കാസര്കോട്: (www.mediavisionnews.in) കാസര്കോട് ജില്ലയില് കോവിഡ് രോഗവ്യാപനം വര്ധിക്കുന്ന സാഹചര്യത്തില് 1973 ലെക്രിമിനല് നടപടിച്ചട്ടം 144 പ്രകാരം ജില്ലാ കളക്ടര് ഡോ. ഡി. സജിത് ബാബു ഒരാഴ്ചത്തേക്ക് (ഒക്ടോബര് 2 രാത്രി 12 മുതല് ഒക്ടോ 9 ന് രാത്രി 12 മണി വരെ) നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിലെ മുഴുവന് ജനങ്ങളും ശാരീരിക...
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് സംസ്ഥാനത്തെ മുഴുവന് ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശനിയാഴ്ച മുതല് നിരോധനാജ്ഞ നിലവില് വന്നു. ഒരുമാസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ കളക്ടര്മാരാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല.
നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മരണാനന്തര ചടങ്ങുകള്ക്കും വിവാഹം പോലുള്ള ചടങ്ങുകള്ക്കും കര്ശനമായ വ്യവസ്ഥകളോടെ ആളുകള്ക്ക് പങ്കെടുക്കാം. ലോക്ഡൗണ് പ്രഖ്യാപിക്കാതെ തന്നെ ആള്ക്കൂട്ടം ഒഴിവാക്കാനും സമ്പര്ക്ക...
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് സംസ്ഥാനത്തെ എട്ട് ജില്ലകളില് നിരോധനാജ്ഞ. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കോട്ടയം, തൃശ്ശൂര്, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നിരോധനാജ്ഞ ശനിയാഴ്ച മുതല് നിലവില് വരും. പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല. ഒരുമാസത്തേക്കാണ് നിരോധനാജ്ഞ.
ജില്ലാ കളക്ടര്മാരാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. കൺടെയ്ൻമെന്റ് സോണുകള്ക്ക് അകത്തും പുറത്തും ആളുകള് കൂട്ടം കൂടാന് പാടില്ല. അഞ്ചുപേരില് കൂടുതല്...
ന്യൂദല്ഹി: (www.mediavisionnews.in) ഇന്ത്യയിലെ ഏറ്റവും മികച്ച കൊവിഡ് പ്രതിരോധപ്രവര്ത്തനം നടത്തിയ സംസ്ഥാനങ്ങള്ക്കുള്ള ഇന്ത്യ ടുഡേ ഹെല്ത്ത് ഗിരി അവാര്ഡ് കേരളത്തിന്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ധനാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
ദല്ഹി, ഉത്തര്പ്രദേശ്, ഒഡിഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളെ പിന്തള്ളിയാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്.
കേരളത്തിലെ കൊവിഡ് ജാഗ്രത പോര്ട്ടലുകളുടെ പ്രവര്ത്തനം, മഹാമാരിയ്ക്കെതിരെ ജനങ്ങളെ ബോധവല്ക്കരിക്കാനുള്ള ബ്രേക്ക് ദി...
തിരുവനന്തപുരം: (www.mediavisionnews.in) കോവിഡ് വ്യാപന സാഹചര്യത്തില് സംസ്ഥാനത്ത് അഞ്ച് പേരില് കൂടുതല് കൂട്ടംകൂടരുതെന്ന സര്ക്കാര് ഉത്തരവ് സംബന്ധിച്ച അവ്യക്തത ദൂരീകരിച്ച് ചീഫ് സെക്രട്ടറി. സംസ്ഥാനത്ത് സമ്പൂര്ണ ലോക്ഡൗണ് ഇല്ലെന്നും കടകള് അടച്ചിടില്ലെന്നും മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
സംസ്ഥാനത്തെ കടകളും ചന്തകളും അടച്ചിടില്ല. സമ്പൂര്ണ ലോക്ഡൗണ് അല്ല സര്ക്കാര് ഉദ്ദേശിക്കുന്നത്. എവിടെയൊക്കെയാണ് രോഗവ്യാപനം എന്നും എവിടെയൊക്കെയാണ് നിയന്ത്രണം വേണ്ടത്...
തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 9258 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1146, തിരുവനന്തപുരം 1096, എറണാകുളം 1042, മലപ്പുറം 1016, കൊല്ലം 892, തൃശൂര് 812, പാലക്കാട് 633, കണ്ണൂര് 625, ആലപ്പുഴ 605, കാസര്ഗോഡ് 476, കോട്ടയം 432, പത്തനംതിട്ട 239, ഇടുക്കി 136, വയനാട് 108 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന്...
ന്യൂദല്ഹി: (www.mediavisionnews.in) കൊവിഡ് പോസിറ്റീവായാല് ആദ്യം പശ്ചിമബംഗാള് മുഖ്യമന്ത്രി മമത ബാനര്ജിയെ കെട്ടിപ്പിടിക്കുമെന്ന് പറഞ്ഞ ബി.ജെ.പി ദേശീയ നേതാവ് അനുപം ഹസ്രയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ച വിവരം ഹസ്ര തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ഇദ്ദേഹത്തെ കൊല്ക്കത്തയില സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്.
ശാരീകാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്ന്ന് അദ്ദേഹത്തെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു. പരിശോധന ഫലം പോസിറ്റീവായതിനെത്തുടര്ന്നാണ് ആശുപത്രിയിലേക്ക്...
ദുബായ്: വാഹന നമ്പര്പ്ലേറ്റ് ലേലത്തിലൂടെ ചരിത്രത്തിലെ ഏറ്റവും ഉയര്ന്ന തുക നേടി ദുബായ്റോഡ്സ് ആന്ഡ് ട്രാന്സ്പോര്ട്ട് അതോറിറ്റി (ആര്ടിഎ). ഗ്രാന്ഡ് ഹയാത്ത് ദുബായില് ശനിയാഴ്ച നടന്ന...