Latest news

പൈവളികെ സുങ്കതകട്ടയില്‍ ഗുണ്ടാ അക്രമണം; വീട്ടുകാരെ വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി ബുള്ളറ്റ് ബൈക്ക് കത്തിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്

പൈവളിഗെ: പൈവളിഗെയില്‍ വീണ്ടും ഗുണ്ടാ വിളയാട്ടം. വീട്ടുകാരെ വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി ബുള്ളറ്റ് ബൈക്ക് കത്തിച്ചു. പെണ്‍കുട്ടിക്കും പിഞ്ചുകുഞ്ഞിനും പരിക്ക്. തിങ്കളാഴ്ച്ച ഉച്ചയോടെ കുരുഡപദവ് സുങ്കതക്കട്ടയിലാണ് സംഭവം. സുങ്കതക്കട്ടയിയിലെ മന്‍സൂറിന്റെ ബുള്ളറ്റിന് തീവെച്ചത്. ഉച്ചയോടെ വീട്ടിന്റെ പിറക് വശത്ത് കൂടി എത്തിയ രണ്ടു പേര്‍ ബൈക്കിന് പെട്രോളൊഴിച്ച് തീ കൊളുത്തുന്നതിനിടെ മന്‍സൂറിന്റ ഭാര്യ,...

മൂന്ന് പുതിയ നിയമങ്ങൾ; അടിമുടി മാറാനൊരുങ്ങി ബിഗ്‌ ബാഷ് ലീഗ്

ട്വന്റി 20 ലീഗായ ബിഗ്‌ ബാഷിന്റെ പത്താം പതിപ്പിൽ മൂന്ന് പുതിയ നിയമാവലികൾ കൂടി ഉൾപ്പെടുത്തി ആസ്‌ട്രേലിയ. എക്സ്-ഫാക്ടര്‍ പ്ലേയര്‍, പവര്‍ സര്‍ജ്, ബാഷ് ബൂസ്റ്റ് എന്നിങ്ങനെയുള്ള മൂന്ന് പരിഷ്കരണങ്ങളാണ് ബിഗ് ബാഷിന്റെ പുതിയ എഡിഷന് വേണ്ടി തയ്യാറാക്കിയിട്ടുള്ളത്. സാധാരണ മത്സരങ്ങളിൽ സബ്സ്റ്റിട്യൂട്ടിനെ ഉപയോഗിക്കുന്നത് പോലെ എക്സ് ഫാക്ടര്‍ പ്ലേയറായി ആദ്യ ഇലവനിൽ ഇല്ലാത്ത ഒരു...

“ഭരണ കൂടത്തിൽ നിന്നോ കോടതിയിൽ നിന്നോ നീതി കിട്ടില്ല” ഇസ്‍ലാം മതം സ്വീകരിക്കാൻ തീരുമാനിച്ചതായി ചിത്രലേഖ

ജാതിവിവേചനത്തിൽ മനം നൊന്ത്​ ​ ഇസ്​ലാം മതം സ്വീകരിക്കാൻ തീരുമാനിച്ചതായി കണ്ണൂർ എടാട്ടെ ദലിത്​ ഓട്ടോ ഡ്രൈവർ ചിത്രലേഖ. ഫേസ്ബുക്കിലൂടെയാണ് ചിത്രലേഖ ഇക്കാര്യമറിയിച്ചത്. ജാതിവിവേചനത്തെ തുടർന്ന് സി.പി.എം പ്രവർത്തകർ ജോലി ചെയ്യാൻ അനുവദിക്കുന്നില്ലന്ന് ആരോപിച്ചായിരുന്നു ആദ്യം ചിത്രലേഖ മാധ്യമങ്ങളിൽ വാർത്ത ആയത്. പയ്യന്നൂർ എടാട്ട് ഓട്ടോ ഓടിക്കുന്നതിനിടെയായിരുന്നു ഈ വിവാദം. തുടർന്ന് ഓട്ടോറിക്ഷ...

‘ഒരിക്കൽ പോലും വീടുകയറി വോട്ട് ചോദിക്കില്ല, ചുമരെഴുത്തിനും സമ്മതിക്കില്ല’: ഇങ്ങനെ വാശിപിടിച്ച് വമ്പൻ ഭൂരിപക്ഷം നേടി വിജയിച്ച ഒരേയൊരു സ്ഥനാർത്ഥിയേ കേരളത്തിലുള്ളൂ

കൊല്ലം: സ്റ്റേറ്റ് കാറിൽ വന്നിറങ്ങുന്ന പഞ്ചായത്ത് പ്രസിഡന്റിനെ ഇടമുളയ്ക്കലുകാർ മറന്നിട്ടില്ല, ഒരേ സമയം പഞ്ചായത്ത് പ്രസിഡന്റും സംസ്ഥാന മന്ത്രിയുമായിരുന്ന ആർ. ബാലകൃഷ്ണ പിള്ളയെക്കുറിച്ച് ഇപ്പോഴും പഴമക്കാർ പറയാറുണ്ട്. വീണ്ടുമൊരു തിരഞ്ഞെടുപ്പ് കാലമടുത്തപ്പോൾ പഴങ്കഥകൾക്ക് പ്രസക്തിയുമേറി. വാളകം കീഴൂട്ട് വീട് ഉൾപ്പെടുന്നതാണ് കൊല്ലം ജില്ലയിലെ ഇടമുളയ്ക്കൽ പഞ്ചായത്ത്. 1963ൽ പഞ്ചായത്തിന്റെ ഭരണസാരഥ്യം ഏറ്റെടുക്കണമെന്ന് അന്നത്തെ പ്രമാണിമാരടക്കം...

തിരഞ്ഞെടുപ്പില്‍ ഒന്നിച്ച് പൊരുതാന്‍ ഒരുങ്ങി അമ്മായിയമ്മയും മരുമകളും

നെടുമങ്ങാട്: തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് പൊരുതാന്‍ ഒരുങ്ങിയിരിക്കുകയാണ് അമ്മായിയമ്മയും മരുമകളും. നെടുമങ്ങാട് നഗരസഭയില്‍ പതിനാറാംകല്ല് വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ചുള്ളിമാനൂര്‍ ഐഎസ്ആര്‍ഒ ജംക്ഷന്‍ തിരുവാതിരയില്‍# എന്‍ ഗീതാ ദേവി. ഗീതയുടെ മകന്‍ എസ് ജി അനുരാഗിതന്റെ ഭാര്യ ഉഴമലയ്ക്കല്‍ പഞ്ചായത്ത് പരുത്തിക്കുഴി വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി കൃഷ്‌ണേന്ദുവാണ്. ഇത് ഗീത ദേവിയുടെ രണ്ടാം സ്ഥാനാര്‍ത്ഥിത്വമാണ്,...

നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വര്‍ണവേട്ട; രണ്ട് സ്ത്രീ യാത്രക്കാരിൽ നിന്ന് പിടികൂടിയത് രണ്ട് കിലോയിലധികം സ്വർണം

കൊച്ചി: നെടുമ്പാശ്ശേരി വിമനത്താവളത്തിൽ രണ്ട് കിലോയിലധികം സ്വർണം പിടിച്ചു. രണ്ട് സ്ത്രീ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടിച്ചത്. ദുബായിൽ നിന്നും സ്‌പൈസ് ജെറ്റ് വിമാനത്തിൽ വന്ന കുന്നംകുളം സ്വദേശി ഹസീനയിൽ നിന്ന് 1250 ഗ്രാം സ്വർണവും ഷാർജയിൽ നിന്നും എയർ അറേബ്യ വിമാനത്തിൽ വന്ന മലപ്പുറം സ്വദേശി ഷെമി ഷാനവാസിൽ നിന്ന് 827 ഗ്രാം...

തദ്ദേശഭരണ സ്ഥാപനങ്ങളിലെ സംവരണ മാനദണ്ഡത്തില്‍ ഇടപെട്ട് ഹൈക്കോടതി; തുടര്‍ച്ചയായി മൂന്നുതവണ സംവരണം പാടില്ല

തദ്ദേശഭരണ സ്ഥാപനങ്ങളിലെ സംവരണ മാനദണ്ഡത്തില്‍ ഇടപെട്ട് ഹൈക്കോടതി. തുടര്‍ച്ചയായി മൂന്നുതവണ സംവരണം പാടില്ല. രണ്ട് തവണയായി സംവരണ സീറ്റായിരുന്ന അധ്യക്ഷപദവി പൊതു വിഭാഗത്തിലാക്കണം. ഈ സ്ഥാനങ്ങള്‍ ഒഴിവാക്കി വീണ്ടും നറുക്കെടുപ്പ് നടത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ഡിവിഷനുകളുടെയും വാര്‍ഡുകളുടെയും കാര്യത്തില്‍ നിലവിലെ സംവരണ രീതിയനുസരിച്ച് തന്നെ തെരഞ്ഞെടുപ്പ് നടക്കും. തദ്ദേശഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവികളിലെ സംവരണ രീതികളില്‍...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 64 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 54 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 109 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്...

സംസ്ഥാനത്ത് 2710 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 64 പേര്‍ക്ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2710 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 496, കോഴിക്കോട് 402, എറണാകുളം 279, തൃശൂര്‍ 228, ആലപ്പുഴ 226, തിരുവനന്തപുരം 204, കൊല്ലം 191, പാലക്കാട് 185, കോട്ടയം 165, കണ്ണൂര്‍ 110, ഇടുക്കി 83, കാസര്‍ഗോഡ് 64, പത്തനംതിട്ട 40, വയനാട് 37 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...

പ്രതീക്ഷയോടെ രാജ്യം; കൊവാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണം തുടങ്ങി

ഹൈദരാബാദ് (www.mediavisionnews.in): കൊവിഡിനെതിരെ ഇന്ത്യ വികസിപ്പിക്കുന്ന കൊവാസ്‌കിന്‍ മൂന്നാംഘട്ട പരീക്ഷണം തുടങ്ങി. കമ്പനി ചെയര്‍മാന്‍ കൃഷ്ണ എല്ലയാണ് ഇക്കാര്യം അറിയിച്ചത്. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് എന്ന കമ്പനിയാണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്. ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കൃഷ്ണ എല്ല. വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം പങ്കെടുത്ത പരിപാടിയിലാണ്...
- Advertisement -spot_img

Latest News

മഞ്ചേശ്വരത്ത് 22 കാരൻ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

മഞ്ചേശ്വരം(mediavisionews.in): മഞ്ചേശ്വരത്ത് 22 കാരൻ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചു. മഞ്ചേശ്വരം ഉദ്യാവർ തഹാനി മൻസിൽ ന്യൂ മസൽ ഹൗസിലെ മുഹമ്മദ് താഹ ( 22 ) ആണ്...
- Advertisement -spot_img