ഉപ്പള: പുഴയില്‍ നിന്നു വാരി കരയില്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് സൂക്ഷിച്ചിരുന്ന എട്ടുലോഡ് മണല്‍ പിടികൂടി. മണല്‍ പുഴയിലേയ്‌ക്കു തന്നെ തള്ളി. മഞ്ചേശ്വരം എസ് ഐ എന്‍ രാഘവന്റെ നേതൃത്വത്തില്‍ കജ പുഴക്കരയില്‍ സൂക്ഷിച്ച അഞ്ചു ലോഡും പത്വാടി പുഴക്കരയില്‍ സൂക്ഷിച്ചിരുന്ന 3 ലോഡ് മണലുമാണ് പിടികൂടിയത്.
തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ റെയ്ഡിൽ (ഓപ്പറേഷൻ പിഹണ്ട്) 41പേർ അറസ്റ്റിലായി. 227 കേസുകൾ രജിസ്റ്റർ ചെയ്തു. പാലക്കാട്ടാണ് കൂടുതൽ അറസ്റ്റ് 9പേർ. കൂടുതൽ കേസുകൾ മലപ്പുറത്താണ്, 44. അറസ്റ്റിലായ ഭൂരിഭാഗവും ഐ.ടി വിദഗ്ദ്ധരായ യുവാക്കളാണ്.
വീടുകളിലും ഫ്ളാറ്റുകളിലും ചിത്രീകരിച്ച കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും കണ്ടെടുത്തു. മലയാളികൾ...
കാബുള്‍: (www.mediavisionnews.in) അഫ്ഗാനിസ്ഥാന്‍ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ നജീബ് തരാകായ്(29) അന്തരിച്ചു. വെള്ളിയാഴ്ച ഉണ്ടായ കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ ഇരിക്കവെയാണ് മരണം. കോമയിലായിരുന്ന നജീബിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ശസ്ത്രക്രിയക്കും വിധേയമാക്കിയിരുന്നു.
മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങി റോഡ് മുറിച്ച് കടക്കവെ നജീബിനെ കാര്‍ വന്ന് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നജീബിന്റെ മരണം അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചു....
തിരുവനന്തപുരം: (www.mediavisionnews.in) ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വ്യവസായമന്ത്രി ഇ.പി.ജയരാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കഴിഞ്ഞ മാസം ജയരാജനും പത്നിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ ഇരുവരും കൊവിഡ് പരിശോധനയിൽ നെഗറ്റീവായതിനെ തുടർന്ന് നിരീക്ഷണത്തിലേക്ക്...
കുടുംബത്തിലേയെ വീട്ടിലെയോ ഒരംഗത്തിന് കോവിഡ് ബാധിച്ചാൽ നിങ്ങൾ എന്തു ചെയ്യും? ആശുപത്രിയിലെത്തിക്കുമോ? അതോ ഡോക്ടറെ കാണിക്കുമോ?. എന്നാൽ സെപ്റ്റംബർ 28ന് മഹാരാഷ്ട്രയിലെ ഭൻദാര ജില്ലയിലെ ലാഖന്ദൂരിൽ സംഭവിച്ചത് എന്താണെന്ന് നോക്കാം. കുടുംബത്തിലെ ഒരു അംഗത്തിന് കോവിഡ് പോസിറ്റീവാണെന്ന് പരിശോധനാഫലം വന്നു. രോഗലക്ഷണങ്ങൾ പ്രകടമായ രോഗിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാൻ കുടുംബാംഗങ്ങൾക്ക് ജില്ലാ ഭരണകൂടം നിർദേശം നൽകി....
തിരുവനന്തപുരം: പ്രശസ്ത സിനിമാ സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെത്തുടർന്ന് കുറച്ചുനാളായി ഗുരുതരാവസ്ഥയിൽ. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു മരണം സംഭവിച്ചത്. നടന്‍ കിഷോര്‍ സത്യയാണ്...