സ്റ്റൈറിസ് ട്വീറ്റ് ചെയ്തതെങ്കിലും ആരാധകർ ഇത് ഏറ്റെടുത്തു കഴിഞ്ഞു. https://twitter.com/scottbstyris/status/1321506029662728193?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1321506029662728193%7Ctwgr%5Eshare_3&ref_url=https%3A%2F%2Fwww.twentyfournews.com%2F2020%2F10%2F29%2Fsuryakumar-yadav-gets-offer-from-new-zealand-legend-scott-styris.html മത്സരത്തിൽ 5 വിക്കറ്റിനാണ്...

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേല്‍ അന്തരിച്ചു

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ കേശുഭായ് പട്ടേല്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. അഹമ്മദാബാദിലാണ് അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പട്ടേല്‍ വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. സെപ്തംബറില്‍ പട്ടേലിന് കോവിഡ‍് ബാധിച്ചിരുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ രോഗലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ല. 1995 ലും 1998-2001 കാലഘട്ടത്തിലുമാണ് പട്ടേല്‍ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചത്....

സമാജ്‌വാദി പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ ബി.ജെ.പിയ്ക്ക് വേണ്ടിയും വോട്ട് ചെയ്യും: മായാവതി

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബി.എസ്.പി-എസ്.പി പോര് രൂക്ഷമാകുന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ എസ്.പിയുമായി സഖ്യം ചേര്‍ന്നത് തെറ്റായിപ്പോയെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വരാനിരിക്കുന്ന നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എസ്.പിയെ പരാജയപ്പെടുത്താന്‍ ഏതറ്റംവരേയും പോകുമെന്നും മായാവതി പറഞ്ഞു. https://twitter.com/ANI/status/1321684767926964224?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1321684767926964224%7Ctwgr%5Eshare_3&ref_url=https%3A%2F%2Fwww.doolnews.com%2Fwill-even-vote-for-bjp-to-defeat-sp-candidate-mayawati-132.html ‘എസ്.പിയുടെ രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയ്ക്ക് മേല്‍ ആര്‍ക്കാണോ ഏറ്റവും വിജയസാധ്യത അയാള്‍ക്ക് ബി.എസ്.പിയുടെ എല്ലാ എം.എല്‍.എമാരും വോട്ട്...

യുഡിഎഫ് – വെല്‍ഫെയര്‍ പാര്‍‌ട്ടി ബന്ധം സമസ്തയുടെ വിഷയമല്ലെന്ന് ജിഫ്രി തങ്ങള്‍

കോഴിക്കോട് (www.mediavisionnews.in) : വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള യുഡിഎഫ് ബന്ധത്തില്‍ സമസ്തക്ക് എതിര്‍പ്പുണ്ടെന്ന വാര്‍ത്ത തള്ളി സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. കോണ്‍ഗ്രസിനും ലീഗിനും ആരുമായും സഖ്യമോ ധാരണയോ ഉണ്ടാക്കാമെന്നും ഇത് സമസ്തയുടെ വിഷയമല്ലെന്നും ജിഫ്രി തങ്ങള്‍ മീഡിയവണിനോട് പറഞ്ഞു. യുഡിഎഫ് - വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം സമസ്തയുടെ വിഷയമേയല്ലെന്നാണ് ജിഫ്രി തങ്ങള്‍ പറഞ്ഞത്. ലീഗിന്‍റെ രാഷ്ട്രീയ...

ഇന്ത്യൻ പരമ്പരയ്ക്കുള്ള ഓസീസ് ടീം പ്രഖ്യാപിച്ചു

സിഡ്‌നി : ഇന്ത്യക്കെതിരായ നിശ്ചിത ഓവര്‍ പരമ്പരയ്ക്കുള്ള ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓള്‍റൗണ്ടര്‍ കാമറോണ്‍ ഗ്രീനാണ് ഓസീസ് ടീമിലെ ഏക പുതുമുഖം. ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി കളിക്കുന്നതിനിടെ പരിക്കേറ്റ ഓള്‍റൗണ്ടര്‍ മിച്ചെല്‍ മാര്‍ഷ് ടീമില്‍ ഇല്ല. മാര്‍ഷിനെ കൂടാതെ നതാന്‍ ലിയോണ്‍, ജോഷ് ഫിലിപ്പെ, റിലേ മെറെഡിത്ത്,...

വിക്രം സിനിമയിൽ ഇൻറർപോൾ ഓഫീസറായി ഇർഫാൻ പത്താൻ; ഫസ്​റ്റ്​ലുക്​ പോസ്റ്റർ പുറത്ത്​

ചെന്നൈ: ക്രിക്കറ്റ്​ താരം ഇർഫാൻ പത്താന്​ പിറന്നാൾ സമ്മാനമായി തമിഴ്​ ചിത്രം കോബ്രയില ഫസ്​റ്റ്​ ലുക്​ പോസ്​റ്റർ പുറത്തുവിട്ടു. ഇർഫാന്​ പിറന്നാളാശംസകളുമായി സംവിധായകൻ അജയ്​ ഗണമുത്തുതന്നെയാണ്​ പോസ്​റ്റർ പുറത്തുവിട്ടത്​. ചിയാൻ വിക്രം പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ഫ്രഞ്ച്​ ഇൻറർപോൾ ഓഫീസറായ അസ്​ലൻ യിൽമാസായാണ്​ ഇർഫാൻ പത്താൻ വേഷമിടുന്നത്​. ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച ഔൾ റൗണ്ടർമാരിൽ ഒരാളായ...
- Advertisement -spot_img

Latest News

ഇഫ്താർ വിരുന്നിൽ നിലപാട് വ്യക്തമാക്കി വിജയ്; മതനിരപേക്ഷതയിൽ വിട്ടുവീഴ്ചയില്ല

തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് വിശ്വാസികൾക്കായി ഗംഭീര ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. റംസാനിലെ 28-ാം നാളിൽ മഹാബലിപുരത്തെ ഫോർ പോയിന്റ്‌സ് ബൈ ഷെറട്ടോൺ...
- Advertisement -spot_img