Thursday, September 11, 2025

Latest news

ഗുജറാത്തില്‍ മോദിയുടെ സുരക്ഷയ്ക്കായി നിയോഗിച്ച 23 പൊലീസുകാര്‍ക്ക് കൊവിഡ്

നര്‍മ്മദ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് സന്ദര്‍ശനത്തിന് മുന്നോടിയായി കേവാഡിയ ടൗണില്‍ നിയോഗിച്ച പൊലീസുകാരില്‍ 23 പേര്‍ക്ക് കൊവിഡ് പോസിറ്റീവ്. മോദിയുടെ സന്ദര്‍ശനത്തിന് ഒരു ദിവസം മുമ്പ് സുരക്ഷാ ഉദ്യോഗസ്ഥരില്‍ നടത്തിയ പരിശോധനയിലാണ് 23 പേര്‍ക്ക് കൊവിഡ് കണ്ടെത്തിയത്. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായിരുന്നു നര്‍മ്മദ ജില്ലയിലെ കേവാഡിയയിലേക്കും സ്റ്റാച്യൂ ഓഫ് യൂണിറ്റിയിലേക്കും മോദി സന്ദര്‍ശനം നടത്തുന്നുണ്ട്. ഇവിടേക്കായി വിവിധ ജില്ലകളില്‍...

കൊല്ലത്ത് യുവതിയെ അയൽവാസി കുത്തിക്കൊന്നു

കൊല്ലം: കൊല്ലത്ത് യുവതിയെ അയൽവാസി കുത്തിക്കൊന്നു. മലിനജലം ഒഴുക്കുന്നതിലെ തർക്കമാണ് കൊലപാതകത്തിന് കാരണം. ഉളിയക്കോവിൽ സ്വദേശി അഭിരാമിയാണ് മരിച്ചത്. 24 വയസായിരുന്നു. പെൺകുട്ടിയുടെ അമ്മ ലീനയും കുത്തേറ്റ് ആശുപത്രിയിലാണ്. ആക്രമണത്തിനിടെ പ്രതിയായ ഉമേഷ് ബാബുവിനും പരിക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. മലിനജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് അഭിരാമിയുടെ കുടുംബവും ഉമേഷ് ബാബുവുമായി ഏറെ നാളായി തർക്കമുണ്ടായിരുന്നു....

മയക്കുമരുന്ന്-ഗുണ്ടാ മാഫിയകളെ നിയന്ത്രിക്കാൻ പോലീസ് നടപടികൾ ശക്തമാക്കണം: മുസ്ലിം ലീഗ്

ഉപ്പള: മഞ്ചേശ്വരം, ഉപ്പള, കുമ്പള, പൈവളികെ ഭാഗങ്ങളിൽ പൊതുജനത്തിന് സാമൂഹ്യ ഭീഷണിയായി കഞ്ചാവ്-മയക്കുമരുന്ന്-ഗുണ്ടാ മാഫിയകളുടെ വിളയാട്ടമാണെന്നും ഇവിടങ്ങൾ കേന്ദ്രീകരിച്ചു വലിയൊരു ലോബി തന്നെ പിടിമുറുക്കിയ സാഹചര്യമാണുള്ളതെന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആരോപിച്ചു. ഭരണപക്ഷ രാഷ്ട്രീയ പാർട്ടികളുടെയും ഭരണത്തിന്റെയും ഒത്താശയോടെ ഈ മാഫിയകൾക്കെതിരെ ശക്തമായ നടപടികളെടുക്കാതെ ഇവരെ വളരാൻ അനുവദിക്കുന്ന ചില ഉദ്യോഗസ്ഥരുടെ നിലപാട്...

കാസര്‍ഗോഡ്‌- മംഗളൂരു ദേശീയപാതയില്‍ തൊക്കോട്ടുള്ള അപകടക്കവല അടച്ചു

മംഗളൂരു : കാസർകോട്ടുനിന്ന് മംഗളൂരുവിലേക്ക് നീളുന്ന ദേശീയപാത 66-ൽ തൊക്കോട്ട് മേൽപ്പാലത്തിനടുത്തുള്ള നാൽക്കവല പോലീസ് അടച്ചു. കഴിഞ്ഞദിവസം നവദമ്പതിമാർ ബൈക്കപകടത്തിൽ മരിച്ചതിനെത്തുടർന്നാണ് ഈ അപകടക്കവല പോലീസ് അടച്ചത്. മുമ്പും ഈ നാൽക്കവലയിൽ അപകടം നടന്നിരുന്നു. ദേശീയപാത 66-ലെ പ്രധാന കവലയാണിത്. കാസർകോട്ടുനിന്ന് മംഗളൂരുവിലേക്ക് വരുമ്പോൾ ഈയിടെ പണിപൂർത്തിയായ തൊക്കോട്ട് മേൽപ്പാലത്തിന്റെ ആരംഭത്തിലാണ് ഈ അപകടക്കവല. ദേശീയ പാതയിൽനിന്ന് ഉള്ളാൾ...

സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല; പവന് 37,480 രൂപ

കാസര്‍കോട്: (www.mediavisionnews.in) സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഇന്ന് പവന് 37,480 രൂപ. ഗ്രാമിന് 4685രൂപയും. കഴിഞ്ഞ ദിവസം 240 രൂപ കുറഞ്ഞിരുന്നു. ബുധനാഴ്ച 160 രൂപ കുറഞ്ഞ് പവന് 37720 രൂപയായിരുന്നു. ഗ്രാമിന് 4715 രൂപ. ചൊവ്വാഴ്ച 280 രൂപ പവന് മുകളില്‍ കൂടി 37880 രൂപയായിലെത്തിയിരുന്നു.

യുവമോര്‍ച്ച ജനറല്‍ സെക്രട്ടറിയടക്കം 3 ബിജെപി പ്രവർത്തകരെ കശ്മീരില്‍ ഭീകരര്‍ വെടിവച്ചുകൊന്നു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുൽഗാമിൽ ബിജെപി നേതാക്കളെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തി. യുവമോർച്ചാ ജനറൽ സെക്രട്ടറി ഫിദാ ഹുസൈൻ യാത്തൂ, ഉമർ റാഷിദ് ബെയ്ഗ്, ഉമർ റംസാൻ ഹജാം എന്നിവരാണ് കൊല്ലപ്പെട്ടത്. രാത്രിയോടെ ഖ്വാസിഗുണ്ടിലിലെ ഇയ്ദ്ഗ് ഗ്രാമത്തിൽ വെച്ചായിരുന്നു സംഭവം. ഓഫീസിൽ നിന്നും മൂന്നു പേരും കാറിൽ വീട്ടിലേക്ക് വരികയായിരുന്നു. ഇതിനിടെയാണ് ഭീകരർ വെടിയുതിർത്തത്. ശബ്ദം...

ഫ്രാന്‍സ് അതീവ സുരക്ഷയില്‍; സൗദിയിലെ ഫ്രഞ്ച് കോണ്‍സുലേറ്റിലേക്കും ആക്രമണം, സംഘര്‍ഷം പുകയുന്നു

പാരീസ്: ഫ്രാന്‍സിലെ ചര്‍ച്ചില്‍ നടന്ന ഭീകരാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നൈസ് നഗരത്തിലെ ചര്‍ച്ചില്‍ കത്തിയുമായി എത്തിയ ആക്രമി മൂന്നു പേരെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ചര്‍ച്ചിനുള്ളില്‍ വെച്ച് രണ്ട് പേരാണ് കൊല്ലപ്പെട്ടത്. 60 കാരിയായ വൃദ്ധയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. 55 കാരനായ ചര്‍ച്ചിലെ ജീവനക്കാരന്റെ തൊണ്ട മുറിക്കപ്പെട്ട നിലയിലാണ് മരിച്ചു കിടന്നത്. 44 കാരിയായ ഒരു...

തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറിൽ, തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിന് കത്ത് നൽകി

തിരുവനന്തപുരം: സംസ്ഥാനം തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ചൂടിലേക്ക് കടക്കുന്നു. ഡിസംബര്‍ മാസം തെരഞ്ഞെടുപ്പ് നടത്തുമെന്ന് വ്യക്തമാക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിന് കത്ത് നൽകി. ചീഫ് സെക്രട്ടറിക്കും ജില്ലാ കളക്ടർമാർക്കും കമ്മീഷൻ കത്തയച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് തീയതികൾ പിന്നീട് അറിയിക്കുമെന്നും കത്തില്‍ പറയുന്നു. തെരഞ്ഞെടുപ്പ് നടപടികൾ ഡിസംബർ 31 നകം പുർത്തിയാക്കുമെന്ന് വ്യക്തമാക്കിയ കമ്മീഷൻ നവംബർ 11ന് ശേഷം...

കേരളത്തിലെ ഏഴ് ജില്ലകളിലെ കളക്ടര്‍മാരും ഒരു സമുദായത്തില്‍പ്പെട്ടവര്‍; ഉന്നത അധികാര തസ്തികകള്‍ മുസ്‌ലിം സമുദായം തട്ടിയെടുക്കുകയാണെന്ന് പി.സി ജോര്‍ജ്

കൊച്ചി: മുസ്‌ലിം സമുദായത്തിനെതിരായ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിന്റെ പരാമര്‍ശം വിവാദമാകുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പടക്കം കേരളത്തിലെ ഉന്നത അധികാര തസ്തികകള്‍ മുസ്‌ലിം സമുദായം തട്ടിയെടുക്കുന്നുവെന്നായിരുന്നു പി.സി ജോര്‍ജ് ആരോപിച്ചത്. കേരളത്തിലെ 14 ജില്ലകളില്‍ ഏഴ് ജില്ലകളിലെ കളക്ടര്‍മാരും ഒരു സമുദായത്തില്‍പ്പെട്ടവരാണെന്നും ഇതെന്തുകൊണ്ടാണ് സംഭവിച്ചതെന്ന് ആലോചിക്കണമെന്നും പി.സി ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ ദിവസം സീറോ മലബാര്‍ യൂത്ത്...

ഫ്രാന്‍സില്‍ പള്ളിയില്‍ വെച്ച് സ്ത്രീയെ തലയറുത്ത് കൊന്നു; തീവ്രവാദമെന്ന് മേയര്‍

പാരീസ്: ഫ്രഞ്ച് നഗരമായ നീസിലെ പള്ളിയില്‍ വ്യാഴാഴ്ച നടന്ന ആക്രമണത്തില്‍ മൂന്ന് പേരെ കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍പ്പെട്ട ഒരു സ്ത്രീയെ ശിരഛേദം ചെയ്യുകയും ചെയ്തു.നടന്നത് തീവ്രവാദാക്രമണമാണെന്ന് നീസ് മേയര്‍ ക്രിസ്റ്റ്യന്‍ എസ്‌ട്രോസി ട്വിറ്ററില്‍ പറഞ്ഞു. ആക്രമണകാരി അറസ്റ്റ് ചെയ്യപ്പെട്ട ശേഷവും ‘അല്ലാഹു അക്ബര്‍’ എന്ന് വിളിച്ചുപറഞ്ഞെന്ന് മേയര്‍ പറഞ്ഞു. നോത്രദാം പള്ളിയിലും സമീപത്തുമായാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ അന്വേഷണം നടത്താന്‍...
- Advertisement -spot_img

Latest News

സെപ്റ്റംബർ 22 മുതൽ കാറുകൾക്ക് വില കുറയും; നേരത്തെ ബുക്ക് ചെയ്യുന്നവർക്ക് ജിഎസ്‍ടി ഇളവിന്‍റെ ആനുകൂല്യം ലഭിക്കുമോ?

കാറുകളുടെ ജിഎസ്‍ടി കുറച്ചുകൊണ്ട് സർക്കാർ സാധാരണക്കാർക്ക് ആശ്വാസം നൽകിയിട്ടുണ്ട്. കാറുകൾ വാങ്ങുന്ന ആളുകൾക്ക് ഈ ആശ്വാസം വളരെയധികം ഗുണം ചെയ്യും. മിക്ക കമ്പനികളും പുതിയ ജിഎസ്‍ടി...
- Advertisement -spot_img