Latest news

സംസ്ഥാനത്ത് പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നു

തിരുവനന്തപുരം: കോവിഡ്മുക്തരിൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ചികിത്സിക്കാൻ പ്രത്യേക ക്ലിനിക്കുകൾ തുടങ്ങാനുളള രൂപരേഖയായി. പ്രാഥമിക ആരോഗ്യകേന്ദ്രം മുതൽ മെഡി.കോളേജ് വരെ പോസ്റ്റ് കോവിഡ് ക്ലിനിക് തുടങ്ങും. കോവിഡ് മുക്തരായ ശേഷം മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉളളവരുടെ എണ്ണം വര്‍ധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് കോവിഡാനന്തര ക്ലിനിക്കുകൾ ആരംഭിക്കുന്നത്. രോഗമുക്തർ എല്ലാമാസവും ഇവിടെ എത്തി പരിശോധന നടത്തണം. ആരോഗ്യപ്രശ്നങ്ങളുടെ തീവ്രത അനുസരിച്ച്...

കുറഞ്ഞനിരക്കില്‍ ഇന്റര്‍നെറ്റ്; സംസ്ഥാനത്തിന്റെ ‘കെഫോണ്‍’ ഡിസംബറിലെത്തും

സംസ്ഥാനത്തെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ശക്തവും കാര്യക്ഷമവും ആക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയായ കെ ഫോണ്‍ ഡിസംബറിലെത്തും. ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സംസ്ഥാനത്താകെ സ്ഥാപിക്കുന്നതാണ് പദ്ധതി. അതുവഴി അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ വീടുകളിലും, 30,000 ത്തോളം ഓഫീസുകളിലും നല്‍കുന്നതാണ്. ഈ പദ്ധതിവഴി സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഭവനങ്ങളിലേക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക്...

തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കണം; ഹൈക്കോടതിയില്‍ ഹരജിയുമായി പി.സി ജോര്‍ജ് എം.എല്‍.എ

എറണാകുളം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് പി.സി ജോര്‍ജ് എം.എല്‍.എ ഹൈക്കോടതിയെ സമീപിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് മാറ്റണമെന്നാണ് പി.സി ജോര്‍ജിന്റെ ഹരജിയില്‍ പറയുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നത് സ്റ്റേ ചെയ്യണമെന്നും പി.സി ജോര്‍ജ് ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സമയത്ത് തെരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാനത്തെ ദുരന്തത്തിലേക്ക് തള്ളിവിടുമെന്നും പി.സി ജോര്‍ജിന്റെ...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 130 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇത് വരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 18484 ആയി. കോവിഡ് ചികിത്സയിലുണ്ടായിരുന്ന 148 പേര്‍ക്ക് കോവിഡ് 19 നെഗറ്റീവായി. ഇതോടെ...

സംസ്ഥാനത്ത് 6638 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 133 പേര്‍ക്ക്‌

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1096, മലപ്പുറം 761, കോഴിക്കോട് 722, എറണാകുളം 674, ആലപ്പുഴ 664, തിരുവനന്തപുരം 587, കൊല്ലം 482, പാലക്കാട് 482, കോട്ടയം 367, കണ്ണൂര്‍ 341, പത്തനംതിട്ട 163, കാസര്‍ഗോഡ് 133, വയനാട് 90, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

വിവാഹം നടക്കാന്‍ വേണ്ടി മാത്രം മതപരിവര്‍ത്തനം നടത്തുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ല; ദമ്പതികള്‍ സമര്‍പ്പിച്ച ഹരജി തള്ളി അലഹബാദ് ഹൈക്കോടതി

അലഹബാദ്: പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ദമ്പതികള്‍ സമര്‍പ്പിച്ച ഹരജി തള്ളി അലഹബാദ് ഹൈക്കോടതി. പെണ്‍കുട്ടി വിവാഹത്തിന് ഒരു മാസം മുമ്പ് മാത്രമാണ് ഹിന്ദു മതത്തിലേക്ക് മാറിയിട്ടുള്ളതെന്ന് ചൂണ്ടിക്കാണിച്ചാണ് ഹരജി തള്ളിയതെന്ന് ലൈവ്‌ ലോ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹം കഴിക്കുന്നതിന് വേണ്ടി മാത്രമാണ് മതപരിവര്‍ത്തനം നടത്തുന്നതെന്നും ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി പറഞ്ഞു. വിവാഹത്തിന് വേണ്ടി മാത്രം...

ഐ.പി.എല്‍ വാതുവെപ്പ് സംഘത്തെ പിടിക്കാന്‍ നിയോഗിച്ച ഉദ്യോഗസ്ഥന്‍ വാതുവെപ്പ് റാക്കറ്റിന്റെ തലവന്‍; ഒടുവില്‍ അറസ്റ്റ്

ബെംഗളൂരു: ഐ.പി.എല്‍ വാതുവെപ്പ് സംഘത്തെ പിടികൂടാനുള്ള കര്‍ണാടക ക്രൈം ബ്യൂറോ സംഘത്തിന്റെ ഭാഗമായിരുന്ന ഉദ്യോഗസ്ഥന്‍ വാതുവെപ്പ് കേസില്‍ അറസ്റ്റില്‍. ചിക്കബാല്‍പുര ജില്ലയില്‍ വെച്ചാണ് ഇദ്ദേഹത്തെ അറസ്റ്റു ചെയ്തത്. കര്‍ണാടക പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്ത വാതുവെപ്പ് സംഘത്തലവന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജില്ലാ ക്രൈം ബ്യൂറോയിലെ ഹെഡ് കോണ്‍സ്റ്റബിളായ മഞ്ജുനാഥിനെ (42) അറസ്റ്റു ചെയ്യുന്നത്. വാതുവെപ്പ് സംഘത്തലവന്റെ...

ഉപ്പളയിൽ വീടിന്‌ മുന്നില്‍ സംശയാസ്‌പദമായ നിലയില്‍ കണ്ട യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

ഉപ്പള: (www.mediavisionnews.in) വീടിന്‌ മുന്നില്‍ സംശയാസ്‌പദമായ നിലയില്‍ കണ്ട യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. ഇന്ന്‌ രാവിലെ ആറിന്‌ മണ്ണംകുഴി മൈതാനത്തിന്‌ സമീപം ഫിര്‍ദൗസ്‌ നഗര്‍ റോഡില്‍ വെച്ചാണ്‌ യുവാവ്‌ പിടിയിലായത്‌. ഇരുചക്ര വാഹനത്തില്‍ എത്തിയ യുവാവ്‌ റോഡരുകില്‍ നിര്‍ത്തി സമീപത്തെ വീടുകള്‍ നിരീക്ഷിക്കുന്നതിനിടയിലാണ്‌ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്‌.യുവാവിനെ പിടികൂടി ചോദ്യം ചെയ്‌തപ്പോള്‍ പരസ്‌പര വിരുദ്ധമായ...

ഗുജറാത്തില്‍ മോദിയുടെ സുരക്ഷയ്ക്കായി നിയോഗിച്ച 23 പൊലീസുകാര്‍ക്ക് കൊവിഡ്

നര്‍മ്മദ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് സന്ദര്‍ശനത്തിന് മുന്നോടിയായി കേവാഡിയ ടൗണില്‍ നിയോഗിച്ച പൊലീസുകാരില്‍ 23 പേര്‍ക്ക് കൊവിഡ് പോസിറ്റീവ്. മോദിയുടെ സന്ദര്‍ശനത്തിന് ഒരു ദിവസം മുമ്പ് സുരക്ഷാ ഉദ്യോഗസ്ഥരില്‍ നടത്തിയ പരിശോധനയിലാണ് 23 പേര്‍ക്ക് കൊവിഡ് കണ്ടെത്തിയത്. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായിരുന്നു നര്‍മ്മദ ജില്ലയിലെ കേവാഡിയയിലേക്കും സ്റ്റാച്യൂ ഓഫ് യൂണിറ്റിയിലേക്കും മോദി സന്ദര്‍ശനം നടത്തുന്നുണ്ട്. ഇവിടേക്കായി വിവിധ ജില്ലകളില്‍...

കൊല്ലത്ത് യുവതിയെ അയൽവാസി കുത്തിക്കൊന്നു

കൊല്ലം: കൊല്ലത്ത് യുവതിയെ അയൽവാസി കുത്തിക്കൊന്നു. മലിനജലം ഒഴുക്കുന്നതിലെ തർക്കമാണ് കൊലപാതകത്തിന് കാരണം. ഉളിയക്കോവിൽ സ്വദേശി അഭിരാമിയാണ് മരിച്ചത്. 24 വയസായിരുന്നു. പെൺകുട്ടിയുടെ അമ്മ ലീനയും കുത്തേറ്റ് ആശുപത്രിയിലാണ്. ആക്രമണത്തിനിടെ പ്രതിയായ ഉമേഷ് ബാബുവിനും പരിക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. മലിനജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് അഭിരാമിയുടെ കുടുംബവും ഉമേഷ് ബാബുവുമായി ഏറെ നാളായി തർക്കമുണ്ടായിരുന്നു....
- Advertisement -spot_img

Latest News

ട്വിസ്റ്റോട് ട്വിസ്റ്റ്; സുധാകരന് മുന്നിൽ മുട്ടുമടക്കി ഹൈക്കമാൻഡ്, സീറ്റ് നൽകി പ്രശ്നം തീർക്കാൻ നീക്കം

ദില്ലി: കണ്ണൂർ സീറ്റുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ കോൺ​ഗ്രസ്. സുധാകരന് കണ്ണൂർ സീറ്റ് നൽകി പ്രശ്നം പരിഹരിക്കാനാണ് ഹൈക്കമാൻഡിൻ്റെ തീരുമാനം. അവസാന ഘട്ടത്തിലും അനുനയത്തിന് വഴങ്ങാതെ...
- Advertisement -spot_img