കൊല്ലം: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചത് 19 ദിവസം. കൊല്ലം പത്തനാപുരം മഞ്ചള്ളൂര്‍ സ്വദേശിയുടെ മൃതദേഹമാണ് ഇത്രയധികം ദിവസം മോര്‍ച്ചറിയില്‍ സൂക്ഷിച്ചത്. മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ മൃതദേഹം സംസ്‌കരിച്ചുവെന്ന് കരുതി കുടുംബാംഗങ്ങള്‍ അന്ത്യകര്‍മ്മങ്ങള്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ ചെയ്തിരുന്നു. ഇതിനു ശേഷമാണ് സംസ്‌കാരം നടന്നിട്ടില്ലെന്ന വിവരം അറിയുന്നത്.
പത്തനാപുരം പഞ്ചായത്ത്...
ദുബായ്: മഹാമാരിക്കാലത്ത് ദുബായില്‍ വീണ്ടും മലയാളിക്ക് മഹാഭാഗ്യം. ദുബായ് ഡ്യൂട്ടി ഫ്രീ മില്യനിയം മില്യണയര്‍ നറുക്കെടുപ്പില്‍ മലയാളിക്ക് ഏഴ് കോടി രൂപ സമ്മാനം ലഭിച്ചു. ദുബായില്‍ ജോലി ചെയ്യുന്ന അനൂപ് പിള്ളയാണ് (46) ബുധനാഴ്ച നടന്ന 341 സീരീസ് നറുക്കെടുപ്പിലൂടെ കോടീശ്വരനായത്. 4512 ആണ് വിജയനമ്പര്‍.
21 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന അനൂപ് കഴിഞ്ഞ പത്ത് വര്‍ഷമായി...
കൊവിഡ് രോഗമുക്തി നേടിയവര്‍ക്ക് വീണ്ടും വൈറസ് ബാധയുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). അഞ്ച് മാസത്തിനുള്ളില്‍ വൈറസിനെതിരെയുള്ള ആന്റിബോഡികള്‍ ശരീരത്തില്‍ കുറയുകയാണെങ്കില്‍ വീണ്ടും രോഗബാധയ്ക്കുള്ള സാധ്യതയുണ്ടെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ പറഞ്ഞു.
ഏതെങ്കിലുമൊരു അണുബാധയ്ക്ക് ശേഷം ശരീരത്തിൽ ആന്റിബോഡികൾ വികസിക്കുന്നു. കൊറോണ വൈറസിന്റെ കാര്യത്തിൽ, ആന്റിബോഡികൾ കുറഞ്ഞത് അഞ്ച്...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് എന്‍.ഡി.എയ്ക്ക് തിരിച്ചടി. 2021 ലെ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ഗൂര്‍ഖാ ജനമുക്തി മോര്‍ച്ചാ നേതാവ് ബിമല്‍ ഗുരുംഗ് പറഞ്ഞു.
ബി.ജെ.പി തങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്നും 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്ക്ക് തോല്‍പ്പിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
’12 വര്‍ഷമായി ഞങ്ങള്‍ ബി.ജെ.പിയെ...
കാസര്‍കോട്: ജില്ലയുടെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന പുനരാരംഭിക്കാന്‍ ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴി സംഘടിപ്പിച്ച യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു അധ്യക്ഷത വഹിച്ചു. കേരള ഹൈക്കോടതി വിധി അനുസരിച്ച് ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റില്‍ കുറവ് വരാത്ത സാഹചര്യത്തില്‍ കോവിഡ് നിര്‍വ്യാപനം ലക്ഷ്യമിട്ടുള്ള...
ഉഡുപ്പി: കര്‍ണാടകയിലെ ഉഡുപ്പി ജില്ലയില്‍ അമ്പതോളം ദളിത് സമുദായംഗങ്ങള്‍ ബുദ്ധമതം സ്വീകരിച്ചു. ഡോ.ബി.ആര്‍ അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ചതിന്റെ 64ാമത് വാര്‍ഷിക ദിനത്തിലാണ് ഉഡുപ്പിയില്‍ 50 ഓളം പേര്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തത്.
മൈസൂറില്‍ നിന്നെത്തിയ സുഗതപാല ഭാന്‍തെജിയാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. ഉഡുപ്പി ജില്ലയിലെ ബുദ്ധ മഹാസഭയാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ ദളിത് നേതാക്കളായ സുന്ദര്‍...
ഉപ്പള: (www.mediavisionnews.in) രണ്ടാഴ്ച മുമ്പ് ഉപ്പള കൈകമ്പയിലുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് നാല് പേർക്കെതിരെ മഞ്ചേശ്വരം പോലീസ് വധശ്രമത്തിന് കേസെടുത്തു. അയാസ്, അൻഫാൽ ആസിഫ്, റമീസ് എന്നിവർക്കെതിരെയാണ് കേസ്.
രണ്ടാഴ്ച മുമ്പ് രണ്ട് കാറുകളിലെത്തിയ സംഘങ്ങൾ തമ്മിൽ ഉപ്പള കൈകമ്പ ദേശീയപാതയിൽ വെച്ച് രണ്ട് പ്രാവിശ്യം വെടിവെപ്പ് നടത്തിയും വാൾ വീശിയും ഭീകരാന്തരം സൃഷ്ടിക്കുകയായിരുന്നു. ഒരു...
കോഴിക്കോട് | രാജ്യത്ത് പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കിയതായും അടുത്ത മാസം നാല് മുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്നും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം. ഈ പ്രചാരണം നവംബറിലും തുടര്‍ന്നുള്ള മാസങ്ങളിലും വിവാഹം നിശ്ചയിച്ച പല കുടുംബങ്ങളെയും പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. ഇതിന്റെ സത്യാവസ്ഥയറിയാം.
അവകാശവാദം: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കിയുള്ള നിയമം നവംബര്‍ നാല് മുതല്‍ രാജ്യത്ത് നിലവില്‍...
കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ ഇന്ന് 200 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 190 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 7 പേര്‍ വിദേശത്ത് നിന്നും 3 പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയതാണ്. 247 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു. നിലവില്‍ 2789 പേരാണ്...
കുമ്പള : ദേശീയപാത ആരിക്കാടിയിൽ നിർമിക്കുന്ന ടോൾഗേറ്റിന്റെ പണി അതിവേഗം പുരോഗമിക്കുന്ന സാഹചര്യത്തിൽ സമരം ശക്തമാക്കാൻ കർമസമിതി തീരുമാനം. കഴിഞ്ഞദിവസം കർമസമിതി ഭാരവാഹികളുടെയും പ്രധാന പ്രവർത്തകരുടെയും...