കണ്ണൂർ: അസം സ്വദേശിനിയായ സ്ത്രീ കേരളത്തിലെ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയാകുന്നു. കണ്ണൂർ ഇരിട്ടി മുനിസിപ്പാലിറ്റിയിലാണ് അസം സ്വദേശിനിയായ മൂൺമി സ്ഥാനാർത്ഥിയാകുന്നത്. ഏഴ് വർഷങ്ങൾക്ക് മുമ്പ് സജേഷുമായുള്ള പ്രണയമാണ് മൂൺമിയെ കേരത്തിലെത്തിച്ചത്. മിസ്ഡ് കോളിലൂടെയാണ് ഇവർ പരിചയപ്പെട്ടത്. ഞാനൊരു തൊഴിലാളിയെ വിളിച്ചതാണ്. നമ്പർ മാറിപ്പോയി അവളെയാണ് കിട്ടിയത്. പിന്നെയിങ്ങോട്ട് തിരികെ വിളിച്ചു. ആ വിളി പിന്നെ പ്രണയമായി....
തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമ തീയേറ്ററുകൾ ഉടൻ തുറക്കില്ല. മുഖ്യമന്ത്രി വിളിച്ചു ചേർത്ത ചലച്ചിത്ര സംഘടനകളുടെ യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് തീയേറ്ററുകൾ ഉടനെ തുറക്കേണ്ടെന്ന തീരുമാനം വന്നത്.
നിലവിലെ സാഹചര്യം പരിഗണിച്ച് തീയേറ്ററുകൾ തുറക്കുന്നത് നീട്ടിവയ്ക്കുന്നതാവും ഉചിതമെന്ന സർക്കാർ നിർദേശത്തോട് ചലച്ചിത്ര സംഘടനകളും യോജിക്കുകയായിരുന്നു. ഫിലിം ചേംബര്‍, ഫിയോക്, പ്രൊഡ്യൂസേഴ്സ്...
ദില്ലിയിലെ പൊലീസ് കമ്മീഷണർ എസ് എൻ ശ്രീവാസ്തവ, കഴിഞ്ഞ ദിവസം തന്റെ സേനയിലെ വനിതാ ഹെഡ് കോൺസ്റ്റബിൾ ആയ സീമാ ഥാക്കക്ക് താൻ ഔട്ട് ഓഫ് ടേൺ പ്രൊമോഷൻ(OTP) നൽകുകയാണ് എന്ന വിവരം വെളിപ്പെടുത്തിക്കൊണ്ട് ഒരു ട്വീറ്റ് ഇട്ടു. അപ്പോൾ എല്ലാവരും ചോദിച്ച ഒരു ചോദ്യം, ഇങ്ങനെ 'ഔട്ട് ഓഫ് ടേൺ' ആയി സ്ഥാനക്കയറ്റം...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. പവന് വീണ്ടും 240 രൂപ കുറഞ്ഞ് 37,600 രൂപ നിലവാരത്തിലെത്തി. 4700 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ പത്തുദിവസംകൊണ്ട് പവന്റെ വിലയില്‍ 1,280 രൂപയുടെ കുറവാണുണ്ടായത്.
ആഗോള വിപണിയില്‍ വ്യാഴാഴ്ചയും ഇടിവ് തുടര്‍ന്നു. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 4.31 ഡോളര്‍ കുറഞ്ഞ് 1,867.96 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്....
കണ്ണൂര്‍: ദളിത് ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ ഇസ്‌ലാം മതം സ്വീകരിക്കാന്‍ പോകുകയാണെന്ന വാര്‍ത്തക്ക് പിന്നാലെ വിവാദങ്ങള്‍ ശക്തമാകുന്നു. ചിത്രലേഖയുടെ മതംമാറ്റത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചുകൊണ്ട് ചിത്രലേഖ രംഗത്തെത്തിയതോടെയാണ് സംഭവം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. തന്റെ തന്ത ചമയാനും തീവ്രവാദിയാക്കാനും ആരും ശ്രമിക്കേണ്ടെന്നാണ് ചിത്രലേഖ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചത്.
നവംബര്‍...
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ഇന്ന് അവസാനിക്കും. പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ നടത്തും.
കൊവിഡ് പശ്ചാത്തലത്തില്‍ സ്ഥാനാര്‍ത്ഥിക്കും നിര്‍ദേശകനും ഏജന്റിനും മാത്രമേ പരിശോധനാ സമയത്ത് ഹാളില്‍ പ്രവേശിക്കാന്‍ അനുവാദം ലഭിക്കൂ.
കഴിഞ്ഞ ദിവസം വരെ 97,720 നാമനിര്‍ദേശ പത്രികകളാണ് ലഭിച്ചത്. ഗ്രാമ പഞ്ചായത്തുകളിലേക്ക് 75,702 എണ്ണവും ബ്ലോക്ക്...
തിരുവനന്തപുരം (www.mediavisionnews.in) :വനിതകള്‍ ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ഥികളെ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപിക്കുന്ന തരത്തില്‍ ചിത്രീകരിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി.
സ്ഥാനാര്‍ഥികളുടെ പ്രചാരണചിത്രങ്ങളും സ്വകാര്യചിത്രങ്ങളും എഡിറ്റ് ചെയ്തും അശ്ലീല പദങ്ങള്‍ ഉപയോഗിച്ചും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് ഈ നിര്‍ദ്ദേശം. ഇത്തരം സംഭവങ്ങളില്‍...
വാഷിംഗ്ടണ്‍: കൊവിഡ് വാക്സിന്‍ തയ്യാറായെന്ന് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസര്‍. മൂന്നാംഘട്ട പരീക്ഷണത്തിനൊടുവില്‍ നടത്തിയ അന്തിമ വിശകലനത്തിലും 95 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി ഫൈസര്‍ അറിയിച്ചു.
ദിവസങ്ങള്‍ക്കകം അന്തിമ അനുമതി തേടി അധികൃതരെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. വാക്സിന്‍ മുതിര്‍ന്നവര്‍ക്കുപോലും രോഗം ബാധിക്കുന്നത് തടഞ്ഞുവെന്നും ഗുരുതര സുരക്ഷാ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും കമ്പനി പറയുന്നു.
എട്ടുമാസത്തോളം നീണ്ട വാക്‌സിന്‍ പരീക്ഷണത്തിലെ...
നമ്മുക്കിടയിൽ പുതിയ വസ്ത്രം കഴുകാതെ ഉപയോഗിക്കുന്ന ചിലരുണ്ട്. എന്നാല്‍ കഴുകാതെ ഉപയോഗിക്കുമ്പോള്‍ അതില്‍ ഒളിഞ്ഞിരിക്കുന്ന അപകടം വളരെ വലുതാണ്. പലരും അതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നതാണ് വാസ്തവം. കഴുകാതെ പുതിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് പലതരം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
ഇതില്‍ പ്രധാനം ചര്‍മ്മസംബന്ധമായ രോഗങ്ങള്‍ പിടികൂടാനുള്ള സാധ്യതയാണ്. ഫാക്ടറികളില്‍ നിര്‍മിച്ച് അവിടെനിന്നു പാക്ക് ചെയ്ത് പല...